ഭഗവാന്റെ പരമാത്മ ഭാവമാണ്, നാമത്രയത്തിലെ രണ്ടാമത്തെ നാമമായ-തത്- എന്ന പദം. ആ നാമം- പദം- ഉച്ചരിച്ചുകൊണ്ട് യജ്ഞാദി കര്‍മ്മങ്ങള്‍ ആരംഭിച്ചാല്‍ ശ്രദ്ധ, അഥര്‍വിചിന്തനം മുതലായ അംഗങ്ങള്‍ക്ക് വൈഗുണ്യം സംഭവിച്ചാല്‍ പോലും, അത്തരം ദോഷങ്ങള്‍ നശിക്കുകയും ചെയ്യും. അതിനാല്‍ മഹത്ത്വപൂര്‍ണവും അതിപ്രശസ്തവും ആണ് തത് എന്ന പദം. മോക്ഷം ആഗ്രഹിക്കുന്നവര്‍ ഫലം ആഗ്രഹിക്കാതെ യജ്ഞതപോദാനങ്ങള്‍ അനുഷ്ഠിച്ചാല്‍ മാത്രം പോരാ, പരമാര്‍ത്ഥാവായ ഭഗവാനില്‍ അര്‍പ്പിക്കുന്നു എന്ന അവബോധത്തോടെ, തത് എന്ന നാമം ഉച്ചരിക്കുകതന്നെ വേണം എന്ന് താല്‍പര്യം.
No comments:
Post a Comment