Tuesday, August 13, 2019

*ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *പ്രഥമസ്കന്ധം*
             *മൂന്നാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

*_5 - പൂർണ്ണ സ്വരൂപനായ ഭഗവാൻ ശ്രീകൃഷ്ണചന്ദ്രൻ മത്സ്യ കൂർമ്മാദികളായ അനേകമനേകം അവതാരങ്ങളെ സ്വീകരിക്കുന്നു. അവിടുത്തെ അവതാരങ്ങൾ ആനന്ദങ്ങളത്രേ. മഹാസരസ്സിൽനിന്നു ചെറിയ ചെറിയ നീർച്ചാലുകൾ എന്ന പോലെ അഖണ്ഡാനന്ദ സമുദ്രരൂപനായ തന്തിരുവടിയിൽ നിന്ന് അനന്താവതാരങ്ങൾ ഉത്ഭവിക്കുന്നു._*

*_6 - ഇരുട്ടത്തു തപ്പി നടക്കുന്നവർക്കു സൂര്യനെന്ന പോലെ ,അജ്ഞാനന്തകാരത്തിൽപ്പെട്ടു മാർഗ്ഗം കാണാതെ ഉഴലുന്നവർക്കു പ്രകാശം കൊടുത്തനുഗ്രഹിക്കുന്നത് ശ്രീമത് ഭാഗവതമാണ്. ഇപ്പോൾ എല്ലാ ധർമ്മങ്ങളും ഇതിനെ ആശ്രയിച്ചാണ് സ്ഥിതി ചെയ്യുന്നത്._*

*_ഇതാണ് ആറ് ചോദ്യങ്ങളുടെ സാരം._*

                  *തുടരും,,,,,,✍*

_(3196)_*⚜HHP⚜*
        *_💎💎 താളിയോല💎💎_*

No comments: