Thursday, September 20, 2018

സമ്പൂര്‍ണ്ണ വ്യക്തിത്വം - കൃഷ്‌ണന്‍

കംസന്റെ കാരാഗൃഹത്തില്‍ വസുദേവരുടേയും ദേവകിയുടേയും പുത്രനായി കൃഷ്‌ണന്‍ ജനിച്ചു. വസു എന്നാല്‍ പ്രാണന്‍ അഥവ ശ്വാസം എന്നര്‍ത്ഥം. ദേവകീ എന്നാല്‍ ശരീരം എന്ന്‌ അര്‍ത്ഥം. കംസന്‍ എന്നത്‌ അഹം എന്ന ഭാവത്തെ സൂചിപ്പിക്കുന്നു. ഞാനെന്ന ഭാവത്തെ സൂചിപ്പിക്കുന്നത്‌ അഹം തത്വം. ശരീരമാകുന്ന ദേവകീയുടെ സഹോദര ഭാവമാണ്‌ അഹം തത്വം. അഹം എന്നത്‌ പ്രണനേയും, ശരീരത്തേയും അതിന്റെ തടവിലാക്കുന്നു. പ്രാണനില്‍ നിന്ന്‌ ജനിക്കുന്നത്‌ ആനന്ദമാണ്‌. അതു കൊണ്ട്‌ കൃഷ്‌ണനെ നന്ദലാല്‍ എന്നു വിളിക്കപ്പെടുന്നു. നന്ദന്‍ എന്നാല്‍ ആനന്ദം എന്നര്‍ത്ഥം. ഈ ഒരു ചെറിയ ശരീരത്തില്‍ ഇരുന്നു കൊണ്ട്‌ നിങ്ങള്‍ക്ക്‌ അനന്തമായ ആകാശ തത്വം അനുഭവിക്കുവാന്‍ കഴിയും. കൃഷ്‌ണന്റേയും ശിവന്റേയും നീല നിറം നൈര്‍മ്മല്യത്തിന്റേയും, പ്രകാശത്തിന്റേയും, പ്രസന്നതയുടേയും ഭാവത്തെ സൂചിപ്പിക്കുന്നു. ബാഹ്യ ശരീരത്തെ കുറിച്ച്‌ അല്ല ഇവിടെ പ്രതിപാദിക്കുന്നത്‌. അനന്തതയെ കുറിച്ചാണ്‌ നീല നിറത്തെ സൂചിപ്പിക്കുന്നത്‌. ആനന്ദമാണ്‌ ആത്മാവ്‌. ആത്മാവിന്‌ ജനന മരണങ്ങളില്ല. മനസ്സും ശരീരവും പ്രാണനും കൂടി ചേര്‍ന്നപ്പോള്‍ കൃഷ്‌ണന്‍ ജനിച്ചു.
dharmadarshanam

No comments: