ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 115
ധ്യാനിക്കണം ''നിത്യഹ " ആരാണ് നിത്യം " ഞാൻ " ''സർ വ്വഗത: '' ആരാണ് സർവ്വഗതൻ " ഞാൻ " " സ്ഥാണു " ആരാണ് ഉറപ്പുള്ളവൻ എന്റെ ഉള്ളിലുള്ള ഈ ബോധം, പ്രജ്ഞ ''അചലം " ചലിക്കാതെ നിശ്ചലമായിട്ടു നിൽക്കുന്നു ആര് എന്റെ ഉള്ളിലുള്ള ഈ ബോധം. സനാതനമായിട്ടാണ് ആര്? ഈ ഉള്ളിലുള്ള പ്രജ്ഞ . ഇതൊക്കെ ഈ പ്രജ്ഞയുടെ ലക്ഷണമാണ്. ഇതൊക്കെ ഈ പ്രജ്ഞയുടെ ലക്ഷണമാണ്. നിത്യം എന്നു വച്ചാൽ" every moment it is there". കാലാതീതം . കാലം എന്നു വച്ചാൽ ആത്മാവിന്റെ സ്വരൂപമാണ് കാലം. ടൈം എന്നു പറയണത് ആത്മാവിന്റെ ഒരു ഡയമൺഷൻ ആണ്. ബാഹ്യ ഡയമൻഷൻ ടൈമും ആന്തരിക ലക്ഷണം ബോധവും ആണ്.ഇത് ഞാൻ പുതിയതായിട്ട് പറയണതാണ് എന്നു വിചാരിക്കണ്ട. ഭാഗവതത്തിൽ ദശമസ്കന്ധം ആരംഭിക്കുമ്പോൾ പരീക്ഷിത്ത് ചോദിക്കുന്നു ശുകബ്രഹ്മ മഹർഷി യോട് ഭഗവാനേ എനിക്കു കൃഷ്ണനെ ക്കുറിച്ചു പറഞ്ഞു തരൂ.ഏതു കൃഷ്ണൻ എന്നു ചോദിച്ചപ്പോൾ ഉള്ളിൽ ആത്മാവായും പുറമേക്ക് കാലമായും നിറഞ്ഞു നിൽക്കുന്ന ഭഗവാനെക്കുറിച്ച് പറഞ്ഞു തരൂ. " അന്തർ ബഹിപൂരുഷ കാലരൂ പൈഹി പ്രയച്ഛദോ മൃത്യു മുദാ മൃതം ച മായാ മനുഷ്യസ്യ വദ സ്വവിദ്ധ്വൻ" അകത്തും പുറത്തും ആയിട്ടു നിറഞ്ഞു നിൽക്കും. ഉള്ളിൽ പുരുഷനായിട്ടും പുറമേക്ക് കാലമായിട്ടും. ഉള്ളിലേക്ക് തിരിഞ്ഞാൽ അമൃതം പുറമേക്ക് തിരിഞ്ഞാൽ മൃത്യു. ഇതു രണ്ടും ഭഗവാന്റെ സ്വരൂപമാണ്. പുറമേക്കാണോ മനസ്സു പോകുന്നത് അനു ക്ഷണം മൃത്യു. അകമേക്കാണോ മനസ്സു പോകുന്നത് അനു ക്ഷണം അമൃതത്വാനുഭൂതി. പക്ഷേ മൃത്യു വേണോ അമൃതത്വം വേണോ എന്നു തീരുമാനിക്കണം. മൃത്യുവാണോ വേണ്ടത് പുറത്തേക്ക് നോക്കിക്കൊണ്ടേ നടക്കാം. അമൃതാനുഭവമാണോ വേണ്ടത് അകത്തേക്ക് തിരിഞ്ഞു നോക്കാം. രണ്ടും ഭഗവാന്റെയാണ്.
( നൊച്ചൂർ ജി )
Sunil Namboodiri
No comments:
Post a Comment