Monday, August 12, 2019

ചുരുക്കിപറഞ്ഞാൽ നമ്മളൊന്നും ഒന്നുമല്ലെന്ന്.. ഇനി അങ്ങനെയൊക്കെ ആരെങ്കിലും ഉണ്ടാകയും ചെയ്യാം..ഇനി ഇങ്ങനെയൊക്കെയാണ് നമ്മളെന്ന് എവിടെങ്കിലും നാം പറഞ്ഞിട്ടുണ്ടോ..? At least സമുദായ സംഘടനകളുടെ സമ്മേളനങ്ങൾക്കെങ്കിലും..

ആരാണ് ബ്രാഹ്മണൻ..??

ബ്രാഹ്മണന് സുഖംവരട്ടെ, ബ്രാഹ്മണന് ദാനം നൽക്കുക,   ബ്രാഹ്മണനെ ഊട്ടുക എന്നിങ്ങനെയുള്ള വാക്യങ്ങൾ പലപ്പോഴും  തെറ്റിദ്ധാരണക്ക് ഇടനൽക്കുന്നതിലണ് ബ്രാഹ്മണൻ എന്നപദത്തിന്റെ അർത്ഥമെന്തന്നറിയുവാൻ  ധർമ്മശാസ്ത്രങ്ങളെ  ഉദ്ധരിക്കേണ്ടിവരുന്നത്. ഈ ചോദ്യത്തിനുത്തരം നൽകാൻ ഒരൊറ്റ ഉപനിഷത്ത് മതിയാകും. കൃഷ്ണയജുർവേദീയ വിഭഗത്തിൽപ്പെട്ട വജ്രസൂചികോപനിഷത്ത് വ്യക്തവും ശക്തവുമായ ഉത്തരം നൽക്കുന്നു.  

ജീവനോ ദേഹമോ ജാതിയോ ജ്ഞാനമോ കർമമോ ധാർമികതത്വമോ ഇവയിൽ ഏതാണ് ബ്രാഹ്മണൻ???  

ബ്രാഹ്മണൻ ജീവനാണോ?

ബ്രാഹ്മണൻ ജീവനാണെന്നു പറഞ്ഞാൽ അതിനു സാധുത ലഭിക്കില്ല. അനേകം ശരീരങ്ങളിൽ നേരത്തെ ഉണ്ടായതും വരുന്ന കാലത്ത് ഉണ്ടാകാൻ പോകുന്നതുമായ ജീവനെല്ലാം ഒരുപോലെയാണ്. കർമ്മമനുസരിച്ചാണ് അത് അനേകം ശരീരങ്ങളിൽ പിറക്കുന്നത് എല്ലാ ശരീരത്തിലെ ജീവനും ഏകഭാവമാണ്. അക്കാരണത്താൽ ഒരിക്കലും ബ്രാഹ്മണൻ ജീവനാകുന്നില്ല.  

ബ്രാഹ്മണൻ ദേഹമാണോ?

ബ്രാഹ്മണൻ ദേഹമാണോ എന്ന് അന്വേഷിച്ചാൽ അതിനും സാധുതയില്ല.  എല്ലാ മനുഷ്യരുടെയും ശരീരം പഞ്ചഭൂതനിർമ്മിതമാണ്. അവരിൽ വാർധക്യവും മരണവും ധർമവും അധർമവും എല്ലം ഒരുപോലെയാണ് വന്നുഭവിക്കുന്നത്. ബ്രാഹ്മണൻ വെളുത്ത നിറത്തിലും  ക്ഷത്രിയൻ ചുവന്ന നിറത്തിലും വൈശ്യൻ മഞ്ഞനിറമുള്ളവനും ക്ഷൂദ്രൻ കറുത്തനിറമുള്ളമായിരിക്കണമെന്ന് നിയമമേയില്ല. മാത്രമല്ല പിതാവിനെയും  സഹോദരന്റെയും ശരീരദേഹക്രിയകൾ ചെയ്യുന്ന കാരണത്താൽ പുത്രാദികൾക്ക് ബ്രഹ്മഹത്യാദിദോഷങ്ങൾ സംഭവിക്കുന്നില്ല. അക്കാരണംകൊണ്ട് ദേഹം ബ്രാഹ്മണനാകുന്നില്ല.    

ബ്രാഹ്മണൻ ജാതിയാണോ?

ബ്രാഹ്മണൻ ജാതിയാണോ എന്ന് അന്വേഷിച്ചാൽ അതിനു സാധുത ലഭ്യമല്ല.  കാരണം വിവിധജാതികളിൽ  നിന്ന് അനേകം മഹർഷിമാർ പിറന്നിട്ടുണ്ട്. മാൻപേടയിൽ നിന്ന് ഋഷ്യശൃംഗനും , കുശയിൽ നിന്ന് കൗശികനും, ജംബുകനിൽ നിന്ന് ജാംബുകനും, വാല്മീകത്തിൽനിന്ന് വാൽമീകിയും, മുക്കുവസ്ത്രീയിൽ നിന്ന് വ്യാസനും, ശശപുഷ്ഠത്തിൽ നിന്ന് ഗൗതമനും, ഉർവശിയിൽ നിന്ന് വസിഷ്ഠനും,  കുടത്തിൽ നിന്ന് അഗസ്ത്യനും, ജനിച്ചുവെന്നു പറയപ്പെടുന്നു. ഇവരെല്ലാം   ജാതിപരിഗണനയില്ലാതെ ജ്ഞാനമുള്ളവരായിരുന്നു.    അക്കരണത്താൽ ജാതിയാണ് ബ്രാഹ്മണനെന്ന് പറയാൻ കഴിയുകയില്ല.  

ബ്രാഹ്മണൻ ജ്ഞാനമാണോ?

ബ്രാഹ്മണൻ ജ്ഞാനമാണോ എന്നന്വേഷിച്ചാൽ അതിനും സാധുതയില്ല  കാരണം അനേകം ക്ഷത്രിയന്മാർ പരമാർത്ഥം ദർശിച്ചവരാണ്. അങ്ങനെ നോക്കുമ്പോൾ ബ്രാഹ്മണൻ ജ്ഞാനമാകുന്നില്ല.  

ബ്രാഹ്മണൻ കർമം ആണോ?

കർമം ബ്രാഹ്മണനാകുമോ എന്നന്വേഷിച്ചാൽ അതിനും സാധുതയില്ല. കാരണം എല്ലാ ജീവികളുടെയും കർമങ്ങളിൽ സാധർമ്യം കാണപ്പെടുന്നു.  അങ്ങനെയെങ്കിൽ കർമത്തിൽ പ്രേരിതമായിട്ടാണ് ജീവൻ പ്രവർത്തിക്കുന്നത്. അതുമൂലം  കർമം ബ്രാഹ്മണനാകുന്നില്ല. 

ബ്രാഹ്മണൻ ധാർമികത ആണോ?

ധാർമികത ബ്രാഹ്മണനാകുമോ എന്നന്വേഷിച്ചാൽ അതിനും സാധുതയില്ല. എന്തെന്നാൽ നിരവധി ക്ഷത്രിയദികൾ സ്വർണം ദാനം ചെയ്തുകൊണ്ടിരിക്കുന്നു.  അങ്ങനെ നോക്കുമ്പോൾ  ധാർമികതയും  ബ്രാഹ്മണനാകുന്നില്ല.   

എങ്കിൽ ആരാണ് ബ്രാഹ്മണൻ ??? 

ഇതേ രീതിയില്‍ത്തന്നെ, ജ്ഞാനമോ കര്‍മമോ ധര്‍മമോ അല്ല ബ്രാഹ്മണ്യത്തിന്റെ ലക്ഷണം എന്ന് സമര്‍ഥിച്ച ശേഷം, വജ്രസൂചികോപനിഷത്തിലെ ഒമ്പതാം ശ്ലോകത്തില്‍, ഗീതയിലെ പതിനെട്ടാമധ്യായം നാല്പത്തിരണ്ടാം ശ്ലോകത്തിന്റെ അതേ അര്‍ഥത്തില്‍ത്തന്നെ, ബ്രാഹ്മണന്‍ ആരെന്ന് വിസ്തരിക്കുന്നു:

'മനസ്സിന്റെ നിയന്ത്രണം (ശമം) ഉള്ളവനും ഇന്ദ്രിയങ്ങളുടെ നിയന്ത്രണം (ദമം) ഉള്ളവനും കാമരാഗാദിദോഷരഹിതനും മാത്സര്യതൃഷ്ണാതീതനും ദംഭാഹങ്കാരാദികളുടെ സ്പര്‍ശലേശംപോലും ഇല്ലാത്തവനും ആയ ആള്‍. അദ്വിതീയവും ജാതിഗുണക്രിയാരഹിതവും സത്യജ്ഞാനാനന്ദസ്വരൂപവും സ്വയംവികല്പഹീനവും സകല കല്പങ്ങള്‍ക്കും ആധാരഭൂതവും സര്‍വഭൂതങ്ങളിലും അന്തര്യാമിയും ആകാശംപോലെ പുറത്തും അകത്തും വ്യാപിച്ചിരിക്കുന്നതും അഖണ്ഡാനന്ദസ്വരൂപവും അപ്രമേയവും അനുഭവൈകവേദ്യവും പ്രത്യക്ഷത്വേന ഭാസിക്കുന്നതും ആയ ആത്മാവിനെ കരതലാമലകംപോലെ സാക്ഷാത്കരിച്ച് കൃതാര്‍ഥനായിരിക്കുന്ന ആള്‍. അവന്‍തന്നെയാണ് ബ്രാഹ്മണന്‍ എന്നത്രേ ശ്രുതിസ്മൃതിപുരാണേതിഹാസങ്ങളുടെ അഭിപ്രായം. ഇതില്‍നിന്ന് ഭിന്നമായി മറ്റൊരു വിധത്തിലും ബ്രാഹ്മണ്യം സിദ്ധിക്കുകയില്ല. ആത്മാവ് തന്നെയാണ് സച്ചിദാനന്ദസ്വരൂപമെന്നും അദ്വിതീയമെന്നും ധരിച്ച് ബ്രഹ്മഭാവത്തെ മനുഷ്യന്‍ ഭാവന ചെയ്യേണ്ടതാണ്.' ഇത്രയും പറഞ്ഞ് വജ്രസൂചികോപനിഷത്ത് സമാപിക്കുന്നു.

അദ്വിതീയമായും ജാതിഗുണക്രിയാരഹിതനും ഷഡൂർമിഷഡ്ഭാവദി സർവദോഷരഹിതമായും സത്യജ്ഞാനാനന്ദസ്വരൂപമായും സ്വയം വികൽപഹീനമായും സകലകൽപങ്ങൾക്കും ആധാരഭൂതമായും സകലഭൂതലങ്ങളിലും അന്തര്യാമിയായും ആകാശമെന്നോണം അകത്തും പുറത്തും വ്യാപിച്ചിരിക്കുന്നതായും അഖണ്ഡാനന്ദസ്വരൂപമായും അപ്രമേയമായും അനുഭവൈക്യവേദ്യമായും പ്രത്യക്ഷത്വേന ശോഭിക്കുന്നതായുള്ള ആത്മാവിനെ കൈത്തലത്തിരിക്കുന്ന നെല്ലിക്കപോലെ സാക്ഷാത്കരിച്ച് കൃതാർഥനായും കാമരാഗാദിദോഷരഹിതനായും ശമദമാദിസമ്പന്നനായും ദംഭം, അഹംങ്കാരം , ഇവ ഒഴിഞ്ഞവനായും ആരാണോ കഴിയുന്നത്  അവനാണ് ബ്രാഹ്മണൻ...

കടപ്പാട് . ഇതെഴുതിയ വ്യക്തിക്ക്.

No comments: