നമ്മിൽനിന്നും അകാരണമായി ആളുകൾ അകന്നുപോകുന്നുണ്ടെങ്കിൽ,നമ്മു ടെ പ്രവർത്തികൾ തുടർച്ചയായി പരാജയപ്പെടുന്നുവെങ്കിൽ,നാം മാനസീകമായും ശാരീരികമായും സ്വസ്ഥനാകുന്നില്ലെങ്കിൽ,ക്രമേ ണനമ്മുടെ ജീവിതത്തിലെ ക്ലാരിറ്റിയും സന്തോഷവും കൂടിവരുന്നില്ലെങ്കിൽ നമ്മുടെ ആത്മീയ ചര്യയിലെ അപചയത്തെ ആണ് അതു കാട്ടുന്നത് .താഴ്ന്ന ചക്രങ്ങളിലേക്കു ജീവൻ കുതിക്കുകയാണ് .നാം നെഗറ്റീവ് ഊർജ്ജമണ്ഡലങ്ങളുടെ പിടിയിലാണ് .നമ്മുടെ അഞ്ചിന്ദ്രിയങ്ങളിലൂടെയും ആത്മാവിലേക്കുകയറുന്നത് നെഗറ്റീവാണ് .നമ്മുടെസുഹ്രുത്തുക്കളും ഇടപാടുകാരും ഒക്കെ ഇപ്പോൾ നെഗറ്റീവായവരാണെന്നസത്യം ഞെട്ടലോടെ അറിയാൻ കഴിയും.പണ്ട് നാം പോസിറ്റീവും ആക്ടീവുമായിരുന്നപ്പോൾ അവസരങ്ങളുംപോസിറ്റീവ് ആളുകളും ഇങ്ങോട്ട് വന്നിരുന്നു."ശരിയായ"സദ് സംഗം മാത്രമാണതിനുള്ള പ്രധാന പരിഹാരം.അതെ നമ്മുടെ വിജയവും പരാജയവും ആന്തരീക ചക്രവിന്യാസത്തിലെ ജീവൻറെ ഊർധ്വഗതിയെയും അധോഗതിയെയും ആശ്രയിച്ചിരിക്കുന്നു.നാംപ്രപഞ് ചത്തിലെ പ്രാണോർജ്ജത്തേ സ്വീകരിച്ച് നെഗറ്റിവോ പോസിറ്റീവോ ആയി തിരികെ നൽകുകയും തദ് ഫലങ്ങൾ അപ്രകാരം ഏറ്റുവാങ്ങി വീണ്ടും ഇത് തുടരുകയും ചെയ്യുന്ന കണ്ടൻസറുകൾ മാത്രമാണെന്നറിയുന്ന നിഷ്കളങ്കതയിലെ ധ്യാനമെന്ന പരമാനന്ദ പരിഹാരം പ്രായോഗികമായി പ്രതി പ്രവർത്തിക്കുകയുള്ളു. sreedharan namboothiri.
No comments:
Post a Comment