Tuesday, August 13, 2019

ഓം വിഘ്നേശ്വരായ നമഃ*🌼
🌸 *ശ്രീരാമജയം*🌸

🏵 *സുഗ്രീവമിത്രം പരമം പവിത്രം*
*സീതാകളത്രം നവമേഘ ഗാത്രം*
*കാരുണ്യപാത്രം ശതപത്രനേത്രം*
*ശ്രീരാമചന്ദ്രം സതതം നമാമി*🏵

🐚 *ശ്രീനാമരാമായണം ഭാഗം-19*🐚

🦚 *യുദ്ധകാണ്ഡഃ* 🦚

*ശ്ലോകം*

*പാർഥിവകുലസംമാനിത രാമ*
*വിഭീഷണാർപിതരങ്ഗക രാമ*
*കീശകുലാനുഗ്രഹകര രാമ*
*സകലജീവസംരക്ഷക രാമ*
*സമസ്തലോകാധാരക രാമ*

*രാമ രാമ ജയ രാജാ രാമ രാമ രാമ ജയ സീത രാമ*

*വരികളുടെ അർത്ഥം*

*പാർഥിവകുലസംമാനിത രാമ*
🕉 പട്ടാഭിഷേക വേളയിൽ രാജസദസ്സിനെ ബഹുമാനിച്ച ശ്രീരാമ സ്വാമി അങ്ങയെ ഞാൻ അഭയം പ്രാപിക്കുന്നു

*വിഭീഷണാർപിതരങ്ഗക രാമ*
🕉വിഭീഷണന് ശ്രീരംഗനാഥ സ്വാമിയുടെ വിഗ്രഹം സമ്മാനിച്ച ശ്രീരാമ സ്വാമി അങ്ങയെ ഞാൻ അഭയം പ്രാപിക്കുന്നു

(ബ്രഹ്മാവ് പൂജിച്ചിരുന്ന വിഷ്ണു വിഗ്രഹം ത്രേതായുഗത്തിൽ ശ്രീരാമന്റെ കൈയിലെത്തുകയും ശ്രീരാമൻ ആ വിഗ്രഹം വിഭീഷണനു നൽകുകയും ചെയ്തു. ലങ്കയിലേക്കുളള യാത്രയ്ക്കിടയിൽ ശ്രീരംഗത്തെത്തിയപ്പോൾ വിഭീഷണൻ വിഗ്രഹം കാവേരിക്കടുത്തുളള ചന്ദ്രപുഷ്കരണിയുടെ തീരത്തു വച്ചു. വിഷ്ണു ഭക്തനായ ചോളരാജാവ് ധർമവർമ രാജാവിന്റെ രാജ്യമായിരുന്നു അത്. മടങ്ങാൻ നേരം വിഭീഷണൻ വിഗ്രഹം ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അത് അവിടെ ഉറച്ചു പോയിരുന്നു.കാവേരിയുടെ തീരത്ത് ധർമവർമന്റെ രാജ്യത്ത് കഴിയാനാണ് തനിക്കിഷ്ടമെന്ന് ഭഗവാൻ അരുളിച്ചെയ്തത്രേ. ഇവിടെയിരുന്നുകൊണ്ട് തെക്കോട്ട് ലങ്കയിലേക്കു നോക്കി പരിപാലിച്ചു കൊളളാമെന്നും ഭഗവാൻ പറഞ്ഞു. അങ്ങനെയാണ് വിഗ്രഹം തെക്കോട്ട് ദർശനമായത്. കാലാന്തരത്തിൽ വിഗ്രഹം വച്ചിരുന്ന സ്ഥലം കാടു പിടിച്ചു പോയി. പിന്നീട് ഒരു തത്തയെ പിന്തുടർന്നു വന്ന ചോള രാജാവ് അതു കണ്ടു പിടിക്കുകയും അവിടെ രംഗനാഥസ്വാമി ക്ഷേത്രം പടുത്തുയർത്തുകയും ചെയ്തു.)

*കീശകുലാനുഗ്രഹകര രാമ*
🕉സൂര്യവംശത്തിന് അനുഗ്രഹം ചൊരിഞ്ഞ ശ്രീരാമ സ്വാമി അങ്ങയെ ഞാൻ അഭയം പ്രാപിക്കുന്നു

*സകലജീവസംരക്ഷക രാമ*
🕉 സർവ്വചരാചരങ്ങളുടെ സംരക്ഷകനായ ശ്രീരാമ സ്വാമി അങ്ങയെ ഞാൻ അഭയം പ്രാപിക്കുന്നു

*സമസ്തലോകാധാരക രാമ*
🕉പ്രപഞ്ചത്തിന് ആധാരമായ ശ്രീരാമ സ്വാമി അങ്ങയെ ഞാൻ അഭയം പ്രാപിക്കുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

*മനോജവം മാരുത തുല്യവേഗം*
*ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം*
*വാതാത്മജം വാനരയൂഥ മുഖ്യം*
*ശ്രീരാമദൂതം ശിരസ്സാ നമാമി*

ഇതോടുകൂടി യുദ്ധകാണ്ഡം(പടപ്പുറപ്പാട്, സേതുബന്ധനം,കുംഭകർണ്ണവധം,രാവണവധം,സീതാദർശനം,വിഭീഷണ രാജ്യാഭിഷേകം,അയോദ്ധ്യയിലേക്ക് മടക്കം, ഭരദ്വാജാശ്രമ സന്ദർശനം, ഭരതനുമായി അയോദ്ധ്യയിൽ,ശ്രീരാമ പട്ടാഭിഷേകം) പൂർണമാകുന്നു.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

*ശുഭശ്രീ*
© *സദ്ഗമയ സത്‌സംഗവേദി*
[13/08, 08:31] +91 97477 94292: *🌹ഹനുമദ്‌ സഹസ്രനാമം 31-40🌹*

*☘അനാദിർ ഭഗവാൻ ദേവോ വിശ്വഹേതുർ ജനശ്രയ:*
*ആരോഗ്യകർതാ വിശ്വേശോ വിശ്വനാഥോ ഹരീശ്വര:☘*

*31.🌹ഓം അനാദയെ നമഃ*🌹

അനാദി -ആദിയില്ലാത്തവൻ 

ആദിയോ അന്തമോ ഇല്ലാത്തവനാണ് ഹനുമാൻസ്വാമി. 

*32.🌹ഓം ഭഗവതേ നമഃ 🌹*

ഭഗവാൻ -ഭഗങ്ങൾ ഉള്ളവൻ ഭഗവാൻ 

ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം ഇവയാറും ഭഗങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഇവയാറും ഉള്ളവനാണ് ഭഗവാൻ. 

സൃഷ്ടി, സംഹാരം, ജന്തുക്കളുടെ ഗതി, വിഗതി, വിദ്യ, അവിദ്യ ഇവയാറും അറിയാവുന്നവനാണ് ഭഗവാൻ എന്ന് വിഷ്ണുപുരാണത്തിലും പറയുന്നു. 

*✍🏻ദർശന സജികുമാർ*

*🌹സദ്ഗമയ സത്‌സംഗവേദി 🌹*

No comments: