ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ ഉണ്ടാകുന്നത് രാജ്യസ്‌നേഹികള്‍.. വര്‍ഗീയവാദികളല്ല... ” #അശ്വതി_ജ്വാല 
️
ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ ഉണ്ടാകുന്നത് വര്‍ഗീയവാദികളല്ല മറിച്ച് രാജ്യസ്‌നേഹികളാണെന്ന് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മ്മമാണ് ഹിന്ദു മതമെന്നും കുട്ടികള്‍ക്ക് രാജ്യത്തിന്റെ സംസ്‌കാരം പകര്‍ന്നുകൊടുത്ത് അവരെ നേര്‍വഴിക്ക് നയിക്കാന്‍ അമ്മമാര്‍ക്ക് സാധിക്കണമെന്നും അവര്‍ പറഞ്ഞു. മഹിളാ ഐക്യവേദിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അശ്വതി ജ്വാല.
പഠനത്തിലൂടെയും പഠിപ്പിക്കലിലൂടെയും സനാതന ധര്‍മ്മം എന്താണെന്ന് ഓരോ ഹിന്ദുവിനെയും മനസ്സിലാക്കിക്കൊടുക്കണമെന്നും അവര്‍ പറഞ്ഞു. വേദങ്ങളിലും ഉപനിഷത്തുകളിലുമുള്ള കാര്യങ്ങള്‍ ജീവിതത്തിന്റെ ഓരോ മേഖലകളിലും എത്തിക്കണമെന്നും അവര്‍ പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റിയായ ജ്വാല ഫൗണ്ടേഷന്റെ സ്ഥാപകയാണ് അശ്വതി ജ്വാല.
No comments:
Post a Comment