Saturday, August 17, 2019

എല്ലാവർക്കും നമസ്ക്കാരം..
ഭാരതം ലോകത്തിന് സമ്മാനിച്ച അദ്വിതീയമായ  ഗണിതവിദ്യയാണ് *വേദഗണിതം*. പക്ഷേ ഉപയോഗ മറിയാതെയും പ്രയോഗിക്കാതെയും ചാരം മൂടിയ ഈ കനൽകട്ട ജ്വലിപ്പിക്കേണ്ടത് നിയതിയുടെ നിയോഗമാണ്. അറിവുറവിന്റെ ഈ ധാര മുറിയാതെ തലമുറകളിലേക്ക് കണ്ണിചേർക്കാൻ വേദിയൊരുക്കുകയാണ് വിശ്വസംസ്കൃതപ്രതിഷ്ഠാനം എറണാകുളം ജില്ല. വേദഗണിതം പഠിക്കാനും ഒപ്പം പഠിപ്പിക്കാനും പര്യാപ്തമായ രീതിയിൽ പരിശീലനം നൽകുകയാണ് *വേദഗണിതശില്പശാല* യിലൂടെ... 

50 മണിക്കൂർ നീണ്ടു നിൽക്കുന്ന *വേദഗണിതഅധ്യാപകരാകാനുള്ള* പരിശീലന പരിപാടിയാണ് *വേദഗണിതശില്പശാല* 
രണ്ട് ഘട്ടങ്ങളായി നടക്കുന്ന ഈ ശില്പശാലയുടെ ആദ്യഘട്ടം
*വേദഗണിത പ്രവേശിക*
സെപ്തംബർ മാസത്തിൽ എറണാകുളം ജില്ലയിൽ ആലുവയിൽ വച്ച് നടക്കുകയാണ്. കണക്കിനോട് അഭിരുചിയുള്ള 20 വയസ് പൂർത്തിയായ ആർക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. ക്ലാസിന്റെ കാര്യക്ഷമമായ നടത്തിപ്പിനും ഒപ്പം പഠിതാക്കൾക്ക് പൂർണ്ണമായി പ്രയോജനപ്പെടുന്നതിനും ആയി 40 പേരുള്ള ബാച്ച്കളായി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഒപ്പം സുകൃതീന്ദ്ര ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അംഗീകാരത്തോടു കൂടിയ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.
വേദഗണിത പ്രവേശികയുടെ ആദ്യ ബാച്ച് *സെപ്തംബർ 9 തങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി* വരെ നടക്കുകയാണ്.
സ്ഥലം: *കേശവസ്മൃതി ,ചിത്രാ ലെയ്ൻ, പാലസ് റോഡ്, Near ബാങ്ക് ജംങ്ങ്ഷൻ, ആലുവ* 
നിർദ്ദേശങ്ങൾ:
*ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് ആയിരിക്കും ഈ ബാച്ചിൽ പ്രവേശനം.
*രജി: ഫീ 1000 രൂപ മാത്രം
* അന്നേ ദിവസം 9.30 ന് എത്തിച്ചേരണം
* 2 പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ടുവരണം.
* ഉച്ചഭക്ഷണം സംഘാടകർ നൽകുന്നതാണ്.
* പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി വിവരം അറിയിക്കേണ്ടതാണ്


കൂടുതൽ വിവരങ്ങൾക്ക്  📲 *7907897168, 9495768615*

No comments: