Tuesday, August 20, 2019

*ശ്രീമദ് ഭാഗവതം 249*

ആ വേണുവിനോട് ഒരിക്കൽ ഒരു ഗോപിക ചോദിച്ചു.

"നീ എന്തു ഭാഗ്യം ചെയ്തു!
കൃഷ്ണൻ എപ്പോഴും നിന്നെ കക്ഷത്തിൽ വെയ്ക്കുന്നു. ഇടുപ്പിൽ വെയ്ക്കുന്നു. വദനത്തിൽ വെയ്ക്കുന്നു.
അതിലൂടെ അതിസുന്ദരമായ സംഗീതം വരണു!! ഇതിന് നീ എന്ത് തപസ്സ് ചെയ്തു? ഞങ്ങളെയൊക്കെ ഉപേക്ഷിക്കുന്നു.
നിന്നെ എപ്പോഴും കൂടെ വെയ്ക്കുന്നു.

അപ്പോ ആ വേണു പറഞ്ഞു അത്രേ.

"നോക്കൂ എന്റെ ഉള്ളിൽ ഒന്നുമില്ല. ഇതുപോലെ ആവാണെങ്കിൽ ഭഗവാൻ എപ്പോഴും കൂടെ വെയ്ക്കും. യാതൊരു തടസ്സവും ഇല്ല്യ. അതിലൂടെ ഭഗവാന്റെ സംഗീതം ഒഴുകും."

എപ്പോൾ അഹങ്കാരത്തിന്റെ അല്പാംശം പോലും ഇല്ലാതാകുന്നുവോ, എപ്പോ നമ്മൾ hollow ആകുന്നുവോ, അപ്പോ holy ആകും. When you become hollow you will become holy. അങ്ങനെ പവിത്രമാകുമ്പോൾ ഭഗവാന്റെ സംഗീതം സദാ അതിലൂടെ ഒഴുകും.

ആ വേണുലളിതം കേട്ട് മാനുകൾ പ്രണയാവലോകം കൊണ്ട് കൂജ ചെയ്യുന്നു. പശുക്കളൊക്കെ വായില് വെച്ച പുല്ല് ഭക്ഷിക്കാതെ വായിൽ തന്നെ വെച്ചു നില്ക്കുന്നു. വൃക്ഷക്കൊമ്പുകളിൽ ഇരിക്കുന്ന പക്ഷികളൊക്കെ ഒരു പക്ഷേ അവരൊക്കെ  ഋഷികളായിരിക്കും. എന്താണെന്ന് വെച്ചാൽ നിശ്ചലമായിട്ട് ആ വേണുഗാനത്തിനെ ആസ്വദിച്ചു കൊണ്ട് നിശബ്ദമായിട്ട് ഇരിക്കുന്നു.

ഇങ്ങനെ ഗോപികകൾ പരസ്പരം പറഞ്ഞ് പരവശരായിട്ട് തീർന്നു.
കണ്ണനെ ഞങ്ങൾക്ക് പതിയായിട്ട് കിട്ടണം.

കാത്യായനി മഹാമായേ മഹായോഗിന്യധീശ്വരി
നന്ദഗോപസുതം ദേവി പതിം മേ കുരു തേ നമ:🙏

ഈ മന്ത്രം ചൊല്ലി കാത്യായനി വ്രതം ചെയ്തു. വ്രതം കഴിഞ്ഞു വ്രതസ്നാനം ചെയ്തു. വ്രതസ്നാനം ചെയ്യുമ്പോ  വസ്ത്രമില്ലാതെ കുളിക്കരുതെന്നാണ്.

ശരീരമേ ഒരു വസ്ത്രം.  ശരീരത്തിനോടുള്ള അഭിമാനം എപ്പോ പോകുന്നുവോ അപ്പോഴേ ഒരു ജീവന് ഭഗവദ്പ്രാപ്തി ഉണ്ടാകൂ.

ഇവിടെ ഒരു ജീവൻ ഭഗവാനെ വേണം എന്ന്  വരിക്കുന്നതാണ് കാത്യായനി വ്രതം. ഭഗവാനെ പ്രാപിക്കുന്നതാണ് രാസക്രീഡ. ഭഗവദ്പ്രാപ്തി ജീവന്മുക്തി ആണ്. നിത്യനിരന്തരഭഗവദ് അനുഭൂതി ആണത്. ആ അനുഭൂതി വേണമെങ്കിൽ ശരീരാഭിമാനം പൂർണ്ണമായിട്ട് പോകണം.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments: