Saturday, September 22, 2018

LAKSHMI.
ഈ സംസാരം എന്നു പറയണത് പലതരത്തിലുള്ള ദൃഷ്ടിദോഷങ്ങളാ. ഈ ജീവിതത്തെ ശരിയാക്കാൻ ഒരാൾക്കും ഒരു സയൻസിനും സാധിക്കില്ല്യ. എന്തു ശരിയാക്കാൻ പോയാലും വേറൊരു problem ത്തിലേ ചെന്നെത്തുള്ളൂ. വേദത്തില് ഒരു മന്ത്രം ണ്ട്. അഗ്നിക്ക് കളങ്കം വന്നു. അഗ്നിയുടെ കളങ്കം  (പാപം )തീർക്കാൻ യജ്ഞം ചെയ്തൂന്നാണ്. അപ്പോ പാപം യജ്ഞത്തിലേക്ക് പ്രവേശിച്ചത്രേ. യജ്ഞത്തിലെ പാപം തീർക്കാനായി ആഹൂതി ചെയ്തു. അപ്പോ പാപം ആഹൂതിയിലായി. ആ.ഹൂതിയിലെ പാപം തീർക്കാനായി ദക്ഷിണ വെച്ചു.അപ്പോ പാപം ദക്ഷിണയിലായി.   പിന്നീട് പാപം ദക്ഷിണ സ്വീകരിച്ച ബ്രാഹ്മണനിലായതത്രേ.  ഈ പാപം എന്ന് പറേണത്  പ്ലാസ്റ്റിക് പോലെയാണേ. ഈ പാപം എങ്ങനെയാ അപ്പോ തീർക്ക്വാ. പിന്നീട് ബ്രാഹ്മണൻ ജ്ഞാനസ്നാനം ചെയ്തു ഈ പാപം എരിച്ചു കളഞ്ഞൂന്നാണ്..ബ്രഹ്മാർപ്പണം ബ്രഹ്മ ഹവിർ ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം ബ്രഹ്മൈവ തേന ഗന്ധവ്യം ബ്രഹ്മകർമസമാധിന:  എല്ലാം ബ്രഹ്മം തന്നെയാണ് എന്ന അറിവ് സിദ്ധമായാൽ പിന്നെ പ്രോബ്ലം ഒന്നൂല്ല്യ. എല്ലാം സ്വസ്ഥായി.
 നൊച്ചൂർസ്വാമിജിയുടെ(അഭേദാശ്രമം) ഇന്നത്തെ ജ്ഞാനയജ്ഞത്തിൽ നിന്നും

No comments: