നാലമ്പല ദര്‍ശനപുണ്യ
രാമായണമാസത്തിനൊപ്പം നാലമ്പലയാത്രയും ആരംഭിക്കുന്നു. രാമലക്ഷ്മണ ഭരതശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒറ്റദിവസം ദർശനം നടത്തുന്ന ഈ പുണ്യയാത്രയ്ക്കൊരുങ്ങാം
ഐതിഹ്യവും വിശ്വാസവും
ഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണൻ സ്വർഗാരോഹിതനാവുകയും ദ്വാരകാപുരി കടലിൽ മുങ്ങിപ്പോവുകയും ചെയ്തു. ശ്രീകൃഷ്ണൻ വച്ചാരാധിച്ചിരുന്ന നാല് ചതുർബാഹു വിഗ്രഹങ്ങൾ കടലിൽ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയിൽ കൈമൾക്ക് സ്വപ്നദർശനമുണ്ടായി. ഈ വിഗ്രഹങ്ങൾ പിന്നീട് അദ്ദേഹത്തിന്റെ കൈവശമെത്തിച്ചേർന്നു.
ജ്യോതിഷവിധി പ്രകാരം ശ്രീരാമനെ തൃപ്രയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണനെ തിരുമൂഴിക്കുളത്തും ശത്രുഘ്നനെ പായമ്മലും പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങൾ നാലമ്പലം എന്ന പേരിൽ ഖ്യാതിനേടി. ഈ നാലുക്ഷേത്രങ്ങളിലും ഒരു ദിവസം കൊണ്ട് ദർശനം നടത്തുന്നതാണ് നാലമ്പല യാത്ര.
രാവണനെ നിഗ്രഹിച്ച് ത്രൈലോക്യ സംരക്ഷണം ആയിരുന്നല്ലോ രാമാവതാര ലക്ഷ്യം. എന്നാൽ അമിതബലശാലികളായ മറ്റനേകം രാക്ഷസൻമാരെ കൂടി നിർമ്മാർജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങൾക്കും ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാൻ ഭഗവാൻ അവസരം നൽകി. പാഞ്ചജന്യ ശംഖാണ് ഭരതൻ, ലക്ഷ്മണൻ ആദിശേഷനാണ്. ശത്രുസംഹാരിയായ സുദർശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നൻ. നാലും ദർശിക്കുമ്പോൾ വ്യത്യസ്ത ഭാവരൂപങ്ങളിലെ ഭഗവത് ദർശനം സാധ്യമാവുന്നു എന്നും വിശ്വാസം. രാമായണമാസമായി ആചരിക്കുന്ന കർക്കടകത്തിലാണ് നാലമ്പലയാത്ര പുണ്യമാവുന്നത് എന്നും വിശ്വസിക്കപ്പെടുന്നു.
തൃപ്രയാറിൽ തുടങ്ങണം
No comments:
Post a Comment