ദക്ഷിണാമൂർത്തി സ്തോത്രം-69
ഭൂരംഭാംസ്യനലോഽനിലോംഽബര മഹര്നാഥോ ഹിമാംശു: പുമാന്
ഇത്യാഭാതി ചരാചരാത്മകമിദം യസ്യൈവ മൂര്ത്യഷ്ടകമ് |
നാന്യത്കിംചന വിദ്യതേ വിമൃശതാം യസ്മാത്പരസ്മാദ്വിഭോ
തസ്മൈ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 9 ||
ഇതിന് മുൻമ്പ് വിശ്വം പശ്യതി കാര്യകാരണതയാ എന്ന് പറഞ്ഞുവല്ലോ. വിശ്വം അച്ഛൻ, അമ്മ, സഹോദരങ്ങൾ, ഗുരു, ശിഷ്യൻ ഇങ്ങനെ അനേകം ഭേദത്തോടെ കാണപ്പെടുന്നു. ഇവിടെ കൊടുത്തിരിക്കുന്ന ശ്ലോകത്തിൽ പറയുന്നു പഞ്ചഭൂതാത്മകമാണ് വിശ്വമെന്ന്. സകല ശരീരങ്ങളും പഞ്ചഭൂതങ്ങളുടെ സംയോഗമാണ്. എല്ലാത്തിലും വായു, അഗ്നി, ജലം, ആകാശം, ഭൂമി ഇതൊക്കെയേയുള്ളു. ഈ പഞ്ചഭൂതങ്ങൾ ശുദ്ധമായ രൂപത്തിലും പ്രപഞ്ചത്തിൽ കാണപ്പെടുന്നു. ആകാശമായിട്ടും, ജലമായിട്ടും, മണ്ണായിട്ടും, അഗ്നിയായിട്ടും കാണപ്പെടുന്നു. പഞ്ചഭൂതങ്ങൾ കൂടാതെ സൂര്യനായിട്ടും, ചന്ദ്രനായിട്ടും, പിന്നെ നമ്മുടെയുള്ളിൽ സ്ഫുരിക്കുന്ന ചേതനാംശമായിട്ടും കാണപ്പെടുന്നു. ഈ എട്ടെണ്ണമല്ലാതെ വിശ്വം എന്ന് പറഞ്ഞ് മറ്റൊന്നും അനുഭവിക്കാനില്ല. ഈ എട്ടെണ്ണത്തിനേയും ഭഗവാന്റെ സ്വരൂപമായി പറയുന്നതിനാലാണ് ഭഗവാന് അഷ്ടമൂർത്തിയെന്ന് പേര്.
അഷ്ടമൂർത്തിയെന്നാൽ എട്ട് രൂപങ്ങളുള്ള ആൾ. ഈ അഷ്ടമൂർത്തിയായ ഭഗവാന്റെ സ്വരൂപത്തിനെ ഈ ശ്ലോകത്തിൽ ഭൂരംഭാംസ്യനലോഽനിലോംഽബര എന്ന് വിശേഷിപ്പിക്കുന്നു. ഭൂഹു എന്നാൽ മണ്ണ് , അംബാംസി എന്നാൽ വെള്ളം, അനിലഃ എന്നാൽ വായു, അനലഃ എന്നാൽ അഗ്നി.
മഹര്നാഥോ ഹിമാംശു: പുമാന്, മഹർനാഥഃ എന്നാൽ സൂര്യൻ, ഹിമാംശു എന്നാൽ ചന്ദ്രൻ , പുമാൻ എന്നാൽ നമ്മുടെ ഉള്ളിലുള്ള ചേതനാംശം.
ഇത്യാഭാതി അഥവാ ഇതി ഇങ്ങനെ, ആഭാതി എന്നാൽ പ്രകാശിക്കുന്നു എന്നർത്ഥം. എന്ത് പ്രകാശിക്കുന്നു? ചരാചരാത്മകമിദം ചലിക്കുന്നതും ചലിക്കാത്തതുമായ ഈ പ്രപഞ്ചം മുഴുവനും ഈ എട്ടെണ്ണത്തിനെ കൊണ്ടുണ്ടാക്കിയതാണ്.
യസ്യൈവ മൂര്ത്യഷ്ടകമ് ഏതൊരു ഭഗവാന്റെ എട്ട് മൂർത്തികളാണ് ഈ പ്രപഞ്ചത്തിൽ ഈ എട്ട് വിധത്തിലും പ്രകാശിക്കുന്നത്. ഇതല്ലാതെ മറ്റെന്ത് കാണാൻ സാധിക്കും നമുക്കിവിടെ. ഭഗവാനായിട്ടോ പഞ്ചഭൂതങ്ങളായിട്ടോ ഇതിനെ കാണാം. എന്നാൽ പ്രത്യേകിച്ച് പുതിയതായി ഒരു വസ്തുവും ഇവിടെ ഉണ്ടായിട്ടേയില്ല.
സകലതും യസ്യൈവ മൂര്ത്യഷ്ടകമ് നാന്യത്കിംചന വിദ്യതേ. ഇതിൽ നിന്നന്യമായിട്ട് കിംചന അല്പം പോലും ന വിദ്യതേ ഒന്നും തന്നെയില്ല. വിമൃശതാം വിമർശനം ചെയ്ത് നോക്കുന്നവർക്ക് അല്ലെങ്കിൽ വിചാരം ചെയ്ത് നോക്കുന്നവർക്ക് അന്യത് കിംചന ന വിദ്യതേ. അല്പം പോലും ഈ എട്ട് കാര്യങ്ങളിൽ നിന്നന്യമായിട്ടൊരു വസ്തു കാണപ്പെടുന്നില്ല.
യസ്മാദ് അതുകൊണ്ട്, യാതൊന്ന് കൊണ്ട് ഈ എട്ടെണ്ണമല്ലാതെ മറ്റൊന്നുമില്ലയോ. യസ്മാത്പരസ്മാദ്വിഭോ, വിഭു എന്നാൽ സർവ്വ വ്യാപിയായി വിശേഷേണ സർവ്വത്ര ഭവിച്ചിരിക്കുന്ന ഈ പരമാത്മാവല്ലാതെ ഭഗവാനല്ലാതെ മറ്റൊന്ന് കാണപ്പെടാത്തത് കൊണ്ട്. തസ്മൈ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ ആ ദക്ഷിണാമൂർത്തിക്ക് നമസ്കാരം ചെയ്യുന്നു. അഷ്ടമൂർത്തിയായി പ്രകാശിക്കുന്ന ദക്ഷിണാമൂർത്തിക്ക് നമസ്കാരം ചെയ്യുന്നു.
Malini dipu
Nochurji
[16/08, 03:11] Lakshmi Athmadhara: *നമോ നമ: ശ്രീഗുരുപാദുകാഭ്യാം
വിനയാദ് യാത്രി പാത്രതാം
അറിവിനും കൃപയ്ക്കും പാത്രമാകുന്നത് വിനയം കൊണ്ടാകുന്നു. സത്യത്തെ അറിയാൻ ആത്മീയസാധനകൾ നിഷ്ഠയോടെ ചെയ്യണം എന്നിരുന്നാലും ആ പ്രയത്നം സമ്പൂർണമാകണമെങ്കിൽ ഭഗവദ്കൃപ അഥവാ ഗുരു കൃപയും കൂടി ഉണ്ടാകണം.
കൃപ എപ്പോൾ എങ്ങനെ എത്ര അളവിൽ ചൊരിയണം എന്ന് തീരുമാനിക്കുന്നത് ഭഗവാനാണ്. കൃപ സ്വീകരിക്കാനുള്ള ചിത്തം ആകുന്ന പാത്രം തുറന്നതും വിശാലവും ആയിരിക്കണം. അതിന് അകത്തും പുറത്തും വിനയം നിറഞ്ഞ പുഞ്ചിരിയും കൂടി വിടരണം.
കുട്ടിക്കാലത്ത് ഒത്തിരി ഒത്തിരി പുഞ്ചിരിച്ചിരുന്ന നമ്മൾ വളർന്നപ്പോൾ എവിടെയൊക്കെയോ വെച്ച് ചിരിക്കാൻ മറന്നു പോയി. സ്ഫടികം പോലെ നിർമ്മലമായ നമ്മളുടെ ചിത്തത്തിലേക്ക് പാഴ്വസ്തുക്കൾ വന്നു നിറഞ്ഞപ്പോൾ സ്വതസിദ്ധമായ ആ നിറകൺപുഞ്ചിരി പിന്നീട് പൊട്ടിച്ചിരിയായി, പരിഹാസച്ചിരിയായി, കള്ളച്ചിരിയായി, പകച്ചിരിയായി ഒക്കെ പല നിറഭേദങ്ങളിലും കാണപ്പെട്ടു.
സ്വയം മറന്ന് ഓരോ നിമിഷവും നിറഞ്ഞു പുഞ്ചിരിക്കാൻ നമുക്ക് കഴിയണമെങ്കിൽ ആ സഹജമായ ശിശൂഭാവത്തിലേക്ക് ഉണരണം. ഒന്നുമറിയാത്ത പിഞ്ചുശിശുവിനെ പോലെ മാറണമെങ്കിൽ നമ്മളുടെ വ്യക്തിഭാവത്തെ
ഭഗവാന് പൂർണമായി സമർപ്പിക്കണം. ചിലപ്പോൾ ഒരു സർജറി തന്നെ വേണ്ടി വന്നേക്കാം. ചില ഭാഗങ്ങൾ മുറിച്ചു മാറ്റേണ്ടി വന്നേക്കാം. ചിലയിടത്ത് തുന്നിക്കെട്ടലും വേണ്ടി വരാം. കുറെ അധികം സ്റ്റിച്ചസും മുറിവുകളും ഉള്ള ഭഗവാന്റെ ഈ മേജർ സർജറി ഭക്തനെ സംബന്ധിച്ച് വേദനാജനകമാണ്.
എല്ലാ മുറിവുകളും കരിഞ്ഞ് കഴിയുമ്പോൾ മേഘം നീങ്ങിയ ആകാശം പോലെ ചിത്തം നിർമ്മലമായി, പഴയ പാൽ പുഞ്ചിരി വിരിയുകയായി. അപ്പോൾ മാത്രമാണ് ഭഗവാന് ഭക്തനാകുന്ന തംബുരുവിലൂടെ സുന്ദരമായ രാഗം മീട്ടാനാകുന്നത്.
ഗുരുചരണാരവിന്ദപ്രണാമം!
ശുഭം
ॐ श्री गुरुभ्यो नमः
हरि: ॐ
[16/08, 03:14] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 244*
അഭ്രവപുഷേ തഡിദംബരായ
അഭ്രവപുസ്സ് എന്നാൽ ആകാശമേ ശരീരം ആയിട്ടുള്ളവൻ എന്നർത്ഥം.
ആകാശശരീരം ബ്രഹ്മ
ആകാശമേ ശരീരം ഭഗവാന്.
ബ്രഹ്മാവ് പറയുന്നു.
ഭഗവാന്റെ ഈ ദിവ്യവൈഭവത്തിനെ ആർക്കറിയാം.
ജാനന്ത ഏവ ജാനന്തു.
അറിയുന്നവർ അറിയട്ടെ.
അത്രേ പറയാൻ കഴിയൂ.
എപ്പോൾ നമ്മൾ കൃഷ്ണന് സ്വന്തമായോ അതോടുകൂടെ രാഗദ്വേഷങ്ങൾ പോയി.
ഭക്തി വരുന്നതുവരെ ഭഗവാനെ ആശ്രയിക്കുന്നതുവരെ,
താവത് രാഗാദയസ്തേനാ:
താവത് കാരാഗൃഹം ഗൃഹം
താവൻ മോഹോ അങ്ഘ്രി നിഗഡോ
യാവത് കൃഷ്ണ ന തേ ജനാ:
രാഗദ്വേഷാദി കള്ളന്മാര് അത്രകാലം നമ്മളെ ഉപദ്രവിക്കും.
എത്ര കാലം?
നമ്മൾ കൃഷ്ണന്റേതാവുന്നതുവരെ.
വീട് കാരാഗൃഹം ആയിട്ടിരിക്കും.
എത്രകാലം?
നമ്മൾ ഭഗവാന്റേതാവുന്നതുവരെ.
നമ്മൾ ശരണാഗതി ചെയ്യുന്നതുവരെ.
മോഹം കാലിൽ കെട്ടിയ ചങ്ങല പോലെ നമുക്ക് വിഷമം ണ്ടാക്കും.
ഈ നന്ദഗോപരും വ്രജഭൂമിയിലുള്ള ഈ ഗോപന്മാരും ഗോപികകളും ഈ പശുക്കളും ഒക്കെ എന്ത് ഭാഗ്യം ചെയ്തു!
അഹോ ഭാഗ്യം! അഹോ ഭാഗ്യം!
നന്ദഗോപവ്രജൗകസാം
യന്മിത്രം പരമാനന്ദം
പൂർണ്ണം ബ്രഹ്മ സനാതനം
എല്ലാവർക്കും കൃഷ്ണൻ സ്വന്തം.
പൂർണ്ണം ബ്രഹ്മ സനാതനം.
പൂർണ്ണമായ ആ ബ്രഹ്മം ഇവർക്ക് സ്വന്തമായി മൂർത്തരൂപത്തിൽ ഇവരോടൊപ്പം വസിക്കുന്നു! എന്തൊരു ഭാഗ്യം! എന്ന് സ്തുതിച്ചു ബ്രഹ്മാവ് ഭഗവാനെ നമസ്ക്കരിച്ചു
ശ്രീകൃഷ്ണ വൃഷ്ണികുലപുഷ്കരജോഷദായിൻ
ക്ഷ്മാനിർജ്ജരദ്വിജപശുദധിവൃദ്ധി
ഉദ്ധർമ്മശാർവ്വരഹര ക്ഷിതിരാക്ഷസധ്രു
ഗാകല്പമാർക്കമർഹൻ ഭഗവൻ നമസ്തേ.
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi Prasad
|
|
BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, August 16, 2019
Subscribe to:
Post Comments (Atom)
No comments:
Post a Comment