Tuesday, August 13, 2019

രാമായണ കഥ -അദ്ധ്യായം 23 - യുദ്ധകാണ്ഡം ആരംഭം*♦


*മാരുതിയുടെ വാക്കുകള്‍ കേട്ട് സന്തുഷ്ടനായ രാമദേവന്‍, കടല്‍ കടന്ന് ലങ്കയിലെത്തി രാവണനെ കൊല്ലുമെന്ന് ഉറപ്പിക്കുന്നു.അത് കേട്ട് സുഗ്രീവന്‍, താനും തന്‍റെ വാനരസേനയും ഈ ദൌത്യത്തിനു കൂടെയുണ്ടെന്ന കാര്യം ഉണര്‍ത്തിച്ചു.അതിന്‍ പ്രകാരം ഹനുമാന്‍ സ്വാമിയില്‍ നിന്നും ലങ്കാ വിവരണം അറിഞ്ഞ അവര്‍ യുദ്ധത്തിനു പോകാന്‍ തയ്യാറാകുന്നു*..
*രാമദേവനെ തോളിലേറ്റി മാരുതിയും*, *ലക്ഷ്മണകുമാരനെ തോളിലേറ്റി അംഗദനും, കൂടെ സുഗ്രീവന്‍ അടക്കമുള്ള വാനരന്‍മാരും ലങ്ക അഭിമുഖമായി നടന്നു തുടങ്ങി.അങ്ങനെ അവര്‍ മഹേന്ദ്ര പര്‍വ്വതത്തിന്‍ അടുത്തെത്തി.ഇനി മുന്നില്‍ സമുദ്രമാണ്*..
*നൂറ്‌ യോജനയോളമുള്ള മഹാസമുദ്രം*..

*രാവണസഭ*..
*രാവണനും മറ്റ് രാക്ഷസരും ഇവിടെ തലക്ക് കൈയ്യും കൊടുത്തിരിക്കുന്നു*..
*എന്നാലും ആ മാരുതി എന്താണ്   ഇവിടെ കാട്ടി കൂട്ടിയത്*??
*ഒരു ചെറിയ വാനരന്‍ എന്ന് കരുതി വാലേല്‍ തീ കൊളുത്തിയപ്പോള്‍, ലങ്ക മുഴുവന്‍ കത്തിച്ചിട്ട് പോയിരിക്കുന്നു*!!
*ഛേ, ഒന്നും വേണ്ടായിരുന്നു*!!
*രാക്ഷസന്‍മാര്‍ മുഖത്തോട് മുഖം നോക്കുന്നതല്ലാതെ ആരും ഒന്നും പറയുന്നില്ല*.
*ഒടുവില്‍ ആധി കയറി രാവണന്‍ ചോദിച്ചു*:
" *ഇനി എന്തോ ചെയ്യും*?"
*അതിനു മറുപടിയായി രാക്ഷസര്‍ പറഞ്ഞു*:
" *പ്രഭോ, ഞങ്ങളുണ്ട് കൂടെ, നമുക്ക് രാമനെ തോല്‍പ്പിക്കാം*"


*എന്നാല്‍ നീതിമാനായ കുംഭകര്‍ണ്ണന്‍ രാവണനെ ഉപദേശിക്കാന്‍ ശ്രമിക്കുന്നെങ്കിലും, രാവണപുത്രനായ ഇന്ദ്രജിത്ത് യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.അടുത്തത് വിഭീഷണന്‍റെ ഊഴമായിരുന്നു*..
*രാമമാഹാത്മ്യത്തെ പറ്റിയുള്ള വിഭീഷണന്‍റെ വാക്കുകളില്‍ കോപിഷ്ടനായ രാവണന്‍, ലങ്കയില്‍ നിന്ന് പോയില്ലെങ്കില്‍ വിഭീഷണനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു.ആ ഭീഷണിയില്‍ ഭയന്ന്, വിഭീഷണനും നാല്‌ മന്ത്രിമാരും മഹേന്ദ്രപര്‍വ്വതത്തിന്‍റെ അവിടെ നില്‍ക്കുന്ന രാമ സന്നിധിയില്‍ വരികയും ശരണം ചോദിക്കുകയും ചെയ്യുന്നു*.
*വന്നവര്‍ രാക്ഷസരായതിനാല്‍ ആദ്യം സുഗ്രീവന്‍ എതിര്‍ക്കുമെങ്കിലും, മാരുതിയുടെ വാക്ക് കേട്ട് ഭഗവാന്‍ വിഭീഷണനു ശരണം കൊടുക്കുകയും, വിഭീഷണനെ ലങ്കാധിപനായി അഭിക്ഷേകം ചെയ്യാന്‍ ലക്ഷ്മണനോട് കല്പിക്കുകയും ചെയ്യുന്നു*.

*അപ്പോഴാണ്‌ ശുകന്‍ വന്നത്*..
*രാവണ ദൂതന്‍ വന്നത് രാമദേവനെ കാണാന്‍ ആയിരുന്നില്ല*, *സുഗ്രീവനെ കാണാനായിരുന്നു.കിഷ്കിന്ധയിലേക്ക് തിരികെ പോകുന്നതാണു നല്ലതെന്ന് സുഗ്രീവനെ അറിയിക്കാന്‍ രാവണന്‍ പറഞ്ഞ പ്രകാരം വന്ന ശുകനെ, രാമദേവന്‍ വിലക്കിയില്ലാരുന്നെങ്കില്‍ വാനരന്‍മാര്‍ തല്ലികൊന്നേനേ*!!
*രാവണദൂതുമായി വന്ന ശുകനോട്, രാവണനെ അറിയിക്കാന്‍ സുഗ്രീവന്‍ ഇങ്ങനെ പറഞ്ഞു*:

"ചൊല്ലുള്ള ബാലിയെപ്പോലെ ഭവാനെയും
കൊല്ലണമാശു സപുത്ര ബലാന്വിതം
ശ്രീരാമപത്നിയെക്കട്ടു കൊണ്ടീടിന
ചോരനെയും കൊന്ന് ജാനകി തന്നെയും
കൊണ്ട് പോകേണമെനിക്കു കിഷ്ക്കിന്ധക്കു
രണ്ടില്ലതിനെന്നു ചെന്നു ചൊല്ലീടു നീ"

*ഇനി ആര്‌ പറഞ്ഞാലും, രാമദേവനോടൊപ്പം രാവണവധം കഴിഞ്ഞ് സീതാദേവിയെ വീണ്ടെടുക്കും വരെ സുഗ്രീവന്‍ കാണും*, !!

*ഇത് കേട്ട് സംപ്രീതനായ ഭഗവാന്‍, ശുകനെ ബന്ധിക്കാനും താന്‍ പറയുന്ന വരെ രാവണസന്നിധിയിലേക്ക് തിരിച്ച് അയേക്കേണ്ടതില്ലന്നും വാനരരോട് പറയുന്നു.അതിന്‍ പ്രകാരം വാനരര്‍ ശുകനെ ബന്ധിക്കുന്നു*.

*ഇതിനു ശേഷം സമുദ്രം കടക്കാനുള്ള ഉപായം ആരായാന്‍ സമുദ്രദേവനായ വരുണനെ പ്രാര്‍ത്ഥിക്കുന്നു.ദിവസങ്ങള്‍ കഴിഞ്ഞു*..
*വരുണന്‍ പ്രത്യക്ഷപ്പെടുന്നില്ല*!!
*ഭഗവാനു കോപം വരികയും സമുദ്രത്തെ ഇല്ലാതാക്കാന്‍ വില്ല്‌ കുലക്കുകയും ചെയ്യുന്നു.അത് കണ്ട് ഭയന്നു പോയ വരുണന്‍ പ്രത്യക്ഷപ്പെടുന്നു.ദേവനോട് ക്ഷമ ചോദിച്ച ശേഷം, കുലച്ച ബാണം ചിത്രദുമകുല്യദേശത്തിലെ ഉപദ്രവകാരികളായ നിശാചരരുടെ മേല്‍ പ്രയോഗിക്കാന്‍ അപേക്ഷിക്കുകയും, വിശ്വകര്‍മ്മാവിന്‍ മകനായ നളന്‍ എന്ന വാനരനെ മുന്നില്‍ നിര്‍ത്തി സമുദ്രത്തിനു കുറുകെ ബന്ധനം ഉണ്ടാക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു*.

*വരുണന്‍റെ വാക്കിന്‍ പ്രകാരം രാമേശ്വരത്ത് പരമേശ്വരനെ പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥിച്ച ശേഷം സേതുബന്ധനം ആരംഭിക്കുന്നു*...
*അങ്ങനെ അവസാനം ഭഗവാനും വാനരരും ലങ്കാതീരത്ത് എത്തുന്നു.ദേവന്‍ പറഞ്ഞ പ്രകാരം വാനരര്‍ ശുകനെ മോചിതനാക്കുകയും ശുകന്‍ വിവരങ്ങള്‍ ബോധിപ്പിക്കാന്‍ രാവണസന്നിധിയിലേക്ക് പോകുകയും ചെയ്യുന്നു*.

കടപ്പാട് :അരുണ്‍ കായംകുളം


*കാരിക്കോട്ടമ്മ*
[13/08, 06:35] +91 99610 02135: *രാമായണ കഥ അദ്ധ്യായം 24 - യുദ്ധം ആരംഭിക്കുന്നു*


ശുദ്ധനായ ഒരു ബ്രാഹ്മണന്‍..
അദ്ദേഹത്തിന്‍റെ വീട്ടില്‍ വന്ന അഗസ്ത്യമുനി ആഹാരം കഴിക്കാന്‍ തയ്യാറാവുന്നു.ഭക്ഷണത്തിനു മുമ്പുള്ള സ്നാനത്തിനു അഗസ്ത്യമുനി യാത്രയായ സമയത്ത്, വജ്രദംഷ്ടന്‍ എന്ന രാക്ഷസന്‍ അഗസ്ത്യമുനിയുടെ വേഷത്തില്‍ വരികയും ആഹാരത്തിനു മാംസം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പാവം ബ്രാഹ്മണന്‍!!
രാക്ഷസന്‍റെ ചതി മനസിലാക്കാതെ സാക്ഷാല്‍ അഗസ്ത്യമുനിക്ക് മാംസം വിളമ്പി.മുനി കോപിക്കുകയും, ആ ബ്രാഹ്മണനെ രാക്ഷസനായി തീരട്ടേ എന്ന് ശപിക്കുകയും ചെയ്തു.അങ്ങനെയുള്ള രാക്ഷസ ജന്മമാണ്‌ ശുകന്‍.
സത്യം മനസിലാക്കി മുനി ഒരു ശാപമോക്ഷവും കൊടുത്തു..
രാവണദൂതുമായി ശ്രീരാമനെ സമീപിച്ചതിനു ശേഷം, ഭഗവാന്‍റെ മറുപടി രാവണനെ അറിയിക്കുമ്പോള്‍ മോക്ഷം ലഭിക്കും!!
അതിനു സമയമായി..
സേതുബന്ധനത്തിനു ശേഷം രാമദേവന്‍ മോചിപ്പിച്ച ശുകന്‍ രാവണനോട് കാര്യങ്ങള്‍ സൂചിപ്പിച്ച് തന്‍റെ ഗൃഹത്തിലേക്ക് മടങ്ങുന്നു.

അതിനു ശേഷം രാവണമാതാവായ കൈകസിയുടെ അച്ഛന്‍റെ ഉപദേശവും വക വയ്ക്കാതെ രാവണന്‍ യുദ്ധത്തിനു തയ്യാറാവുന്നു.അതിനു വേണ്ടി സൈന്യാധിപന്‍മാരുമായി സംസാരിച്ച് നില്‍ക്കുന്ന രാവണനെ കണ്ട് കോപിഷ്ടനായ ശ്രീരാമദേവന്‍, ദശമുഖന്‍റെ പത്ത് കിരീടങ്ങളും അമ്പെയ്തിടുന്നു.എന്നിട്ട് ലങ്ക വളയാന്‍ വാനരന്‍മാരോട് ആജ്ഞാപിക്കുന്നു..
പൂര്‍വ്വ ഭാഗത്ത് നീലനും സേനയും..
ദക്ഷിണ ഭാഗത്ത് അംഗദനും സേനയും..
പശ്ചിമ ഭാഗത്ത് സാക്ഷാല്‍ ഹനുമാന്‍ സ്വാമി..
ഉത്തര ഭാഗത്ത് ശ്രീരാമദേവനും ലക്ഷ്മണകുമാരനും സേനയും..
അതേ, ലങ്ക പൂര്‍ണ്ണമായും വളയപ്പെട്ടിരിക്കുന്നു!!
അന്നേ ദിവസം സൂര്യന്‍ അസ്തമിച്ചു.

രാത്രിയില്‍ കപികളുടെ ഇടയില്‍ വന്ന രാക്ഷസ ചാരന്‍മാരെ കപികള്‍ കൊല്ലാതെ വിട്ടത് ഭഗവാന്‍റെ കാരുണ്യം കൊണ്ട് മാത്രമാണ്.ഭഗവാനെയും, കപികളെയും ഭയപ്പെടുത്താന്‍ കഴിയാത്ത രാവണന്‍ സീതാദേവിയെ പേടിപ്പിക്കാന്‍ തീരുമാനിക്കുന്നു..
തന്‍റെ മായ കൊണ്ട് സൃഷ്ടിച്ച ശ്രീരാമദേവന്‍റെ മുറിച്ച് മാറ്റിയ നിലയിലുള്ള ശിരസ്സ് ദേവിയെ കാണിക്കുന്നു, അങ്ങനെ ഭഗവാന്‍ വധിക്കപ്പെട്ടെന്ന് സീതാദേവിയെ വിശ്വസിപ്പിക്കാനുള്ള രാവണന്‍റെ തന്ത്രം, പക്ഷേ സരമ തകര്‍ക്കുന്നു.
രാമദേവന്‍റെ ശിരസ്സ് കണ്ട് വിഷമിച്ചിരുന്ന ദേവിയോട് സരമ ഇങ്ങനെ പറഞ്ഞു:

"ഖേദമശേഷമകലെക്കളക നീ
എല്ലാം ചതിയെന്നു തേറീടിതൊക്കവേ
നല്ലവണ്ണം വരും നാലുനാളുള്ളിലി
ങ്ങില്ലൊരു സംശയം കല്യാണദേവതേ!
വല്ലഭന്‍ കൊല്ലും ദശാസ്യനെ നിര്‍ണ്ണയം"

സീതാദേവിക്ക് സന്തോഷമായി!!

പിറ്റേ ദിവസമായി..
രാവണ സന്നിധിയിലേക്ക് അംഗദന്‍ വരുന്നു..
ഒന്നുങ്കില്‍ ദേവിയെ തിരികെ തരുക, അല്ലേല്‍ ചാവാന്‍ തയ്യാറാകുക!!

അംഗദന്‍ പറഞ്ഞത് കേട്ട് രാവണന്‍ ഞെട്ടി, ബോധം തിരികെ കിട്ടിയപ്പോള്‍ അലറി പറഞ്ഞു:
"കൊല്ലവനെ"
എവിടെ??
കൊല്ലാന്‍ വന്ന രാക്ഷസന്‍മാരെ തല്ലിക്കൊന്ന ശേഷം അംഗദന്‍ രാമസന്നിധിയില്‍ എത്തുകയും, സംഭവിച്ച കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തു.

യുദ്ധം തുടങ്ങി..
അതിഭയങ്കര യുദ്ധം!!
അതിനിടക്ക് അവിടെയെത്തിയ ഇന്ദ്രജിത്ത്, ആകാശത്തില്‍ മറഞ്ഞിരുന്നു നാഗാസ്ത്രം എയ്യുകയും, അങ്ങനെ എല്ലാവരും യുദ്ധഭൂമിയില്‍ നാഗബന്ധിതരായി വീഴുകയും ചെയ്യുന്നു.
ഈശ്വരാ..
ഇനി എന്ത് ചെയ്യും??
മുനിമാരും ദേവന്‍മാരും ഇങ്ങനെ ഭയന്ന് നില്‍ക്കേ, നാഗങ്ങളുടെ ശത്രുവായ ഗരുഡന്‍ അവിടെയെത്തുകയും, എല്ലാവരെയും നാഗാസ്ത്രത്തില്‍ നിന്നു മോചിതരാക്കുകയും ചെയ്യുന്നു.

കപികളുടെ ഭാഗത്ത് നിന്നും പൂര്‍വാധികം ശക്തിയായി ആക്രമണം...
എല്ലാവരെയും വധിക്കാനായി ധ്രൂമാക്ഷനെ രാവണന്‍ യുദ്ധഭൂമിയിലേക്ക് യാത്രയാക്കി.യുദ്ധഭൂമിയില്‍ വന്ന ധ്രൂമാക്ഷന്‍ നേരിട്ടത് ഹനുമാന്‍ സ്വാമിയോടെയായിരുന്നു..
കഷ്ടം!!
അവനു വേറെ ആരേയും കിട്ടിയില്ല!!
കൂടുതല്‍ യുദ്ധം ചെയ്യേണ്ട ആവശ്യം വന്നില്ല..
നിമിഷനേരത്തിനുള്ളില്‍ ധ്രൂമാക്ഷന്‍ സമാധിയായി!!
അതൊരു തുടക്കമായിരുന്നു..
അംഗദന്‍റെ കൈ കൊണ്ട് വജ്രദംഷ്ടനും, മാരുതിയുടെ കൈയ്യാല്‍ കമ്പനനും, നീലന്‍റെ കൈയ്യാല്‍ പ്രഹസ്തനും, എന്ന് വേണ്ടാ പേരുകേട്ട രാക്ഷസന്‍മാര്‍ യമപുരിക്ക് യാത്രയായി..

കടപ്പാട് :അരുണ്‍ കായംകുളം 


*കാരിക്കോട്ടമ്മ*
[13/08, 06:42] +91 99610 02135: *രാമായണ കഥ അദ്ധ്യായം 25 - കുംഭകര്‍ണ്ണന്‍ വധിക്കപ്പെടുന്നു*


ലങ്കയിലുള്ള മഹാന്‍മാരായ രാക്ഷസര്‍ കാലപുരിക്ക് യാത്രയായി എന്നറിഞ്ഞ രാവണന്‍, നേരിട്ട് യുദ്ധക്കളത്തിലേക്ക് പോകാന്‍ തീരുമാനിക്കുന്നു.രാവണനൊപ്പം ലങ്കയിലെ എല്ലാ മഹാരഥരന്മാരും പുറപ്പെടുന്നു.ഒരോ വീരന്‍മാരും ആരാണെന്ന് വിഭീക്ഷണന്‍ ശ്രീരാമദേവനു ചൊല്ലിക്കൊടുക്കുന്നു.

ശത്രുക്കള്‍ ലങ്കയില്‍ പ്രവേശിക്കാതിരിക്കാന്‍ കാവല്‍ നില്‍ക്കണം എന്ന് ആജ്ഞാപിച്ച ശേഷം, യുദ്ധമുഖത്തേക്ക് സേനയുമായി രാവണന്‍ പുറപ്പെടുന്നു.അത് കണ്ട് ലക്ഷ്മണ കുമാരന്‍ ശ്രീരാമദേവനോട് പറഞ്ഞു:

"വമ്പനായുള്ളോരിവനോട് പോരിനു
മുമ്പിലടിയനനുഗ്രഹം നല്‍കണം"

രാക്ഷസര്‍ ചതി പ്രയോഗത്തിനു മുമ്പിലാണ്‌ എന്ന ഉപദേശത്തോട് കൂടി ഭഗവാന്‍ ലക്ഷ്മണനെ അനുഗ്രഹിച്ചു യുദ്ധത്തിനു അയക്കുന്നു.

യുദ്ധമുഖത്ത് എത്തിയ ദശമുഖനു ആദ്യം നേരിടേണ്ടി വന്നതു മാരുതിയെ ആയിരുന്നു.അക്ഷകുമാരനെ കൊന്നതു താനാണെന്ന് സൂചിപ്പിച്ച ഹനുമാന്‍ സ്വാമി, രാവണനെ ആഞ്ഞ് അടിക്കുന്നു..
രാവണന്‍റെ കണ്ണില്‍ ഇരുട്ട് കയറി!!
ബോധം വീണ്ടുകിട്ടിയപ്പോള്‍ രാവണന്‍ തിരിച്ചടിച്ചു.ആ സമയത്ത് നീലന്‍ രാവണന്‍റെ തലയിലുള്ള പത്ത് കിരീടത്തിലും മാറി മാറി ചവുട്ടി നൃത്തം തുടങ്ങി..
നീലന്‍റെ നൃത്തത്തിനു നാരദന്‍റെ പാട്ട് അകമ്പടി!

ലക്ഷ്മണകുമാരന്‍ രാവണനുമായി യുദ്ധം തുടങ്ങി.രാവണന്‍റെ വില്ല്‌ വരെ മുറിച്ച് കൊണ്ടായിരുന്നു കുമാരന്‍റെ ശരവര്‍ഷം.അവസാനം ഗത്യന്തരമില്ലാതെ മയന്‍ കൊടുത്ത വേല്‍, രാവണന്‍ കുമാരനു നേരെ പ്രയോഗിക്കുകയും, ആ വേല്‍ ഏറ്റ് കുമാരന്‍ യുദ്ധഭൂമിയില്‍ വീഴുകയും ചെയ്യുന്നു..
ബോധം മറഞ്ഞ് താഴെ വീണ കുമാരന്‍റെ ശരീരം ഉയര്‍ത്താനുള്ള രാവണന്‍റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നു.അപ്പോഴാണ്‌ ആരോ പുറകില്‍ നിന്ന്  വിളിക്കുന്ന പോലെ രാവണനു തോന്നിയത്, തിരിഞ്ഞ് നോക്കി..
ഹനുമാന്‍ സ്വാമി!!

മറുപടിയില്ല, പകരം മാരുതി കൈ ഉയര്‍ത്തി രാവണന്‍റെ തലയില്‍ ഒരു അടി..
അത് മതി..
രാവണന്‍ രക്തം ശര്‍ദ്ദിച്ച് യുദ്ധഭൂമിയില്‍ വീണു!!
അപ്പോള്‍ തന്നെ, ബോധരഹിതനായി കിടക്കുന്ന ലക്ഷ്മണകുമാരനെ മാരുതി ശ്രീരാമസന്നിധിയിലെത്തിച്ചു.അനുജന്‍റെ അവസ്ഥകണ്ട് കോപിഷ്ടനായ രാമദേവന്‍, മാരുതിയുടെ കണ്ഠത്തില്‍ ഇരുന്ന് രാവണനുമായി യുദ്ധം ചെയ്യുകയും, അമ്പേ പരാജയപ്പെടുത്തുകയും ചെയ്യുന്നു...
ആയുധങ്ങള്‍ നഷ്ടപ്പെട്ടവനെ യുദ്ധേ കൊല്ലുന്നത് ശരിയല്ലാത്തതിനാല്‍, തിരിച്ച് ലങ്കയില്‍ പോയി ആയുധധാരിയായി വരാന്‍ രാമദേവന്‍ രാവണനോട് പറഞ്ഞു..
രാവണന്‍ പേടിച്ച് പോയി..
ഭഗവാന്‍റെ അമ്പ് പിന്തുടരുന്നുണ്ടോ എന്ന് തിരിഞ്ഞ് നോക്കി നോക്കി, ആ ഭീരു ലങ്കയിലേക്ക് ഓടി പോകുന്നു.

ആറുമാസം ഉറങ്ങുകയും, പിന്നെ ആറുമാസം ഉണര്‍ന്നിരിക്കുകയും ചെയ്യും..
വലിയ ശരീരത്തിനു ഉടമ..
രാവണ സഹോദരന്‍..
ഇതാണ്‌ കുംഭകര്‍ണ്ണന്‍!!
ആള്‌ ഇപ്പോള്‍ നല്ല ഉറക്കത്തിലാണ് , ഉറങ്ങി തുടങ്ങിയട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളുതാനും.എങ്കിലും കുംഭകര്‍ണ്ണനെ ഉണര്‍ത്താന്‍ രാവണന്‍ ഉത്തരവിടുന്നു.
പെട്ടന്ന് ഉണരുന്ന പ്രകൃതമല്ല!
ആനയെ കൊണ്ട് ചിഹ്നം വിളിപ്പിച്ചു...
ചെവിക്ക് സമീപം നൂറ്റൊന്ന് കതിന പൊട്ടിച്ചു..
എവിടെ??
ഒരു അനക്കവുമില്ല!!
അവസാനം കുംഭം കണക്കെ രക്തവും, മദ്യവും ഒരുക്കുകയും, ആ ഗന്ധം ഏറ്റ് കുംഭകര്‍ണ്ണന്‍ എഴുന്നേല്‍ക്കുകയും ചെയ്യുന്നു.

ആഹാര ശേഷം രാവണനെ കണ്ട് സീതാദേവിയെ തിരികെ കൊടുക്കാന്‍ ഒരിക്കല്‍ കൂടി ഉപദേശിച്ചെങ്കിലും, ആ ഉപദേശം വെള്ളത്തില്‍ വരച്ച വര പോലെയാണെന്ന് ബോധ്യമായപ്പോള്‍ യുദ്ധമുഖത്തേക്ക് യാത്രയായി..
കുംഭകര്‍ണ്ണന്‍റെ വരവ് കണ്ട വിഭീഷണന്‍, അദ്ദേഹത്തെ വണങ്ങുകയും തന്‍റെ നിസ്സഹായ അവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.വിഭീഷണനെ അനുഗ്രഹിച്ചിട്ട് കുംഭകര്‍ണ്ണന്‍ യുദ്ധത്തിനു തയ്യാറാകുന്നു..
യുദ്ധം തുടങ്ങി..
തന്നെ എതിര്‍ത്ത സുഗ്രീവനെ ശൂലം വച്ച് കുത്തി ബോധം കെടുത്തിയ ശേഷം, തൂക്കിയെടുത്ത് കൊണ്ട് ആ രാക്ഷസന്‍ ലങ്കയിലേക്ക് യാത്രയായി..

ലങ്കയില്‍ സുഗ്രീവനുമായി ചെന്ന കുംഭകര്‍ണ്ണനെ എല്ലാവരും സ്വീകരിക്കുന്നു..
പനനീരും കളഭവും വച്ച് അഭിക്ഷേകം ചെയ്യുന്നു..
ആ സുഗന്ധം ഏറ്റ സുഗ്രീവനു ബോധം തിരിച്ച് കിട്ടി.
ഒരു നിമിഷം..
കുംഭകര്‍ണ്ണന്‍റെ മൂക്കും ചെവിയും കടിച്ച് പറിച്ചിട്ട് സുഗ്രീവന്‍ തിരിച്ച് ഒരു ഒറ്റ ഓട്ടം!!

ദേഷ്യം വന്ന കുംഭകര്‍ണ്ണന്‍ വീണ്ടും യുദ്ധമുഖത്തേക്ക്..

ഈക്കുറി തന്നെ എതിര്‍ക്കാന്‍ വന്ന ലക്ഷ്മണനെ ഉപേക്ഷിച്ച് സാക്ഷാല്‍ ശ്രീരാമചന്ദ്രനു നേരെയായി കുംഭകര്‍ണ്ണന്‍റെ ആക്രമണം..
ആ യുദ്ധമദ്ധ്യേ, ഭഗവാന്‍ കുംഭകര്‍ണ്ണനെ വധിച്ചു!!
നാരദന്‍ അടക്കമുള്ളവര്‍ ഭഗവാനെ സ്തുതി ചെയ്യുന്നു.ആ മരണവാര്‍ത്തയറിഞ്ഞ് അതികായന്‍ യുദ്ധത്തിനു വന്നെങ്കിലും, അവന്‍റെ ഗതിയും മറ്റൊന്നായിരുന്നില്ല..
അതികായനും കൊല്ലപ്പെട്ടു!!
ഈ വാര്‍ത്ത അറിഞ്ഞു ഞെട്ടിയ രാവണനെ ആശ്വസിപ്പിച്ച് യുദ്ധത്തിനു വന്ന ഇന്ദ്രജിത്ത്, മറഞ്ഞിരുന്ന് ബ്രഹ്മാസ്ത്രം എയ്ത് എല്ലാരെയും വീഴ്ത്തുന്നു..
യുദ്ധഭൂമി ചോരക്കളമായി!!
രാമലക്ഷ്മണന്‍മാരടക്കം എല്ലാവരും ചോരയില്‍ കുതിര്‍ന്ന് വീണു!!
ദേവന്‍മാരും മുനിമാരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി വിറച്ചു!!
വിജയശ്രീലാളിതനായി ഇന്ദ്രജിത്ത് ലങ്കയില്‍ തിരിച്ച് പ്രവേശിച്ചു.

എന്നാല്‍ ആ ചോരക്കളത്തില്‍ എല്ലാവരും മരിച്ചിരുന്നില്ല..
മറ്റാരുമല്ല..
ശ്രീരാമഭക്തിയുടെ മൂര്‍ത്തിരൂപം..
ചിരഞ്ജീവിയായിരിക്കും എന്ന് വരം ലഭിച്ച വാനരന്‍..
സാക്ഷാല്‍ ഹനുമാന്‍സ്വാമി!!


കടപ്പാട് :അരുണ്‍ കായംകുളം



*കാരിക്കോട്ടമ്മ*
[13/08, 06:46] +91 99610 02135: *രാമായണ കഥ അദ്ധ്യായം 26 - മാരുതി കൈലാസത്തിലേക്ക്*


ഇന്ദ്രജിത്തിന്‍റെ ബ്രഹ്മാസ്ത്ര പ്രയോഗത്തിലൂടെ ചോരക്കളമായ ആ പ്രദേശത്തിലൂടെ നടന്ന മാരുതി, വിഭീഷണനെ കാണുകയും, അവര്‍ ഇരുവരും ചേര്‍ന്ന് ആരെങ്കിലും ജീവനോടെ അവശേഷിക്കുന്നുണ്ടോയെന്ന് തിരയുകയും ചെയ്യുന്നു..

വാനരന്‍മാരുടെ ഇടയില്‍ ഹനുമാന്‍ സ്വാമിയെ കൂടാതെ ചിരഞ്ജീവി ആയിരിക്കാനുള്ള വരം ലഭിച്ച ഒരാള്‍ കൂടിയുണ്ട്..
ബുദ്ധിമാനായ ജാംബവാന്‍!!
വിഭീഷണന്‍ അദ്ദേഹത്തെ കണ്ടെത്തുന്നു.വിഭീഷണന്‍റെ സ്വരം മനസിലാക്കി ആളെ തിരിച്ചറിഞ്ഞ ജാംബവാന്‍, ചോര മൂടിയ കാരണം തനിക്ക് കണ്ണ്‌ തുറക്കാന്‍ പാടാണെന്നും, മരിച്ച് വീണവരുടെ ഇടയില്‍ മാരുതി ജീവനോടുണ്ടോന്നും അന്വേഷിക്കുന്നു.
ശ്രീരാമദേവനെയും,സുഗ്രീവനെയും കുറിച്ചൊന്നും തിരക്കാതെ മാരുതിയെ തിരക്കിയതെന്തേ എന്ന വിഭീഷണന്‍റെ ചോദ്യത്തിനു ജാംബവാന്‍ ഇങ്ങനെ മറുപടി പറഞ്ഞു:

"എങ്കിലോ കേള്‍ക്ക നീ മാരുതിയുണ്ടെങ്കില്‍
സങ്കടമില്ല മറ്റാര്‍ക്കുമറിഞ്ഞാലും
മാരുതപുത്രന്‍ മരിച്ചിതെന്നാകില്‍
മറ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ"

അതേ, മാരുതിക്ക് മാത്രമേ ഇനി എല്ലാവരെയും രക്ഷിക്കാന്‍ കഴിയു!!
ജാംബവാന്‍റെ വാക്ക് കേട്ട് മുന്നില്‍ വന്ന ഹനുമാന്‍ സ്വാമിയോട്, ഹിമവാന്‍ കടന്ന് കൈലാസത്തില്‍ പോകണമെന്ന് ആ വൃദ്ധ വാനരന്‍ ഉപദേശിക്കുന്നു.
അവിടെ ഋഷഭാദ്രി എന്നൊരു പര്‍വ്വതമുണ്ട്..
അതില്‍ നാലു ദിവ്യ ഔഷധങ്ങള്‍ നില്‍പ്പുണ്ട്..
വിശല്യകരണി, സന്താനകരണി, സുവര്‍ണ്ണകരണി, മൃതസഞ്ജീവനി.
ഇതില്‍ നാലാമത്തെ ഔഷധമായ മൃതസഞ്ജീവനി കൊണ്ട് വന്നാല്‍ എല്ലാവരെയും ജീവിപ്പിക്കാം.
മാരുതി കൈലാസത്തിലേക്ക് യാത്രയാകുന്നു..

ചാരന്‍മാരില്‍ നിന്നും ഈ വാര്‍ത്ത അറിഞ്ഞ രാവണന്‍ ഞെട്ടിപോയി!
ഹനുമാൻ സ്വാമി പോയാൽ 
ദിവ്യ ഔഷധവുമായി തിരിച്ച് വരും എന്നത് ഉറപ്പ്.
തടയണം, തടഞ്ഞേ പറ്റു..
അതിനു രാവണന്‍ കാലനേമിയെ സമീപിക്കുന്നു.ആദ്യം കാലനേമി രാവണനെ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും, രാവണന്‍ വധിക്കും എന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ശ്രീരാമദാസന്‍റെ വഴി മുടക്കാന്‍ തയ്യാറാവുന്നു.

യാത്രാ വേളയിലാണ്‌ ഹനുമാന്‍ സ്വാമി ആ ആശ്രമം കാണുന്നത്..
അത് കാലനേമിയുടെ മായയാണെന്ന് മനസിലാക്കാതെ, മുനി വേഷത്തില്‍ ഇരിക്കുന്ന ആ രാക്ഷസന്‍റെ മുന്നില്‍ മാരുതി ചെല്ലുകയും, ദിവ്യ ഔഷധം വേഗത്തില്‍ കൈക്കലാക്കാന്‍ ഒരു മന്ത്രം ഉപദേശിക്കാം എന്നും, അതിനായി മുഖം കഴുകി, ദാഹം മാറ്റി വരാന്‍ കാലനേമി ഹനുമാന്‍ സ്വാമിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
മുഖം കഴുകാന്‍ തടാകകരയിലെത്തിയ മാരുതിയെ ഒരു ഭയങ്കര മകരി ഭക്ഷിക്കാന്‍ ശ്രമിക്കുന്നു.
മകരി വാ തുറന്നു..
ഹനുമാന്‍ സ്വാമി തന്‍റെ കൈകളാല്‍ ആ വാ പിളര്‍ന്നു..
അതോടു കൂടി മകരിയുടെ സ്ഥാനത്ത് ഒരു അപ്സരസ്സ് പ്രത്യക്ഷപ്പെടുകയും, മാരുതി കണ്ട മുനി കാലനേമി എന്ന രാക്ഷസനാണെന്ന് ബോധിപ്പിക്കുകയും ചെയ്തു.

മാരുതി ആശ്രമത്തില്‍ തിരിച്ചെത്തി..
മുനിയായിരിക്കുന്ന കാലനേമി പറഞ്ഞു:
"ദക്ഷിണ തന്നോളു, നോം മന്ത്രോപദേശം തരാം"
ഒരു ഒറ്റയടി..
മാരുതിയുടെ ദക്ഷിണ..
കാലനേമിയെ കാലന്‍ കൊണ്ട് പോയി!!
ഹനുമാന്‍ സ്വാമി തന്‍റെ യാത്ര തുടര്‍ന്നു.

ലക്ഷ്യ സ്ഥാനത്ത് എത്തിയ വായുപുത്രന്‍, നാലു ഔഷധത്തില്‍ മൃതസഞ്ജീവനി ഏതെന്ന് മനസിലാകാത്തതിനാല്‍, ആ പര്‍വ്വതത്തോട് കൂടി ഉയര്‍ത്തി യുദ്ധഭൂമിയില്‍ എത്തുന്നു.ആ ഔഷധത്തിന്‍റെ ഗന്ധമേറ്റ് എല്ലാവരുടെയും ജീവന്‍ തിരിച്ച് ലഭിക്കുന്നു.മൃതസഞ്ജീവനി അവിടെയുള്ളടത്തോളം കാലം രാവണവധം അസാദ്ധ്യമായതിനാല്‍, ഹനുമാന്‍ സ്വാമി പര്‍വ്വതത്തെ കൈലാസത്തില്‍ തിരികെ കൊണ്ട് വയ്ക്കുന്നു.

വാനരരുടെ എല്ലാം ജീവന്‍ തിരിച്ച് ലഭിച്ചു..
എന്നാല്‍ മരണമടഞ്ഞ രാക്ഷസരുടെ ശരീരം, രാവണനിയോഗത്താല്‍ കടലില്‍ തള്ളിയതിനാല്‍ അവരുടെ ജീവന്‍ തിരിച്ച് ലഭിച്ചില്ല.അവിടെയും രാവണനു തെറ്റി..

കടപ്പാട് :അരുണ്‍ കായംകുളം 

*കാരിക്കോട്ടമ്മ*

No comments: