സംസ്ഥാനത്ത് കനത്തമഴയെ തുടര്‍ന്ന് പലയിടങ്ങളിലും ഒറ്റപ്പെട്ടും കുടുങ്ങിയും വൈദ്യുതി ഇല്ലാതെയും വിഷമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, വൈദ്യുതി ഇല്ലെങ്കിലും ഇനി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം. ബാറ്ററി ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ പങ്കുവെച്ചിരിക്കുന്നത്.
1. ആദ്യം വേണ്ടത് മൂന്ന് ബാറ്ററി ആണ്. ഒരു പേപ്പറില്‍ മൂന്ന് ബാറ്ററിയും വീഡിയോയില്‍ കാണുന്ന പോലെ വെയ്ക്കുക. പോസിറ്റീവ് - പോസിറ്റീവ് പുറകില്‍ കണക്ടറ്റ് ചെയ്യുക. ശേഷം പേപ്പര്‍ നന്നായി മടക്കുക.
2. ഒരു യുഎസ്ബി കേബിള്‍ എടുക്കുക. ചാര്‍ജറില്‍ കുത്തുന്ന പിന്നിന് മുന്‍പുളള വയര്‍ കീറുക. ചുവപ്പും കറുപ്പും വയറുകളാണ് വേണ്ടത്. ബാക്കി രണ്ട് വയര്‍ മുറിച്ച് കളയുക.
3. ശേഷം ചുവപ്പ് വയര്‍ ബാറ്ററിയുടെ പോസിറ്റീവില്‍ കണക്ട് ചെയ്യുക. കറുപ്പ് വയര്‍ നെഗറ്റീവില്‍ കണക്ട് ചെയ്യുക. തുടര്‍ന്ന് കേബിളിന്‍റെ മറ്റേ ഭാഗം ഫോണില്‍ കണക്ട് ചെയ്യുക. ഫോണില്‍ ചാര്‍ജ് കയറുന്നത് കാണാം.
asianet news
No comments:
Post a Comment