Thursday, August 08, 2019

ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

         *_ഭാഗവതത്തിലെ 335 അദ്ധ്യായങ്ങളുടെയും സാരം വളരെ ലളിതമായി ഭാഗവതാചാര്യൻ യശഃശരീരനായ വൈശ്രവണത്ത് രാമൻനമ്പൂതിരി ഭാഗവതാദ്ധ്യായ സംഗ്രഹമെന്ന ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. 'വൈശ്രവണത്ത് 'രാമൻ നമ്പൂതിരിയുടെ അഗാധമായ ഭാഗവത പാണ്ഡിത്യത്തെ പരിഗണിച്ച് ''ഭാഗവതാചാര്യൻ '' എന്ന ബഹുമതി നൽകി ഗുരുവായൂർ ദേവസ്വം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്._*
        
         *_ഇതിൽ പന്ത്രണ്ട്സ്കന്ധങ്ങളുണ്ട്. ആദ്യത്തെ സ്കന്ധത്തിൽ ശ്രോതാവിന്റെയും വക്താവിന്റെയും ലക്ഷണമാണ് കാണിക്കുന്നത്. പരമ വിരക്തനും പരമഭക്തനുമായ പരീക്ഷിത്താണ് ശ്രോതാവ്. പരമ ജ്ഞാനിയും ഭക്താവതംസവുമായ ശ്രീശുകനാണ് വക്താവ്. അതു കൊണ്ട് ഭാഗവത ശ്രവണ കീർത്താനാദികൾക്കുള്ള ഉത്തമാധികാരി വിരക്തനും വിവേകിയും ഭക്തനുമാണെന്നു കാണിക്കുന്നു._*


         *ഓം നമോ നാരായണായ :*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
[07/08, 16:30] Harihara Panikker Hindu: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *പ്രഥമസ്കന്ധം*
             *ഒന്നാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

         *_ഭഗല്ലീലാശ്രവണ തത്പരനായ ശൗനകാദി മഹർഷിമാർ നൈമിഷാരണ്യത്തിൽവച്ച് സൂതനോട് ആറ് ചോദ്യങ്ങൾ ചോദിക്കുന്നു. ഇതാണ് പ്രഥമാദ്ധ്യായ വിഷയം._*
 
*_1-ശാസ്ത്രത്തിന്റെ പരമ സാരമെന്ത്?_*

*_2- കരുണാനിധിയായ ഭഗവാൻ എന്തിനു വേണ്ടി ശ്രീദേവകീദേവിയിൽ അവതാരമെടുത്തു ?_*

*_3 - ആ കരുണാർണ്ണവന്റെ മഹത്തായ കർമ്മങ്ങൾ ഏവ ?_*

*_4 - അവിടുത്തെ ലീലകൾ ഏതെല്ലാം ?_*

*_5 - ശ്രീകൃഷ്ണചന്ദ്രന്റെ അവതാരലീലകൾ ഏതെല്ലാം ?_*

*_6 - അവിടുത്തെ അന്തർദ്ധാന ശേഷം എന്തിനെ അവലംബിച്ചു നിൽക്കുന്നു ?_*

*_ഇതായിരുന്നു ചോദ്യങ്ങൾ_*

                   *തുടരും,,,,,✍*

_(3196)_*⚜HHP⚜*
        *_💎💎 താളിയോല

No comments: