Wednesday, July 03, 2019

ശ്രീമദ് ഭാഗവതം 200
ദുർവ്വാസാവ് തിരിച്ചു വന്ന് ഭഗവാൻ പറഞ്ഞതുപോലെ  അംബരീഷന്റെ കാലിൽ വീണു. അംബരീഷൻ ആശ്ചര്യമായിട്ട് ദുർവ്വാസാവിനെ എഴുന്നേൽപ്പിച്ച് നമസ്ക്കാരം ചെയ്തു. 
സ്വാമി, അങ്ങ് എത്രയോ ഉയർന്ന മഹാത്മാവ്. അംബരീഷൻ സുദർശനചക്രത്തിനെ നമസ്ക്കരിച്ചു പറഞ്ഞു. ഹേ സുദർശനമേ, ഈ ശ്രേഷ്ഠനായ ബ്രാഹ്മണന് വന്നു ഭവിച്ച ആപത്ത് നീക്കിയാലും. അദ്ദേഹത്തിന് ഒരു ദോഷവും കൊടുക്കരുതേ എന്ന് നമസ്ക്കരിച്ചു പ്രാർത്ഥിച്ചു . സുദർശനം മാറി നിന്നു. ദുർവ്വാസാവ് നന്നായി ഭക്ഷണം ഒക്കെ  കഴിച്ചു. 

ഭക്തരുടെ മഹിമയെ വാഴ്ത്താൻ വേണ്ടി കളിച്ച ഒരു നാടകമാണേ ഇതൊക്കെ.ദുർവ്വാസാവിന് യാതൊന്നും ആവശ്യല്ല. ഏതോ ഒരു പഴന്തുണി ഉടുത്ത് കൊണ്ട് നടക്കുന്ന ആള്.  അദ്ദേഹത്തിന് ഒരു പദാർത്ഥത്തിലും ആഗ്രഹല്ല്യ. ഇവിടെ വന്ന് ഒരു നാടകം നടത്തി. 

സാധാരണ നമുക്ക് എന്തെങ്കിലുമൊക്കെ അപമാനം വന്നാൽ വേറെ ആർക്കെങ്കിലും നടന്നാൽ നമ്മൾ നാട് മുഴുവൻ നടന്നു പറയും. അറിഞ്ഞോ അവർക്ക് എന്താ സംഭവിച്ചതെന്നറിഞ്ഞോ.  നമുക്കാണ് നടന്നതെങ്കിലോ മിണ്ടേ ഇല്ല്യ. ല്ലേ? ഒക്കെ വിഴുങ്ങും. ദുർവ്വാസാവ് മഹർഷി വീടു വീടാന്തരം കയറി പറഞ്ഞു കൊണ്ടേ ഇരുന്നു. ഞാൻ അംബരീഷന്റെ അടുത്ത് പോയി. ഇങ്ങനെ ഒരു സംഭവം ണ്ടായി. 

അഹോ അനന്തദാസാനാം മഹത്ത്വം ദൃഷ്ടമദ്യ മേ. 
തന്റെ വ്യക്തിത്വത്തെ താഴ്ത്തിയിട്ടും ഭക്തന്റെ മഹിമയെ ഉയർത്തിയിട്ട് ദുർവ്വാസാവ് തിരിച്ചു പോയി. അംബരീഷൻ പരമഭാഗവതരായി ഇരുന്ന് ക്രിയാകലാപമാർഗ്ഗത്തിൽ ഭക്തി ചെയ്ത്, പൂജ അർച്ചന ,നാമസങ്കീർത്തനം ഒക്കെ ചെയ്ത് ആനന്ദമായി ഇരുന്നു. അംബരീഷന്റെ രാജ്യത്തിലെ ജനങ്ങളെല്ലാം ഭക്തന്മാരായിട്ട് തീർന്നു. 

യദ്യദാചരതി ശ്രേഷ്ഠ:
തത്തദേവതരോ ജന:
സ യത് പ്രമാണം കുരുതേ 
ലോകസ്തദനുവർതതേ 
സമൂഹത്തിലെ നേതാവ് എന്ന് നമ്മൾ ധരിച്ചിട്ടുള്ള ആള് എന്ത് ചെയ്യുന്നുവോ എല്ലാവരും അത് തന്നെ ചെയ്യും. ഭരണം ചെയ്യുന്ന ആള് നിത്യപൂജയും അനുഷ്ഠാനവും ഭക്തിയും ആയിട്ടിരിക്കാണെങ്കിൽ ജനങ്ങൾ എങ്ങനെ ണ്ടാവും. യഥാർത്ഥ ഭക്തനായിട്ടിരിക്കാണെങ്കിൽ ജനങ്ങൾക്ക് അതിൽ കൂടുതൽ എന്തു ഭാഗ്യം. ജനങ്ങളൊക്കെ ഭക്തന്മാരായിട്ടിരിക്കണു. അങ്ങനെ അംബരീഷന്റെ രാജ്യത്തോട് ഉപമിച്ചു നോക്കുമ്പോൾ ബ്രഹ്മാദിലോകങ്ങൾ പോലും നരകതുല്യമായിപ്പോയീന്നാണ്. 
അംബരീഷൻ സമൃദ്ധമായി ഭക്തിയോടെ രാജ്യഭരണം ചെയ്തു. അങ്ങനെ അംബരീഷചരിത്രം.
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi prasad 

No comments: