Wednesday, August 14, 2019



വീടിനു ചുറ്റും വയ്‌ക്കേണ്ട ഉത്തമ വൃക്ഷങ്ങളും അവയുടെ ഗുണങ്ങളും*




*തെങ്ങ്, മാവ്, കവുങ്ങ്, പ്ലാവ് എന്നിവയാണ് പ്രധാനമായും വീടിനു ചുറ്റും നട്ടു പിടിപ്പിക്കാവുന്ന ഫലവൃക്ഷങ്ങൾ. കിഴക്കു ഭാഗത്ത് സ്ഥാനം പ്ലാവിനാണ്, തെക്ക് കവുങ്ങിനും പടിഞ്ഞാറ് തെങ്ങിനും വടക്ക് മാവിനും സ്ഥാനമാകുന്നു*.


*അതേസമയം, ഇവയെല്ലാം വിപരീത സ്ഥാനങ്ങളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വന്നാലും യാതൊരു ദോഷവുമില്ല. ഉപയോഗ യോഗ്യമായ ഉത്തമ വൃക്ഷങ്ങൾ എവിടെ വെച്ചാലും ദോഷമില്ലെന്നു സാരം*. *എന്നാൽ പ്രത്യേക സ്ഥാനങ്ങളിൽ മാത്രം വെക്കാവുന്ന വൃക്ഷങ്ങളുമുണ്ട്*.
*പേരാൽ വീടിന്റെ കിഴക്കു ഭാഗത്ത് മാത്രമേ നട്ടു പിടിപ്പിക്കാൻ പാടുള്ളൂ. തെക്ക് അത്തിയും പടിഞ്ഞാറ് അരയാലും വടക്ക് ഇത്തിയും മാത്രമേ വച്ചു പിടിപ്പിക്കാവൂ*. *ഇവയെ നാലെണ്ണത്തേയും കൂടി നാൽപാമരം എന്നും പറയാറുണ്ട്. ഇവ നാലും സ്ഥാനം തെറ്റിയാൽ വിപരീത ദോഷങ്ങളുണ്ടാകും*.
*കിഴക്ക് പൂവരിഞ്ഞി, തെക്ക് പുളി, പടിഞ്ഞാറ് ഏഴിലംപാല, വടക്ക് പുന്ന എന്നിവ ഉത്തമമാണ്. കുമിഴ്, കൂവളം, കടുക്കമരം, നെല്ലി, ദേവദാരു, പ്ലാശ്, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി ഇവയെല്ലാം വീടിന്റെ ഇരുവശങ്ങളിലായും (ഇടതു, വലതുവശം) നടാം*

*മുല്ല, പിച്ചകം, കനകാമ്പരം തുടങ്ങി പുഷ്പ പ്രദാനമായവയെല്ലാം വീടിന്റെ ഏതു ഭാഗത്തു വേണമെങ്കിലും വളർത്താവുന്നതാണ്*. *അതേസമയം വെറ്റിലക്കൊടി, മുരിങ്ങ, കടപ്പിലാവ്, പൂള തുടങ്ങി ബലമില്ലാത്തയിനങ്ങൾ വീടിനു സമീപത്ത് വയ്ക്കുന്നത് നന്നല്ല*.
*വൃക്ഷങ്ങളെ പ്രധാനമായും നാലായി തിരിക്കാം* 
*1) സർവ്വസാര:മുഴുവൻ കാതലുള്ളവ- തേക്ക്, പുളി*
*2) അന്തഃസാര:തടിക്കുള്ളിൽ കാതലുള്ളവ- പ്ലാവ്, മാവ്*
*3) നിസ്സാര:കാതൽ തീരെയില്ലാത്തവ- മുരിങ്ങ, ഏഴിലംപാല, പൂള* 
*4) ബഹിർസാര: പുറംതോടിന് ബലമുള്ള വൃക്ഷങ്ങൾ- തെങ്ങ്, കവുങ്ങ്*


*ഇവയിൽ മൂന്നാമത്തെ വിഭാഗത്തിൽ പെട്ടവ വീടിനു സമീപം വച്ചു പിടിപ്പിക്കുന്നത് ഉത്തമമല്ല. അതേസമയം കാഞ്ഞിരം, ചേര്, വയ്യങ്കതവ്, നറുവരി, താന്നി, പീലുവേപ്പ്, എരുമക്കള്ളി, മുരിങ്ങ, കള്ളി, പിശാച വൃക്ഷം (ഭൂതാദിവാസമുള്ള വൃക്ഷങ്ങൾ എന്ന് സങ്കൽപിക്കുന്നവ) എന്നീ വൃക്ഷങ്ങൾ ഗൃഹത്തിന്റെ വാസ്തുവിനകത്ത് വളർത്താൻ പാടില്ല*.

*അതായത് ഗൃഹം വാസ്തു തിരിച്ച് നിർത്തിയാൽ ശേഷിക്കുന്ന പറമ്പിൽ (പുറംപറമ്പ്) ഏതു തരം വൃക്ഷങ്ങളും വളർത്താവുന്നതാണ്*. *പുഷ്പ വൃക്ഷങ്ങളും ഫല വൃക്ഷങ്ങളും ഗൃഹത്തിന്റെ ഏതു ദിക്കിലും എത്ര കുറഞ്ഞ ദൂരത്തിലും വളർത്താവുന്നതാണ്*.
*പ്രത്യേകം ശ്രദ്ധിക്കാൻ, പൊന്നു കായ്ക്കുന്ന മരമായാലും വീടിനോട് അടുത്തു വയ്ക്കാൻ പാടില്ല*. *വൃക്ഷത്തിന്റെ ഉയരത്തിന്റെ ഇരട്ടി അകലത്തിൽ വയ്ക്കണമെന്നാണ് ശാസ്ത്രം. ഇരട്ടിയില്ലെങ്കിലും ഉയരത്തിന്റെ അകലമെങ്കിലും പാലിച്ചാൽ നന്ന്*.

-------------------------------------------

*വൃക്ഷങ്ങള്‍ക്ക് ഒരു പാവന പദവിയാണ് ഭാരതീയര്‍ നല്‍കിയിരിക്കുന്നത്. വിവിധ വൃക്ഷങ്ങള്‍ മനുഷ്യരില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങള്‍ നാം കേട്ടറിഞ്ഞിട്ടുളളതാണ്. ഗൃഹനിര്‍മ്മാണത്തിന് തടി ഉപയോഗിക്കുന്ന സംസ്‌കാരം ഇപ്പോള്‍ കുറഞ്ഞുവരുന്നു എങ്കിലും വീടിന്റെ കട്ടിള ജനലുകള്‍ക്ക് ഇപ്പോഴും വൃക്ഷങ്ങള്‍ ഉപയോഗിച്ചു വരുന്നു*. *വൃക്ഷങ്ങളെ അവയിലെ കാതലിന്റെ അടിസ്ഥാനത്തില്‍ നാല് ആയി തരംതിരിച്ചിരിക്കുന്നു. അവ ഏതൊക്കെ എന്ന് താഴെപറയുന്നു   ഗൃഹനിര്‍മ്മാണത്തിന് വര്‍ജ്ജിക്കേണ്ട വൃക്ഷങ്ങള്‍ തീ പിടിച്ച മരങ്ങള്‍, ഇടിമിന്നലേറ്റ മരങ്ങള്‍, വെട്ടിയപ്പോള്‍ തെക്കോട്ട് വീണ മരങ്ങള്‍, ഇത്തരം വൃക്ഷങ്ങള്‍ ഉപയോഗിച്ച് വീട് നിര്‍മ്മിച്ചാല്‍ ഗൃഹവാസികള്‍ക്ക് ദുരിതമകലില്ല. ശുഭകരമായ വൃക്ഷങ്ങള്‍ കൂവളം, കടുക്ക, കൊന്ന, നെല്ലി, ദേവതാരം, വേങ്ങ, അശോകം, ചെമ്പകം എന്നിവ ഗൃഹത്തിന്റെ ഏത് ഭാഗത്തും ഏത് ദിക്കിലും നില്‍ക്കുന്നത് ഗൃഹവാസികള്‍ക്ക് ഐശ്വര്യമേകും. ആയുര്‍വേദ ശാസ്ത്രപ്രകാരം ഈ പറഞ്ഞ വൃക്ഷങ്ങള്‍ക്ക് ഔഷധമൂല്യം കൂടുതലായതിനാല്‍ ഇവ നില്‍ക്കുന്ന പറമ്പിന്റെ അന്തരീക്ഷവായു ശുദ്ധീകരിക്കുന്നു. അശുഭഫലദായക വൃക്ഷങ്ങള്‍ കാഞ്ഞിരം, ചേര്, വയ്യങ്കത, നറുവലി, താന്നി, ഊകമരം, കറിവേപ്പ്, കളളിപ്പാല, കറുമൂസ്സ് , സ്വര്‍ണ്ണക്ഷീരി ഇവ ഗൃഹത്തിന്റെ അതിര്‍ത്തിക്കുളളില്‍ വന്നാല്‍ ഐശ്വര്യക്ഷയം, ആപത്ത് എന്നിവ ഫലം. ഇവയില്‍ പല വൃക്ഷങ്ങള്‍ക്കും ഔഷധമൂല്യം ഉണ്ട് എങ്കിലും ചില ദിക്കുകളിലേക്ക് പോകുന്ന വേരുകള്‍ക്ക് വിഷാംശം കൂടുതലാണ്. മണ്ണ് മലിനമാക്കുന്നതിനോടൊപ്പം ഇവര്‍ക്ക് വേരുകള്‍ കിണറിലേക്ക് ഇറങ്ങി ചെന്നാല്‍ കിണറ്റിലെ ജലം വിഷമയമാകാനും ഇടയാകും. അതിനാല്‍ ഈ വൃക്ഷങ്ങള്‍ മനുഷ്യവാസ സ്ഥലങ്ങളില്‍ നിന്ന് അകലെ ആക്കേണ്ടതാണ്. ഗൃഹത്തിന് സമീപം വളര്‍ത്താവുന്ന വൃക്ഷങ്ങള്‍ (1) കിഴക്ക് ദിക്കില്‍ ഇലഞ്ഞിമരവും, പേരാലും ഉത്തമമാണ്. (2) തെക്ക് ദിക്കില്‍ അത്തിമരവും, പുളിമരവും ഉത്തമമാണ്. (3) പടിഞ്ഞാറ് ഏഴിലം പാലയും, അരയാലും ഉത്തമമാണ്. (4) വടക്ക് ദിക്കില്‍ നാഗമാവും, ഇത്തിമരവും , മാവും ഉത്തമമാണ്. മേല്‍പ്പറഞ്ഞ രീതിയില്‍ വീട്ടില്‍ നിന്ന് നിര്‍ദ്ദിഷ്ടം അകലം പാലിച്ച് വൃക്ഷങ്ങള്‍ നടന്നത് ഗൃഹവാസികള്‍ക്ക് ഐശ്വര്യവും, ശ്രേയസ്സും, പ്രസിദ്ധരായി തീരുന്ന സന്താനങ്ങളെയും നല്‍കും എന്ന് ശാസ്്ത്രം പറയുന്നു. (5)വീടിന്റെ മുന്‍വശം ഏത് ദിക്ക് ആണെങ്കിലും താഴെപറയുന്ന വൃക്ഷങ്ങള്‍ വീട്ടില്‍ നിന്ന് അകലം പാലിച്ച് വീടിന്റെ മുന്‍വശം ഒഴിച്ചുളള വശങ്ങളില്‍ നടാവുന്നതാണ്*. 

*(കടുക്ക, നെല്ലി, ദേവതാരം, പ്ലാവ്, കരിങ്ങാലി, അശോകം, ചന്ദനം, പുന്ന, ചെമ്പകം, വാഴ, മുല്ല, വെറ്റിലക്കൊടി) (6)വീടിന്റെ ഏത് ഭാഗത്തും നട്ട് വളര്‍ത്താവുന്ന വൃക്ഷങ്ങള്‍ തെങ്ങ്, കമുക്, പ്ലാവ്. പക്ഷെ വീട്ടില്‍ നിന്ന് നിര്‍ദ്ദിഷ്ഠ അകലം പാലിക്കണം. (7) വീടിന്റെ കിഴക്ക് ദിക്കില്‍ പ്ലാവ്, തെക്ക് ഭാഗത്ത് തെങ്ങ്, പടിഞ്ഞാറ് ഭാഗത്ത് കവുങ്ങ് എന്നിവ വളര്‍ത്തുന്നത് അത്യുത്തമമായി കണക്കാക്കുന്നു. (8)ശാസ്ത്രവിധിയ്ക്ക് വിപരീതമായി വീടിന് കിഴക്ക് ദിക്കില്‍ അരയാല്‍ നട്ടുവളര്‍ത്തിയാല്‍ ഗൃഹത്തില്‍ അഗ്നി ഭയം ഉണ്ടാകും. (9)വീടിന്റെ തെക്ക് ഭാഗത്ത് ഇത്തിമരം നിന്നാല്‍ ഗൃഹവാസിയ്ക്ക് ചിത്തഭ്രമം ഉണ്ടാകും. (10)ഗൃഹത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പേരാല്‍ നിന്നാല്‍ അത് ശത്രുക്കളില്‍ നിന്ന് ആയുധഭയത്തെ നല്‍കും. (11)വീടിന് വടക്ക് ഭാഗത്ത് അത്തിമരം നിന്നാല്‍ വീട്ടിലുളളവര്‍ക്ക് ഉദരവ്യാധി ഉണ്ടാകും വാസ്തുശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്ന് പറഞ്ഞിരിക്കുന്ന വിവരങ്ങളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. പൊന്ന് കായ്ക്കുന്ന മരമാണ് എങ്കിലും വീടിന്റെ ഉയരത്തിന്റെ ഇരട്ടി ഉയരത്തില്‍ വളരുന്നത് ഉത്തമമല്ല. നിസാരങ്ങളായ വൃക്ഷങ്ങള്‍ ഒരു കാരണവശാലും വീടിന്റെ ഉയരത്തിനപ്പുറം ഉയര്‍ച്ച ഉണ്ടാകാതിരിക്കാന്‍ പ്രതേ്യകം ശ്രദ്ധിക്കണം. ഒരു വൃക്ഷം വളര്‍ന്ന് വരുമ്പോള്‍ അതിന് ഉണ്ടാകാവുന്ന ഉയരത്തില്‍ ഇരട്ടി ദൂരമെങ്കിലും ഗൃഹത്തില്‍ നിന്ന് അകലം പാലിച്ച് വേണം അത് നടേണ്ടത്എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു*.

No comments: