Thursday, August 08, 2019

ധ്യാന ലക്ഷണം*

ഒരു മഹിള ദിവസവും ക്ഷേത്രത്തിൽ പോയിരുന്നു. ഒരു ദിവസം അവർ പൂജാരിയോട് പറഞ്ഞു. ഇനി ഞാൻ ക്ഷേത്രത്തിൽ വരില്ല. പൂജാരി ചോദിച്ചു അതെന്താ?
ആ സ്ത്രീ പറഞ്ഞു ജനങ്ങൾ ക്ഷേത്രപരിസരത്ത് വന്ന്  സ്വന്തം ഫോണിൽ വ്യവഹാരം വ്യാപാരം ഇവയെ കുറിച്ച്  സംസാരിക്കുന്നു. കുറെ ആൾക്കാർ ക്ഷേത്രത്തെ ഗോസ്സിപ്പുകൾക്കുള്ള സ്ഥലമായി തിരഞ്ഞെടുത്തിരിക്കുന്നു കുറച്ചു മാത്രം പൂജയും അധികവും കളിപ്പിക്കലും  നടക്കുന്നു. ഇത്  കേട്ട്  പൂജാരി കുറച്ചു നേരം മിണ്ടാതെ നിന്നു. പിന്നെ പറഞ്ഞു. എന്നാൽ തന്റെ അന്തിമ നിർണ്ണയം പറയുന്നതിനു മുമ്പേ താങ്കൾ എന്താ  പറയാനാഗ്രഹിക്കുന്നുണ്ടല്ലോ എന്നു ചോദിച്ചു . മഹിള പറഞ്ഞു.
നിങ്ങൾ പറയൂ എന്തു ചെയ്യണമെന്ന്?
പൂജാരി പറഞ്ഞു. ഒരു ഗ്ലാസ്സ് വെളളം കൊണ്ടുവരൂ എന്നിട്ട് രണ്ടു തവണ അകത്ത് പ്രദക്ഷിണം ചെയ്യണം. ഗ്ലാസ്സിലെ വെള്ളം തൂവരുത്. മഹിള പറഞ്ഞു. എനിക്കു പ്രദക്ഷിണം ചെയ്യാൻ സാധിക്കും. കുറച്ച് നേരത്തിനുള്ളിൽ കാണിക്കാം. പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രത്തിലെ പൂജാരി മഹിളയോട് 3 ചോദ്യം ചോദിച്ചു.
*01*
നിങ്ങൾ ആരെങ്കിലും ഫോൺ ചെയ്യുന്നതായി കണ്ടുവോ?
*02*
നിങ്ങൾ ആരെങ്കിലും ഗോസിപ്പ് ചെയ്യുന്നത് കണ്ടുവോ?
*03*
നിങ്ങൾ ആരെയെങ്കിലും കളിപ്പിക്കുന്നതായി കണ്ടുവോ?
മഹിള പറഞ്ഞു. ഞാനൊന്നും കണ്ടില്ല. വീണ്ടും പൂജാരി പറഞ്ഞു. നിങ്ങൾ പ്രദക്ഷിണം ചെയ്യുമ്പോൾ നിങ്ങളുടെ മുഴുവൻ *🎼ശ്രദ്ധയും* ഗ്ലാസ്സിൽ തന്നെയായിരുന്നു. അതിൽ നിന്നും വെള്ളം തൂവുന്നുണ്ടോ എന്നായിരുന്നു. എന്നാൽ നിങ്ങൾക്ക് ഒന്നും കാണാൻ സാധിച്ചില്ല. അപ്പോൾ നിങ്ങള്‍ ക്ഷേത്രത്തിൽ എപ്പോൾ വരുന്നുവോ അപ്പോൾ മുതൽ നിങ്ങളുടെ *🎼ധ്യാനം* പരമാത്മാവിൽ ആവുകയാണെങ്കിൽ നിങ്ങൾക്ക് ഈ പറഞ്ഞതൊന്നും കാണാൻ സാധിക്കില്ല. കേവലം ഭഗവാനെ മാത്രം എല്ലായിടത്തും കാണാൻ കഴിയും. എപ്പോഴാണ് അങ്ങിനെ കഴിയുന്നത് അപ്പോൾ സ്വയം ഈ കൽപനകളെല്ലാം അകലും.

ജാഗ്രത *🎼ശ്രദ്ധ*
സമചിത്തത....

No comments: