Friday, August 09, 2019

രാമായണത്തിലെ ചരിത്രവും ഭൂമിശാസ്ത്രവും
 
രാമായണവും മഹാഭാരതവും ഭാരതത്തിന്റെ ഇതിഹാസങ്ങളാണെന്നു പറയുമ്പോള്‍ അവയുടെ ചരിത്രത്വത്തില്‍ ഊന്നുകയായിരുന്നല്ലോ നമ്മുടെ പൂര്വിെകന്മാര്‍. 'ഇതിഹാസ' ശബ്ദത്തിന് പാരമ്പര്യനിഷ്ഠമായ ചരിത്രമെന്നാണ് അര്ഥം‍. അതേസമയം 'ഐതിഹ്യ' ശബ്ദത്തിന്, പഴങ്കഥ എന്ന അര്ഥതവും പ്രചരിച്ചിട്ടുണ്ട്. ഈ നിലയ്ക്ക് രാമായണം എന്ന കാവ്യത്തിന്റെ ചരിത്രപരമായ സത്യത്വത്തെ നാം എങ്ങനെയാണ് അംഗീകരിക്കേണ്ടത്? പഴങ്കഥയും ചരിത്രവും ഒന്നാണോ? 

ശ്രീരാമന്‍ അഥവാ ദശരഥപുത്രനായ രഘുരാമന്‍ എന്നൊരു രാജാവ് എന്നെങ്കിലും അയോധ്യാരാജ്യം ഭരിച്ചിരുന്നോ? അദ്ദേഹത്തിന്റെ ശത്രുവായി ശ്രീലങ്ക ഭരിച്ചിരുന്ന രാവണന്‍ എന്ന പരാക്രമശാലിയായ ഒരു രാജാവുണ്ടായിരുന്നോ? വിന്ധ്യാടവീതടത്തില്‍ കിഷ്‌കിന്ധ എന്ന വനഖണ്ഡം ഭരിച്ചിരുന്ന സുഗ്രീവാദി രാജാക്കന്മാരായിരുന്നോ രാമന്റെ സഹായികള്‍? രാമന്റെ സാമ്രാജ്യം എത്രത്തോളം വ്യാപിച്ചിരുന്നു? ഇത്തരം ചില ചോദ്യങ്ങള്ക്കാ ണ് ഉത്തരം പറയേണ്ടിവരിക.തുടര്ന്ന് , വീണ്ടും വേറെ ചില ചോദ്യങ്ങള്‍, ഈ ചരിത്രമെഴുതിയ വാല്മീകി എന്നു പേരായ ഒരു ഋഷിതന്നെ യഥാര്ഥങത്തിലുണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം രാമന്റെ സമകാലികനായിരുന്നോ? സമകാലികനായിരുന്നില്ലെങ്കില്‍ അദ്ദേഹം കേട്ടുകേഴ്‌വിയനുസരിച്ച് ചില പഴങ്കഥകള്ക്കുക പൊടിപ്പും തൊങ്ങലും വെച്ച് കാവ്യം ചമയ്ക്കുകയായിരുന്നില്ലേ? വാല്മീകിയുടെ രാമായണംതന്നെയാണോ മൂലരാമായണം? ആ മൂലരാമായണം ഇന്നു കാണുന്ന വലുപ്പത്തിലും രൂപത്തിലുംതന്നെയാണോ ആദ്യമുണ്ടായത്? ഇന്നു നമുക്കു ലഭിച്ചത് മൂലരാമായണമല്ലെങ്കില്‍ മറ്റു പൗരാണികന്മാര്‍ ആ കഥയ്ക്ക് എത്രത്തോളം രൂപഭേദം വരുത്തി?

ഭക്തന്മാര്ക്ക്ങ ഈ ചോദ്യങ്ങളൊക്കെ അപ്രസക്തമായി തോന്നും. പാഠഭേദങ്ങളും പ്രക്ഷേപങ്ങളും പ്രകൃതാപകൃതങ്ങളുമൊന്നും ചിന്തിക്കാതെ പാരായണം ചെയ്യാനാണ് ഭക്തര്‍ ഇഷ്ടപ്പെടുക. അതങ്ങനെ നടക്കട്ടെ.ഏതായാലും, കഴിഞ്ഞ ഒന്നൊന്നര നൂറ്റാണ്ടുകളായിട്ട് വാല്മീകി രാമായണത്തെ പുരസ്‌കരിച്ച് അനേകം വിശ്രുതപണ്ഡിതന്മാര്‍ തങ്ങളുടെ നിശിതമായ ഗവേഷണബുദ്ധി പ്രയോഗിക്കുകയും നൂതനങ്ങളായ പല ദര്ശിനങ്ങളും നമുക്കു നല്കുകയും ചെയ്തുകഴിഞ്ഞു. രാമായണകാലത്തെ ഭൂപടങ്ങള്പോപലും നിര്മിശക്കപ്പെട്ടിട്ടുണ്ട്. വെബര്‍, വിന്റേര്നികറ്റ്‌സ്, മോണിയര്‍ വില്യംസ്, മക്‌ഡോണല്‍, കീഥ്, യാക്കോബി, ഹോപ്കിന്സ്ര, ബുല്ക്കേ  തുടങ്ങിയ പാശ്ചാത്യ പണ്ഡിതന്മാരും ശ്രീനിവാസശാസ്ത്രി, എസ്.കെ. ഡേ, രാമസ്വാമി ശാസ്ത്രി, മാസ്തി വെങ്കടേശയ്യങ്കാര്‍, രാജാജി, സങ്കാലിയ, പുസാല്ക്കെര്‍, ഡി.സി. സര്ക്കാ്ര്‍ തുടങ്ങിയ പൗരസ്ത്യപണ്ഡിതന്മാരും രാമായണകാവ്യത്തെപ്പറ്റി വിവിധ വീക്ഷണകോണങ്ങളില്‍ നിന്നെഴുതിയിട്ടുള്ള ഗ്രന്ഥങ്ങള്‍ ഒരു ഗ്രന്ഥശാല നിറയ്ക്കാന്പോങരും. ഭാരതത്തിന്റെ സംസ്‌കാരത്തെപ്പറ്റിയോ വാല്മീകിയുടെ കവിത്വത്തെപ്പറ്റിയോ മതിപ്പു കുറഞ്ഞവരല്ല ഇവരാരും തന്നെ. എന്നിട്ടും അവര്‍ ആ ഇതിഹാസത്തെ നിശിതമായി നുള്ളിക്കീറി പരിശോധിക്കുകയാണ്. ഇവരുടെ നിഗമനങ്ങളെ സാകല്യമായി നോക്കിയാല്‍ ഇന്ന് ലഭ്യമായ രാമായണം മുഴുവന്‍ ഒരാളുടെ കൃതിയല്ലെന്നും, ക്രിസ്തുവിനു മുമ്പ് സുമാര്‍ 500 മുതല്‍ ക്രിസ്തുവിനു പിമ്പ് 300 വരെ ഉള്ള എണ്ണൂറു കൊല്ലത്തിനിടയില്‍ പല അടുക്കുകളായി ഉണ്ടായ ഒരു കൃതിയാണെന്നും, അതിലെ സംഭവങ്ങളുടെ മിശ്രണത്തില്‍ വളരെയേറെ അതിശയോക്തി കലര്ന്നി ട്ടുണ്ടെന്നും മറ്റുമാണ് വന്നുകൂടുന്നത്. വാല്മീകിയുടെ കൃതിക്കുള്ള ആര്ഷയമഹത്വത്തിന് ഊനം തട്ടിക്കാന്വേ്ണ്ടി നാസ്തികപ്രായന്മാരായ ചില പണ്ഡിതന്മാര്‍ പറഞ്ഞുകൂട്ടുന്നതാണ് ഈ വകയൊക്കെ എന്നു വാദിക്കുന്നവരുണ്ടാകാം. എങ്കില്‍ ആ 'നാസ്തിക'ന്മാരുടെ കൂട്ടത്തില്‍ ആധുനികയുഗത്തിലെ മഹര്ഷിവയെന്നു പറയാവുന്ന അരവിന്ദഘോഷും ഉണ്ടെന്നു പറഞ്ഞാല്‍ മതിയായ സമാധാനമാകുമെന്നു തോന്നുന്നു.

കുറെ രൂപപരിണാമമുണ്ടായി എന്നതുകൊണ്ട് ഒരു കൃതിയുടെ മഹത്വം കുറഞ്ഞുപോകണമെന്നില്ല. ഒരു നിലയ്ക്കു നോക്കുമ്പോള്‍ ഇതിഹാസസ്വഭാവംതന്നെ അതാണ്. പല കൈവഴികളായി ഒഴുകിവരുന്ന കൊച്ചുകൊച്ചു കുല്യകള്‍ ഒന്നിച്ചുചേര്ന്ന്  ഒരു മഹാനദിയാകുന്നതുപോലെയാണ്. ഇതിഹാസങ്ങള്‍ വിവിധ കാലഘട്ടങ്ങളിലെ ദേശകഥകളുടെ സുകൃതനിക്ഷേപങ്ങളായി ജനപദങ്ങളിലൂടെ ഒഴുകുന്നത്. ഭാരതത്തിലെ ഹൈന്ദവജനതയുടെ സാമൂഹികചേതനയിലൂടെ ബഹുശതാബ്ദങ്ങളായി പ്രവഹിക്കുന്ന ഒരു ബൃഹത്കഥയില്‍ പ്രക്ഷേപങ്ങളുണ്ടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

വാല്മീകിയെ പിന്തുടര്ന്ന്  തുളസീദാസ, കൃത്തിവാസ, കമ്പ, കണ്ണശ്ശാദികളിലോ ആനന്ദാത്ഭുത രാമായണങ്ങളിലോ ഒന്നും ഉള്ച്ചേ്രാത്ത ഒട്ടേറെ കഥകള്‍ ഇനിയുമുണ്ട് ഓരോ നാട്ടിലും. കാനനമകംപൂകിയവരുടെ ഇടയിലും പുരത്തില്‍ മരുവും ജനത്തിനിടയിലും ആ കഥകള്‍ നിത്യമായി ജീവിക്കുന്നു. തങ്ങളുടെ വിശിഷ്ടമായ പാരമ്പര്യത്തിന്റെ ഒരംശമായിട്ടാണ് ആ കഥകളെ അവര്‍ കൊണ്ടാടുന്നത്. 'മിഥ് മേക്കിങ് ടെന്ഡെമന്സി്' എന്ന് യുങ് പറയുന്ന പുരാവൃത്ത നിര്മാാണകൗതുകം മനുഷ്യമനസ്സിന്റെ സര്ഗ്ലീലയില്‍ സുപ്രധാനമായ ഒരെണ്ണമാണ്.
ഇത്തരം പുരാവൃത്ത നിര്മാനണത്തിന്റെ മാതൃകയായ രണ്ടു കഥകള്‍ മാത്രം ഇവിടെ വിവരിക്കാം. അവയിലൊന്ന് പ്രാകൃതജനതയുടെയും മറ്റൊന്ന് പരിഷ്‌കൃത ജനതയുടെയും ആണ്. (1) ഒറീസ്സയിലെ കോരാപുട്ട് ജില്ലയില്‍ ബോണ്ടകള്‍ എന്നൊരു ആസ്‌ട്രോ ഏഷ്യന്‍ വര്ഗ്മുണ്ട്. ഈ വര്ഗംം ഭാരതത്തിലെ ഏറ്റവും പ്രാചീനതയുള്ള ആദിമജാതികളില്‍ ഒന്നാണ്. ബോണ്ടക്കുന്നിന്‍ നിരകളില്‍ രണ്ടായിരം അടി മുതല്‍ നാലായിരം അടി വരെ പൊക്കമുള്ള നിബിഡവനങ്ങളില്‍ അവര്‍ തങ്ങളുടെ പ്രാകൃതമായ ജീവിതസമ്പ്രദായങ്ങളെ പുല്കികക്കൊണ്ട് ഇന്നും ജീവിക്കുന്നു. അവരുടെ സ്ത്രീകള്‍ തല മൊട്ടയടിക്കണമെന്നു നിര്ബസന്ധമാണ്. നഗ്നകളും ആണ്. കാരണം എന്തെന്നല്ലേ? സീതയുടെ ശാപം! വനവാസകാലത്ത് സീതാരാമന്മാര്‍ ബോണ്ട വനങ്ങളില്‍ താമസിച്ചിരുന്നു. ഒരു ദിവസം സീത ഒരു കാട്ടുപുഴയിലിറങ്ങി ഉല്ലാസമായി കുളിക്കുകയായിരുന്നു. പരിസരമെല്ലാം വിജനമാണെന്ന ഉത്തമ വിശ്വാസത്തോടെ പൂര്ണസ നഗ്നയായിട്ടാണ് കുളിച്ചത്. ഇടതൂര്ന്നര കേശഭാരം മാത്രമേ ദേവിയുടെ മേനിയെ ആവരണം ചെയ്തിരുന്നുള്ളൂ. അപ്പോള്‍ പുറകിലൊരു കൂട്ടച്ചിരി കേട്ടു. സീതാദേവി തിരിഞ്ഞുനോക്കിയപ്പോള്‍ വെള്ളം കോരാന്‍ വന്ന വേടത്തരുണികള്‍ ദേവിയെ നോക്കി ചിരിക്കുന്നതാണ് കണ്ടത്. സീത കോപിച്ചു ശപിച്ചു. തല മൊട്ടയടിച്ച് ദിഗംബരകളായി ജീവിച്ചില്ലെങ്കില്‍ കുലത്തിനറുതിവരുമെന്ന്. അങ്ങനെ അവര്‍ ഇന്നും നഗ്നകളും മുണ്ഡിതശിരസ്‌കകളുമായി ജീവിക്കുന്നു.1(2) കൊട്ടാരക്കരയ്ക്കടുത്ത് ചടയമംഗലം എന്നൊരു സ്ഥലമുണ്ട്. നാട്ടുകാരുടെ നിരുക്തമനുസരിച്ച് 'ചടയമംഗലം' 'ജടായുമംഗലം' എന്നതിന്റെ തദ്ഭവമാണ്. രാവണന്‍ സീതാദേവിയെ മോഷ്ടിച്ചുകൊണ്ട് ലങ്കയിലേക്കു പോകുംവഴി, ജടായു അവിടെവെച്ചാണ് രാക്ഷസനോടേറ്റുമുട്ടിയത്. ജടായുവിന്റെ ആക്രമണസംരംഭത്തില്‍ തകര്ന്നു പോയ പുഷ്പകവിമാനം ചടയമംഗലത്തെ വന്‍ പാറയുടെമേല്‍ പതിച്ചു. വിമാനത്തിന്റെ ഊക്കോടെയുള്ള പ്രപാതത്തില്‍ പാറ രണ്ടായി പിളര്ന്നു . ആ പിളര്പ്പ്ന ഇപ്പോഴും കാണാം.

ഇത്തരം നൂറുനൂറു കഥകള്‍ ഇന്ത്യയുടെ ഓരോ ഗ്രാമത്തില്നിപന്നും നമുക്കു കേള്ക്കാം . രാമന്റെയും സീതയുടെയും കാല്പാടുകള്‍ കാട്ടിത്തരും. സീതാരാമന്മാരുടെ യശശ്ചന്ദ്രികയുടെ തണലിലെന്നപോലെ രാവണപരാക്രമത്തിന്റെ പേരിലും അഭിമാനപുളകം ചാര്ത്തു ന്നവരുണ്ട്. മധ്യപ്രദേശിലെ രായപുരം (റായ്പൂര്‍) ജില്ലയിലെ ഗോണ്ട് ജാതിക്കാര്‍ തങ്ങള്‍ രാവണന്റെ വര്ഗലക്കാരാണെന്ന് സാഭിമാനം പ്രഖ്യാപിക്കുന്നു. രാവണന്റെ പേരില്‍ ഞെളിയുന്നവര്‍ ചില വിദൂരപൂര്വേെഷ്യന്‍ ദ്വീപുകളിലുണ്ടെന്ന് അവിടെ ഇന്ത്യയുടെ സ്ഥാനപതിയായിരുന്ന കണ്ണംപള്ളി പറയുന്നു.

ഇവിടെ പറഞ്ഞ കഥകളില്‍ ആദ്യത്തേത് ഉള്പ്പെനടുത്തിക്കൊണ്ട് ഒരു ഒറിയാരാമായണം ഉണ്ടായിക്കൂടെന്നില്ല. രണ്ടാമത്തെ കഥ ഉള്ക്കൊ ള്ളിക്കുന്ന ഒരു ജനകീയ രാമായണം മലയാളത്തിലും ഉണ്ടാകാവുന്നതേയുള്ളൂ.ഇതില്‍ നിന്നു നിഗമനം ചെയ്യേണ്ടതിത്രമാത്രം: വാല്മീകി രാമായണത്തിന്റെ ബൃഹച്ഛരീരത്തില്‍ ഇത്തരം പല കഥകളും കടന്നുകൂടിയിരിക്കാന്‍ വഴിയുണ്ട്. അവിടെയാണ് പ്രക്ഷേപപ്രക്ഷോഭത്തിന്റെ തുടക്കം. എല്ലാ പാരമ്പര്യകഥകള്ക്കും  ഇതു സ്വാഭാവികമാണു താനും. രാമകഥയുടെ വികാസപരിണാമങ്ങളെപ്പറ്റി അത്ഭുതകരമായ സമഗ്രതയോടും യഥാര്ഥഥ ഭക്തിയോടുംകൂടി പഠിച്ച് ഭാരതീയസാഹിത്യത്തിന് അവിസ്മരണീയമായ ഒരു രാമായണപഠനം2 സംഭാവന ചെയ്ത ഫാദര്‍ കാമില്‍ ബുല്ക്കേ  എന്ന ബല്ജിഠയന്‍ പാതിരി ഇങ്ങനെ പറയുന്നു: ''വാല്മീകിയുടെ ആദിമരാമായണം സൂതന്മാരുടെ സമ്പത്താകാതെ കാവ്യോപജീവികളായ കുശീലവന്മാര്‍ മുഖാന്തരം ആദ്യം ജനപ്രീതി നേടാന്‍ തുടങ്ങുകയും പിന്നീട് ദര്ബാാറില്‍ പ്രവേശിക്കാന്‍ കഴിയുകയും ചെയ്തുവെന്നത് ശ്രദ്ധിക്കത്തക്കതാണ്. ബാലകാണ്ഡത്തിലെ നാലാം സര്ഗാത്തില്നി്ന്ന് ഇങ്ങനെയാണ് തോന്നുന്നത്....
ആദിരാമായണത്തെ സംബന്ധിച്ച മറ്റൊരു പ്രശ്‌നം അതില്‍ രാമന്റെ കഥയുടെ എത്ര ഭാഗം വര്ണി്ച്ചിരുന്നു എന്നതാണ്. ആദിരാമാണയത്തില്‍ ഉത്തരകാണ്ഡമോ ബാലകാണ്ഡമോ അവതാരവാദമോ ഇല്ലെന്നുള്ളതു കഴിഞ്ഞ അധ്യായത്തില്നിദന്ന് സ്പഷ്ടമാണ്.... അതില്‍ അയോധ്യാകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള കഥാവസ്തു ഉണ്ടായിരുന്നു. ഇവയിലും ധാരാളം പ്രക്ഷേപങ്ങളും പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങളും കാണപ്പെടുന്നു. പ്രക്ഷേപങ്ങള്‍ ഉള്പ്പെ്ടുത്തുന്ന പ്രവൃത്തി പ്രാരംഭം മുതല്താന്നെ നിലവിലുണ്ടായിരുന്നു. ഈ പ്രവൃത്തി നൂറ്റാണ്ടുകളോളം തുടര്ന്നു കൊണ്ടുമിരുന്നു. ആദിരാമായണത്തിന്റെ വിസ്തൃതിയെപ്പറ്റി 'അഭിധര്മനമഹാവിഭാഷ'യില്‍ (3-ാം നൂറ്റാണ്ട്) പറഞ്ഞിരിക്കുന്നത് (അതില്‍) 12000 ശ്ലോകങ്ങളുണ്ടെന്നാണ്. അതുകൊണ്ട് ഇന്നു പ്രചാരത്തിലിരിക്കുന്ന രാമായണത്തിന്റെ പകുതി മാത്രം വിസ്തൃതിയുള്ള ഒരു കാലം ആദിരാമായണത്തിനുണ്ടായിരുന്നു.... രാമായണത്തിന്റെ ആധുനിക പ്രക്ഷേപങ്ങളില്‍ ബ്രാഹ്മണരുടെ പ്രഭാവം സ്പഷ്ടമായും ഉണ്ടായിരുന്നു. (ഋശ്യശൃംഗന്റെയും വിശ്വാമിത്രന്റെയും കഥ, ഉത്തരകാണ്ഡത്തിലെ അശ്വമേധം ഇവ ഉദാഹരണം).
ആദിരാമായണത്തിന്റെ വികാസം മനസ്സിലാക്കുന്നതിന് അതിന്റെ പ്രചാരത്തിന്റെ സമ്പ്രദായം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വാല്മീകി തന്റെ ശിഷ്യന്മാരെ രാമായണം പഠിപ്പിച്ചിട്ട് അത് രാജാക്കന്മാരെയും ഋഷിമാരെയും സാധാരണ ജനങ്ങളെയും കേള്പ്പിനക്കുന്നതിന് ആജ്ഞാപിച്ചു എന്ന് ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും എഴുതിയിരിക്കുന്നു.

തൗ രാജപുത്രൗ കാര്‌്ത സ്‌ന്യേന
ധര്മ്യപമാഖ്യാനമുത്തമം
വചോ വിധേയം തത്‌സര്വംി
കൃത്വാ കാവ്യമനിന്ദിതൗ
ഋഷീണാം ച ദ്വിജാതീനാം
സാധൂനാം ച സമാഗമേ
യഥോപദേശം തത്വജ്ഞൗ
ജഗതുസ്ത്രൗ സമാഹിതൗ
(ബാല കഢ. 12, 13)

(ഋഷികളുടെയും ബ്രാഹ്മണരുടെയും സജ്ജനങ്ങളുടെയും സമാജത്തില്വെതച്ച് ഉപദേശപ്രകാരം മനസ്സിരുത്തി ഗാനംചെയ്തു.)
ഋഷിവാടേഷു പുണ്യേഷു ബ്രാഹ്മണാവസ്ഥേഷു ച
രഥ്യാസു രാജമാര്ഗേുഷു പാര്ഥി വാനാം ഗൃഹേഷു ച.

(ഉത്തര 93)
ഇതില്നിതന്ന് രാമായണം വാമൊഴി രൂപത്തില്‍ പ്രചാരത്തിലിരുന്നുവെന്നു മനസ്സിലാകുന്നു. കുശീലവന്മാര്‍ ദേശം മുഴുവന്‍ അതു പാടിക്കേള്‍പ്പിക്കുകയും തങ്ങളുടെ ഉപജീവനം കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു. അവര്‍ കാവ്യോപജീവികളായിരുന്നു. (അങ്ങനെ കാവ്യം കേള്ക്കുവന്നവര്ക്കും പുണ്യം നല്കി).

ആയുഷ്യം പുഷ്ടിജനകം സര്വപശ്രുതിമനോഹരം
(ബാല. 22)
എന്നും,
ശ്രുത്വാ രാമായണമിദം ദീര്ഘീമായുശ്ച വിന്ദതി.
(യുദ്ധ. 128)

എന്നും, ഫലശ്രുതികള്‍ ആദ്യവും അവസാനവും ഉണ്ട്. കുശീലവന്മാര്‍ രാമായണം പാടിപ്പാടി നടക്കവേ ജനങ്ങളുടെ താത്പര്യവും ശ്രദ്ധിച്ചിരിക്കും. കാവ്യകുശലന്മാരായിരുന്ന ഗായകന്മാര്‍ ജനങ്ങള്ക്കുാ താല്പര്യമേറുന്ന ഭാഗങ്ങള്‍ പുഷ്ടമാക്കുകയും ആദിരാമായണത്തിന്റെ വിസ്തൃതി വര്ധി്പ്പിക്കുകയും ചെയത്ുതുടങ്ങി.

ഇങ്ങനെ ചരിത്രം പറഞ്ഞുവെന്നുവെച്ച്, ആദിരാമായണത്തിന്റെ പ്രക്ഷേപങ്ങള്‍ (അതായത് ബാലകാണ്ഡവും ഉത്തരകാണ്ഡവും അവതാരവാദവും) മൂലരാമായണത്തിലെ ആധികാരികഭാഗങ്ങളെക്കാള്‍ പ്രാധാന്യം കുറഞ്ഞവയല്ലെന്ന് ഓര്മിവപ്പിക്കുന്നത് അനുചിതമാകയില്ലല്ലോ. ക്രിസ്തുവര്ഷംാ രണ്ടാംശതകം മുതല്‍ രാമായണം അതിന്റെ പ്രചാരത്തിലിരിക്കുന്ന രൂപം ധരിച്ചുകഴിഞ്ഞുവെന്നും അന്നുമുതല്‍ കവികളും സാധാരണ ജനങ്ങളും ആധികാരിക ഭാഗവും പ്രക്ഷിപ്തഭാഗവും തമ്മില്‍ യാതൊരു വ്യത്യാസവും കണക്കാക്കിയിട്ടില്ലെന്നും സ്മരിക്കുക.3ശ്രീരാമന്‍ എന്നൊരു രാജാവ് അയോധ്യ ഭരിച്ചിരുന്നു എന്നോ ഭരിച്ചിരുന്നില്ല എന്നോ തെളിയിക്കാന്‍ ആര്ക്കും  എളുതല്ല. ശാസനങ്ങളോ കല്ലെഴുത്തുകളോ എടുത്തുകാണിക്കാനില്ല. ശ്രീരാമനുണ്ടായിരുന്നില്ല എന്നതിനും തെളിവില്ല. പക്ഷേ, രാമന്റെ അനശ്വരകഥ ഭാരതീയ ജീവിതത്തിലുണ്ട്; കൃഷ്ണന്റെ കഥയെക്കാളേറെ അതിനു പ്രചാരവുമുണ്ട്. 'അതു ചരിത്രമല്ല, നമ്മുടെ വര്ഗതമനസ്സിന്റെ സ്വച്ഛന്ദവും അപരാധീനവും ആയ ജീവിതം തന്നെയാണ്' എന്നൊരു വിശ്രുതപണ്ഡിതന്‍ പറഞ്ഞത് ഓര്മിവക്കുന്നു. അദ്ദേഹം തുടരുന്നു: 'നിരവധി 'അമാനുഷപാത്രങ്ങളും അത്ഭുതസംഭവങ്ങളും ഒക്കെ അവിടെ നമ്മെ നേരിടുന്നുണ്ടെങ്കിലും ചരിത്രകാരന്മാരുടെ പ്രയത്‌നസങ്കടങ്ങളില്‍ നിന്ന് ഈടിക്കൂടിയ വല്മീകക്കുന്നുകള്ക്കുടള്ളതിലേറെ സത്യത്വമുണ്ട് ആ കഥയ്ക്ക്്. അത് ഒരു വരകവിയുടെ ഭാവനാകുബേരത്വത്തില്നിുന്ന് ഊറിയൊഴുകിയ കെട്ടുകഥ ആണെന്നിരിക്കട്ടെ. എന്നാലും അതൊരു അരുള്മൊനഴിയാണ്; ദിവ്യാദേശരൂപേണ ഉപലബ്ധമായത്.''4ഋഷി നിര്മി്ച്ച കഥയിലെ ആന്തരസത്യത്തിന്റെ കാര്യമാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടത്. ആ ആന്തരസത്യമിരിക്കട്ടെ; പൃഥക്‌സംഭവങ്ങളില്ത്ത്ന്നെയില്ലേ ചില സത്യങ്ങള്‍ എന്നാണെന്റെ സംശയം. ഉണ്ടാവാമെന്നു തോന്നുന്നു. നിസ്സന്താനനായ ദശരഥന്‍ എന്ന രാജാവ് സന്താനാര്ഥം് യുവതിയായ ഒരു രാജകുമാരിയെ അന്വേഷിച്ച് അതിവിദൂരമായ കേകയം വരെ പോയി എന്നും അവിടുത്തെരാജാവ് തന്റെ മകളെ തരണമെങ്കില്‍ മകളുടെ പുത്രനെ രാജാവായി വാഴിക്കണമെന്നൊരു വ്യവസ്ഥ വെച്ചെന്നും അതു സമ്മതിച്ചെന്നും അങ്ങനെ കൈകേയിയെ വേട്ടു എന്നും ഉള്ളത് ചരിത്രമാകാം. ദശരഥന്‍ കൈകേയയിയുമായി അയോധ്യയിലേക്കു മടങ്ങുമ്പോള്‍ ഉദ്ധതനായ മറ്റൊരു രാജാവ് ദശരഥനോടേറ്റുമുട്ടി എന്നും യുദ്ധത്തില്‍ ക്ഷീണിച്ചുതുടങ്ങിയ വൃദ്ധരാജാവിനെ കൈകേയി തന്നെ തേര്തെമളിച്ചോ ആയുധമെടുത്തോ സഹായിച്ചു എന്നും സന്തുഷ്ടനായ ദശരഥന്‍ വരം നല്കി എന്നും വരാം. ഈ ഒരൊറ്റ സംഭവം കവിഭാവനയില്‍ ദേവാസുരയുദ്ധം വരെയായി വികസിക്കാം. ഇങ്ങനെ മറ്റു സംഭവങ്ങളും വികസിച്ചിരിക്കണം.

ഏതായാലും വൈദികഋഷിമാര്ക്കു ണ്ടായിരുന്നതിലേറെ വിശദമായ ഒരു ഭാരതദര്ശഭനം വാല്്മീകിക്കുണ്ടായിരുന്നു എന്നു തീര്ച്ചു. അതായത് ഭാരതത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ജനജീവിതവും എല്ലാം ഉള്ക്കൊ ള്ളുന്ന ഒരു ദര്ശ.നം. കുബേരന്റെ രാജ്യമായ ത്രിവിഷ്ടപം (തിബറ്റ്) മുതല്‍ രാവണന്റെ ലങ്ക വരെ വടക്കു-തെക്കും കൈകേയിയുടെ രാജ്യമായ കേകയം5 (അഫ്ഗാനിസ്റ്റാന്റെ പടിഞ്ഞാറേ അതിര്ത്തിട) മുതല്‍ കാമരൂപം (ആസാം) വരെ മേക്കു-കിഴക്കും വ്യാപിച്ചുകിടക്കുന്ന ഒരു ഭാരതം വാല്മീകിയുടെ മനക്കണ്ണില്‍ ഉണ്ടായിരുന്നു. ഋഷിക്ക് എല്ലാ ദേശങ്ങളും നേരിട്ടു പരിചയമുണ്ടായിരുന്നു എന്നല്ല അര്ഥംമ. അധൃഷ്യമായ വിന്ധ്യപര്വാതം കടന്നു തെക്കോട്ടു വന്നിട്ടുള്ള ഔത്തരാഹന്മാര്‍ അന്നു വളരെ ചുരുങ്ങും. തല്ഫ)ലമായി തെക്കന്‍ ദിക്കുകളെപ്പറ്റി പറയുമ്പോള്‍ കുറേ അവ്യക്തതകളുണ്ട്. ആ അവ്യക്തതകളുടെ മറപിടിച്ചുകൊണ്ടാണ് ശ്രീലങ്ക ഗോണ്ട്‌വാനാ ആണെന്നും ജബല്പൂറരാണെന്നും മറ്റും ചിലര്ക്കു  വാദിക്കാന്‍ കഴിയുന്നത്.
വാനരന്മാരും ഋക്ഷന്മാരും അനാര്യവര്ഗ്ത്തില്പ്പെ‌ട്ടവരാണെന്നു മാത്രമേയുള്ളൂ വാല്മീകിയുടെ സങ്കല്പം. അനാര്യന്മാരാണെങ്കിലും അവര്‍ പ്രാകൃതരല്ല. ബുദ്ധിയും വിവേകവും ഉള്ളവരാണ്. അവരുടെ രാജ്യഭരണത്തിനും ഒട്ടൊരു വിജാതീയതയുണ്ട്. രാക്ഷസന്മാരാകട്ടെ, അര്ഥളവേദത്തിലും മറ്റും നേരത്തെ സൂചിതരായിട്ടുള്ള നരഭോജികളായ ദുര്ദേണവതകളുടെ പുതിയ പതിപ്പാണ്. യാഗാദി സത്കര്മം് ചെയ്യുന്നവര്ക്ക്  ദുര്ദേ്വതകളെ ഒഴിച്ചുനിര്ത്തുപക അത്യാവശ്യമാണല്ലോ. വൈദികകാലത്തെ ദുര്ദേനവതാമാരണം ഇതിഹാസത്തില്‍ രാക്ഷസവധമായി മാറി. രാവണന്‍ ക്രൂരനും ഹിംസാപ്രിയനും ആയതുകൊണ്ട് രാക്ഷസന്‍ എന്ന് കവി ഉദ്ഭാവനം ചെയ്തു. രാവണനെ നരഖാദിയായി കവി ചിത്രീകരിച്ചിട്ടില്ലെന്നതു ശ്രദ്ധിക്കുക. എന്നാല്‍ രാവണബന്ധുക്കളായ ഖരദൂഷണത്രിശിരസ്സുകള്‍ കൂടുതല്‍ പ്രാകൃതന്മാരാണ്. ഇരുകൂട്ടരും രാക്ഷസന്മാരാണെങ്കിലും ഇരുവരുടെയും സംസ്‌കാരത്തിന് വലിയ അന്തരമുണ്ട്. വാനരനായ ഹനുമാനെപ്പോലെ രാവണനും ആവശ്യാനുസരണം സംസ്‌കൃതം സംസാരിച്ചു എന്ന് കവി പറയുന്നു.6സുഗ്രീവാദി വാനരന്മാര്‍ ഗുഹയ്ക്കകത്തു താമസിച്ചതായി പറയുന്ന കവി 'ദദര്ശ  മഹതീം ഗുഹാം' എന്നു പറഞ്ഞിട്ടുണ്ട്.

ഹര്മ്യഗപ്രാസാദസംബന്ധാം
നാനാപണ്യോപശോഭിതാം 
(കിഷ്‌കിന്ധ 33)
എന്നും പറയും. ഇത്തരം സന്ദര്ഭടങ്ങളില്‍ കവി സ്വഭാവോക്തിയില്നിചന്ന് അതിശയോക്തിയിലേക്കും അതിശയോക്തിയില്നി.ന്ന് സ്വഭാവോക്തിയിലേക്കും അന്തരാന്തരാ സഞ്ചരിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്.
ഹനുമാന്റെ വാനരസ്വഭാവം അത്യന്തം ചമല്ക്കാ്രത്തോടെ വര്ണിരക്കുന്ന കവി (ആസ്‌ഫോടയാമാസ, ചുചുംബപുച്ഛം നനന്ദ ചിക്രീഡ ജഗൗ ജഗാമ) ഉത്തരക്ഷണത്തില്ത്ത്ന്നെ പരിപക്വമതിയും തത്ത്വചിന്താവിചക്ഷണനുമായ ഹനുമാനെയും അവതരിപ്പിക്കും.
മനോ ഹി ഹേതുസ്സര്വേണഷാമിന്ദ്രിയാണാം പ്രവര്ത്തതനേ
ശുഭാശുഭാസ്വവസ്ഥാസു തച്ച മേ സുവ്യവസ്ഥിതം.
(ഇന്ദ്രിയ വ്യാപാരങ്ങള്ക്കു  മൂലം മനസ്സാകുന്നു. അതിനെ സന്മാര്ഗിത്തില്‍ നിന്നും ഇടറാതെ സുസ്ഥിരമാക്കി നിര്ത്തി യിരിക്കുന്നവര്ക്ക്ക കേവലം സ്ഥൂലമായ ചേഷ്ടകൊണ്ട് ദോഷം സംഭവിക്കുന്നില്ല ഇത്യാദി).
രാവണന് പത്തു തലയും ഇരുപതു കൈകളും ഉണ്ടായിരുന്നു എന്ന് അതിശയോക്തിയില്‍ വര്ണിുക്കുന്ന കവി ഒരു തലയുംരണ്ടു കൈയുമുള്ള പ്രഭാവശാലിയായ തേജസ്വിയായും വര്ണിയക്കുന്നതു കാണാം.
താഭ്യാം സപരിപൂര്ണാുഭ്യാം ഭജാഭ്യാം രാക്ഷസേശ്വരഃ
ശുശുഭേളചലസങ്കാശഃ ശൃംഗാഭ്യാമിവ മന്ദരഃ
(സുന്ദരം, സര്ഗം  22)
എന്തിനാണിങ്ങനെയൊക്കെ ചെയ്യുന്നതെന്ന് യുക്തിചിന്തകന്മാര്‍ ചോദിച്ചേക്കാം. അതാണ് ഇതിഹാസസ്വഭാവം എന്നുത്തരം. വാല്മീകി റിപ്പോര്ട്ടെ ഴുത്തുകാരനല്ല; കവിയും ഐതിഹാസികനുമാണ് (മഹര്ഷേ്ര്‍ ഭാവിതാത്മനഃ) വാല്മീകിയുടെ ഈ ഭാവനാപ്ലുതങ്ങള്‍ കവിസഹജമാണ്. അവിടെ പ്രകരണൗചിത്യം ഉണ്ട, അക്ഷരാര്ഥനത്തില്‍ വ്യാഖ്യാനിക്കേണ്ട ചരിത്രമല്ല രാമായണം.
രാമായണത്തിന്റെ ഭൂമിശാസ്ത്രം
ഏതായാലും ഒരു കാര്യം സ്പഷ്ടമാണ്. ഭാരതവര്ഷടത്തെ ആസേതുഹിമാചലം നോക്കിക്കാണാന്‍ ഇതിഹാസകവി ശ്രമിച്ചിട്ടുണ്ട്. ഉത്തരദേശത്തെ അയോധ്യയാണ് ദശരഥന്റെ രാജ്യം. അദ്ദേഹത്തിന്റെ ഭാര്യമാര്‍ പല ദേശങ്ങളില്നിെന്നു വന്നവരാണ്. രാമന്റെ ഭാര്യ മിഥിലാധിപന്റെ പുത്രിയാണ് (അവിടത്തെ ഭാഷയ്ക്ക് മൈഥിലി എന്നാണല്ലോ ഇപ്പോഴും പേര്). രാമന്‍ വനവാസത്തിനു പോയത് തെക്കോട്ട്, പിന്നെ ഗോദാവരീതീരത്തുകൂടി പടിഞ്ഞാറോട്ടു മഹാരാഷ്ട്രത്തിലേക്കു സഞ്ചരിച്ചു. വാനരന്മാരുമായി സഖ്യംചെയ്തത് കിഷ്‌കിന്ധ എന്ന മധ്യപ്രദേശത്തുവെച്ചാണ്. അവിടെനിന്ന് രാമേശ്വരംവഴി ദക്ഷിണദിക്കിലെ മുനമ്പും കടന്ന് ലങ്കയിലെത്തി രാവണനോടു യുദ്ധംചെയ്ത് സീതയെയുംകൊണ്ട് മടങ്ങിപ്പോന്നു.
ഇങ്ങനെ ഭാരതവര്ഷ ത്തിന്റെ ചതുര്ദി്ശകളെയും ചാതുര്യത്തോടെ യോജിപ്പിക്കുന്ന കഥയാണ് ഋഷി രചിച്ചത്. അനേക ദേശങ്ങളുടെ പേര് എണ്ണിയെണ്ണിപ്പറയുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേരുകള്‍ കാണുക കിഷ്‌കിന്ധാകാണ്ഡത്തിലാണ്. സുഗ്രീവന്‍ വാനരസൈന്യത്തോട് നാലു ദിക്കിലും പോയി തിരയാന്‍ പറയുന്നു. ഓരോ ദിക്കിലെയും മുഖ്യ സ്ഥലങ്ങള്‍ ഇപ്രകാരമാണ്:
കിഴക്ക്: വിദേഹം, മാളവം, കാശി, കോസലം, മഗധം, പുണ്ഡ്രം, വംഗം
പടിഞ്ഞാറ്: സൗരാഷ്ട്രം, ശൂരം, ആഭീരം.
വടക്ക്: പുളിന്ദം, ശൗരസേനം, പ്രസ്ഥലം, കുരു, മദ്രകം, കാംബോജം, യവനം, ശകം, ആരട്ടകം, ബാഹ്ലീകം, ഋഷീകം, ചീനം, പരമചീനം.
തെക്ക്: ഉത്കലം, വിദര്ഭംം, കലിംഗം, കൗശികം, ആന്ധ്രം, ചോളം, പാണ്ഡ്യം, കേരളം.
ചില പാഠങ്ങളില്‍ ഈ സ്ഥലങ്ങള്‍ തിരിഞ്ഞു മറിയുന്നുണ്ട്. ചിലതില്‍ ഋഷീകം (റഷ്യ?) വടക്കാണ്; ചിലതില്‍ തെക്ക്. പടിഞ്ഞാറിന്റെ കഥ പറയുമ്പോഴാണ് മുരചീപത്തനം ചൈവ രമ്യം ചൈവ ജടീപുരം' എന്ന പ്രസ്താവം. മുരചീപത്തനം കൊടുങ്ങല്ലൂരാണെങ്കില്‍ തെക്ക് എന്നല്ലേ പറയേണ്ടത്? അഥവാ പടിഞ്ഞാറെ സമുദ്രതീരത്തുള്ള പട്ടണം എന്ന അര്ഥൊത്തില്‍ പറഞ്ഞതാവാം.7
ആകപ്പാടെ നോക്കുമ്പോള്‍ അത്ര സൂക്ഷ്മമായ രീതിയിലാണ് സ്ഥലനിര്ദേംശം എന്നു പറയാന്‍ വയ്യാ. വിന്ധ്യപര്വകതം ദക്ഷിണസമുദ്രത്തിനു സമീപമാണെന്നും പറയുന്നു.
ഏഷ വിന്ധ്യോ ഗിരീ ശ്രീമാന്നാനാദ്രുമാതായുതഃ
ഏഷ പ്രസ്രവണഃ ശൈലഃ സാഗരോയം മഹോദധിഃ
സൂര്യമാര്ഗണത്തിലേക്കു പറക്കുമ്പോള്‍ ചിറകു കരിഞ്ഞുപോയ ജടായു ജനസ്ഥാനത്തും സമ്പാതി വിന്ധ്യനിലുമാണ് പതിച്ചതെന്നു സൂചനയുണ്ട്.
നിര്ദ്ഗ്ദ്ധപക്ഷഃപതിതോ
വിന്ധ്യേസ്മിന്‍ വാനരോത്തമ
എന്നും
അഹം നിപതിതോ വിന്ധ്യേ
ദഗ്ദ്ധപത്രോ ജഡീകൃതഃ
(കി. 61.16)
എന്നും, രണ്ടു ദിക്കില്‍ ഈ പരാമര്ശംക കാണാം. ഒരേപേരില്‍ ഒന്നിലധികം സ്ഥലങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. ഇന്ത്യയില്‍ അനേകം രാമഗിരികളും ചിത്രകൂടങ്ങളും ഉണ്ട്. പമ്പാസരസ്സും ശബരിഗിരിയും കേരളത്തിലുണ്ടെങ്കിലും രാമായണത്തിലെ പമ്പയും ശബര്യാശ്രമവും വേറെയാണ്.
വൃക്ഷലതാദികള്‍
രാമായണത്തിലെ വൃക്ഷലതാദികളുടെ സൂചന മുഴുവന്‍ ശാസ്ത്രീയമല്ലെങ്കിലും അന്നു സര്വയസാധാരണമായിരുന്നവയെപ്പറ്റിത്തന്നെയാണ് കവി വര്ണിീക്കുന്നത്. പറയുമ്പോള്‍ എല്ലാ പേരുകളും ഒന്നിച്ചുകൂട്ടിപ്പറയുന്നത് ഇതിഹാസകവിയുടെ സമ്പ്രദായമാണ്. അതുകൊണ്ട് അവയെല്ലാം ഏകത്ര ഉണ്ടായിക്കൊള്ളണമെന്നില്ല. സീതാവിരഹകാതരനായ ശ്രീരാമന്‍, സീതയെ കണ്ടുവോ എന്ന് കദംബം, ബില്വം, മരുത്, നീര്മലരുത്, അശോകം, താലം, ജംബു, കര്ണിദകാരം (കൊന്ന) എന്നീ വൃക്ഷങ്ങളോട് വെവ്വേറെ ചോദിക്കുന്നു. പിന്നെ ഒട്ടേറെയെണ്ണത്തോട് ഒന്നിച്ചു ചോദിക്കുന്നു.
ചൂത, നീപ, മഹാസാലാന്‍
പനസാന്‍ കുരവാംസ്തഥാ
ദാഡിമാനപീതാന്‍ ഗത്വാ
ദൃഷ്ട്വാ രാമോ മഹായശാഃ

മല്ലികാമാധവീശ്ചൈവ
ചംപകാന്‍ കേതകിസ്തഥാ
പൃച്ഛന്‍ രാമോ വനേ ഭ്രാന്ത
ഉന്മത്ത ഇവ ലക്ഷ്യതേ.
(ആരണ്യം 60.21, 22)
രാമന്‍ പമ്പാതീരത്തുകൂടി നടക്കുമ്പോള്‍ ലക്ഷ്മണനു കാനനഭംഗി കാട്ടിക്കൊടുക്കുന്നു. നാല്പതോളം വൃക്ഷങ്ങളുടെയും ലതകളുടെയും പേര് വെവ്വേറെ തന്നെ പറയുന്നുണ്ട് (കി. 1.75-82). തെക്കന്‍ ദിക്കായതുകൊണ്ടാവാം, ഇക്കൂട്ടത്തില്‍ ചന്ദനവും കേരവും മരിചവുമുണ്ട് (മരിചം = കുരുമുളക്).
രാമാണയത്തില്‍ വളരെയേറെ പരാമര്ശി്ക്കപ്പെടുന്ന ഒരു വൃക്ഷമാണ് സാലം (ടവീൃലമ ഞീയൗേെമ) ഇപ്പോള്‍ ഈ വൃക്ഷങ്ങള്‍ ധാരാളമായി കാണപ്പെടുന്നത് അമരകണ്ടകം, ഛോട്ടാ നാഗ്പൂര്‍, അസം എന്നിവിടങ്ങളിലാണെന്ന് ഡോ. സങ്കാലിയ പറയുന്നു. ഈ വൃക്ഷങ്ങള്കൊാണ്ട് പരസ്പരം തല്ലുന്നത് അന്നു പതിവായിരുന്നു പോല്‍. മുളയാണ് വില്ലിന് അധികമായി ഉപയോഗിച്ചിരുന്നത്. എങ്കിലും ഇരുമ്പുചാപങ്ങള്‍ അപൂര്വവമല്ല. രാമായണം പൂര്വണ അയോയുഗത്തിലെ കൃതിയാണെന്നും സങ്കാലിയായ്ക്ക് അഭിപ്രായമുണ്ട്. ജനകന്‍ ശിവചാപം സൂക്ഷിച്ചിരുന്നത് എട്ടു ചക്രങ്ങളുള്ള ഒരു ഇരുമ്പുപെട്ടിയിലാണത്രേ (ബാല. 6.7.5).
ഇങ്ങനെ നോക്കുമ്പോള്‍ കുറെയേറെ ചരിത്രവസ്തുതകളും ഭൂമിശാസ്ത്രവസ്തുതകളും രാമായണത്തിലുണ്ടെന്നു കാണാം. പക്ഷേ, ഈ വസ്തുതകളെക്കാള്‍ പ്രധാനം ഇതിഹാസത്തിലെ സംസ്‌കാരമാണ്. അതിനാണ് സത്യത്വം. ഒരായിരം കൊല്ലത്തെ ജനജീവിതത്തിന്റെ ചിത്രമുണ്ട് രാമായണത്തില്‍. അതിലെ പ്രക്ഷിപ്തഭാഗങ്ങള്‍ പോലും നമ്മുടെ പുരാവൃത്തത്തിന്റെ (ട്രഡിഷനല്‍ ഹിസ്റ്ററി) അംശമാണ്. അതുതന്നെയാണ് എല്ലാ ഇതിഹാസങ്ങളുടെയും ലക്ഷ്യവും മര്മലവും.
ഹോമറുടെ ഇലിയദ്, പെന്ഗ്വി ന്‍ ക്ലാസിക്കിനു വേണ്ടി പരിഭാഷപ്പെടുത്തിയ പണ്ഡിതനായ ഇ.വി. റിയു (ഞശലൗ) ഹോമറുടെ ഇതിഹാസം ചരിത്രമാണോ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിക്കുന്നുണ്ട്.
''അതെ എന്നും അല്ല എന്നും ഉത്തരം പറയേണ്ടിവരും. ട്രോജന്‍ യുദ്ധത്തിന്റെ കഥ പറയുമ്പോള്‍ ഇതിഹാസ കവി ചരിത്രത്തെ അതിന്റെ ഏറ്റവും നേര്ത്തപ രൂപത്തില്പ്പോ ലും പറയുകയില്ല. ട്രോയ് (ഈലിയം) എന്നൊരു സ്ഥലം യഥാര്ഥറത്തിലുണ്ടായിരുന്നുവെന്നും, അത് പലവട്ടം നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും നമുക്കറിയാം. പക്ഷേ, ഹോമര്‍ വര്ണി ക്കുന്ന ആ ദശവര്ഷിയുദ്ധം ട്രോയിലോ മറ്റെവിടെയെങ്കിലുമോ ഉണ്ടായിട്ടില്ല. അത് ഹോമറുടെ കാലത്തിനും വളരെ മുമ്പുതന്നെ നിലവിലിരുന്ന ഒരു കെട്ടുകഥയാണ്. ആ കെട്ടുകഥയില്‍ തന്റെ സമകാലികരെ വിശ്വസിപ്പിക്കുമാറ് കുറെ പൂര്വിനകരാജാക്കന്മാരുടെ നാമങ്ങള്‍ തിരുകി കഥയുണ്ടാക്കുകയാണ് ഹോമര്‍ ചെയ്തത്,'' ഇതുതന്നെയാണ് വാല്മീകിയും ചെയ്തത്. താന്‍ കാവ്യം എഴുതാന്‍ തുടങ്ങുന്ന കാലത്തിന് എത്രയോ മുമ്പ്, തലമുറതലമുറയായി പകര്ന്ന്യ ജനഹൃദയങ്ങളില്‍ പതിഞ്ഞുകിടന്ന രഘുവംശരാജാക്കന്മാരുടെ കഥയ്ക്ക് ഉചിത കാവ്യസംസ്‌കാരം നല്കി, കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ച് ഒരു വലിയ ഇതിഹാസം രചിച്ചുവെന്നേയുള്ളു, വാല്മീകി.
പുരാവസ്തുഗവേഷകന്മാരുടെ നൂറുകണക്കിനുള്ള ഖനനശിഷ്ടങ്ങളെക്കാള്‍ വിശിഷ്ടമാണ് വാല്മീകിയുടെ ഭാവനാവിലാസം. ജനസാമാന്യത്തെയെന്നപോലെ പണ്ഡിതജനത്തെയും രസിപ്പിക്കുന്നത് ആ ഋഷിഭാവനയാണ്.

No comments: