*നമോ നമ: ശ്രീഗുരുപാദുകാഭ്യാം
*
അഗ്നിർമേ വാചി ശ്രിത:
വാക് ഹൃദയേ
അഗ്നിയുടെ സവിശേഷ ഗുണങ്ങൾ രണ്ടാണ്. അത് നമുക്ക് വെളിച്ചം നല്കുന്നുണ്ട്. ദാഹകശക്തി അഥവാ വസ്തുക്കളെ ദഹിപ്പിക്കാനുള്ള ശക്തിയും അഗ്നിക്ക് ഉണ്ട്.നമ്മളുടെ നാവിൽ നിന്ന് വരുന്ന ഓരോ വാക്കും അഗ്നിക്ക് സദൃശമാണ്.
ഒരു ആത്മീയസാധകൻ വാക്കുകൾ ഉച്ചരിക്കുമ്പോൾ അത് ഏറ്റവും ശ്രദ്ധയോടെ ആകണം. അത് മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം ചൊരിയണം. അതിന് സ്നേഹത്തിന്റെ നനുത്ത സ്പർശം ഉണ്ടായിരിക്കണം.
ഇങ്ങനെ മധുരമായ വാക്കുകൾ പുറത്തേക്ക് ഒഴുകണമെങ്കിൽ അത് നമ്മളുടെ ഹൃദയത്തിൽ നിന്ന് തന്നെ ഉദിച്ച് പൊങ്ങണം.
ബുദ്ധിയുടെ തലത്തിൽ പറയുന്ന വാക്കുകൾ എപ്പോഴും സംശയത്തിന്റേയും യുക്തിയുടേയും മേമ്പൊടി ചാലിച്ചാവും പുറത്തേക്ക് വരിക. അത്തരം വാക്കുകൾ കേൾക്കുന്നവരുടെ ഹൃദയത്തിൽ അഗ്നിതാപം പോലെ പൊള്ളലിന്റെ മുറിപ്പാടുകൾ സൃഷ്ടിച്ചേക്കാം.
അനുദ്വേഗകരം വാക്യം സത്യം പ്രിയഹിതം ച യത്.(B.gita)
പ്രിയവും ഹിതവും മറ്റുള്ളവരിൽ ഉദ്വേഗം ജനിപ്പിക്കാത്തവയും ആയിരിക്കണം നമ്മളുടെ വാക്കുകൾ. സംഭാഷണം മിതമായും സ്പഷ്ടമായും ലളിതമായും ആയിരിക്കണം. സമ്യക് പ്രയുക്തായ (ഉചിതമായി പ്രയോഗിക്കപ്പെട്ടത്) സംഭാഷണം കാമധേനു ആണെന്ന് ഋഷിദർശനം.
പ്രണാമം
വാണീമാതേ!
ॐ श्री गुरुभ्यो नमः
हरि: ॐ 
[14/08, 03:14] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 242*
ബിഭ്രദ്വേണും ജഠരപടയോ: ശൃംഗവേത്രേ ച കക്ഷേ
വാമേ പാണൗ മസൃണകബളം തത്ഫലാന്യംഗുലീഷു
തിഷ്ഠൻ മദ്ധ്യേ സ്വപരിസുഹൃദോ ഹാസയൻ നർമ്മഭി: സ്വൈ:
സ്വർഗ്ഗേ ലോകേ മിഷതി ബുഭുജേ യജ്ഞഭുഗ്ബാലകേളി:
ബിഭ്രത് വേണും ജഠരപടയോ:
കക്ഷത്തിൽ ചൂരൽ വെച്ച്, പുല്ലാങ്കുഴൽ ഇടുപ്പിൽ വെച്ച്, ഇടതുകൈയ്യിൽ കഴിക്കാൻ തൈരും ചോറോ മറ്റോ ഭക്ഷണം വെച്ചണ്ട്. അച്ചാറെന്തോ രണ്ടു വിരലുകൾക്ക് നടുവിലായിട്ട് വെച്ചിരിക്കണു!
വാമേ പാണൗ മസൃണകബളം തത്ഫലാന്യംഗുലീഷു
തിഷ്ഠൻ മദ്ധ്യേ സ്വപരിസുഹൃദോ
രണ്ടു കൂട്ടുകാരുടെ നടുവിൽ നിന്നു കൊണ്ട് ഒരാളുടെ തോളിൽ കൈയ്യിട്ട് പറഞ്ഞു. എടോ
സുദാമാവേ, തനിക്കറിയോ ആ തടിച്ച ഗോപി, അവളുടെ ഭർത്താവ് താടി നീട്ടി വളർത്തി അവളുടെ വീട്ടിൽ പോയപ്പോ എനിക്ക് വെണ്ണ തന്നേ ഇല്ല്യ.
എന്നെ ചീത്ത പറഞ്ഞു.
ഞാനെന്തുചെയ്തു എന്നറിയോ? ഇന്നലെ രാത്രി ആ അമ്മാവന്റെ താടിയും ഇവളുടെ തലമുടിയും കൂടി കൂട്ടിക്കെട്ടി. രാവിലെ ആയപ്പോ അവര് വേദനിച്ചിട്ട് നിലവിളിച്ച് ഈ ഗോപത്തെരുവിലൂടെ നടന്നു നടന്ന് യശോദാമ്മേടെ അടുത്ത് വന്ന് എന്നെക്കുറിച്ച് കുറ്റം പറഞ്ഞു കൊടുക്കാ.
യശോദാമ്മ പറഞ്ഞു. അവനെന്തോ ചെയ്തു. നിങ്ങളിത് അഴിച്ചിട്ട് വന്നാ പോരായിരുന്നോ. ഇത്രയും ദൂരം ഈ താടിയും തലമുടിയും കൂടി വലിച്ചോണ്ട് നടക്ക്യേ.

അപ്പോ അവര് പറഞ്ഞു. അതാണ് പ്രശ്നം.
ഇപ്പൊ അഴിക്കാൻ നോക്കീട്ട് അഴിയിണില്യ. അവൻ കെട്ടിയ കെട്ട് അവൻ തന്നെ അഴിക്കണം!!
അവൻ കെട്ടിയിട്ടു. ഞങ്ങൾക്ക് അഴിച്ചിട്ട് കിട്ടണില്യ. അഴിക്കാനാണിപ്പോ വന്നിരിക്കണത്. ഇങ്ങനെ കണ്ണൻ ഓരോന്ന് ഗോപന്മാരോട് പറഞ്ഞ്,
ഹാസയൻ നർമ്മഭി: സ്വൈ:
ഇവന്റെ തമാശ കേട്ട് ഈ ഗോപന്മാരൊക്കെ ചിരിക്കണു
🤣.
ബ്രഹ്മാവ് ആകാശത്ത് നിന്ന് നോക്കി. അയ്യേ
ഇതാണോ മഹാവിഷ്ണു.🤭
അവിടെ വൈകുണ്ഠത്തിൽ കാണാൻ ചെന്നാൽ പോ പോ വേഗം പോ പറയും. ഇവിടെ ദാ ഈ ഗോപബാലന്മാരുടെ തോളിൽ കൈയ്യുമിട്ട്!! വൈകുണ്ഠത്തിൽ ചെന്നാൽ ജയവിജയന്മാര് കാണാനേ സമ്മതിക്കില്യ. ഇവിടെ ഈ ഗോപബാലന്മാർക്ക് ഭഗവാൻ സുലഭം! തോളിലും കൈയ്യിട്ട് വർത്തമാനം പറഞ്ഞ് തമാശ പറഞ്ഞ് ചിരിച്ചു കളിക്കണു!!
ശ്രീനൊച്ചൂർജി
*തുടരും. ..*
ReplyForward
|
No comments:
Post a Comment