ദക്ഷിണാമൂർത്തി സ്തോത്രം-68
സാധന ചെയ്തിട്ടാണെങ്കിലും, ചെയ്യാതെയാണെങ്കിലും , സഹജമായ അവബോധം കൊണ്ടാണെങ്കിലും അഹങ്കാരം ഉദിക്കാത്ത ആ അവസ്ഥയിലിരിക്കുന്നത് നിത്യ നിരന്തരമായ ഉഗ്ര തപസ്സാണ്, ജ്ഞാന തപസ്സാണ്. ബാഹ്യ തപസ്സിനാൽ മറ്റുള്ളവരിൽ നിന്ന് അംഗീകാരം ലഭിക്കുമായിരിക്കും. എന്നാൽ ബാഹ്യ തപസ്സ് നമ്മിൽ "ഞാൻ ചെയ്യുന്നു" എന്ന ഭാവമുണ്ടാക്കുന്നു, ശരീരാഭിമാനം ഉണ്ടാകുന്നു. ജ്ഞാന തപസ്സ് തികച്ചും ആന്തരികമാണ്. ആ തപസ്സിൽ ശരീര മണ്ഡലത്തിൽ ഒന്നും കണ്ടില്ലെന്ന് വരാം. ഭഗവാൻ പറയുന്നു ഈ ജ്ഞാന തപസ്സ് നമ്മളെ ശുദ്ധമാക്കുന്നതു പോലെ മറ്റൊന്നും ശുദ്ധമാക്കില്ല. മറ്റുള്ളവയിലൊക്കെ അശുദ്ധിയുണ്ടാകാൻ സാദ്ധ്യതയുണ്ട്. ധ്യാനത്തിനിരിക്കുമ്പോൾ പോലും മറ്റുള്ളവർ നമ്മെ ശ്രദ്ധിക്കുണ്ടോ എന്ന ചിന്ത പലർക്കുമുണ്ടാകുന്നു.
ധ്യാനം എന്താണ്? നിരന്തരം നാൻ ഉദിയാതെയുള്ള നിലയ് നാം അതുവായുള്ള നിലയ്. സത്യാ സ്ഥിതിഹി ന അഹം ഉദേതിയത്രേ. അഹം ഉദിക്കാത്ത സ്ഥിതിയാണ് സത്യ സ്ഥിതി. ആ സ്ഥിതി വളരെ സഹജമായിട്ട് വളരെ സ്വാഭാവികമായിട്ട് ഉള്ള സ്ഥിതിയാണ്. ആ സഹജ സ്ഥിതിയിൽ വ്യവഹാര തലത്തിൽ തന്നെ സകലതും ഭഗവത് സ്വരൂപമാണ്. യാതൊന്നു കാണ്പതതു നാരായണ പ്രതിമ, യാതൊന്നു കേൾപ്പതതു നാരായണ ശ്രുതികൾ, യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ. യാതൊന്നിതൊക്കെ ഹരി നാരായണായ നമഃ
ഭാഗവതത്തിൽ പറയുന്നു
കം വായും അഗ്നിം സലിലം മഹിംശ്ച ജ്യോതിം ശി സത്വാനി ദിശോദ്രുമാനി സരിത് സമുദ്രാം ച ഹരേ ഹേ ശരീരം യത് കിഞ്ച ഭൂതം പ്രണമേത് അനന്യഹാം
കം എന്നാൽ ആകാശം, വായു, അഗ്നി, സലിലം അഥവാ ജലം, മഹിംശ്ച എന്നാൽ ഭൂമി, സരിത് സമുദ്രാം ച എന്നാൽ നദിയും, സമുദ്രവും. ഇതൊക്കെ തന്നെ ഹരേ ഹേ ശരീരം, ഹരിയുടെ അഥവാ ഭഗവാന്റെ ശരീരമാണ്. ഇതിൽ നിന്ന് അന്യമായി വേറൊന്നുമില്ല. യത് കിഞ്ച ഭൂതം പ്രണമേത് അനന്യഹാം, എന്തൊക്കെ പ്രാണികളുണ്ടോ ആ സകല പ്രാണികളേയും നമസ്കരിക്കുക. അവിടെ നമസ്കരിക്കുന്നവനും നാരായണൻ തന്നെ. അതുകൊണ്ട് അഹങ്കാരം ഉദിക്കാത്ത ആ ഭാവം തന്നെ നമസ്കാരമാണ്. ഈ തത്ത്വമറിഞ്ഞ ആളുകൾ പ്രത്യേകിച്ച് നമസ്കരിക്കുകയേയില്ല.
നിസ്തുതിഹി നിർ നമസ്കാരഹ നിസ്വദാകാര ഏവ ച ചരാചര നികേതശ്ച യതിർ യാദൃശ്ചികോ ഭവേത്
അവർ ആരേയും പ്രത്യേകിച്ച് സ്തുതിക്കുകയോ, നിന്ദിക്കുകയോ, നമസ്കരിക്കുകയോ ചെയ്യുന്നില്ല. എല്ലായിടത്തും അവർക്ക് ഒരേ വസ്തു ദർശനമാണ്. കാരണം അവർ എപ്പോഴും നമസ്കാരത്തിലാണ് ഇരിക്കുന്നത്. നമസ്കാരത്തിൽ നിന്ന് അവർ വിട്ടു പോയിട്ടേയില്ല. അഹങ്കാരം ഉദിക്കാത്ത സ്ഥിതി നമസ്കാരം. അങ്ങനെ അഹങ്കാരം ഉദിക്കാതിരിക്കാൻ കാരണമെന്താണ്? അഹങ്കാരം ഉദിക്കണമെങ്കിൽ ഈശ്വരനിൽ നിന്ന് അന്യമായി ഒരഹങ്കാരം വേണം. ഇവിടെ ഭഗവാനല്ലാതെ മറ്റൊന്നുമില്ല. അതാണ് അടുത്ത ശ്ലോകം.
ഭൂരംഭാംസ്യനലോഽനിലോംഽബര മഹര്നാഥോ ഹിമാംശു: പുമാന്
ഇത്യാഭാതി ചരാചരാത്മകമിദം യസ്യൈവ മൂര്ത്യഷ്ടകമ് |
നാന്യത്കിംചന വിദ്യതേ വിമൃശതാം യസ്മാത്പരസ്മാദ്വിഭോ
തസ്മൈ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 9 ||
Nochurji

Malini dipu
No comments:
Post a Comment