രാമായണം_*
*ഇരുപത്തിയൊൻപതാം ദിവസം*
*ॐ*
*നാരായണ നമോ നാരായണ നമോ*
*നാരായണ നമോ നാരായണ നമഃ*
*_രാമരാവണയുദ്ധവും രാവണവധവും*_
മണ്ഡോദരിയോട് ഇപ്രകാരം പറഞ്ഞ ശേഷം എല്ലാവിധ യുദ്ധസാമഗ്രഹികളുമായി രാവണൻ ഘോരരാക്ഷസന്മാരോടു കൂടി ശ്രീരാമനുമായി യുദ്ധത്തിന് പുറപ്പെട്ടു.
അതു കണ്ടു ഹനുമാൻ രാവണനോട് യുദ്ധം ചെയ്യുന്നതിനായി ചാടിയെത്തി മുഷ്ടി ചുരുട്ടി രാവണൻറെ വഷസിൽ ഇടിച്ചു. മൂർച്ഛിച്ച് വീണ രാവണൻ വേഗം തന്നെ എഴുന്നേറ്റ് ഹനുമാൻറെ വഷസിൽ താണ്ഡിച്ചു . ബോധക്ഷയത്തെ പ്രപിച്ച ഹനുമാൻ വേഗം തന്നെ എഴുന്നേറ്റ് രാവണനെ വധിക്കാൻ തുനിഞ്ഞപ്പോൾ രാവണൻ ഭീതിതനായി മറ്റൊരു ഭാഗത്തേക്ക് പോയി. അംഗദൻ, ഹനുമാൻ, നളൻ, നീലൻ എന്നിവർ ഒത്തുചേർന്നു അഗ്നിവർണ്ണൻ, സർപ്പരോമാവ്, ഖഡ്ഗരോമകൻ, വൃശ്ചികരോമാവ് എന്നീ രാക്ഷസന്മാരെ നിഗ്രഹിച്ചു. അതു കണ്ടു രാവണൻ രാമനുമായി യുദ്ധം ആരംഭിച്ചു.
രാവണൻ രഥാരൂഡനും രാമൻ നിലത്തും നില്ക്കുന്നത് കണ്ടു ഇന്ദ്രൻ മാതലിയെ തൻറെ രഥവുമായി ശ്രീരാമ സമീപത്ത് എത്തി അദ്ദേഹത്തിനെ വേണ്ടുംവിധം തുണച്ചാലും.ഇന്ദ്രനെ വന്ദിച്ച് മാതലി ഉടനെ ശ്രീരാമ സമീപം എത്തി ഇപ്രകാരം പറഞ്ഞു. ഇന്ദ്രൻറെ നിർദ്ദേശത്താൽ വന്നതാണെന്നും ഈ ഇന്ദ്രരഥവും ധനുസ്സും അഭേദ്യമായ കവചവും ഖഡ്ഗവും രണ്ടു തൂണിരങ്ങളും സ്വീകരിച്ചു യുദ്ധം ചെയ്യുക. അങ്ങയുടെ മനസ്സു പോലെ താൻ രഥം നടത്തുന്നതാണ് എന്നും പറഞ്ഞു. ശ്രീരാമൻ ഉത്തമമായ ആ രഥത്തെ പ്രദക്ഷിണം ചെയ്തു നമസ്ക്കരിച്ച് രഥത്തിലേറി രാവണനുമായി ഘോരയുദ്ധം തുടങ്ങി. പലവിധങ്ങളായ അസ്ത്രങ്ങൾ പരസ്പരം എയ്തു. നാഗസ്ത്രത്തെ ഗരുഡാസ്ത്രം കൊണ്ടു നശിപ്പിച്ചു ശ്രീരാമൻ. രാവണൻ ശ്രീരാമനെ ഘോരമായ അസ്ത്രങ്ങൾ കൊണ്ട് മുറിവേല്പ്പിച്ചു. അപ്പോൾ അഗസ്ത്യ മഹർഷി രഥത്തിലെത്തി ശ്രീരാമന് ആദിത്യസ്തുതി ഉപദേശിച്ചു.
ശ്രീരാമൻ വില്ലെടുത്ത് കുലച്ചിട്ട് രാവണനെ പ്രഹരിച്ചു കൊണ്ട് കാലാന്തകനേ പോലെ വിളങ്ങി. ശത്രുവിൻറെ പിന്നാലെ ഓടിയടുക്കുന്ന ശ്രീരാമൻറെ ക്രോധം കലർന്ന മുഖം കണ്ടിട്ട് സർവ്വഭൂതങ്ങളും ഭയപ്പെട്ടു. ആ അവസരത്തിൽ ശ്രീരാമൻ ഐന്ദ്രാസ്ത്രം പ്രയോഗിച്ച് രാവണൻറെ ശിരസ്സ് മുറിച്ചു. എന്നാൽ ശ്രീരാമൻറെ ബാണമേറ്റ് രാവണൻറെ നൂറ്റിയൊന്ന് ശിരസ്സുകൾ തറയിൽ വീഴ്ന്നിട്ടും രാവണന് ഹാനി സംഭവിച്ചില്ല. 'മഹാസത്ത്വങ്ങളും പരാക്രമികളുമായ ദൈത്യന്മാരെ ഏതേതു ബാണങ്ങളാൽ വധിച്ചുവോ അവയെല്ലാം തന്നെ രാവണനെ വധിക്കുന്നതിന് നിഷ്ഫലങ്ങളായി പോകുന്നുവല്ലോ'. ഇപ്രകാരം രാമൻ ചിന്താകുലനായിരിക്കെ സമീപസ്ഥനായ വിഭീഷണൻ പറഞ്ഞു ' ഇവൻ ബ്രഹ്മാവിനാൽ ദത്തമായ വരത്തോടു കൂടിയവനാണ്. ഇവൻറെ ശിരസ്സുകളും ബാഹുക്കളും ഛേദിച്ചു കളഞ്ഞാലും വീണ്ടും വേഗത്തിൽ ഉൽപ്പന്നങ്ങളാകുമെന്ന് ബ്രഹ്മാവ് വരം നൽകിയിട്ടുണ്ട് . അവൻറെ നാഭിദേശത്തിൽ കുണ്ഡലാകാരത്തിൽ അമൃതം സഥിതിചെയ്യുന്നുണ്ട്. അതിനെ ആഗ്നേയാസ്ത്രത്താൽ വറ്റിച്ചു കളഞ്ഞാൽ അവന്ന് മരണം സംഭവിക്കും.'
അപ്പോൾ രാവണൻ ഘോരമായ ഒരു വേൽ എടുത്തിട്ട് ക്രോധത്തോടുകൂടി വിഭീഷണനെ വധിക്കുവാനായി എറിഞ്ഞു . അത് ലക്ഷ്മണൻ തടയുകയാൽ ലക്ഷ്മണൻ ബോധരഹിതരായി. അതു കണ്ടു ശ്രീരാമൻ തളർന്നു. ഉടൻ തന്നെ സുഗ്രീവൻ ഹനുമാനെ മരുന്ന് കൊണ്ട് വരാൻ അയക്കുകയും, വേഗം തന്നെ ഹനുമാൻ മരുന്ന് പർവ്വതം കൊണ്ടു വരികയും ലക്ഷ്മണന് ബോധം വീഴുകയും ചെയ്തു. നാനാശസ്ത്രവിശാരദനായ രാവണൻ ക്രുദ്ധനാതിട്ട് ശ്രീരാമനുനേരെ ബാണങ്ങൾ വർഷിച്ചു. ശ്രീരാമനും ശത്രുവിനെതിരെ അസ്ത്രവർഷം പൊഴിച്ചു യുദ്ധം അതിഭയങ്കരമായി തുടർന്നു .
അങ്ങനെയിരിക്കെ , മാതലി ശ്രീരാമനെ ഓർമ്മിച്ചുകൊണ്ടു പറഞ്ഞു . ' ഹേ, രഘുത്തമാ! ഇവനെ വധിക്കാനായി വേഗത്തിൽ ബ്രഹ്മാസ്ത്രം പ്രയോഗിച്ചാലും . ദേവന്മാരാൽ പറയപ്പെട്ട വിനാശകാലം വന്നു കഴിഞ്ഞു. ഇവൻറെ ശിരസ്സ് ഛേദിച്ച് ഇവനെ വധിക്കവാൻ സാദ്ധ്യമല്ല. അതിനാൽ ശിരസ്സ് ഛേദിക്കരുത്.ഇവൻറെ മർമ്മങ്ങൾ ഭേദിച്ച് ഇവനെ സംഹരിക്കാം. '
മാലതിയുടെ ആ വാക്കുകളാൽ ഓർമ്മിപ്പിക്കപ്പെട്ട ശ്രീരാമൻ പ്രകാശിച്ചുകൊണ്ടിരിക്കുന്നതും ഉരഗത്തെപ്പോലെ ചീറ്റുന്നതുമായ ശരം മന്ത്രപൂർവ്വം എടുത്തിട്ട് വേദോക്തമായ വിധിപോലെ വില്ലിൽ തൊടുത്തു. ആ അസ്ത്രം വില്ലിൽ തൊടുക്കപ്പെട്ടപ്പോൾ സർവ്വഭൂതങ്ങളും ഭയപ്പെട്ടു. ആ അസ്ത്രം രാവണൻറെ ഉരസ്സിൽ പതിച്ചു. രാവണൻറെ ഹൃദയത്തെ ഭേദിച്ച് പ്രാണനെ ഗ്രഹിച്ചശേഷം ഭൂമിയിൽ പ്രവേശിച്ചു ശ്രീരാമൻറെ തൂണീരത്തിൽ തന്നെ ചെന്നു പതിച്ചു. പ്രാണൻ പോയ ആ രാക്ഷസൻ ചക്രത്തിൻറെ വേഗത്തിൽ ഭൂമിയിൽ പതിച്ചു. രാവണനിഗ്രഹം കണ്ടു ദേവന്മാർ പുഷ്പവൃഷ്ടി നടത്തി. ആ അവസരത്തിൽ രാവണൻറെ ദേഹത്തിൽനിന്ന് ആദിത്യനെപ്പോലെ പ്രകാശിച്ചു കൊണ്ടിരിക്കുന്ന ഒരു ജ്യോതിസ്സ് ദേവന്മാരും സത്തുക്കളും നോക്കി നിൽക്കുമ്പോൾ തന്നെ ശ്രീരാമനിൽ പ്രവേശിച്ചു . അതു കണ്ടു ദേവന്മാർ പറഞ്ഞു. ' മഹാത്മാവായ രാവണൻറെ ഭാഗ്യം ആശ്ചര്യം തന്നെ. സാത്ത്വികന്മാരും വിഷ്ണുവിൻറെ കരുണയ്ക്ക് പാത്രങ്ങളുമായ നമ്മൾ ഭയദുഃഖാദികളാൽ വലഞ്ഞു കൊണ്ട് സംസാരത്തിൽ ചുറ്റിയിരിക്കുന്നു. ക്രൂരനും ബ്രഹ്മഘാതിയും താമസഗുണമുളളവനും പരദാരരതനും വിഷ്ണുദ്വേഷിയും താപസഹിംസകനുമായ ഈ രാക്ഷസൻ സർവ്വഭൂതങ്ങളും കണ്ടുനിൽക്കെത്തന്നെ, ശ്രീരാമനിൻ പ്രവേശിച്ചു. " ഇത് കേട്ട് നാരദൻ പറഞ്ഞു. രാവണൻ വിദ്വേഷംമൂലം എല്ലായ്പ്പോഴും ശ്രീരാമനെ ചിന്തിച്ചുകൊണ്ടും ദ്വേഷത്താൽ ശ്രീരാമചരിതം കേട്ടു കൊണ്ടും തൻറെ വധം ശ്രീരാമനിൽ നിന്നറിഞ്ഞ് ഭയം കൊണ്ട് സ്വപ്നം കണ്ടും ശ്രീരാമചിന്തയിൽ മുഴുകിയിരുന്നു. ഒടുവിൽ രാമനാൽ വധിക്കപ്പെട്ടിട്ട് അവൻ എല്ലാ കന്മഷങ്ങളും നശിച്ചവനായും ബന്ധവിമുക്തനായും രാമസായൂജ്യം പ്രാപിച്ചു. നിത്യസ്നേഹത്താലോ ഭയത്താലോ ശ്രീരാമനെ ധ്യാനിക്കുന്നവൻ മരണാനന്തരം ശുദ്ധികരിക്കപ്പെട്ട അംന്തരംഗത്തോടു കൂടിയവനായും നൂറു ജന്മങ്ങളിൽ ആർജ്ജിക്കപ്പെട്ട അനേകദോഷങ്ങളിൽ നിന്നും വിമുക്തനായി പെട്ടെന്ന് തന്നെ ദേവശ്രഷ്ഠനാരാൽ നമിക്കപ്പെടുന്ന വിഷ്ണുസ്വരൂപനായ ശ്രീരാമൻറെ ആദിസ്ഥാനമായ വൈകുണ്ഠലോകത്തെ പ്രാപിക്കുന്നു.
ത്രൈലോക്യകണ്ടകനായ രാവണനെ യുദ്ധത്തിൽ വധിച്ചശേഷം ഇടതുകൈകൊണ്ട് ധനുസ്സിനെ ഭൂമിയിൽ ഊന്നിപ്പിടിച്ചു കൊണ്ടും മറ്റേ കൈകൊണ്ട് ഒരു ബാണത്തെ ചുഴറ്റി കൊണ്ടും നില്ക്കുന്നവനും, അൽപ്പം രക്തവർണ്ണമാർന്ന കടക്കണ്ണുകളോടും ശരങ്ങളാൽ കീറിമുറിക്കപ്പെട്ട വപുസ്സോടും കോടി ആദിത്യന്മാരുടെ പ്രകാശത്തോടും വീരശ്രീ കൊണ്ട് ശോഭിക്കുന്ന അംഗങ്ങളോടും കൂടിയവനും ദേവേന്ദ്രനാൽ പ്രണമിക്കപ്പെടുന്നവനുമായ വീരവീരനായ ശ്രീരാമചന്ദ്രൻ എന്നെ രക്ഷിക്കണമേ!
വിഭീഷണൻ, ഹനുമാൻ, അംഗദൻ, ലക്ഷ്മണൻ, വാനരരാജാവായ സുഗ്രീവൻ, ജാംബവാൻ എന്നിവരെയും മറ്റുളളവരേയും നോക്കി കൊണ്ട് സന്തുഷ്ടചിത്തനായ ശ്രീരാമൻ ഇങ്ങനെ അരുളിചെയ്തു; ' ഭവാന്മാരുടെ വർദ്ധിച്ച പരാക്രമം കാരണം എന്നാൽ രാവണൻ നിഗ്രഹിക്കപ്പെട്ടു . ഭവാന്മാരുടെ പാവനമായ കീർത്തി, ചന്ദ്രസൂര്യന്മാരുളള കാലത്തോളം നിലനിൽക്കും. ത്രൈലോക്യപാവനിയും കലികന്മഷഘ്നവുമായ ഭവാന്മാരുടെ കഥ എൻറേതിനോടു കൂടവെ കീർത്തിക്കുന്നവർ പരമഗതിയെ പ്രാപിക്കും '
അതിനിടയിൽ ഭൂമിയിൽ വീണുകിടക്കുന്ന രാവണനെ കണ്ടിട്ട് രാവണപാലിതരായിരുന്ന മണ്ഡോദരി തുടങ്ങിയ എല്ലാ രാക്ഷസസ്ത്രീകളും ദുഃഖിച്ചു കൊണ്ട് രാവണൻറെ സമീപത്തു ചെന്നു വീണു കരയാൻ തുടങ്ങി. വിഭീഷണനും വലുതായ കദനഭാരത്തിൽ രാവണൻറെ മുന്നിൽ ചെന്ന് വീണുകരഞ്ഞു തുടങ്ങി. അപ്പോൾ ശ്രീരാമൻ ലക്ഷ്മണനോട് പറഞ്ഞു വിഭീഷണനെ ബോധവനാക്കിയിട്ട് രാവണൻറെ സംസ്ക്കാരാദികൾ ചെയ്യിക്കുക.
അപ്പോൾ ലക്ഷ്മണൻ വിഭീഷണനോട് ഇപ്രകാരം പറഞ്ഞു. ' ഹേ, വിഭീഷണാ ! ഭവാൻ ആരുടെ പേരിൽ ദുഃഖിക്കുന്നുവോ, അവൻ ഭാവൻറെ ആരാണ്? ഭവാൻ മുജ്ജന്മത്തിലോ ഇപ്പോഴോ വരാനിരിക്കുന്ന കാലത്തോ അവൻറെ ആരാണ്? വെളളപ്പാച്ചലിൽപെടുന്ന മണൽ അതിൻറെ വശത്തു പെട്ടിട്ട് എപ്രകാരമോ അപ്രകാരത്തിൽ ദേഹികൾ കാലത്തിനു വശഗരായിട്ട് കൂടിച്ചേരുകയോ അകന്നുപോകുകയോ ചെയ്യുന്നു . എപ്രകാരം ധാന്യങ്ങളിൽ നിന്ന് അന്യധാന്യങ്ങൾ ഉണ്ടാകുകയോ, ഇല്ലാതെ നഷ്ടപ്പെടുകയോ ചെയ്യുന്നുവോ, അപ്രകാരം ഈശ്വരമായയാൽ ജീവജാലങ്ങളിൽ നിന്ന് മറ്റു ജീവജാലങ്ങൾ ഉണ്ടാകുകയോ ഇല്ലാതെ നശിച്ചുപോകുകയോ ചെയ്യുന്നു. ഭവാനും ഇവരും നമ്മളെല്ലാം തുല്യരീതിയിൽ കാലത്തിനു വിധേയരാണ്. യാതൊരാളിൽ നിന്ന് ജന്മമോ മരണമോ എപ്പോൾ ഭവിക്കേണമോ , അത് അപ്പോൾ അയാളിൽ നിന്നും ഭവിക്കുക തന്നെ ചെയ്യും. ഈശ്വരൻ ജീവജാലങ്ങളെ കൊണ്ട് സർവ്വജീവികളെയും സൃഷ്ടിക്കുകയും നിഹനിക്കുകയും ചെയ്യുന്നു. നിരപേക്ഷണനാണെങ്കിലും ബാലനെ പോലെ അസ്വതന്ത്രനായിട്ട് ഒരു ബീജത്തിൽ നിന്നും മറ്റൊന്നൊന്ന പോലെ ദേഹികൾ ദേഹികളെ ജനിപ്പിക്കുകയുംനശിപ്പിക്കുകയും ചെയ്യുന്നു. സനാതനമായ ആത്മാവ് ദേഹത്തിൽ നിന്നും വേറിട്ടു നില്ക്കുന്നു. യാതൊരു പ്രകാരത്തിൽ ദാരുക്കളിൽ അഗ്നിയുടെ വിക്രിയ ഉണ്ടാകുന്നുവോ, അപ്രകാരത്തിൽ ആത്മാവിൽ ഭിന്നത, ജന്മം, മരണം, ക്ഷയം, വൃദ്ധി, കർമ്മം, കർമ്മഫലം ഇത്യാദി കാണപ്പെടുന്നു. ഭവാൻ മായാമയമായ അഹം എന്ന മനോധർമ്മത്തെ ഉപേക്ഷിക്കുക. ബാഹ്യവിഷയത്തിലുളള ബന്ധത്തെ പരിത്യജിച്ചിട്ട് ഭവാൻ പതുക്കെ പതുക്കെ ഭഗവാനും ഈശ്വരനും സർവ്വഭൂതാത്മാവും പരമാത്മാവും മായാമനുഷ്യസ്വരൂപിയുമായ ശ്രീരാമനിൽ മനസ്സിനെ സ്ഥിരമായി വയ്ക്കുക. ബാഹ്യവിഷയങ്ങളിലെ ദോഷങ്ങളെ കണ്ടറിഞ്ഞ് ചിത്തത്തെ രാമാനന്ദത്തിലേക്ക് നിയോഗിക്കുക. ദേഹബന്ധമായ ബുദ്ധികൊണ്ടാണ് ഭ്രാതാവ്, ബന്ധു, പിതാവ്, മാതാവ്, സുഹൃത്ത്, പ്രീയൻ എന്നിങ്ങനെയുളള ബുദ്ധിഭ്രമം ഉണ്ടാകുന്നത്. ആത്മാവ് ദേഹത്തിൽ നിന്ന് അന്യമാണെന്ന ജ്ഞാനം എപ്പോൾ ഉദിക്കുന്നുവോ അപ്പോൾ ആര് ആരുടെ ബന്ധുവോ, ഭ്രാതാവോ, പിതാവോ, മാതാവോ, സുഹൃത്തോ ആകും? മിത്ഥ്യാജ്ഞാനം ഹേതുവായിട്ട് ഭാര്യ, ഗൃഹം, വിഷയങ്ങൾ, സമ്പത്ത്, ബലം, കോശം, ഭൃത്യവർഗ്ഗം, രാജ്യം, ഭൂമി, പുത്രന്മാർ എന്നീ സങ്കല്പങ്ങൾ ഉൽപ്പന്നമാകുന്നു. അവയെല്ലാം തന്നെ ക്ഷണഭംഗുരങ്ങളാണുതാനും .അതിനാൽ ഹേ , വിഭീഷണാ ഭവാൻ എഴുന്നേൽക്കുക. ഭക്തിയാൽ വിഭാവനം ചെയ്യപ്പെടുന്നവനായ ശ്രീരാമനെ ഹൃദയത്തിൽ ഉറപ്പിച്ച്, പ്രാരാബ്ധകർമ്മഫലമായുളള രാജ്യഭാരം നടത്തുക. ഭൂതകാലത്തേയും ഭാവിയേയും പറ്റി ചിന്തിക്കാതിരിക്കുക. വർത്തമാനകാലത്തെ അനുഷ്ഠേയങ്ങളെ ന്യായമാർഗ്ഗേണ ആചരിക്കുക. എങ്കിൽ പിന്നെ, സംസാരദോഷത്താൽ ബാധിക്കപ്പെടുകയില്ല. ഭവാൻറെ ഭ്രാതാവിൻറെ ശേഷക്രിയാദികൾ ചെയ്യുവാൻ ശ്രീരാമൻ ആജ്ഞാപിച്ചിരിക്കുന്നു. അതെല്ലാം ശാസ്ത്രവിധിപ്രകാരം അനുഷ്ഠിക്കുക. രോദനം ചെയ്യുന്ന സ്ത്രീകളെ അവിടുന്നു മാറ്റുക. "
ലക്ഷ്മണൻറെ വാക്കുകൾ കേട്ട് വിഭീഷണൻ ശ്രീരാമസന്നിധിയിൽ ചെന്ന് ഇപ്രകാരം പറഞ്ഞു.' പ്രഭോ, ദുഷ്ടനും അസത്യവാനും ക്രൂരനും പരദാരചോരനുമായ രാവണൻറെ ദേഹം സംസ്ക്കരിക്കാൻ ഞാൻ ശക്തനല്ല . ' അതു കേട്ട്ശ്രീരാമൻ പറഞ്ഞു. വൈരമെല്ലാം മരണംവരെ മാത്രമേ ഉള്ളു. അതിനാൽ ഇവൻറെ സംസ്ക്കാരങ്ങൾ ചെയ്തു കൊളളുക.
വിഭീഷണൻ ശ്രീരാമൻറെ കൽപ്പനയെ ശിരസ്സാവഹിച്ച് ബന്ധുക്കളോടും മന്ത്രിമാരോടും ചേർന്ന് രാവണൻറെ മൃതദേഹം യഥാവിധി സംസ്ക്കരിച്ചു. ശേഷം വിനീതനായി ശ്രീരാമസന്നിധിയിൽ നിലകൊണ്ടു. മാതലി, ശ്രീരാമനെ പ്രദക്ഷിണം വച്ച് അനുവാദവും വാങ്ങി സ്വർഗ്ഗത്തിലേയ്ക്ക മടങ്ങി. ശേഷം ശ്രീരാമൻ ലക്ഷ്മണനോടു പറഞ്ഞു ലങ്കാപുരിയിൽ ചെന്നു വിധി പോലെ വിഭീഷണന് അഭിഷേകം കഴിക്കുക. അപ്രകാരം ലക്ഷ്മണൻ വാനരന്മാരുമായി ലങ്കാപുരിയിൽ ചെന്ന് വിഭീഷണന് അഭിഷേകം ചെയ്തു. ശേഷം വിഭീഷണൻ ഉപഹാരങ്ങളൊക്കെയെടുത്ത് ശ്രീരാമൻറെ സന്നിധിയിൽ എത്തി ദണ്ഡനമസ്ക്കാരം ചെയ്തു.
ശ്രീരാമൻ സുഗ്രീവനെ ആലിംഗനം ചെയ്തു ഭവാൻറെ സഹായത്താൽ എല്ലാം മംഗളമായി എന്ന് പറഞ്ഞു. ശേഷം സമീപത്തുനിന്ന ഹനുമാനോടു പറഞ്ഞു ഭവാൻ വിഭീഷണൻറെ അനുവാദത്തോടെ സീതാദേവിയെ രാവണവധം മുതലായ കാര്യങ്ങൾ ധരിപ്പിച്ചു സീതയുടെ മറുപടി വേഗത്തിൽ അറിയിക്കുക.
അപ്രകാരം സീതയുടെ സമീപമെത്തിയ ഹനുമാൻ ദേവിയെ കൈകൂപ്പി നിന്നു. രാമദൂതനായ ഹനുമാനെ കണ്ടു ദേവി പ്രസന്നവദനയായി.അപ്പോൾ ഹനുമാൻ ശ്രീരാമൻ പറഞ്ഞതെല്ലാം അറിയിച്ചു. ഇതു കേട്ട് എപ്പോഴാണ് തനിക്ക് എത്രയും വേഗത്തിൽ ചെന്ന് കാണുന്നതിന് ശ്രീരാമൻ ആജ്ഞാപിക്കട്ടെ എന്ന് പറഞ്ഞു. 'അങ്ങനെതന്നെ' എന്ന് പറഞ്ഞു മാരുതി ശ്രീരാമ സന്നിധിയിൽ എത്തി സീത അറിയിച്ചതെല്ലാം പറഞ്ഞു.
അപ്പോൾ ശ്രീരാമൻ മായാസീതയെ പരിത്യജിച്ച് , അഗ്നി മധ്യത്തിൽ സ്ഥിതി ചെയ്യുന്ന യഥാർത്ഥ സീതയെ കൈക്കലാക്കുന്നതിനായി ആലോചിച്ച് കൊണ്ട് വിഭീഷണനോട് പറഞ്ഞു. 'ഭവാൻ ചെന്നിട്ട്, സ്നാനം ചെയ്ത് നിർമ്മലവസ്ത്രങ്ങളും ധരിച്ച് സർവ്വാഭരണഭൂഷിതഗാത്രിയായിട്ടുളള ജാനകിയെ എൻറെ സമീപത്തേയ്ക്ക് ആനയിച്ചാലും'
അപ്രകാരം വിഭീഷണൻ സീതയെ സർവ്വാഭരണവിഭൂഷിതയാക്കി പല്ലക്കിൽ കയറ്റി കൊണ്ടു വന്നു. വാനരന്മാർ സീതയെ കാണാൻ തിരക്കുകൂട്ടി. അവരെ വിഭീഷണ ഭൃത്യന്മാർ തടയുന്നത് കണ്ട് ശ്രീരാമൻ ഇപ്രകാരം പറഞ്ഞു. വാനരന്മാർ മാതാവിനെയെന്ന പോലെ സീതയെ കാണാട്ടെ . സീത എൻറെ അരികിൽ കാൽനടയായി വേണം വരുവാൻ. അതു കേട്ട് സീത പല്ലക്കിൽ നിന്നും ഇറങ്ങി കാൽനടയായി ശ്രീരാമ സവിധത്തിലെത്തി.ആ മായാസീതയോട് ശ്രീരാമൻ അവാച്യങ്ങളായ അനവധി വാക്കുകൾ പറഞ്ഞു. ശ്രീരാമൻറെ വാക്കുകൾ കേട്ട സീത ശ്രീരാമന് വിശ്വാസം വരുന്നതിനും ജനങ്ങൾക്ക് യാഥാർഥ്യം വെളിവാക്കുന്നതിനും വേണ്ടി ലക്ഷ്മണനോട് എത്രയും വേഗം അഗ്നി ജ്വലിപ്പിക്കാൻ ആവശ്യപ്പെട്ടു.
ലക്ഷ്മണൻ അപ്രകാരം ചെയ്യുകയും, പതിവ്രതയായ സീത, ഭക്തിപൂർവ്വം ശ്രീരാമനെ വലംവച്ച ശേഷം എല്ലാ ജനങ്ങളും രാക്ഷസന്മാരും സ്ത്രീകളും കാണൈതന്നെ , ദേവതമാരെയും ബ്രഹ്മണന്മാരെയും പ്രണമിച്ച് അഞ്ജലിബദ്ധയായി, അഗ്നിക്കടുത്ത് ചെന്ന് _ " എൻറെ ഹൃദയം ശ്രീരാഘവനിൽ നിന്നും ഒരിക്കലും വ്യതിചലിച്ചിട്ടില്ലെങ്കിൽ, ലോകസാക്ഷിയായ പാവകൻ എന്നെ സർവ്വപ്രകാരണേയും രക്ഷിക്കട്ടെ." എന്ന് പറഞ്ഞു കൊണ്ട് അഗ്നിയെ പ്രദക്ഷിണം ചെയ്ത് നിർഭയഹൃദയയായി ആളികത്തുന്ന ആ അഗ്നിയിൽ പ്രവേശിച്ചു.
സീതയുടെ അഗ്നി പ്രവേശനം കണ്ടു നിന്ന സിദ്ധന്മാരും ഭൂതഗണങ്ങളും വളരെ വ്യാകുലതയോടുകൂടി പരസ്പരം പറഞ്ഞു. ' ഹാ ! കഷ്ടം! ശ്രീരാമൻ ലക്ഷ്മിദേവിയായ സ്വന്തം സീതയെ എങ്ങനെ പരിത്യജിച്ചു.! '
( തുടരും )
✍ കൃഷ്ണശ്രീ
[14/08, 04:48] +971 50 258 0064: എന്തു സൃഷ്ടമാകണമെങ്കിലും
അതിന്റെ ബീജത്തിൽ തപസ്സ് ഉണ്ടാകണം.
ഒരു കുഞ്ഞിന്റെ വളർച്ചയും തളർച്ചയുമെല്ലാം
അച്ഛനും അമ്മയും ചെയ്ത തപസ്സിന്റെ ഭാവമാണ്...
കുഞ്ഞിന്റെ വളർച്ചയുടെ ഊടും പാവുമായി
അച്ഛനും അമ്മയും മൃത്യു വരെ അവനിൽ, അവളിൽ ഉണ്ടാകും...
അച്ഛനമ്മമാരെ എതിർക്കുമ്പോൾ...
ചീത്ത വിളിക്കുമ്പോൾ...
ഇറങ്ങി പോകുമ്പോൾ...
അവരെ ഭത്സിക്കുമ്പോൾ...
അവർക്കെതിരെ അപവാദങ്ങൾ പറയുമ്പോൾ...
അവളുടെയും അവന്റെയും കോശങ്ങളിൽ നിത്യനൈരന്തര്യമായിരിക്കുന്നത് ആ അച്ഛനമ്മമാരാണ് എന്ന് തിരിച്ചറിയുന്നില്ല എന്ന വസ്തുത വെച്ചുകൊണ്ട് നോക്കിയാൽ
അവൾക്കെതിരെ
അവനെതിരെ
അവനും അവളും നടത്തുന്ന ഗൂഡാലോചനയുടെ ബാക്കിപത്രവുമായി
മാരക രോഗങ്ങളിലേക്കു പതിക്കുമെന്നതിനാൽ...
രോഗങ്ങൾ വേണ്ടെങ്കിൽ...
ദുഃഖങ്ങൾ വേണ്ടെങ്കിൽ...
ആദ്യമായി മാതാവിനെയും പിതാവിനെയും സമുജ്ജ്വലമായ രംഗത്ത് നിർത്തിക്കൊണ്ടുവേണം മാനവൻ ജീവിക്കേണ്ടത്...
നിങ്ങളുടെ കോശങ്ങളുടെ വിഭജന പ്രക്രിയകളിൽ നിത്യനിരന്തരമായി നിലകൊള്ളുന്ന നിങ്ങളുടെ മാതാപിതാക്കളെ പുറത്താക്കുവാൻ ഒരു ശാസ്ത്രത്തിനും ആവില്ല
നിങ്ങളുടെ ജീവവായുവായ
ആ അമ്മയും അച്ഛനുമാണ്
സർവ്വദാ പൂജക്ക് അർഹരും...
അവരെ സ്മരിച്ചാൽ പോലും ഭാഷക്കും വ്യാകരണത്തിനും ഇടതടവുണ്ടാകില്ല.
അവരോടു നിന്ദ കാണിച്ചിട്ടുണ്ടെങ്കിൽ പശ്ചാത്തപിക്കുക...
No comments:
Post a Comment