വിഭൂതിയോഗം 30-ാം ശ്ലോകത്തില്‍ "കാലഃ കലയതാം അഹം" എന്ന് പറഞ്ഞിട്ടുണ്ട്.( പ്രഹ്ലാദശ്ചാസ്മി ദൈത്യാനാം കാലഃ കലയതാമഹം
മൃഗാണാം ച മൃഗേന്ദ്രോഹം വൈനതേയശ്ച പക്ഷിണാം (30)
ദൈത്യന്മാരില്‍ പ്രഹ്ലാദനും, കണക്കെടുക്കന്നവരില്‍ കാലനും ഞാനാണ്. മൃഗങ്ങളില്‍ സിംഹവും പക്ഷികളില്‍ ഗരുഡനും ഞാന്‍ തന്നെ.)അണു, ക്ഷണം, കാഷ്ഠ തുടങ്ങിയ കാലഗണന ക്ഷയസ്വഭാവമുള്ളതാണ്. ഈ ശ്ലോകത്തില്‍ ആ കാലത്തെ പ്രവര്‍ത്തിപ്പിക്കുന്ന, നശിക്കാത്ത കാലചക്രത്തെയാണ് പ്രതിപാദിക്കുന്നത്. അത് ഭഗവാന്റെ സ്വരൂപം തന്നെയാണ്; കാലകാലന്‍ കാലത്തെ പ്രവര്‍ത്തിപ്പിക്കുന്നത് ഭഗവാന്‍ തന്നെയാണ്. "കാലോസ്മി ലോകക്ഷയകൃത്."
മഹാഭാരതം ഉദ്യോഗപര്‍വ്വത്തില്‍ ഇങ്ങനെ പറയുന്നു.
"കാലചക്രം ജഗച്ചക്രം
യുഗചക്രം ച കേശവഃ
ആത്മയോഗേന ഭഗവാന്‍
പരിവര്‍ത്തയതേളനിശം"
(കാലമാകുന്ന ചക്രത്തെയും ബ്രഹ്മാണ്ഡങ്ങളാകുന്ന ചക്രത്തെയും യുഗങ്ങളാകുന്ന ചക്രത്തെയും പ്രവര്‍ത്തിപ്പിക്കുന്നത്, ഭഗവാന്‍ കേശവനാണ്. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാര്‍ക്ക് പ്രവര്‍ത്തന ശക്തികൊടുക്കുന്നത് കൃഷ്ണന്‍ തന്നെയാണ്.)

No comments:
Post a Comment