Wednesday, July 17, 2019

ശ്രീമദ് ഭാഗവതം 214* 

ഏഴാമത്തെ ദിവസം അടുക്കുന്തോറും പരീക്ഷിത്തിന് ജ്ഞാനാനുഭവം തെളിഞ്ഞു തെളിഞ്ഞു പ്രകാശിക്കുകയാണ്. അത് പറയുന്തോറും മനസ്സ് ശരീരത്തിൽ നിന്നും സ്വരൂപത്തിൽ നില്ക്കുന്നു. 

അതുകൊണ്ട് അവിടുന്ന് പറയാ ഞാൻ കേൾക്കട്ടെ. പരീക്ഷിത്ത് പറയണു. എനിക്ക് വെള്ളം കുടിക്കണമെന്നുള്ള ആഗ്രഹല്ല്യ ഊണ് കഴിക്കണമെന്നുള്ള ആഗ്രഹല്ല്യ. അതില് പോലും സംബന്ധം നില്ക്കണില്ല്യ. 

നൈഷാ അതിദുസ്സഹാ ക്ഷുന്മാം ത്യക്തോദമപി ബാധതേ 
പിബന്തം ത്വന്മുഖാം ഭോജച്യുതം ഹരികഥാമൃതം. 

ജലപാനം പോലും ചെയ്യാതെ ഇരിക്കാണ്. ന്താ ഞാനിതാ പാനം ചെയ്യണ്ടല്ലോ.
 
ഹരികഥാമൃതം പിബന്തം. 
ത്വന്മുഖാം ഭോജച്യുതം ഹരികഥാമൃതം. 
ഇത്രയും കേട്ട്,

ഏവം നിശമ്യ ഭൃഗുനന്ദനസാധുവാദം 
വൈയാസികി: സ ഭഗവാൻ അഥ വിഷ്ണുരാതം 
പ്രത്യർച്ച്യ കൃഷ്ണചരിതം കലികല്മഷഘ്നം 
വ്യാഹർത്തുമാരഭത ഭാഗവതപ്രധാന:

ഭാഗവതപ്രധാനനായിട്ടുള്ള ശ്രീശുകമഹർഷി ഭാഗവതപ്രധാനമായിട്ടുള്ള ദശമസ്കന്ധത്തിനെ വ്യാഹർത്തുമാരഭത, പറയാനായിട്ട് ആരംഭിച്ചു.

ആദ്യമായി പരീക്ഷിത്തിനോട് പറഞ്ഞു ഹേ രാജഋഷേ, അങ്ങിപ്പോൾ പൂർണ്ണമായി ഋഷി ആയിത്തീർന്നിരിക്കുന്നു. 

വാസുദേവകഥായാം തേ യജ്ജാതാ നൈഷ്ഠികീ രതി:

വരവും പോക്കും ഉള്ള ഒരു രുചി അല്ല. നിഷ്ഠ എന്നു വെച്ചാൽ തുടർന്നുള്ള സ്ഥിതിക്ക് പേരാണ് നിഷ്ഠ. ഒരു ദിവസം കുറച്ച് നാമം ജപിച്ചു. പിന്നെ അടുത്ത അമാവാസി ദിവസം ജപിച്ചു. അത് നിഷ്ഠ അല്ല. 

ദീർഘകാല നൈരന്തര്യ സൽക്കാര ആദര ആസേവിതോ നിഷ്ഠ. 
ദീർഘകാലം നിരന്തരം സൽക്കാരപൂർവ്വം ആദരപൂർവ്വം സേവിക്കുമ്പോൾ ദൃഢമായിട്ട് തീരും. അങ്ങനെയുള്ള ഒരു അനുഷ്ഠാനപദ്ധതിക്കാണ് നിഷ്ഠ എന്ന് പേര്.

ഇവിടെ പരീക്ഷിത്തിന് ഭഗവദ്കഥാശ്രവണത്തിൽ നിഷ്ഠ ഉണ്ടായിരിക്കണു. 
യജ്ജാതാ നൈഷ്ഠികീ രതി:
തുടർന്നുള്ള ശ്രവണരുചി ഏർപ്പെട്ടിരിക്കുന്നു. ശ്രവണരുചി ഏർപ്പെട്ടാൽ തന്നെ ജീവൻ വളരെ ഉയർന്ന  തലത്തിൽ എത്തിയിരിക്കുന്നു.

ഭവദ്സാന്നിദ്ധ്യ പുണ്യോത്തരേ മഥുരാപുരി  . 
എന്താ മഥുരാപുരിക്ക് വിശേഷം?
ഭഗവാന്റെ സാന്നിദ്ധ്യം കൊണ്ട് പവിത്രമാക്കപ്പെട്ട മഥുരാപുരി.

തുളസീദാസ് പറയുന്നത് മഥുരാ എന്ന വാക്കിൽ തന്നെ എല്ലാം ഉണ്ടെന്നാണ്. മുമ്പില് 'മ' പിന്നാലെ 'ര' നടുവിലെ അക്ഷരം എന്താണെന്ന് വെച്ചാൽ രാമനാമം ആരുടെ വായിൽ ഇല്ലയോ അവരുടെ വായിലുള്ളതാണത്രേ അത് ( ഥു )😌

വിഖ്യാതേ മഥുരാപുരേ കില ഭവദ്സാന്നിദ്ധ്യ പുണ്യോത്തരേ
ധന്യാം ദേവകനന്ദനാമുദവഹദ്രാജാ സ ശൂരാത്മജ:

ശൂരസേന വംശത്തിൽ ജനിച്ച വസുദേവർക്ക് ദേവകിയെ വിവാഹം കഴിച്ചു കൊടുത്തു. വൃഷ്ണി അന്തകവംശങ്ങളെ ഒക്കെ പിടിച്ച് തന്റെ ചുവട്ടിൽ നിർത്താനുള്ള അത്യാഗ്രഹം കൊണ്ട് കംസൻ ആ വിവാഹത്തിന് മുൻകൈയ്യെടുത്ത് നിന്നു. 

 ഈ സമയം ദേവതകളൊക്കെ ചെന്ന് ഭഗവാന്റടുത്ത് ചെന്ന് പ്രാർത്ഥിച്ചു ഭഗവാനേ, അസുരന്മാരെ രാമാവതാരകാലത്ത് ഒക്കെ വധിച്ചിട്ടും ഒന്നും പോയിട്ടില്ല്യ. തിരിച്ചു വേറെ വേറെ രൂപത്തിൽ വരണു.  അതുകൊണ്ട് ഭഗവാൻ വീണ്ടും അവതരിക്കണമെന്ന് ഭഗവാനോട് പ്രാർത്ഥിച്ചു.

ശ്രീനൊച്ചൂർജി 
 *തുടരും...* 
.
lakshmi prasad

No comments: