Wednesday, July 03, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  116
ഭഗവാൻ ആരാണ് കാലപുരുഷൻ , കാലോസ് മി. കാലം എന്നു വച്ചാൽ എന്താ? ഉത്തരം ഇല്ലാത്ത ചോദ്യം ആണ് അല്ലേ? കാലം, ടൈം എന്നു  എന്താണ് എന്നു വച്ചാൽ എങ്ങനെ പറയും? നമുക്ക് വാച്ചിലെ ടൈമേ അറിയുള്ളൂ. പകല്, രാത്രി ടൈം ആയിട്ട് പറഞ്ഞാൽ , സൂര്യനില് എന്ത് കാലം? അപ്പൊ കാലം എന്നുള്ളത് എന്താണ്? കാലഗണന എങ്ങിനെ ചെയ്യും? ടൈമിനെ എങ്ങിനെ ഗണിക്കും? വേദാന്തികൾ പറയണത് ബോധത്തിൽ ചിത്തവൃത്തി ഉദിക്കുമ്പോൾ കാലം ഉണ്ടാകുന്നു എന്നാണ്. അല്ലെങ്കിൽ കാലം ഇല്ല . നമ്മുടെ അനുഭവം ഉറക്കത്തിൽ ടൈം ആർക്കും അറിയുന്നില്ല . നല്ല ക്ഷീണിച്ചിട്ട് കിടന്നു. കിടക്കുമ്പോഴേക്കും അലാം വാച്ച് അടിച്ചു . നോക്കുമ്പോൾ ആറു മണി രാവിലെ. ഞാൻ ഇപ്പോഴല്ലേ കിടന്നുള്ളൂ അപ്പോഴേക്കും ഈ ടൈം , ഇത്ര നേരം എവിടെപ്പോയി. ഇപ്പോഴല്ലേ കിടന്നുള്ളൂ. ടൈം ഒക്കെ പോയി. ടൈമും സ്പെയ്സ് ഉം ഒക്കെ വിഴുങ്ങിക്കളഞ്ഞു. ടൈം ഒന്നും അറിഞ്ഞില്ല. മനസ്സു ദിക്കുമ്പോൾ ടൈമും ഉദിച്ചു . രസിച്ചിരിക്കുമ്പോൾ ടൈം അറിയില്ല. ടൈം ഇല്ല. ബോറടി ച്ചാലോ  ഇടക്കി ഇടക്കു വാച്ചു നോക്കും. അപ്പൊ ടൈം അറിയും. ഈശ്വരാനുഭൂതിയിൽ അനേക സഹസ്രവർഷങ്ങൾ അറിയാതെ പോവും. ആത് മോപദേശ ശതകത്തില് ഒരു പാട്ട് ''പരയുടെ പാലു നുകർന്ന ഭാഗ്യവാന്മാർക്ക് ഒരു പതിനായിരം ആണ്ട് ഒരു അല്പനേരം അറിവ് അപര പ്രകൃതിക്ക് അധീനമായാൽ അര ഞൊടി ആയിരം ആണ്ടു പോലെ തോന്നും "  പര എന്നു വച്ചാൽ പരമാനന്ദ രസം. ആ പരമാനന്ദ രസാനുഭൂതി നുകർന്നവർക്ക് പതിനായിരക്കണക്കിന് വർഷങ്ങൾ കൈ ഞൊടുക്കുമ്പോഴേക്കും പോകും എന്നാണ്. അറിവ് എന്നു വച്ചാൽ ബുദ്ധി ജഡത്തിന്റ പിടിയിൽ അകപ്പെട്ടാൽ , മാറ്ററിന്റെ പിടിയിൽ അകപ്പെട്ടാൽ  ഒരു അരക്ഷണം ബോറടിക്കുണൂ, ബോറടിക്കുണൂ എന്നു പറഞ്ഞു കൊണ്ടിരിക്കും. "we are quoting the net of time and space
( നൊച്ചൂർ ജി )
Sunil Namboodiri 

No comments: