*ലീലാകല്പദ്രുമം*
അഥവാ
*ഭാഗവതാദ്ധ്യായ സംഗ്രഹം*
ഗ്രന്ഥകർത്താവ്
*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*പ്രഥമസ്കന്ധം*
*നാലാം അദ്ധ്യായം*
*_പരമകാരുണികനായ ഭഗവാൻ കൃപാതിരേകത്താൽ ദ്വാപരയുഗത്തിൽ ശ്രീവേദവ്യാസരൂപേണ ആവിർഭവിച്ചു. പരാശരപുത്രനായ ആ പുണ്യാത്മാവ് സരസ്വതീ നദീതീരത്തിലുള്ള തന്റെ പുണ്യാശ്രമത്തിൽ ലോകഹിതാർത്ഥം പല പല പുണ്യകർമ്മങ്ങളും ചെയ്തു കൊണ്ടു വസിച്ചു. അല്പ ബുദ്ധികളും അല്പായുസ്സുകളുമായ ജനങ്ങളുടെ നേരേയുള്ള കൃപാതിശയത്താൽ അവിടുന്ന് ദുർഗ്രാഹ്യവും ഗംഭീരവുമായ വേദത്തെ അനേക ശാഖകളാക്കി തിരിച്ചു. പഞ്ചമവേദമെന്നു പ്രസിദ്ധമായ ഭാരതംവഴി വേദസാരത്തെ ലോകത്തിൽ പ്രകാശിപ്പിച്ചു. ഇത്രയെല്ലാമായിട്ടും അവിടുത്തെ മനസ്സിന് സമാധാനമുണ്ടായില്ല. എന്തോ ഒരസുഖം ആ പരിശുദ്ധ ഹൃദയത്തെ അലട്ടിക്കൊണ്ടിരുന്നു._*
*_ആ പുണ്യാത്മാവ് ഒരു ദിവസം സരസ്വതീ നദീതീരത്തിരുന്ന് ഇപ്രകാരം ചിന്തിക്കുവാൻ തുടങ്ങി.- ഞാൻ വ്രതങ്ങളെല്ലാം അനുഷ്ഠിച്ചു. ഗുരുവിനെ നിഷ്കപട ബുദ്ധ്യാ ശുശ്രൂഷിച്ചു. അദ്ദേഹത്തിന്റെ കൽപനകളെ ശിരസാവഹിച്ചു. വേദങ്ങളെല്ലാം അദ്ധ്യയനം ചെയ്തു. അല്പബുദ്ധികൾക്കു വേണ്ടി ധർമ്മരഹസ്യം വ്യക്തമാക്കി. ഇത്രയെല്ലാമായിട്ടും മനസ്സിന്നു ലേശം പോലും കൃതാർത്ഥത സിദ്ധിക്കുന്നില്ലല്ലോ. എന്തോ ഒരസുഖം അനവരതം മനസ്സിനെ പീഡിപ്പിക്കുന്നു. എന്തായിരിക്കാം ഇതിനു കാരണം. ? ഒരു പക്ഷേ ഭഗവാന് ഏറ്റവും പ്രിയപ്പെഭാഗവത ധർമ്മം യഥാവിധി വർണ്ണിക്കപ്പെട്ടില്ല. എന്നതായിരിക്കുമോ ഇതിനു കാരണം? ഇപ്രകാരം വ്യാസൻ ചിന്താവിഷ്ടനായിരിക്കുമ്പോൾ ഭാഗവത മകുടാലങ്കാരമായ ശ്രീ നാരദൻ പ്രേമോന്മത്തനായി ഭഗവല്ലീലകൾ പാടിക്കൊണ്ട് അവിടെ എഴുന്നള്ളി. ആനന്ദമഗ്നനായ കൃഷ്ണദ്വൈപായൻ ആ ദേവർഷിയെ യഥാവിധി സൽക്കരിച്ചാരാധിച്ചു._*
*തുടരും,,,,,,✍*
_(3196_*⚜HHP⚜*
*_
താളിയോല
_*
No comments:
Post a Comment