ലീലാകല്പദ്രുമം*
അഥവാ
*ഭാഗവതാദ്ധ്യായ സംഗ്രഹം*
ഗ്രന്ഥകർത്താവ്
*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*പ്രഥമസ്കന്ധം*
*അഞ്ചാം അദ്ധ്യായം*
*_വീണാപാണിയായ ദേവർഷി കൃഷ്ണദ്വൈപായനോട് ഇപ്രകാരം പറഞ്ഞു. "ഹേ പരാശരപുത്രാ !ശബ്ദ ബ്രഹ്മത്തിലും പരബ്രഹ്മത്തിലും ഒരുപോലെ നിഷ്ണാതനായ ഭവാൻ അകൃതാർത്ഥനെപ്പോലെ എന്തിനു വ്യസനിക്കുന്നു. ? കൃതാർത്ഥതയുടെ അംശം പോലും അങ്ങയുടെ മുഖത്ത് പ്രകാശിക്കുന്നില്ലല്ലോ.'' സത്യവതീ പുത്രൻ വിനീതനായി പറഞ്ഞു.'' കഴിയുന്നതെല്ലാം ഞാൻ ചെയ്തു നോക്കി. എന്നാൽ ലേശം പോലും സമാധാനം മനസ്സിനു സിദ്ധിക്കുന്നില്ല. കാരണം എനിക്കറിഞ്ഞുകൂടാ. അഗാധബോധനായ അവിടുന്നു തന്നെ അതു പറഞ്ഞുതന്നനുഗ്രഹിച്ചാലും .അവിടെത്തെപ്പോലെയുള്ള മഹാത്മാക്കൾ ലോകഹിത്തിന്നു വേണ്ടിയാണല്ലോ സർവ്വത്ര സഞ്ചരിക്കുന്നത് .''_*
*_ശ്രീ നാരദൻ മന്ദഹസിച്ചുകൊണ്ടു പറഞ്ഞു.'' ഭവാൻ ധർമ്മാധർമ്മങ്ങളെപ്പറ്റി വിസ്തരിച്ചു വർണ്ണിച്ചു. ഭഗവല്ലീലയെ അപ്രകാരം വർണ്ണിച്ചില്ല. എത്രതന്നെ സുന്ദരമാണെങ്കിലും ഭഗവന്മഹിമയെ സ്പർശിക്കാത്ത വാക്കിനെ പരമഹംസന്മാർ ക്ഷുദ്രമായ ചളിക്കുണ്ടായി മാത്രമേ ഗണിക്കുന്നുള്ളൂ. അരയന്നങ്ങൾ ചളിക്കുണ്ടിൽ നീന്തി കളിക്കാത്തതുപോലെ അവർ അതിൽ രമിക്കുകയില്ല._*
*_ഭഗവന്മഹിമയെ വർണ്ണിക്കുന്ന വാക്ക് ,അക്ഷരംപ്രതി അബദ്ധമാണെങ്കിലും ,ലോകത്തെ മുഴുവനും ശുദ്ധീകരിക്കുന്നു. അതിനെ സജ്ജനങ്ങൾ ആദരപൂർവ്വം കേൾക്കുകയും പാടുകയും ചെയ്യുന്നു. ഭക്തിയില്ലെങ്കിൽ പരിശുദ്ധജ്ഞാനം പോലുംശോഭിക്കുകയില്ല. പിന്നെ വെറും കാമ്യകർമ്മങ്ങളുടെ കഥ പറയാനുണ്ടോ ?കാമ്യകർമ്മ തത്പരന്റെ മനസ്സ് ഒരിക്കലും ശാന്തമായി വർത്തിക്കുകയില്ല. അത് അനുനിമിഷം കൊടുങ്കാറ്റത്ത് തോണി എന്നപോലെ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ട് തന്നെ ഇരിക്കും. സ്വാഭാവികമായിത്തന്നെ മനുഷ്യൻ കാമ്യകർമ്മതത്പരനാണ്. അവനെ പിന്നെയും കാമ്യകർമ്മങ്ങളിൽ പ്രേരിപ്പിക്കുന്നത് അന്യായമാകുന്നു. ഇനി ഭവാൻ ആ കരുണാർണ്ണവന്റെ ദിവ്യലീലകളെതന്നെ പ്രധാനമായി വർണ്ണിക്കൂ_*
*_ഭഗവാന്റെ ലീലാശ്രവണകീർത്തനങ്ങളുടെ ദിവ്യപ്രഭാവത്താലാണ് ഞാൻ ഈ ജീവൻ മുക്താവസ്ഥയെ പ്രാപിച്ചത്. പൂർവ്വജന്മത്തിൽ ദാസീ പുത്രനായ എനിക്ക് മഹാപുരുഷന്മാരെ ശുശ്രൂഷിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചു. അവരുടെ ശ്രീ മുഖാംബുജത്തിൽനിന്നു നിർഗ്ഗളിച്ചുകൊണ്ടിരുന്ന ലീലാമൃതം അനവരതം പാനം ചെയ്തു . ആ കരുണാർണ്ണവനിൽ പ്രേമമങ്കുരിക്കുവാൻ തുടങ്ങി.ക്രമേണ അത് പുഷ്ടിപ്പെട്ടു. സർവ്വവും ഭഗവല്ലീ ലാവിലാസമായി കാണുവാൻ തുടങ്ങി. ചാതുർമ്മാസ്യാവസാനത്തിൽ ആ ഗുരുവര്യന്മാർ എന്നെ അനുഗ്രഹിച്ച് ആ സ്ഥലം വിട്ടു._*
*തുടരും,,,,,✍*
_(3196)_*⚜HHP⚜*
*_
താളിയോല
_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
ReplyForward
|
No comments:
Post a Comment