Friday, August 16, 2019


Mulavana Bhattathiry bhattathiry@gmail.com

11:26 (7 hours ago)
to bhattathiry
*സര്‍വൈശ്വര്യത്തിന് ഗോമാതാവിനെ പൂജിക്കാം...* 

ഹൈന്ദവാരാധനയില്‍ ഗോക്കള്‍ക്ക് സവിശേഷമായൊരു സ്ഥാനമുണ്ട്. ഗോ മാതാവാണെന്ന് സങ്കല്പം. വേദങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് ഗോക്കളുടെ മാഹാത്മ്യം. ഗോക്കളുടെ ശിരസ്സ് മൂര്‍ത്തിത്രയങ്ങളുടെ സാന്നിധ്യത്താല്‍ പവിത്രമത്രേ. 

അതിന്റെ കൊമ്പുകളില്‍ വിഷ്ണുവും ശൃംഗങ്ങളുടെ നടുവില്‍ ബ്രഹ്മാവും നെറ്റിയില്‍ ശിവനും വാഴുന്നുവെന്ന് വിശ്വാസം. കണ്ണുകളില്‍ സൂര്യ ചന്ദ്രന്മാര്‍ വസിക്കുന്നു. ചെവികള്‍ അശ്വനീ ദേവകളുടെ ഇരിപ്പിടമാണ്. നാക്കില്‍ സരസ്വതി വിളയാടുന്നു. ദന്തങ്ങളില്‍ മരുത്തുക്കളും ചര്‍മ്മത്തില്‍ പ്രജാപതിയും നിശ്വാസങ്ങളില്‍ ചതുര്‍വേദങ്ങളും ആറു വേദാംഗങ്ങളും അധരത്തില്‍ വസുക്കളും വസിക്കുന്നു. വായില്‍ അഗ്‌നി, കക്ഷത്തില്‍ സാധുദേവതകള്‍, ഗളത്തില്‍ പാര്‍വതീദേവി, മുതുകില്‍ നക്ഷത്രങ്ങളു മെന്ന് വിശ്വാസം. ഇവിടെ തീരുന്നില്ല ഗോക്കളിലെ ദേവതാ അധിവാസം. 

ഗോമൂത്രം ഗംഗാതീര്‍ഥത്തിന് തുല്യം. അപാനദേശത്തില്‍ സര്‍വതീര്‍ഥങ്ങളും നിറയുന്നു. ചാണകത്തില്‍ ലക്ഷ്മിയും നാസികയില്‍ ജ്യേഷ്ഠയും ശ്രോണിയില്‍ പിതൃക്കളും വാലില്‍ രമയും പാര്‍ശ്വങ്ങളില്‍ വിശ്വദേവന്മാരും വക്ഷസ്സില്‍ സുബ്രഹ്മണ്യനും കാല്, മുട്ട്, തുട എന്നിവയില്‍ പഞ്ചവായുക്കളും കുളമ്പിന്റെ മധ്യത്തില്‍ ഗന്ധര്‍വന്മാരും അഗ്രത്തില്‍ സര്‍പ്പങ്ങളും സ്തനങ്ങളില്‍ ചതുസ്സമദ്രങ്ങളും സ്ഥതിചെയ്യുന്നു എന്ന് മഹാഭാരതത്തില്‍ വിവരിക്കുന്നു. 

ശരീരവും മനസ്സും ശുദ്ധീകരിക്കുന്ന പഞ്ചഗവ്യം പശുവിന്റെ പാല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവയില്‍ നിന്നാണ് നിര്‍മിക്കുന്നത്. ചാണകം കരിച്ചാണ് തിലകം ധരിക്കാനുളള ഭസ്മം തയ്യാറാക്കുന്നത്. മുന്‍ കാലങ്ങളില്‍ വീടുകളിലെ തറ മെഴുകുന്നത് ചാണകം കൊണ്ടായിരുന്നു. അശുദ്ധി മാറ്റാന്‍ ചാണകവെള്ളം തളിക്കുന്നതും പതിവാണ്. അശുദ്ധമായ പ്രദേശം ശുദ്ധമാക്കാന്‍ അഹോരാത്രം അവിടെ പശുവിനെ കെട്ടിയാല്‍ പവിത്രമാണെന്ന് പറയപ്പെടുന്നു. 

ലക്ഷണങ്ങളെല്ലാം തികഞ്ഞ പശുവിനെ വീട്ടില്‍ വളര്‍ത്തുന്നത് ശുഭകരമാണ്. നിത്യവും അതിനെ കണികാണുക. രാവിലെയും വൈകീട്ടും മുറ്റം വൃത്തിയാക്കി ചാണകം മെഴുകുന്നത് ഉത്തമമത്രേ. 

പ്രാചീന ഭാരതത്തില്‍ ഗോക്കളെ ദാനം ചെയ്യുന്നത് പുണ്യ പ്രവൃത്തിയായി പരിഗണിച്ചിരുന്നു. പൈതൃകമായി കിട്ടിയ സമ്പത്തു കൊണ്ട് ഗോക്കളെ വാങ്ങി ദാനം ചെയ്യുന്നവന്‍ അക്ഷയമായ ലോകം പ്രാപിക്കും. 

ഗോക്കളെ ഹിംസിക്കുന്നത് പാപമാണ്. പൂജിക്കുന്നത് പുണ്യവും. സര്‍വൈശ്വര്യ പ്രദായിനിയായ ഗോമാതാവിനെ പ്രകീര്‍ത്തിക്കുന്നൊരു ശ്ലോകം:

 ഗാവോ മേ ജാഗ്രത: സന്തു
 ഗാവോ മേ സന്തുപൃഷ്ടത:
 ഗാവോ മേ ഹൃദയേ സന്തു
 ഗവാം മധ്യേ വാസാമ്യഹം.

No comments: