Thursday, August 08, 2019

വിശാഖം നക്ഷത്രം*

കൂറ് (രാശി): വിശാഖം ആദ്യ മൂന്ന്‍ പാദം: തുലാം 
അവസാന പാദം: വൃശ്ചികം
രാശ്യാധിപൻ‍: ആദ്യ മൂന്ന്‍ പാദം: ശുക്രൻ‍ (മഹാലക്ഷ്മി)  അവസാന പാദം: ചൊവ്വ (സുബ്രഹ്മണ്യൻ‍, ഭദ്രകാളി)
ഗണം: അസുരഗണം
നക്ഷത്രദേവത: ഇന്ദ്രാഗ്നി
നക്ഷത്രദേവതാമന്ത്രം: "ഓം ഇന്ദ്രാഗ്നിഭ്യാം നമ:"
മൃഗം: സിംഹം
പക്ഷി: കാകൻ‍
വൃക്ഷം: വയ്യങ്കതവ്‌
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉൾ‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകർ‍ക്കോ അല്ലെങ്കിൽ‍ അവരുടെ ഭവനത്തിനോ വാഹനങ്ങൾക്കോ കച്ചവടസ്ഥാപനങ്ങൾ‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ഫലവും ദോഷവും പരിഹാരവും:

ശുക്ര, ചന്ദ്ര, ബുധ ദശാകാലത്ത്‌ ദോഷപരിഹാരങ്ങൾ‍ ചെയ്യണം. വിശാഖവും ബുധനും ഒത്തുവരുന്ന ദിവസം പ്രത്യേക വ്രതം പിടിക്കണം. വ്യാഴാഴ്ച ദിവസം മഹാവിഷ്ണു ക്ഷേത്രദർശനം നല്ലതാണ്‌. 

തുലാക്കൂറുകാർ‍ ശുക്രപ്രീതിക്കായി മഹാലക്ഷ്മീപൂജയും വൃശ്ചികക്കൂറുകാർ ചൊവ്വാപ്രീതിക്കായി സുബ്രഹ്മണ്യപൂജയും ചെയ്യുന്നത്‌ ഗുണകരമാണ്‌. 

അനുജന്മനക്ഷത്രങ്ങളായ വിശാഖം, പൂരുരുട്ടാതി, പുണർതം നാളുകളിൽ‍ പതിവായി ക്ഷേത്രദർ‍ശനം നടത്തണം.

സന്താനനാശമുണ്ടാക്കുന്ന കുക്ഷിവേധദോഷമുള്ളതിനാൽ‍ തീർച്ചയായും കാർ‍ത്തികയുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കിൽ‍ സന്താനഗോപാലാർ‍ച്ചന, പുരുഷസൂക്തപുഷ്പാഞ്ജലി എന്നിവ ഭക്തിയോടെ ചെയ്ത്‌ ദോഷം കുറയ്ക്കണം.

മഞ്ഞ, ക്രീം നിറങ്ങൾ‍ അനുകൂലമായിരിക്കും. 

വിശാഖത്തിൻ്റെ ദേവത ഇന്ദ്രാഗ്നിയാണ്‌. ദിവസവും ഈ ദേവതാഭജനം നല്ലതാണ്‌.

മന്ത്രം: "ഓം ഇന്ദ്രാഗ്നിഭ്യാം നമ:"

വിശാഖത്തിൻ്റെ ഭാഗ്യസംഖ്യ - 3. ഉപാസനാമൂർത്തി - ബ്രഹ്മാവ്‌. ധരിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ യന്ത്രം മുരുകയന്ത്രം. അനുകൂല രത്നം മഞ്ഞപുഷ്യരാഗം. 

No comments: