പഴിചാരൽ
-------------------
ആരെങ്കിലും നിങ്ങളെ കുറ്റപ്പെടുത്തിയാൽ നിങ്ങൾ എന്താണ് ചെയ്യുക
തിരിച്ചും കുറ്റപ്പെടുത്തുകയോ, പ്രതിരോധിക്കുകയോ
ചെയ്യും. എന്നാൽ ഒരാൾ നിങ്ങളെ കുറ്റപ്പെടുത്തുമ്പോൾ വാസ്തവത്തിൽ അയാൾ നിങ്ങളുടെ ദുഷ്കർമ്മങ്ങൾ ഏറ്റെടുക്കുകയാണ്.
ഇത് മനസ്സിലാക്കിക്കൊണ്ട് പ്രതിരോധിക്കുകയും അതിൽ
സന്തോഷം തോന്നുകയും ചെയ്താൽ എല്ലാ പ്രതിരോധങ്ങളും
ഇല്ലാതാകുന്നു. പ്രതിരോധം ഇല്ലെങ്കിൽ കർമ്മഫലവും പോകും.
ഒരാൾ കുറ്റപ്പെടുത്തുമ്പോൾ പുറമെ പ്രതികരിച്ചില്ലെങ്കിലും ഉള്ളിൽ പ്രതിരോധിച്ചാൽ, നിങ്ങളുടെ കർമ്മഫലം ഏറ്റെടുക്കുന്നതിന് അവരെ
അനുവദിക്കാതിരിക്കുകയാണ് ചെയ്യുന്നത്. മറിച്ച് പുറമെ പ്രതിരോധിക്കാം. ഉള്ളിൽ നിങ്ങൾ പ്രതിഷേധിക്കുന്നില്ല എങ്കിൽ ഉടൻ തന്നെ
നിങ്ങൾക്ക് ആശ്വാസം തോന്നും.
ഒരാൾ കുറ്റപ്പെടുത്തുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്
സ്വല്പം ഭാരം
വേദന
ദുഃഖം
നിങ്ങൾ പ്രതിരോധിച്ചത് കൊണ്ടാണ്
ഇതെല്ലാം ഉണ്ടായത്. പ്രതിരോധിക്കുന്നത് നിലനിൽക്കും എന്നത്
ശരിയാണ്.
"എന്നെ കുറ്റം പറയരുത്. എനിക്ക് വിഷമം തോന്നും” എന്ന് പറയുന്നവർ അറിവില്ലാത്തവരാണ്. അവർക്ക് വിഷമമുണ്ടാകും എന്നത്കൊണ്ട് അവർ ഒരുപക്ഷേ പ്രതികാരം ചെയ്തേക്കാം എന്ന താക്കീതാണ് അവർ നിങ്ങൾക്ക് നൽകിയത്. “എന്നെ കുറ്റപ്പെടുത്തരുത്
എന്തുകൊണ്ടെന്നാൽ അത് നിങ്ങൾക്ക് വിഷമമുണ്ടാക്കും.” എന്നാണ് ആത്മജ്ഞാനിയായ ഒരാൾ പറയുക. കാരുണ്യം കൊണ്ടാണ് അവർ
അങ്ങനെ പറയുന്നത്.
No comments:
Post a Comment