Tuesday, August 13, 2019

ഭരധ്വജ മഹർഷിയുടെ വൈമാനികശാസ്ത്രം 
---------------------------------------------------
അഭിമനികൂ ഓരോ ഭാരതീയനും. 10000 കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്നേ നമ്മുടെ ആര്‍ഷ ഭാരതത്തില്‍ ഋഷിഈശ്വരന്മാര്‍ നിര്‍മിതമായ ഗ്രന്ഥങ്ങളില്‍ അതിഗഹനമായ ശാസത്രം കടന്നുപോകുന്നു.. .
WESTERN MADE SCIENCE IS A PURE COPY OF OUR SCRIPTS AND HISTORY

നമ്മുടെ പൂർവ്വികർ പറന്നിരുന്നു? എന്നത് സാധാരണ സകലതിനെയും ഭാരതീയ കാല്പനികത അഥവ "ഇൻഡ്യൻ മിത്തോളജി" എന്നഎഴുതി പുശ്ചിച്ചു തള്ളിയതു പോലെ വിദേശത്തിനിന്നും ഇറക്കുമതി ചെയ്യുന്ന സകല അമേദ്യങ്ങളേയും മൃഷ്ടാന്നമായി ഭുജിക്കുന്ന ഒരു തലമുറ തഴഞ്ഞു കളഞ്ഞെങ്കിലും വിദേശിയർ അത്യന്തം അത്ഭുതത്തോടെ പഠിക്കാനാണ് ശ്രമിച്ചത്. വേദങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുകളിലും ഇതിഹാസങ്ങളിലുമെല്ലാം പലയിടത്തും പലരും വിമാനമുപയോഗിക്കുന്നുണ്ട്. മാത്രമല്ല ഉപനിഷത്തുകളിൽപ്പറയുന്ന വൈമാനികശാസ്ത്രം പരീക്ഷിച്ചു പ്രാഗത്ഭ്യം നേടാൻ ഇന്നു നാസയിലെ ശാസ്ത്രജ്ഞർ സംസ്കൃതം പഠിക്കുന്നു! എവിടെയൊക്കെയോ വിട്ടുപോയ വരികൾ കൂട്ടിവായിക്കുവാൻ പാടുപെടുന്നു. വിമാനമില്ലായിരുന്നുവെന്നു തന്നെ വിശ്വസിച്ചാലും നമ്മുടെ ഋഷീശ്വരന്മാർ പറക്കാനുള്ളയന്ത്രങ്ങളെപ്പറ്റി വളരെ സുക്ഷ്മമായി പഠിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു എന്നതിന്റെ തെളിവാണ് വൈമാനികശാസ്ത്രം.
രാമായണത്തിനെ അടിസ്ഥാനപ്പെടുത്തി കാളീദാസൻ രചിച്ച രഘുവംശത്തിൽ രാവണനെ വധിച്ചിട്ട് സീതയെ മോചിപ്പിച്ച് തിരികെ പുഷ്പക വിമാനത്തിൽ വരുന്ന ഭഗവാൻ ശ്രീരാമൻ സീതയ്ക്ക് താഴത്തെ ഓരോ കാഴ്ചകൾ വിവരിക്കുന്നത് സ്കൂളിൽ വെച്ച് രഘുവംശം പഠിച്ചപ്പോൾ ഒട്ടും കാര്യമാക്കതിരുന്ന എനിക്ക് കൊളംബോയിൽ നിന്നും കൽക്കത്തയിലേക്കു പലവുരു സഞ്ചരിക്കേണ്ടി വന്നപ്പോൾ അന്നു കാല്പനികതയെന്ന് കരുതിയിരുന്ന ആ വിവരണത്തിന്റെ കൃത്യത ഓരോ യത്രയിലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്താണിതിന്റെ അർഥം ? ഒന്നുകിൽ ഇത് വാത്മീകിയുടെയോ കാളീദാസന്റെയോ കാവ്യ ഭാവനയിലുണ്ടായ വേറുമൊരു സാമ്യതയോ? അതോ അവരുടെ അതീന്ദ്രീയ ജ്ഞാനമോ? ഈ സംശയം ദൂരീകരിച്ചത് അടുത്തകാലത്ത് നാസയിലെ ശാസ്ത്രജ്ഞർ വൈമാനിക ശാസ്ത്രത്തിനെ വിശകലനം ചെയ്തുണ്ടാക്കിയ രൂപരേഖകളാണ്. അത്രയും കൃത്യതയോടെ വിവരിക്കണമെങ്കിൽ അന്നുള്ളവർ വിമാനങ്ങൾ ഉണ്ടാക്കി ഉപയോഗിച്ചിരുന്നു എന്ന് സമ്മതിക്കേണ്ടി വരുന്നു.
ഭരധ്വജ മഹർഷിയാണ് വൈമാനികശാസ്ത്രം എഴുതിയിരിക്കുന്നത്. പിൽക്കാലത്ത് ഇതിനെ പലരും ഒളിഞ്ഞു തെളിഞ്ഞും അവരവരുടെ മതത്തിന്റേതാക്കിമാറ്റാൻ ശ്രമിച്ചെങ്കിലും അതിന്റെ അപൂർണ്ണതയുടെ ചോദ്യത്തിന് ഉത്തരമായത് മുലകൃതി സംസ്കൃതത്തിലാണെന്നും അതു ഭരധ്വജമഹർഷിയുടെ വൈമാനികശാസ്ത്രത്തിൽ നിന്നും ഉണ്ടാക്കിയതാണെന്ന തുറന്നു സമ്മതിക്കലായിരുന്നു.

ഭരധ്വജ മഹർഷിയുടെ വൈമാനികശാസ്ത്രം "യന്ത്ര സർവ്വസ്വ"യിലാണ് വിശദീകരിക്കുന്നത്. യന്ത്രസർവ്വസ്വമെന്നാൽ യന്ത്രങ്ങളുടെ സർവ്വതുമെന്നാൽ അധുനിക ഭാഷയിൽ മെക്കാനിക്കൽ എൻജിനിയറിംഗ് എന്നർത്ഥം. ഇത്രയും മഹത്തായ അനേകം ഗ്രന്ഥങ്ങളും ശാസ്ത്രശാഖകളുമെല്ലാം നമ്മുടെ പൈതൃകസ്വത്തുക്കളാണ്. അന്നത്തെ അടിസ്ഥാന സൗകര്യങ്ങളിൽ ഒരുക്കിയ ഇത്തരം ശാസ്ത്ര ശാഖകളുടെ തുടരന്വേഷണം ആധുനികതയിൽ തുടർന്നാൽ ഒരു പക്ഷേ നാം ഇന്നു പാശ്ചത്യമെന്നു കരുതിപ്പഠിക്കുന്ന പലതും നമ്മുടെ സ്വന്തം തന്നെയായിരുന്നു എന്നുമാത്രല്ല കുറച്ചു കൂടി സാങ്കേതികമായ പലതും വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നത് ഒരു സത്യം തന്നെയാണ്.
ഭരധ്വജ മഹർഷി ഇതിന്റെ അടിസ്ഥാന ആശയം മാണ്ഡകോപനിഷത്ത്, ഉത്തര താപനീയ, കാഠകോപനിഷത്ത്, എന്നീ മഹത് ഗ്രന്ഥങ്ങളിൽ നിന്നും ഉൾക്കൊണ്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്നു. മാത്രമല്ല, അഭിപ്രായാന്വേഷണം ( റഫറൻസ് ) ചെയ്തിരിക്കുന്നത് ശൗനക, ഗർഗ്ഗ, വാചസ്പതി, ചാക്രായണി, ദുണ്ടിനാഥ എന്നിവരെയും, "വിമാന ചന്ദ്രിക", "വ്യോമയാന തന്ത്ര", "യന്ത്രകല്പ", "യാന ബിന്ദു", "ഖേതയാന പ്രദീപിക", "വ്യോമയാന അർക്ക പ്രകാശ" എന്നീ ഗ്രന്ഥങ്ങളേയും ഉപയോഗിച്ചിരുന്നു. എന്നു വെച്ചാൽ മുകളിൽ പറഞ്ഞ അര ഡസനിലേറെ വരുന്ന മഹത് ഗ്രന്ഥങ്ങൾ ഇതിനും മുമ്പ് പൂർണ്ണമ്മയും ഉൾക്കൊണ്ടിരുന്നു.
എന്താണ് വിമാനമെന്നതിന് ഭരധ്വജമഹർഷി പറഞ്ഞിരിക്കുന്നത്
"വേഗ സാമ്യാത് വിമാനോ അണ്ഡജാനാം" ( വൈമാനിക ശാസ്ത്രം സൂത്ര - 1 )
പക്ഷികൾക്കു സാമ്യമായ വേഗതയിലും രീതിയിലും സഞ്ചരിക്കാനുതകുന്ന വാഹനത്തെ വിമാനമെന്നു വിളിക്കുന്നു.
രഹസ്യാഗ്ന്യോധികാരീ ( വൈമാനിക ശാസ്ത്രം സൂത്ര - 2 )
ഇതിന്റെ അടിസ്ഥാന രഹസ്യ സൂത്രമറിയുന്ന ആളായിരിക്കണം അതിന്റെ അധികാരി അഥവ പൈലറ്റ്. 32 ലേറെ അടിസ്ഥാന രഹസ്യങ്ങൾ അഥവ ടെക്നോളജി ഈ പറപ്പിക്കുന്നതിനു പിന്നിലുണ്ട്.
പലതരം വിമാനങ്ങളെപ്പറ്റിയും ഇതിൽ പ്രതിപാതിക്കുന്നു.
1. രുഗ്മ വിമാനം
2. സുന്ദര വിമാനം
3. ത്രിപുര വിമാനം 
4. ശകുന വിമാനം etc.. 

ആദ്യത്തെ അദ്ധ്യായത്തിൽ, വിശദീകരണം, പൈലറ്റ്, ആകാശ മാർഗ്ഗങ്ങൾ, യന്ത്ര ഭാഗങ്ങൾ, അനുയോജ്യ വസ്ത്രങ്ങൾ, അനുയോജ്യ ഭക്ഷണങ്ങൾ, ലോഹങ്ങൾ എന്നിവയെപ്പറ്റി പ്രതിപാതിക്കുന്നു.
രണ്ടാം അദ്ധ്യായത്തിൽ, താപ ആഗിരണ ലോഹങ്ങളേയും അവയുടെ ഉരുകലിനെയും പറ്റി പറയുന്നു
മൂന്നാം അദ്ധ്യായത്തിൽ, ദർപ്പണങ്ങൾ അഥവ കണ്ണാടികളെപ്പറ്റിപ്പറയുന്നു.
നാലാം അദ്ധ്യായം ശക്തിയെക്കുറിച്ചുള്ളതാണ്.
അഞ്ചാം അദ്ധ്യായത്തിൽ, യന്ത്രങ്ങളെപ്പറ്റിയും അവയുടെ ഭാഗങ്ങളെപ്പറ്റിയും പഠിപ്പിക്കുന്നു.
ആറാം അദ്ധ്യായം വിവിധ തരം വിമാനങ്ങളെയും അവയുടെ ഘടനയെയും തന്ത്രങ്ങളെയും ( ടെക്നോളജി ) പറ്റിയാണ് പഠിപ്പിക്കുന്നത്.
കൂടുതൽ അറിയേണ്ടവർക്ക് വൈമാനികശാസ്ത്രം ഇംഗ്ലീഷ് പരിപാഷ താഴെക്കണുന്ന ലിങ്കിൽ നിന്നും വായിക്കാവുന്നതാണ്..


[25 TYPES OF #VIMANAS
Shakuna ,Sundara ,Rukma ,Mandala ,Vakratunda ,Bhadraka,Ruchaka ,Virajaka ,Bhaskara,ajaavarta ,powshkala ,Viranchika,Nandaka ,Kumada ,Mandara,Hamsa ,Shukaasya ,Sowmyaka,Krownchaka ,Padmaka ,Symhika,Panchabana ,Owryaayana ,Pushkara,Kodanda]

No comments: