Sunday, September 23, 2018

*മൂന്ന് കുഞ്ഞു കഥകളും ഒരു ചെറു ചിന്തയും*
◕-------------------◕-----------------◕
_ഒരു കുഞ്ഞിന്റെ അമ്മയായ കൂട്ടുകാരിയോട് മറ്റൊരു കൂട്ടുകാരി ചോദിച്ചു,_
_“ *കുഞ്ഞ് ജനിച്ച സന്തോഷത്തിൽ നിന്റെ ഭർത്താവ് നിനക്ക് എന്താണ് സമ്മാനം നൽകിയത്?”_
_അമ്മയായ കൂട്ടുകാരി പറഞ്ഞു,_
_“ഒന്നും തന്നിട്ടില്ല..”_
_അൽഭുതത്തോടെ കൂട്ടുകാരി പറഞ്ഞു,_
_“ *എന്ത് മനുഷ്യനാ അയാൾ*_
_*അയാളുടെ കണ്ണിൽ*_ _*നിനക്ക് യാതൊരു‌*_
_*വിലയുമില്ലേ* !?_
_കൂട്ടുകാരി പോയിക്കഴിഞ്ഞപ്പോൾ അമ്മയായ കൂട്ടുകാരി ആ കൂട്ടുകാരി പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ച് ഇരുന്നു. ഭർത്താവ് വന്നപ്പോൾ സമ്മാന കാര്യം പറഞ്ഞ് ഭാര്യയും ഭർത്താവും തമ്മിൽ വഴക്കായി അവസാനം അവരുടെ വിവാഹ മോചനത്തിലെത്തിച്ചു ആ വഴക്ക്!!_
◕--------------------◕----------------◕
_അബ്ദുല്ലയോട് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സ്നേഹിതൻ ചോദിച്ചു,_
_“നീ എവിടെ ജോലി ചെയ്യുന്നു?_
_അബ്ദുല്ല താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞു സ്നേഹിതൻ ചോദിച്ചു,_
_“എത്രയാ നിന്റെ ശമ്പളം?”അബ്ദുല്ല പറഞ്ഞു, “9000” സ്നേഹിതൻ ചോദിച്ചു,_
_“ *വെറും 9000 രൂപയോ*!?_
_*എങ്ങിനെ ജീവിക്കുന്നു നീ ഈ ശമ്പളത്തോട്*  ?!”_
_അബ്ദുല്ല പറഞ്ഞു,_
_“എന്ത് ചെയ്യാനാ അത്രയേ കിട്ടുന്നുള്ളൂ..”സംസാരം കഴിഞ്ഞു._
_അതിനു ശേഷം അബ്ദുല്ല ജോലിയിൽ ശ്രദ്ധക്കുറവ് കാണിച്ചു തുടങ്ങി._
_മുതലാളിയോട് ശമ്പളം വർദ്ധിപ്പിച്ചു തരണമെന്ന് അവശ്യപ്പെട്ടു,_
_പക്ഷെ മുതലാളി അതിന് തയ്യാറായില്ല,_
_അബ്ദുല്ല ആ ജോലി ഒഴിവാക്കി ഇപ്പോൾ ജോലിയില്ലാതെ നടക്കുന്നു!!_
◕-------------------◕-----------------◕
_തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധനായ പിതാവിനോട് ഒരാൾ ചോദിച്ചു,_
_“നിങ്ങളുടെ മകൻ നിങ്ങളെ കാണാൻ വരാറില്ലെ?"_
_പിതാവ് പറഞ്ഞു,“ഉവ്വ് മാസത്തിൽ ഒരിക്കൽ വരും,എനിക്ക് ആവശ്യമുള്ളത് എല്ലാം കൊണ്ട് വരും,  എനിക്കാവശ്യമുള്ള കാശും, ജോലിക്കാർക്കുള്ള ശമ്പളവും എല്ലാം തന്നിട്ട് പോകും”_
_ആ ആൾ ചോദിച്ചു,_
_“ *എന്തൊരു മകനാ നിങ്ങളുടേത്* ?_
_*മാസത്തിലൊരിക്കൽ വരുമെന്നോ*!_
_*അവന് നിങ്ങളോട് ഇത്ര സ്നേഹമേ ഉള്ളൂ* ?!”_
_പിതാവ് പറഞ്ഞു,“അവന്റെ ജോലിയിൽ അങ്ങിനെ ഇടക്കിടക്ക് ലീവൊന്നും കിട്ടാറില്ല, അതുമല്ല അവന്റെ ഭാര്യയും,കുട്ടികളും അവിടെ ഉണ്ട്, അവരുടെ കാര്യവും ശ്രദ്ധിക്കണമല്ലൊ അവന്..”_
ആ വ്യക്തി പറഞ്ഞു,
_“നല്ല കാര്യമായി,നിങ്ങൾ അവനെ വളർത്തി വലുതാക്കി പഠിപ്പിച്ചു,_
_ഇപ്പോൾ അവൻ ഇങ്ങിനെയാ ചെയ്യേണ്ടത്?!”_
_വ്യക്തി പോയതിന് ശേഷം ആ പിതാവ് വ്യക്തി പറഞ്ഞതാലോചിച്ച് വളരെ വിഷമിച്ചു,_
_എപ്പോഴും വെറുതെ ചിന്തിച്ചു കൊണ്ടിരിക്കൽ‌ പതിവായി.._
_അവസാനം ആ പാവം പിതാവ് മാനസീക രോഗിയായി മാറി._
◕------------------◕------------------◕
_നമ്മുടെ നാവിൽ നിന്നും  പുറപ്പെടുന്ന വാക്കുകൾ മറ്റുള്ളവരിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം._
_കൂട്ടുകാരുടെ ഇടയിൽ കുടുംബക്കാരുടെ ഇടയിൽ ഉണ്ടാകുന്ന പല വഴക്കുകളുടെ കാരണമന്വേഷിച്ച് പോയാൽ അതിൽ മറ്റാരുടെയെങ്കിലും കൈ ഉള്ളതായി കാണാം._
_പറയുന്നവർ ഓർക്കുന്നില്ല അവരുടെ നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ കാരണം മറ്റുള്ളവരുടെ ജീവിതം തകർന്നേക്കാമെന്ന്._
_നമ്മുടെ വാക്കുകൾ ഉപയോഗിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് ഉപയോഗിക്കണം._
_വാക്കുകൾ ബന്ധങ്ങൾ കൂട്ടി യോജിപ്പിക്കാൻ ശ്രമിക്കണം ഒരിക്കലും നാം കാരണം ഒരു‌ ബന്ധത്തിലും മാനസീകമായി ഒരു‌ പ്രയാസം പോലും ഉണ്ടാകരുത് എന്ന ചിന്തയോട് കൂടി വേണം വാക്കുകൾ ഉപയോഗിക്കാൻ.._
◕-----------------◕------------------◕
_ജീവിതത്തിൽ വായിക്കുവാനുള്ള കഴിവ് മനുഷ്യനു മാത്രമുള്ളതാണ്._
_നമ്മുടെ ഓരോ വായനയും ഓരോ നല്ല അറിവാണ്._ ഷെയർ ചെയ്യുക._
💐🌷🌹💐🌷🌹💐

No comments: