*വ്രതങ്ങളും*
*വ്രത അനുഷ്ഠാനങ്ങളും*
*ഭാഗം-37*
*_അക്ഷയ തൃതീയ വ്രതം അനുഷ്ഠിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ ?_*
*_തൃതീയ വ്രതം അനുഷ്ഠിക്കുന്നത് ശ്രീപാർവ്വതീദേവിയുടെ പ്രീതിക്കായിട്ടാണ്. വ്രതാനുഷ്ഠകർ അന്ന് ഉപ്പ് തീരെ ഉപയോഗിക്കരുത്. ഈ വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകൾക്ക് ദീർഘമംഗല്യവും ദാമ്പത്യ സുഖവും ലഭിക്കും. ശ്രീ പാർവ്വതിയുടെ പ്രതിമ സ്വർണ്ണത്തിൽ നിർമ്മിച്ച് വസ്ത്രാഭരണങ്ങളും പുഷ്പമാലയും ചാർത്തി അലങ്കരിച്ച് ഉപ്പ്, ശർക്കര, നെയ്യ്, എള്ളെണ്ണ എന്നിവ നിവേദിച്ച് അപ്പത്തോടു കൂടി ഏതെങ്കിലും ബ്രാഹ്മണന് ദാനമായി നല്കുന്നത് വളരെ ഫലപ്രദമാണ്.കന്യകമാർ തൃതീയ വ്രതം അനുഷ്ഠിച്ചാൽ നല്ല ഭർത്താവിനെ ലഭിക്കും. പുത്രനില്ലാത്തവർക്ക് സൽപുത്രനുണ്ടാകും. ഇന്ദ്രപത്നിയായ ഇന്ദ്രാണി ഈ വ്രതം അനുഷ്ഠിച്ചതിന്റെ ഫലമായി ജയന്തൻ എന്ന പുത്രനുണ്ടായതായും പറയുന്നു._* _(ഇത് തൃതീയയുടെ ഫലം)_
*_വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്.അക്ഷയതൃതീയനാളി ൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു.ബലഭദ്രൻജനിച്ച ദിവസംകൂടിയാണത്. കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളിൽ അന്നേദിവസം വിധവകളായ അന്തർജ്ജനങ്ങൾ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ._ *
*_വിഷ്ണുധർമസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതിൽ പ്രസ്താവിച്ചിട്ടുണ്ട്. സർവപാപമോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 2-3) അന്നു ചെയ്യപ്പെടുന്ന സ്നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതർപ്പണം എന്നീ കർമങ്ങൾ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു._*
“സ്നാനം, ദാനം, തപോ, ഹോമഃ
സ്വാധ്യായഃ പിതൃതർപ്പണം,
യദസ്യാം ക്രിയതേ കിഞ്ചിത്
സർവം സ്യാത്തദിഹാക്ഷയം.
അദൌ കൃതയുഗസ്യേയം
യുഗാദിസ്തേന കഥ്യതേ.
അസ്യാം തിഥൌ ക്ഷയമുപൈതി ഹുതം ന ദത്തം
തേനാക്ഷയാ ച മുനിഭിഃ കഥിതാ തൃതീയാ'.
(ഭവിഷ്യോത്തരം 30.19)
”
*_അന്നാണ് കൃതയുഗം ആരംഭിച്ചിട്ടുള്ളത് എന്നും അന്ന് അനുഷ്ഠിക്കുന്ന കർമങ്ങളുടെ ഫലം അക്ഷയമാകയാലാണ് ആ തിഥിക്ക് അക്ഷയതൃതീയ എന്നു പേരുണ്ടായതെന്നും മേൽ ഉദ്ധരിച്ചതിൽനിന്നു മനസ്സിലാക്കാം. യുഗാദിതിഥികളിൽ ശ്രാദ്ധം പിതൃക്കൾക്കു പ്രത്യേകം പ്രീതികരമായതുകൊണ്ട് അക്ഷയതൃതീയ ഈ വക കർമങ്ങൾക്കു ഏറ്റവും പറ്റിയതാണ്. (യുഗാദിതിഥികളിൽ ചെയ്യുന്ന ശ്രാദ്ധത്തിൽ പിണ്ഡം നിഷേധിക്കപ്പെട്ടിട്ടുണ്ട്.)_*
*_വർഷത്തിലെ ഏറ്റവും ആദരണീയങ്ങളായ തിഥികളിൽ അക്ഷയതൃതീയ ഉൾപ്പെടുന്നു. ദേവൻമാർക്കുപോലും ഇതു വന്ദനീയമാണ് എന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന് നു. അന്ന് യവം കൊണ്ടു ഹോമം നടത്തുകയും വിഷ്ണുവിന് അർച്ചിക്കുകയും ദ്വിജാദികൾക്കു യവം ദാനം ചെയ്യുകയും ശിവൻ, ഭഗീരഥൻ മുതലായവരെയും ഗംഗ, കൈലാസം എന്നിവയെയും പൂജിക്കുകയും ചെയ്യണമെന്നു ബ്രഹ്മപുരാണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്._*
*തുടരും,,,,,✍*
_(3196)_*⚜HHP⚜*
*_
താളിയോല
_*
[16/08, 06:53] +91 99610 02135: *രാമായണ കഥ അദ്ധ്യായം 29 - സീതാ സ്വീകരണം*
*രാവണവധം കഴിഞ്ഞു, സീതാദേവിയെ സ്വീകരിക്കാന്‍ സമയമായി.രാമദേവന്‍റെ ആജ്ഞപ്രകാരം യുദ്ധ വിവരങ്ങള്‍*, *ഹനുമാന്‍ സ്വാമി സീതാദേവിയെ അറിയിക്കുന്നു.അതിനു ശേഷം രാക്ഷസസ്ത്രീകളാല്‍ ഒരുക്കപ്പെട്ട്*, *സര്‍വ്വാഭരണവിഭൂഷിതയായ സീതാദേവിയെ, രാമസന്നിധിയിലേക്ക് ആനയിക്കപ്പെടുന്നു*..
*വാനരന്‍മാര്‍ക്ക് ആകാംക്ഷ*..
*തങ്ങളുടെ ദേവിയെ ഒരു നോക്ക് കണ്ടേ പറ്റു*..
*അവിടെ ആകെ തിക്കും തിരക്കുമായി*!!
*അങ്ങനെ തിരക്ക് കൂട്ടുന്ന വാനരന്‍മാരെ തള്ളിമാറ്റാനുള്ള വിഭീഷണന്‍റെ ശ്രമത്തെ ശ്രീരാമദേവന്‍ തടയുന്നു.അങ്ങനെ സീതാദേവി രാമ സന്നിധിയിലെത്തി*.
*ഒരു കാര്യം ഓര്‍മ്മയുണ്ടോ*?
*ഇത് മായാ സീതയാണ്*!!
*ശരിക്കുള്ള സീതാദേവി വഹ്നിമണ്ഡലത്തില്‍ ഒളിച്ചിരിക്കുകയാണ്.ദേവിക്ക് തിരിച്ച് വരാന്‍ സമയമായി*. *മാത്രമല്ല രാമദേവനെ പിരിഞ്ഞ് ലങ്കയില്‍ വാണ സീത, ലോകത്തിനു മുന്നില്‍ താന്‍ പതിവ്രതയാണെന്ന് തെളിയിക്കേണ്ടത് ആവശ്യവുമാണ്*. *അതിനായി സീത അഗ്നിപ്രവേശനത്തിനു തയ്യാറാകുന്നു.എന്ത് കര്‍മ്മത്തിനും സാക്ഷിയായ അഗ്നിദേവനോട്, താന്‍ പതിവ്രതയാണെന്നുള്ളത് ലോകത്തെ അറിയിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് മായാസീത അഗ്നിയിലേക്ക് ചാടുന്നു*.
*അതോടുകൂടി ശരിക്കുള്ള സീതാദേവിയുമായി അഗ്നിദേവന്‍ പ്രത്യക്ഷനാകുകയും, സീതാദേവി പതിവ്രതയാണെന്ന് എല്ലാവരെയും അറിയിക്കയും, സീതാദേവിയെ രാമദേവനു തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു*.
*ദേവിയെ സ്വീകരിച്ച് ജന്മലക്ഷ്യം പൂര്‍ത്തിയാക്കി നില്‍ക്കുന്ന രാമദേവനെ, ദേവേന്ദ്രനടക്കമുള്ള ദേവന്‍മാര്‍ സ്തുതിക്കുന്നു.അപ്പോള്‍ അവിടെ സ്വര്‍ഗ്ഗത്തില്‍ നിന്നും ദശരഥ മഹാരാജാവ് നേരിട്ട് വരികയും, ശ്രീരാമദേവനെ അനുഗ്രഹിക്കുകയും ചെയ്യുന്നു.അതിനു ശേഷം രണ്ട് ദിവസം ലങ്കയില്‍ തങ്ങണം എന്ന് ആവശ്യപ്പെടുന്ന വിഭീഷണനോട്, തന്നെ ഭരതന്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ച ശേഷം ഭഗവാന്‍ അയോദ്ധ്യയിലേക്ക് യാത്രയാകാന്‍ തയ്യാറാവുന്നു*.
*ലക്ഷ്മണനോടും, സീതയോടുമൊപ്പം, വൈശ്രവണനില്‍ നിന്ന് രാവണന്‍ സ്വന്തമാക്കിയ പുഷ്പക വിമാനത്തില്‍ അയോദ്ധ്യയിലേക്ക് തിരിക്കാന്‍ ഒരുങ്ങിയ രാമദേവനൊപ്പം*, *വിഭീഷണനും, സുഗ്രിവനടക്കമുള്ള വാനരന്‍മാരും യാത്രയാവുന്നു.പോകുന്ന വഴിയില്‍ കിഷ്കിന്ധയിലെത്തുകയും, താരയടക്കമുള്ള വാനരസ്ത്രീകളും*, *അയോദ്ധ്യയിലേക്കുള്ള ആ യാത്രയില്‍ കൂടെ ചേരുകയും ചെയ്യുന്നു*.
*ആ യാത്രാ വേളയില്‍ ഭരദ്വാജാശ്രമം കണ്ട് ദേവനും സംഘവും അവിടെ ഇറങ്ങുന്നു*.
*അന്ന് ആശ്രമത്തില്‍ തങ്ങണം എന്ന മുനിയുടെ ആവശ്യപ്രകാരം ശ്രീരാമദേവന്‍ അതിനു തയ്യാറാവുന്നു*.
*എന്നാല്‍ അയോദ്ധ്യയിലെ സ്ഥിതിയോ*?
*അവിടെ ഭരതകുമാരന്‍ ഭഗവാനെ കാത്തിരിക്കുകയാണ്*..
*പതിനാലു വര്‍ഷം തികയുന്ന ദിവസം രാമകുമാരന്‍ ചെന്നില്ലെങ്കില്‍ അഗ്നിയില്‍ ചാടും എന്നാണ് കുമാരന്‍റെ ശപഥം.അതിനാല്‍ ഭരതനെ വിവരങ്ങള്‍ അറിയിക്കേണം എന്ന ദൌത്യവുമായി*, *ശ്രീരാമദേവന്‍ ഹനുമാന്‍ സ്വാമിയെ അയോദ്ധ്യയിലേക്ക് അയക്കുന്നു.മാരുതി ഭരതനെ കാണുകയും, വിശേഷങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു*. *സന്തുഷ്ടനായ ഭരതകുമാരന്‍റെ നേതൃത്വത്തില്‍ അയോദ്ധ്യാ വാസികള്‍ രാമദേവനെ കാത്തിരിക്കുന്നു*..
*അതാ, ശ്രീരാമദേവന്‍ വരുന്നു*..
"ബ്രഹ്മണാ നിര്‍മ്മിതമാകിയ പുഷ്പകം
തന്മേലരവിന്ദനേത്രനും സീതയും
ലക്ഷ്മണസുഗ്രീവ നക്തഞ്ചരാധിപ
മുഖ്യരായുള്ളൊരു സൈന്യസമാന്വിതം
കണ്ടുകൊള്‍വിന്‍ പരമാനന്ദവിഗ്രഹം
പുണ്ഡരീകാക്ഷം പുരുഷോത്തമം പരം"
*അയോദ്ധ്യയിലെത്തിയ രാമലക്ഷ്മണന്‍മാര്‍ എല്ലാവരെയും വന്ദിക്കുന്നു.രാവണവധത്തിനു ഭഗവാനെ സഹായിച്ച സുഗ്രീവനു ഭരതന്‍ നന്ദി പറയുന്നു.രാമനിയോഗത്താല്‍ പുഷ്പക വിമാനം, അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥനായ വൈശ്രവണന്‍റെ അടുത്തേക്ക് തിരിച്ച് പോകുന്നു.ഇത്രയം നാളും താന്‍ രാമദേവനെ മനസില്‍ കരുതി രാജ്യം പരിപാലിച്ചെന്നും, അതിനാല്‍ ഐശ്വര്യം വര്‍ദ്ധിച്ചെന്നും, ഇനി ഭഗവാന്‍ തന്നെ രാജ്യഭാരം ഏല്‍ക്കണമെന്നും ഭരതന്‍ ഉണര്‍ത്തിക്കുന്നു.ശ്രീരാമദേവന്‍ അത് സമ്മതിക്കുന്നു*.
കടപ്പാട് :അരുണ്‍ കായംകുളം
*കാരിക്കോട്ടമ്മ*
ReplyForward
|
No comments:
Post a Comment