Friday, August 09, 2019

ധര്‍മ്മ: പ്രോജ്‍ഝിത കൈതവോ അത്ര പരമോ നിര്‍മ്മത്സരാണാം സതാം
വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോന്മൂലനം
ശ്രീമദ്‍ ഭാഗവതേ മഹാമുനി കൃതേ അത്ര ക്ര്‌തിഭി: ശുശ്രൂഷുഭി: തല്‍ക്ഷണാത്‍..
ആ ധര്‍മ്മത്തിന്റെ സ്വരൂപമെന്ത്‍, അത്‍ ധര്‍മ്മമാണോ അധര്‍മ്മമാണോ എന്നൊക്കെ എങ്ങിനെ അറിയാം. ആ ധര്‍മ്മത്തിന്റെ സ്വരൂപം ഇതാ ഇവിടെ നോക്കൂ..
ധര്‍മ്മ: പ്രോജ്‍ഝിത കൈതവോ - പ്രോജ്‍ഝിത കൈതവ ധര്‍മ്മം.
കൈതവം എന്നാല്‍ കാപട്യം. പ്രോജ്‍ഝിതകൈതവം എന്നാല്‍ അകൈതവം. കാപട്യമില്ലാത്ത ധര്‍മ്മം. ഭാഗവതത്തില്‍ കാപട്യമില്ല.
അതെന്താ ഈ കാപട്യമില്ലാത്ത ധര്‍മ്മം.. കാപട്യമുള്ള ധര്‍മ്മം വേറെ ഉണ്ടോ... നിര്‍മത്സരാണാം സ്വയം വേദ്യം. യാതൊരു വിധ മത്സരങ്ങളും ഇല്ലാതിരിയ്ക്കുക, യാതൊരുവിധ മാത്സര്യഭാവങ്ങളും ഇല്ലാത്തവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ അകൈതവ ധര്‍മ്മത്തില്‍ പെടുന്നു. ആ വിധത്തിലുള്ള ധര്‍മ്മം മൂന്ന്‍ വിധത്തിലുള്ള ദു:ഖങ്ങളെയും നശിപ്പിയ്ക്കുന്നു
(ഇത് ഭാഗവതത്തിലെ 2-ആമത്തെ ശ്ലോകമാണ്. മൂന്നു വിധത്തിലുള്ള ദു:ഖം എന്നതിൽ മൂന്നാമത്തെ ദു:ഖത്തിന്റെ ശൈലി പ്രകൃതിക്ഷോഭമാണ്)
ഏത് വിധത്തിലുള്ള ദു:ഖമാണെങ്കിലും അത് ഇല്ലാതാക്കാൻ, ഭാഗവതത്തിന്റെ മുന്നിലേയ്ക്ക് ഒന്നു നോക്കിയേ പറ്റൂ....
ഇനി വീണ്ടും ധർമ്മത്തിനെ ഇഴകീറി പരിശോധിയ്ക്കണമെങ്കിൽ, മഹാഭാരതം വായിയ്ക്കുക. അല്ലെങ്കിൽ അതിന്റെ മൂലഗ്രന്ഥമായ ജയ എന്ന ഗ്രന്ഥത്തെ കുറിച്ച് മനസ്സിലാക്കുക.
മാംസക്കണ്ണു കൊണ്ട് കാണുന്നതു മാത്രമല്ല ലോകം..
satheesan namboodiri

No comments: