Saturday, August 17, 2019

നമസ്തേ
രുഗ്മാംഗദചരിതം - തുടരുന്നു.
രുഗ്മാംഗദ രാജാവ് മോഹിനിയോട് അപ്രിയമായി നിന്നോട് ഒന്നും ചെയ്കയോ പറകയോ ഇല്ല എന്ന് സത്യം ചെയ്തു ഗാന്ധർവ്വ വിധി പ്രകാരം മോഹിനിയെ വിവാഹം ചെയ്ത് കൊട്ടാരത്തിലേക്ക് രഥത്തിൽ മോഹിനിയോടൊപ്പം സ പരിവാരം പുറപ്പെട്ടു.
സ്വഗൃഹത്തിൽ എത്തി ഭരണകാര്യങ്ങളും വിഷ്ണു ഭജനവും മോഹിനിയോട് ചേർന്ന് രമിച്ചും കാലങ്ങൾ കടന്നു.
ഏകാദശി വ്രതം നോറ്റ് ഭജനവും തുടർന്നു.
ഇവിടെ ഏകാദശീവ്രതം രുഗ്മാംഗദന്റെ രീതി ദശമി നാൾ ഉച്ചക്ക് ഭക്ഷണം പിന്നെ ഭക്ഷണമില്ല ഏകാദശിനാൾ ഉപവസിച്ച് നാരായണ ഭജനം ദ്വാദശിനാൾ രാവിലെ വിഷ്ണുപൂജ കഴിച്ച് ബ്രാഹ്മണർക്ക് കാൽ കഴുകിച്ചൂട്ട് നടത്തി ദക്ഷിണ കൾ നല്കും സാധുക്കൾക്കും ഭക്ഷണം നല്കും ശേഷം തീർത്ഥം സേവിച്ച് പാരണവീടി വ്രതം അവസാനിപ്പിക്കും
ഇത് ആണ് കേരളത്തിലും ആ ചരിക്കുന്ന രീതി.
എന്നാൽ അംബരീഷന്റെ രീതി വത്യാസമുണ്ട്.അതാണ് പരദേശ രീതി.
അത് ഇപ്പോ വിസ്തരിക്കണില്ല. കഥയിലേക്ക് പോകാം
മോഹിനി ചിന്തിച്ചു ' തന്നെ ബ്രഹ്മദേവൻ ഏൽപ്പിച്ച കാര്യം ഇനി സാധിക്കണം വൈകിക്കൂടാ
അങ്ങിനെ ഒരു ഏകാദശി ദീനം
വിഷ്ണു ധ്യാനനിരതനായ രുഗ്മാംഗദനെ മോഹിനി സമീപിച്ച് കാമകേളിക്ക് ക്ഷണിച്ചു.
രുഗ്മാംഗദൻ പറഞ്ഞു.
പ്രിയേ ഇന്ന് ഏകാദശീദിവസമാണ് ഇത്തരത്തിലൊന്നും ചിന്തിക്ക പോലുമരുത് ' എണ്ണ തേച്ചു കുളി' അന്നപാനാദികൾ ഒക്കെ ഇന്ന് വെടിഞ്ഞ് എല്ലായ്പ്പോഴും ആഗോവിന്ദനെ സേവിക്കണം നീയും അപ്രകാരം ചെയ്യൂ.
മോഹിനി പറഞ്ഞു. ഹേ രാജൻ അങ്ങ് ഇതുപോലുള്ള വിഡ്ഢിത്തം പറയരുത്. പട്ടിണി കിടന്നാൽ ദേഹം ശോഷിക്കും ശക്തി ക്ഷയിക്കും എന്നല്ലാതെ ഈശ്വരാനുഗ്രഹം ഉണ്ടാകും എന്ന് എങ്ങിനെ കരുതും. ദൈവ ഗ ത്യാലദിച്ച ഈ ശരീരം ക്ളേശിപ്പിക്കുന്നത് ദൈവനിഷേധമാണ്
വരൂ ഭക്ഷണം കഴിക്കൂ എന്റെ കാമമാകുന്ന അഗ്നിയെ ശമിപ്പിച്ചാലും
രുഗ്മാംഗദൻ - ഹേ ബാലേ നിന്റെ ആഗ്രഹം സാധിപ്പിക്കാം (വത ദിനം കഴിയട്ടെ.
മോഹിനി. അപ്രിയം ചെയ്കയില്ല എന്ന സത്യം ഓർക്കുന്നുണ്ടോ [
രാജാവ്' നിന്നോട് ഒര അപ്രിയവും ഈ ഭൂമിയിൽ എനിക്കില്ലലോ. നി ചിത് പുരുഷന്റെ വ്രതം നോക്കാൻ അനുവദിക്കണേ
പണ്ട് രാജാവേ സത്യം ചെയ്തത് മറന്നോ
എന്നെ അനുസരിക്കാതെ ഏകാദശീനോ ക്കാനോ
സത്യസന്ധനാണെന്ന് ഞാൻ വിചാരിച്ചു. അങ്ങ്
സത്യം ഭംഗം ചെയ്യുന്നത് യുക്തമല്ല രാജാവേ
രാജാവ് വളരെ വളരെ യാചിച്ചു. ഇളകിയില്ല മോഹിനി
അവൾ ഇപ്രകാരം കൂടി പറഞ്ഞു.
അങ്ങ് ഏകാദശീ (വതം ഉപേക്ഷിക്കില്ല എങ്കിൽ ഇത് കേൾക്കുക. അങ്ങയുടെ മകൻ ധർമ്മാംഗ ദനെ അമ്മ സന്ധ്യ വലിയുടെ മടിയിൽ വച്ച് അങ്ങയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീര് പോലും വരാതെ ആ കുട്ടിയുടെ ഗളം വാൾ കൊണ്ട് വെട്ടിയിട്ട് വ്രതം നോറ്റു കൊൾക. അതല്ല പുത്രനെ വധിക്കാതെ ഏകാദശീനോ റ്റാൽ സത്യഭംഗ ദോഷം അങ്ങേക്ക് വരും
ഇല്ലങ്കിൽ വേഗം ഊണ് കഴിച്ച് എന്നെ കാമകേളികളാൽ സന്തോഷിപ്പിക്കുക.
രാജാവാകട്ടെ കർണ്ണത്തെ പിളർക്കുന്ന ഈ വാക്കുകൾ കേട്ട് മോഹാലസ്യപ്പെട്ട് വീണ്ടും
തുടരും

No comments: