|
07:48 (10 hours ago)
| ![]() ![]() | ||
|
ജീവിക്കുന്നിടത്തോളം കാലം
ആരെയും വെറുപ്പിയ്ക്കാതെ ജീവിയ്ക്കുക.
പാരിതോഷികങ്ങൾ നൽകി
ഏവരെയും സന്തോഷിപ്പിയ്ക്കുക എന്നത്
നൈമിഷികം മാത്രം!
എളിമയും വിനയവും കാരുണ്യവും കൂടെ കരുതുക.
ജീവിതശേഷം,
ആരെങ്കിലും എപ്പഴെങ്കിലും ഓർക്കാൻ കഴിഞ്ഞെങ്കിൽ
അതായിരിയ്ക്കും ജീവിതത്തിന്റ വിജയം..
.
.
.
*ശ്ളോകം*
യസ്യസ്നേഹോ ഭയം തസ്യ
സ്നേഹോ ദു:ഖ്യസ്യ ഭാജനം
സ്നേഹമൂലാനി ദു:ഖാനി
താനി ത്യക്ത്വാ വസേത്സുഖം:
(ചാണക്യനീതി)
സാരം:
സ്നേഹം ഉള്ളവർക്കെല്ലാം ഭയവുമുണ്ട്.
സ്നേഹം ഭയത്തിന്റെ വാസസ്ഥാനം തന്നെയാണ്.
ദുഃഖങ്ങളുടെ എല്ലാം മൂലകാരണവും സ്നേഹം തന്നെയാണ്.
അതിനെ ത്യജിച്ച് സുഖമായി ജീവിയ്ക്കൂ (വിവേകജന്യമായ ജ്ഞാനം കൂടാതെയുള്ള സ്നേഹത്തെക്കുറിച്ചണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്)
(ഇഷ്ടപ്പെട്ടത് ലഭിക്കാതെ വരുമ്പോള്‍ അത് നേടാനുള്ള മോഹം നമ്മുടെ ദൗര്‍ബല്യമായി തീരുന്നു. അതിന്റെ പിന്നാലെ ഭയമടക്കമുള്ള പ്രശ്നങ്ങള്‍ നമ്മെ പിടികൂടുന്നു. ഒന്നിനോടും അധികം താല്പര്യം തോന്നാതിരിക്കലാണ് ഇതില്‍ നിന്നും രക്ഷനേടാനുള്ള വഴി.)
ശുഭദിനം


മോഹൻസ്.
No comments:
Post a Comment