ശ്രീമഹാഭാഗവതകഥകൾ; ബകവധം: കഥ തുടരുന്നു ....
****************************** ******************
ബകൻറെ ഗളാന്തർഭാഗത്ത് പ്രവേശിച്ച ബലഭദ്രാനുജൻ, തന്നിൽ അന്തർഭൂതമായിരിക്കുന്ന അഗ്നിയെ പുറത്തേക്ക് പതിപ്പിച്ചു. അതിൻറെ കൊടും ചൂടേറ്റ് ആ അസുരൻറെ വദനതാലുമൂലം ദഗ്ദ്ധമാകാൻ തുടങ്ങി. കണ്ഠവും തൊണ്ടയും കത്തിയെരിയുന്ന പ്രാണവേദനയോടെ ആ കശ്മലൻ വട്ടംകറങ്ങി വായ്പൊളിച്ച് വസുദേവാത്മജനെ പുറത്തേക്ക് ഛർദ്ദിച്ചു. അതോടൊപ്പം അവൻറെ വക്ത്രത്തിൽനിന്നും കടുനിണപൂരവും കുടുകുടാ ഒഴുകി.
യാതൊരപായവും കൂടാതെ കൃഷ്ണൻ പുറത്തുവന്നതുകണ്ട് ആയർകുലബാലന്മാർ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. പുറത്ത് കടന്ന വൈരിയെ കൊത്തിക്കീറി സംഹരിക്കുവാനായി ബകൻ വക്രതുണ്ഡങ്ങൾ വിടർത്തിക്കൊണ്ട് മുമ്പോട്ടടുത്തു. ' പരിഭ്രമിക്കേണ്ട ' എന്ന് ഒരുപുഞ്ചിരിയാൽ ജ്യേഷ്ഠനെ ധരിപ്പിച്ചിട്ട് പങ്കജനാഭൻ പാഞ്ഞടുത്തു തൻറെ കൊച്ചുകരങ്ങൾ കൊണ്ട് ആ പത്രിപ്രവരൻറെ കൊക്കുകൾ രണ്ടും , പിടിച്ച് അകറ്റിവലിച്ചുകീറി, ശരീരം രണ്ടു പാളികളായി പൊളിച്ചു ദൂരത്തേയ്ക്കെറിഞ്ഞു.
അതുകണ്ട് ചങ്ങാതികൾ ആർത്തുവിളിച്ചുകൊണ്ട് പലവിധ ആഹ്ലാദപ്രകടനങ്ങൾ നടത്തി.
' എൻറെ കൃഷ്ണാ! നീയില്ലായിരുന്നെങ്കിൽ ഞങ്ങളിന്നു ചത്തുപോകുമായിരുന്നു.' എന്നു ചിലർ, ' നീയാണ് ഞങ്ങളുടെ ജീവൻ ' എന്നു മറ്റുചിലർ. അവൻറെ കഴലിണകളിൽ വീണു ചിലർ നമസ്ക്കരിച്ചു ചിലർ അവൻറെ കൈകൾ പിടിച്ചു ചുംബിച്ചു. ചിലർ അവൻറെ വിയർപ്പുകണങ്ങൾ തുടച്ചു.
' ആ ദുഷ്ടൻറെ വായിൽ കയറിയപ്പോൾ, നിനക്കു വല്ല വേദനയും തോന്നിയോ കൃഷ്ണാ?' എന്നു ചിലർ അന്വേഷിച്ചു. ' അവൻറെ കൊക്കുപിടിച്ച് വലിച്ചുകീറിയപ്പോൾ, വിരലുകൾ മുറിഞ്ഞോ കൃഷ്ണാ?' എന്നു വേറെ ചിലർ ചോദിച്ചു.
ഇങ്ങനെ ഗോപകുമാരന്മാർ കൃഷ്ണൻറെ ചുറ്റും കൂടിനിന്നുകൊണ്ട് പലതും ചോദിക്കുന്നതിനിടയിൽ, നീലമേഘവർണ്ണൻനീലാംബരൻറെ അടുത്തു ചെന്നു കെട്ടിപ്പിടിച്ചാലിംഗനം ചെയ്തു സന്തോഷാശ്രുക്കൾതൂകി. അംബരദേശത്ത് നിരന്നുനിന്ന അമരന്മാർ പുഷ്പവൃഷ്ടികളും ചെയ്തു. ആ പൂക്കൾ കാറ്റുകൊണ്ട് കാട്ടിൽനിന്നും പറന്നുവീണതാണെന്ന് ബാലന്മാർ കോലുകളുമേന്തി വിചാരിച്ചു.
സായാഹ്നസമയമായപ്പോൾ, പതിവുപോലെ എല്ലാവരും അവരവരുടെ പശുക്കിടാങ്ങളേയും ആട്ടി സ്വഗൃഹങ്ങളിലേയ്ക്ക് തിരിച്ചു. കൃഷ്ണൻറെ വേണുനാദം കേട്ട് ഗോപവനിതകൾ ആവേശഭരിതരായി പുറത്തുവന്ന് അവരെ എതിരേറ്റു.
!!!!!!!!!!!!!!!!!!!!!!!!!!!!!! !!!!!!!!!!!!!!!!!!!!!!!!!!!!!! !!!!!!!!!!!!!!!!!!!!!!!
Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ്

കണ്ണനെ ബകൻ വിഴുങ്ങിയതും, ഒടുവിൽ കണ്ണൻ പുറത്ത്ചാടി അസുരനെ രണ്ടു കഷണങ്ങളാക്കി നടുവേ വലിച്ചുകീറി വധിച്ചതും --- അങ്ങനെ അന്ന് യമുനാതീരത്തുവച്ച് നടന്ന സംഭവങ്ങളഖിലവും, ഗോപബാലന്മാർ ഒന്നും വിടാതെ വിസ്തരിച്ചു ഗോകുലവാസികളെ പറഞ്ഞു ധരിപ്പിച്ചു. അപ്പോൾ അവർക്കുണ്ടായ അത്ഭുതവും കൃഷ്ണനോടുതോന്നിയ വാത്സല്യാതിരേകവും വർണ്ണനാതീതമായിരുന്നു.
കൃഷ്ണൻ ഓരോരോ അവസരങ്ങളിൽ കാണിച്ച ലീലാവിലാസങ്ങളെക്കുറിച്ച് പറഞ്ഞു അവർ ആനന്ദിച്ചു. ' ഗർഗ്ഗമഹർഷി പറഞ്ഞതുപോലെ,ഉണ്ണി ഒരു അതിമാനുഷനാണ്. പൂർവ്വപുണ്യസുകൃതംകൊണ്ട് മാത്രമാണ് അവൻ നമ്മുടെ മകനായത്.' ഇങ്ങനെ യശോദാനന്ദഗോപന്മാർ തമ്മിൽ പറഞ്ഞു സന്തോഷിച്ചു.
ഭയാത്ഭുതങ്ങളോടെ ഗോപവാടത്തിലുള്ള സർവ്വജനങ്ങളും കൃഷ്ണനെ വന്നു തടവി തങ്ങളുടെ സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിച്ചു. അപ്പോഴും ആ മായാമയൻ അവരെ മയക്കാൻവേണ്ടി തൻറെ കൊച്ചുഓടക്കുഴലെടുത്ത് ഗാനമുതിർത്തുകൊണ്ടിരുന്നു.
പിറ്റേദിവസം രാവിലെ, കേട്ടറിഞ്ഞുവന്ന കുറെ ബ്രാഹ്മണർ ഗോപന്മാരുമൊരുമിച്ച് ചത്തുകിടന്ന ബകനെ കാണുവാനായി കാളിന്ദീതീരത്തിലേയ്ക്കു ഗമിച്ചു. രണ്ടു നീലമലകൾ പോലെ കട്ടച്ചോരയും ചേറും പൊടിയും പൊതിഞ്ഞു, ബീഭത്സാകൃതിയിൽ കിടക്കുന്ന ജഡാർദ്ധങ്ങളെക്കണ്ട് അവർ വിസ്മയത്തിൽ മുഴുകി നിന്നുപോയി.
' എങ്കിലും അഞ്ചുവയസ്സ് പ്രായമുള്ള ഈ കൊച്ചോമൽക്കൺമണി, എങ്ങിനെ ഈ ഘോരാസുരനെ ഈവിധം രണ്ടുകഷണങ്ങളായി വലിച്ചുകീറി? ഇത് വിശ്വസിക്കാൻപോലും കഴിയുന്നില്ല ' എന്നു കാണികൾ പരസ്പരം മന്ത്രിച്ചു.. (തുടരും)
****************************** ******************
ചോദ്യം:- ഈ കഥാഭാഗം വായിച്ച നിങ്ങൾക്ക് മനസ്സിൽ എന്തൊക്കെ ചിത്രങ്ങളാണ് കാണാൻ കഴിഞ്ഞത്?

വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം

_______നാളെ::: ¤ അഘാസുരവധം ¤ ______
******************************
ബകൻറെ ഗളാന്തർഭാഗത്ത് പ്രവേശിച്ച ബലഭദ്രാനുജൻ, തന്നിൽ അന്തർഭൂതമായിരിക്കുന്ന അഗ്നിയെ പുറത്തേക്ക് പതിപ്പിച്ചു. അതിൻറെ കൊടും ചൂടേറ്റ് ആ അസുരൻറെ വദനതാലുമൂലം ദഗ്ദ്ധമാകാൻ തുടങ്ങി. കണ്ഠവും തൊണ്ടയും കത്തിയെരിയുന്ന പ്രാണവേദനയോടെ ആ കശ്മലൻ വട്ടംകറങ്ങി വായ്പൊളിച്ച് വസുദേവാത്മജനെ പുറത്തേക്ക് ഛർദ്ദിച്ചു. അതോടൊപ്പം അവൻറെ വക്ത്രത്തിൽനിന്നും കടുനിണപൂരവും കുടുകുടാ ഒഴുകി.
യാതൊരപായവും കൂടാതെ കൃഷ്ണൻ പുറത്തുവന്നതുകണ്ട് ആയർകുലബാലന്മാർ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. പുറത്ത് കടന്ന വൈരിയെ കൊത്തിക്കീറി സംഹരിക്കുവാനായി ബകൻ വക്രതുണ്ഡങ്ങൾ വിടർത്തിക്കൊണ്ട് മുമ്പോട്ടടുത്തു. ' പരിഭ്രമിക്കേണ്ട ' എന്ന് ഒരുപുഞ്ചിരിയാൽ ജ്യേഷ്ഠനെ ധരിപ്പിച്ചിട്ട് പങ്കജനാഭൻ പാഞ്ഞടുത്തു തൻറെ കൊച്ചുകരങ്ങൾ കൊണ്ട് ആ പത്രിപ്രവരൻറെ കൊക്കുകൾ രണ്ടും , പിടിച്ച് അകറ്റിവലിച്ചുകീറി, ശരീരം രണ്ടു പാളികളായി പൊളിച്ചു ദൂരത്തേയ്ക്കെറിഞ്ഞു.
അതുകണ്ട് ചങ്ങാതികൾ ആർത്തുവിളിച്ചുകൊണ്ട് പലവിധ ആഹ്ലാദപ്രകടനങ്ങൾ നടത്തി.
' എൻറെ കൃഷ്ണാ! നീയില്ലായിരുന്നെങ്കിൽ ഞങ്ങളിന്നു ചത്തുപോകുമായിരുന്നു.' എന്നു ചിലർ, ' നീയാണ് ഞങ്ങളുടെ ജീവൻ ' എന്നു മറ്റുചിലർ. അവൻറെ കഴലിണകളിൽ വീണു ചിലർ നമസ്ക്കരിച്ചു ചിലർ അവൻറെ കൈകൾ പിടിച്ചു ചുംബിച്ചു. ചിലർ അവൻറെ വിയർപ്പുകണങ്ങൾ തുടച്ചു.
' ആ ദുഷ്ടൻറെ വായിൽ കയറിയപ്പോൾ, നിനക്കു വല്ല വേദനയും തോന്നിയോ കൃഷ്ണാ?' എന്നു ചിലർ അന്വേഷിച്ചു. ' അവൻറെ കൊക്കുപിടിച്ച് വലിച്ചുകീറിയപ്പോൾ, വിരലുകൾ മുറിഞ്ഞോ കൃഷ്ണാ?' എന്നു വേറെ ചിലർ ചോദിച്ചു.
ഇങ്ങനെ ഗോപകുമാരന്മാർ കൃഷ്ണൻറെ ചുറ്റും കൂടിനിന്നുകൊണ്ട് പലതും ചോദിക്കുന്നതിനിടയിൽ, നീലമേഘവർണ്ണൻനീലാംബരൻറെ അടുത്തു ചെന്നു കെട്ടിപ്പിടിച്ചാലിംഗനം ചെയ്തു സന്തോഷാശ്രുക്കൾതൂകി. അംബരദേശത്ത് നിരന്നുനിന്ന അമരന്മാർ പുഷ്പവൃഷ്ടികളും ചെയ്തു. ആ പൂക്കൾ കാറ്റുകൊണ്ട് കാട്ടിൽനിന്നും പറന്നുവീണതാണെന്ന് ബാലന്മാർ കോലുകളുമേന്തി വിചാരിച്ചു.
സായാഹ്നസമയമായപ്പോൾ, പതിവുപോലെ എല്ലാവരും അവരവരുടെ പശുക്കിടാങ്ങളേയും ആട്ടി സ്വഗൃഹങ്ങളിലേയ്ക്ക് തിരിച്ചു. കൃഷ്ണൻറെ വേണുനാദം കേട്ട് ഗോപവനിതകൾ ആവേശഭരിതരായി പുറത്തുവന്ന് അവരെ എതിരേറ്റു.
!!!!!!!!!!!!!!!!!!!!!!!!!!!!!!
Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ്
!!!!!!!!!!!!!!!!!!!!!!!!!!!!!!
കണ്ണനെ ബകൻ വിഴുങ്ങിയതും, ഒടുവിൽ കണ്ണൻ പുറത്ത്ചാടി അസുരനെ രണ്ടു കഷണങ്ങളാക്കി നടുവേ വലിച്ചുകീറി വധിച്ചതും --- അങ്ങനെ അന്ന് യമുനാതീരത്തുവച്ച് നടന്ന സംഭവങ്ങളഖിലവും, ഗോപബാലന്മാർ ഒന്നും വിടാതെ വിസ്തരിച്ചു ഗോകുലവാസികളെ പറഞ്ഞു ധരിപ്പിച്ചു. അപ്പോൾ അവർക്കുണ്ടായ അത്ഭുതവും കൃഷ്ണനോടുതോന്നിയ വാത്സല്യാതിരേകവും വർണ്ണനാതീതമായിരുന്നു.
കൃഷ്ണൻ ഓരോരോ അവസരങ്ങളിൽ കാണിച്ച ലീലാവിലാസങ്ങളെക്കുറിച്ച് പറഞ്ഞു അവർ ആനന്ദിച്ചു. ' ഗർഗ്ഗമഹർഷി പറഞ്ഞതുപോലെ,ഉണ്ണി ഒരു അതിമാനുഷനാണ്. പൂർവ്വപുണ്യസുകൃതംകൊണ്ട് മാത്രമാണ് അവൻ നമ്മുടെ മകനായത്.' ഇങ്ങനെ യശോദാനന്ദഗോപന്മാർ തമ്മിൽ പറഞ്ഞു സന്തോഷിച്ചു.
ഭയാത്ഭുതങ്ങളോടെ ഗോപവാടത്തിലുള്ള സർവ്വജനങ്ങളും കൃഷ്ണനെ വന്നു തടവി തങ്ങളുടെ സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിച്ചു. അപ്പോഴും ആ മായാമയൻ അവരെ മയക്കാൻവേണ്ടി തൻറെ കൊച്ചുഓടക്കുഴലെടുത്ത് ഗാനമുതിർത്തുകൊണ്ടിരുന്നു.
പിറ്റേദിവസം രാവിലെ, കേട്ടറിഞ്ഞുവന്ന കുറെ ബ്രാഹ്മണർ ഗോപന്മാരുമൊരുമിച്ച് ചത്തുകിടന്ന ബകനെ കാണുവാനായി കാളിന്ദീതീരത്തിലേയ്ക്കു ഗമിച്ചു. രണ്ടു നീലമലകൾ പോലെ കട്ടച്ചോരയും ചേറും പൊടിയും പൊതിഞ്ഞു, ബീഭത്സാകൃതിയിൽ കിടക്കുന്ന ജഡാർദ്ധങ്ങളെക്കണ്ട് അവർ വിസ്മയത്തിൽ മുഴുകി നിന്നുപോയി.
' എങ്കിലും അഞ്ചുവയസ്സ് പ്രായമുള്ള ഈ കൊച്ചോമൽക്കൺമണി, എങ്ങിനെ ഈ ഘോരാസുരനെ ഈവിധം രണ്ടുകഷണങ്ങളായി വലിച്ചുകീറി? ഇത് വിശ്വസിക്കാൻപോലും കഴിയുന്നില്ല ' എന്നു കാണികൾ പരസ്പരം മന്ത്രിച്ചു..
******************************
ചോദ്യം:- ഈ കഥാഭാഗം വായിച്ച നിങ്ങൾക്ക് മനസ്സിൽ എന്തൊക്കെ ചിത്രങ്ങളാണ് കാണാൻ കഴിഞ്ഞത്?
******************************
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം
******************************
_______നാളെ::: ¤ അഘാസുരവധം ¤ ______
No comments:
Post a Comment