ലീലാകല്പദ്രുമം*
അഥവാ
*ഭാഗവതാദ്ധ്യായ സംഗ്രഹം*
ഗ്രന്ഥകർത്താവ്
*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*പ്രഥമസ്കന്ധം*
*ആറാം അദ്ധ്യായം*
*_മാതാവു മൃതിയടയുന്നതുവരെ ഞാൻ അവിടെത്തന്നെ ഒരുവിധം കഴിച്ചുകൂട്ടി. അനന്തരം ഭഗവത് മഹിമ തന്നെ ചിന്തിച്ചു കൊണ്ട് അവിടെ നിന്നു പുറപ്പെട്ടു. പല പല സ്ഥലങ്ങളും കടന്ന് ഘോരമായ വനത്തെ പ്രാപിച്ചു. അവിടെ ഏകാന്തമായ ഒരു സ്ഥലത്തിരുന്നു. ഗുരുക്കന്മാരുടെ ഉപദേശമനുസരിച്ച് ജഗന്മോഹനമായ ഭഗവത് സ്വരൂപത്തിൽ മനസ്സിനെ ഏകാഗ്രമാക്കി .ധ്യാനമഗ്നനായ എന്റെ ഹൃദയകമലത്തിൽ ആഭക്തവത്സലൻ സുമധുരമന്ദഹാസത്തോടു കൂടി ആവിർഭവിച്ചു. ആനന്ദാതിശയത്താൽ ഞാൻ രോമാഞ്ചകഞ്ചു കിതനായി .ആനന്ദാശ്രുക്കളാൽ അഭിഷിക്തനായി .ബാഹ്യ പ്രപഞ്ചമെല്ലാം ദൃഷ്ടിയിൽ നിന്ന് അന്തർദ്ധാനംച്ചെയ്തു. ക്രമേണ പരിപൂർണ്ണ സമാധിയിൽ ലയിച്ചു._*
*_കുറച്ചു കഴിഞ്ഞപ്പോൾ ആദർശനം നഷ്ടപ്പെട്ടു. ദുഃഖിതനായ ഞാൻ പിന്നെയും ആ ദർശനത്തിനു വേണ്ടി പലവട്ടം ശ്രമിച്ചു നോക്കി എന്നാൽ എല്ലാം നിഷ്ഫലമായി. പെട്ടെന്ന് ഒരശരീരി വാക്കുണ്ടായി.' പുത്ര! ഈ ദിവ്യദർശനം കൃപാതിശയത്താൽ ഒരിക്കൽ നിനക്കു തന്നു. ഇതി അത് ഈ ജന്മത്തിൽ ദുർല്ലഭമാണ്. എന്റെ ദിവ്യ ലീലകൾ തന്നെ പാടി കാലശേഷം നയിക്കൂ. അടുത്ത ജന്മത്തിൽ പരമപ്രേമത്തേയും നിത്യ സാക്ഷാത്കാരത്തേയും നീ പ്രാപിക്കും. ' അനന്തരം ഞാൻ അവിടുത്തെ ആജ്ഞയനുസരിച്ചു തന്നെ കാലം നയിച്ചു. ക്രമേണ എന്റെ ശരീരം ജരാജീർണ്ണമായി പതിച്ചു. ഭഗവത്കൃപാതിശയത്താൽ ഈ ജന്മത്തിൽ എനിക്ക് ഈ ദിവ്യ ഭാവം സിദ്ധിച്ചു. ഇപ്പോൾ ഞാൻ അവിടുത്തെ ദിവ്യ ലീലകളും തിരുനാമങ്ങളും പാടിപ്പാടി ലോകങ്ങളെ ശുദ്ധീകരിച്ചു കൊണ്ട് സഞ്ചരിക്കുന്നു.'' ഭവാനും ആ ദിവ്യ ലീലകൾ തന്നെ പ്രധാനമായും വർണ്ണിക്കൂ. നിശ്ചയമായും ശാന്തിയും സമാധാനവും സിദ്ധിക്കും" ഇപ്രകാരം പറഞ്ഞു ലീലാ ഗാനങ്ങൾ പാടിക്കൊണ്ട് ശ്രീ നാരദൻ അവിടെ നിന്ന് അന്തർദ്ധാനം ചെയ്തു._*
*തുടരും,,,,,✍*
_(3196)_*⚜HHP⚜*
*_ താളിയോല_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
No comments:
Post a Comment