പുത്രമിത്രകളത്രക്ഷേത്രാദികളില്‍. ‘ഇതെനിക്കുഇഷ്ടം’ എന്നു ഏറിയ പ്രിയം കാണപ്പെടുന്നു. അതിനെ ശോധിക്കില്‍ ഈ ബ്രഹ്മാണ്ഡം അശേഷവും സ്വയം ആനന്ദരൂപമായാകവേ കാണപ്പെടും. ഇഹം മുതല്‍ പരം വരെയുള്ള പ്രപഞ്ചത്തില്‍ ആനന്ദപ്രാപ്തിയായത് വിഷയരൂപമായും ആത്മരൂപമായും രണ്ടു വകയായി കാണപ്പെടുന്നു. അവയില്‍ വിഷയാനന്ദമായത് ഇഹത്തില്‍ ഭാര്യ, പുത്രന്‍, ധനം, ധാന്യം, യൗവ്വനം, രാജ്യം, സ്രക്ചന്ദനം മുതലായവയുടെ ഭോഗങ്ങളെ മുന്നിട്ടുദിപ്പതും അപ്രകാരം തന്നെ സ്വര്‍ഗ്ഗാദി വിഷയഭോഗങ്ങളെ മുന്നിട്ടുദിപ്പതും ആകും. അതിനെ ദൈവാനന്ദമെന്നും, ഇഹത്തില്‍ ഉദിച്ചതിനെ മനുഷ്യാനന്ദം എന്നും പറയപ്പെടും. വിഷയഭോഗങ്ങളെ നീക്കി, കരണേന്ദ്രിയങ്ങളേയും നശിപ്പിച്ച്, ദൃശ്യം വിട്ടുപോയ ആത്മാപരോക്ഷാനുഭവത്തെ മുന്നിട്ടുദിക്കുന്നത് ആത്മാനന്ദം എന്നാകും.
CHATTAMPISWMIJI
CHATTAMPISWMIJI
No comments:
Post a Comment