Friday, August 09, 2019

മനസ്സ്.
1. എന്റെ കൂടെ, എന്നോടൊപ്പം സഞ്ചരിക്കുന്ന മനസ്സിനെ മനസ്സിലാക്കാൻ എന്റെ മനസ്സിനാകുന്നില്ല.
2. മനസ്സിന്റെ ഉള്ള് തുറന്നു നോക്കുന്ന സമയത്ത് ഉള്ളിലെ കാര്യങ്ങൾ അറിയാൻ ഞാൻ ഉപയോഗിക്കുന്നത് എന്തിനെ ആയിരിക്കും?
3. ഈശ്വരൻ ഇല്ല എന്ന് പറയുന്നവന് മനസ്സ് ഇല്ല എന്ന് പറയാൻ പറ്റില്ല. എന്നാൽ മനസ്സ് അടങ്ങുന്നില്ല എന്ന് പറയാനാകും.
4. എല്ലാം എനിക്ക് കഴിയുമെങ്കിൽ മനസ്സിനെ ശാന്തമാക്കുവാനും എനിക്ക് കഴിയണമല്ലോ..
5. നല്ല മനസ്സുണ്ടാവാൻ നല്ല ഹൃദയം സൃഷ്ടിച്ചാൽ മതി.
6. എന്റെ മനസ്സിനോട് എനിക്ക് വെറുപ്പായിത്തുടങ്ങി എങ്കിൽ വെറുപ്പിനു കാരണക്കാരനെ കണ്ടു പിടിക്കണം
7. ഞാൻ എന്റെ മനസ്സിനെ തേടി അകത്തേയ്ക്ക് പോയി. അവസാനം തിരികെ വരാനുള്ള വഴിയറിയാതെ അവിടെ കുടുങ്ങി.
8. മഹാ അദ്ഭുതമാണ് മനസ്സ്. ആ അദ്ഭുതത്തെ കാക്കുന്ന ഭൂതമാണ് ഞാൻ.
9. മനസ്സിനപ്പുറം ഒരു ലോകം ഉണ്ട്. അത് മനസ്സിന് അറിയാം. എന്നാൽ മനസ്സിന് ആ ലോകത്തെ വേണ്ട എന്നതാണ് സത്യം.
10. എന്റെ മനസ്സ് മരിച്ചാൽ എന്നിൽ ജനിക്കുന്നതെന്താണ് ?
Mob: 9895953002
*©Love Love Love Bliss*
*www.avadhoothguruji.org*

No comments: