Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 148
ഈ അടുത്ത കാലത്ത് അതുപോലെ ഒരു ജ്ഞാനി ഉണ്ടായിരുന്നു. രമണമഹർഷിയുടെ അതേ ഉപദേശമാർഗ്ഗം ആയിരുന്നു അദ്ദേഹത്തിന്റെ . അദ്ദേഹത്തിന്റെ പുസ്തകം അവസാനകാലത്ത് കാട്ടുതീ പോലെ പടർന്നു പിടിച്ചു. ബോംബയില് ഇതുപോലെ ഒരു തെരുവില് വൃത്തികെട്ട ഒരു തെരുവില് ആയിരുന്നു ജീവിച്ചത്. അദ്ദേഹത്തിന്റെ തൊഴിൽ എന്താ അറിയുമോ ബീഡിതെരിക്കാ. നി സ ർഗ്ഗദത്ത മഹാരാജ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ബീഡി തെരക്കണ തൊഴിലായിരുന്നു. അദ്ദേഹം പഠിച്ചിട്ടില്ല, മറാത്തി ഭാഷയേ അറിയുള്ളൂ വേറെ ഒന്നും അറിയില്ല. അദ്ദേഹത്തിന്റെ കൂട്ടുകാരനായ കുടുംബ സ്ഥൻ നാലഞ്ചു കുട്ടികളും ഉണ്ട്. സിദ്ധരാമേശ്വര മഹരാജ് എന്ന നവനീത് പന്ഥി ലുള്ള ഒരു ജ്ഞാനിയുടെ അടുത്തേക്ക് ഇദ്ദേഹത്തിനെ കൂട്ടികൊണ്ടു പോയിത്രേ. ആ ജ്ഞാനി ഇദ്ദേഹത്തിനു തത്വോ പദേശം ചെയ്തു. രണ്ടു മൂന്നു വർഷത്തിനുള്ളിൽ അദ്ദേഹത്തിന് പൂർണ്ണമായി തത്വം തെളിഞ്ഞു കിട്ടി. നിസർഗ ദത്ത മഹാരാജാവിനോടു തന്നെ ചോദിക്കുന്നുണ്ട് അങ്ങേക്ക് എങ്ങനെ സാക്ഷാത്കാരം ഉണ്ടായി എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഗുരു പറഞ്ഞു ഞാൻ വിശ്വസിച്ചു അത്രേ ഉള്ളൂ. ഗുരു പറഞ്ഞു ആ പരമാത്മതത്വം നീയാണ് എന്നു പറഞ്ഞു . വിശ്വസിച്ചു ഏകാന്തത്തിൽ ഇരുന്ന് ഞാൻ എന്താണ് , ഞാൻ ആരാണ് ഞാൻ, ഞാൻ, ഞാൻ എന്ന സ്ഫൂർത്തിയെ ശ്രദ്ധിച്ചു കൊണ്ടേ ഇരുന്നു. ക്രമേണ ആ സ്ഫൂർത്തി തന്നെ വികസിച്ച് അനന്തമായ ആകാശം പോലെ പരന്നു പ്രപഞ്ചത്തെ മുഴുവൻ തന്റെ അകത്തയ്ക്കാക്കി. നിർവ്വികല്പമായ സ്ഥിതി അനുഭവപ്പെട്ടു. ആ അനുഭൂതിയെ ഈ മനുഷ്യൻ അവിടെ വരുന്നവരോടൊക്കെ മറാത്തി ഭാഷയില് പറയും. നോക്കണം ജ്ഞാനം ശരിക്കുണ്ടായാൽ അതു പ്രചരിപ്പിക്കാൻ മെനക്കെടുകയൊന്നും വേണ്ട എന്നുള്ളത് ഉത്തമ ദൃഷ്ടാന്തമാണ് അദ്ദേഹത്തിന്റെ ജീവിതം.ഒരു സ്ഥലത്തും ബോർഡ് വച്ചില്ല, പ്രചരിപ്പിച്ചില്ല ഒന്നും ചെയ്തില്ല. അവിടെ ഇരുന്ന് വരുന്നവരോടൊക്കെ പറഞ്ഞു മറാത്തി ഭാഷയിൽ. അങ്ങനെ ഇരിക്കുമ്പോൾ മോറിസ് ഫ്രീഡ് മാൻ എന്നു പറയുന്ന ഒരു റഷ്യൻ , അദ്ദേഹം രമണമഹർഷിയുടെ കൂടെ ഉണ്ടായിരുന്നു, മഹാത്മാഗാന്ധിയുടെ കൂടെ ഉണ്ടായിരുന്നു. കൃഷ്ണമൂർത്തിയുടെ കൂടെ ഉണ്ടായിരുന്നു. ഇദ്ദേഹത്തിനു ഇവരെ ഒക്കെ പരിചയം ഉണ്ട്. മഹർഷിയുടെ ഒരു ഭക്തനായിരുന്നു ഈ മോറിസ് ഫ്രീഡ് മാൻ. അദ്ദേഹത്തിന് മറാത്തി ഭാഷ നല്ലവണ്ണം അറിയാം. ഗാന്ധിജിയുടെ കൂടെ ഇന്ത്യയോടു വല്ലാത്ത പ്രേമമായിരുന്നു അദ്ദേഹത്തിന്. അതു കൊണ്ട് അദ്ദേഹത്തിന് സ്വാമി രാമദാസ് സന്യാസം കൊടുത്തപ്പോൾ ഭാരതാനന്ദഎന്നു പേരു കൊടുത്തു ത്രേ. അപ്പൊ അദ്ദേഹം ഈ സ്ലം ഏരിയാ സില് ഒക്കെ പോയി അദ്ദേഹം സേവാ പ്രവർത്തനം ചെയ്യും. അങ്ങനെ ഇവിടെ പോയപ്പോൾ ഒരു ബീഡിക്കടയിൽ ഇരുന്നിട്ട് ഒരാളു വർത്തമാനം പറയുണൂ നാലഞ്ച് ആളുകൾ ഇരുന്നു കേട്ടുകൊണ്ടിരിക്കുന്നു. ഇദ്ദേഹം നിന്നു ശ്രദ്ധിച്ചു. മഹർഷിയുടെ കൂടെ ഒക്കെ ഉണ്ടായിരുന്നതു കൊണ്ട് ആ മണം അദ്ദേഹത്തിന് അറിയാം. അവിടെ നിന്നപ്പോൾ അദ്ദേഹം പറഞ്ഞു ദേശ കാലങ്ങൾ ഒക്കെ നിശ്ചലമായിട്ടു നിന്നു. പുരാതന കാലം മുതൽ ഉപനിഷത്ത് ഋഷികൾ എന്തു പറഞ്ഞു കൊണ്ടിരുന്നുവോ അതുപോലൊരു സംവാദം ആരും ശ്രദ്ധിക്കാനിടയില്ലാത്ത ഒരു ബീഡിക്കടയിൽ ഇരുന്ന് ഒരു ഋഷി വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നു നാലഞ്ചു പേരോട്. നോക്കണം എത്രയോ ആശ്രമങ്ങൾ ഒഴിഞ്ഞുകിടക്കുണൂ പറയാൻ ആരും ഇല്ല കേൾക്കാൻ ആരും ഇല്ല . അനുഭൂതി കാണാനില്ല അമ്പലങ്ങളിൽ പോയാൽ കാണാനില്ല തീർത്ഥ ക്ഷേത്രങ്ങളിൽ മഹാത്മാക്കളെ തിരഞ്ഞു പോയാൽ കിട്ടിണില്ല . ഹിമാലയത്തിൽ ഉണ്ടോ എന്നന്വേഷിച്ചാൽ കിട്ടിണില്ല. ചിലപ്പൊ സ്ലം ഏരിയാസിൽ ഒക്കെ ഒളിഞ്ഞു കിടക്കും അവര്. ഒരാളു പറഞ്ഞു truth is a very shy creature ആളുകൾ ശ്രദ്ധിക്കുന്ന ഇടത്ത് വരില്ലാത്രെ. എവിടേയോ ഇടത്ത് ഒഴിഞ്ഞ് പ്രത്യക്ഷപ്പെടും എന്ന്. നമ്മളൊക്കെ എവിടെ നോക്കി കൊണ്ടിരിക്കും ? ആശ്രമങ്ങളിൽ നോക്കി കൊണ്ടിരിക്കും അമ്പലങ്ങളിൽ നോക്കിക്കൊണ്ടിരിക്കും തീർത്ഥ ക്ഷേത്രങ്ങളിൽ നോക്കി കൊണ്ടിരിക്കും . എവിടെ ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ അവിടം വിട്ട് ആരും ശ്രദ്ധ പതിയാത്ത സ്ഥലത്ത് പോയി പ്രത്യക്ഷപ്പെടും. അതിനാണ് ആശ്ചര്യം എന്ന് പറയണത്. ഇദ്ദേഹം പറഞ്ഞതിനെ ഒക്കെ കാസറ്റിലാക്കി മറാത്തി ഭാഷയിൽ നിന്നും ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് I am that എന്ന പേരില് ഒരു പുസ്തകം പ്രകാശിപ്പിച്ചു. അത് കാട്ടുതീ പോലെ ലോകത്തില് മുഴുവൻ പടർന്നു പിടിച്ചു. ഒരുപാടു ജിജ്ഞാസുകൾ അവസാനകാലത്ത് ഒരു 80 വയസ്സിനു മേൽ ആയിരുന്നു , ഇദ്ദേഹത്തിന്റെ അടുത്തേക്ക് വരുമായിരുന്നു .അപ്പൊ "ആശ്ചര്യ വത് പശ്യതി കശ്ചി ദേനം" എന്നാണ്.
( നൊച്ചൂർ ജി )
[08/08, 03:15] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 236*
ദധിപാണ്ഡൻ പരമഭക്തൻ. ദിവസവും കൃഷ്ണനെ വിളിക്കും.
"കൃഷ്ണാ, ഇവിടെ വരൂ. കുറച്ച് നേരം എന്റടുത്ത് വന്നിരിക്കൂ. ഞാൻ നിനക്ക് വെണ്ണ തരാം പാല് തരാം."
സമയമില്ലാട്ടോ പിന്നെ വരാം എന്ന് പറയും അത്രേ . ഇപ്പൊ അമ്മ ഓടിച്ചപ്പോ വന്നണ്ട്.
"എന്നെ രക്ഷിക്കൂ."
" എങ്ങനെ രക്ഷിക്കും നിന്നെ. അമ്മ അടിക്കാൻ വരുമ്പോ കുറച്ച് കൊണ്ടാലേ ശരിയാവുള്ളൂ. ഞങ്ങളൊക്കെ എത്ര കൊണ്ടിരിക്കണു."
"എന്നെ എങ്ങനെയെങ്കിലും രക്ഷിക്കൂ."
വലിയ കുടത്തില് കമഴ്ത്തി വെയ്ക്കാം. കണ്ണനെ പിടിച്ചു വെച്ചു. കുടം കൊണ്ട് കമഴ്ത്തി വെച്ചു. തുറന്നേ വിട്ടില്ല്യാ. കുറേ നേരം കഴിഞ്ഞപ്പോ അതിനകത്ത് നിന്നും നിലവിളിച്ചു.
"ദധിപാണ്ഡാ ഒന്ന് തുറന്നു വിടോ."
ഇല്ല്യ അവിടെ കിടക്ക്.
എനിക്ക് ശ്വാസം മുട്ടണു.
"ഞങ്ങൾ എത്ര ജന്മം ഗർഭത്തിൽ കിടന്നു കരഞ്ഞണ്ട്. അപ്പഴൊന്നും നീ കേട്ടില്ലല്ലോ. ഇപ്പൊ കുറച്ച് കിടക്കാ. ഒരു കുടത്തിനുള്ളിലെങ്കിലും കിടന്നാലേ ഈ വിഷമം മനസ്സിലാവുള്ളൂ. "
അവിടെ കിടന്നു പറഞ്ഞു എന്ത് വേണേലും ചോദിച്ചാൽ തരാന്ന്. ഇതാണേ ഭഗവാനെ ട്രാപ്പിലാക്കാ ന്ന് പറയണത്.
"എന്ത് ചോദിച്ചാലും തരാം."
"ഇവിടെയുള്ള പാറ്റ പല്ലി മുതലായ സകലപ്രാണികൾക്കും മുക്തി കൊടുക്കോ. എങ്കിൽ തുറന്നു വിടാം. ഭഗവദ് പ്രാപ്തി കൊടുക്കാണേൽ തുറന്നു വിടാം. "
നിവൃത്തി ഇല്ല്യ. സമ്മതിച്ചു. തുറന്നു വിട്ടു.
"എന്നാൽ ഞാൻ പോയിട്ട് വരാം വിശക്കണൂ ഇപ്പൊ അമ്മയുടെ അടുത്തു പോകണം."
പുറപ്പെടാൻ നിന്നപ്പോഴാണ് കോലം മാറിയത്. വരണവഴിയിൽ അമ്മ ഉടുത്ത് വിട്ട ട്രൗസർ എവിടെയോ വീണു. ഓടുന്ന വേഗത്തിൽ അതു കണ്ടില്യ. വഴിയിലെവിടെയോ വീണണ്ട്. എങ്ങനെയാ ഇപ്പൊ തിരിച്ചു പോവാ. വഴിയിൽ ആരെങ്കിലും നില്ക്കണ്ടോ ന്ന് നോക്കി. ശീവേലി അങ്ങട് പോയിട്ടണ്ട്. തിരിച്ചു ഇങ്ങട് വരുമെന്ന് എല്ലാർക്കുംഅറിയാം. സകലപേരും ഉമ്മറത്ത് നില്ക്കണ്ട്.
ഇപ്പൊ പോവാതിരിക്കാനും വയ്യ, വിശപ്പ്.
പോകാനും വയ്യ, നാണക്കേട്
.
ദധിപാണ്ഡനാണെങ്കിൽ അവിടെ നിന്ന് നോക്കണ്ട്. അവസാനം തല താഴ്ത്തിക്കൊണ്ട് ഒരോട്ടം. ഓടി നേരെ പോയി യശോദയുടെ കൈയ്യിൽ തന്നെ പെട്ടു. യശോദ പിടിച്ചു.
"നിന്നെ കുറച്ച് ശിക്ഷിച്ചു വെയ്ക്കണം. ഇങ്ങനെ വിട്ടാൽ ശരിയാവില്യ."
കണ്ണനെ കെട്ടിയിടാൻ തന്നെ തീരുമാനിച്ചു. കരയാൻ തുടങ്ങി.
കൃതാഗസം തം പ്രരുദന്തമക്ഷിണീ
കർഷന്തമഞ്ജന്മഷിണീ സ്വപാണിനാ
രാവിലെ കണ്ണെഴുതി കൊടുത്തണ്ട് യശോദ. അതൊക്കെ കരഞ്ഞു കരഞ്ഞു മുഖത്ത് മുഴുവനായി. പക്ഷേ രണ്ടും ഒരേ കളറായതുകൊണ്ട് വ്യത്യാസം അറിയില്ല്യ.🤭 യശോദ വടി ചോട്ടിലിട്ടു. കെട്ടിയിടാനായി കയറെടുത്തു. ആരെയാ കെട്ടിയിടണത്?
ന ചാന്തർന്ന ബഹിര്യസ്യ ന പൂർവ്വം നാപി ചാപരം
പൂർവ്വാപരം ബഹിശ്ചാന്തർജ്ജഗതോ യോ ജഗച്ച യ:
തം മത്വാഽഽത്മജമവ്യക്തം മർത്ത്യലിംഗമധോക്ഷജം
ഗോപികാ ഉലൂഖലേ ദാമ്നാ ബബന്ധ പ്രാകൃതം യഥാ
ബന്ധുമിച്ഛതി യമേവ സജ്ജന-
സ്തം ഭവന്തമയി! ബന്ധുമിച്ഛതീ
സാ നിയുജ്യ രശനാഗുണാൻ ബഹൂൻ
ദ്വൃംഗുലോനമഖിലം കിലൈക്ഷത
കെട്ടിയിടണമെങ്കിൽ ഒരു സ്പേസ് ഉണ്ടെങ്കിലല്ലേ കെട്ടിയിടാൻ പറ്റുള്ളൂ. നമ്മളെ കെട്ടിയിടാം. നമ്മളില്ലാത്ത സ്ഥലത്തിലൂടെ കയറ് വലിക്കാം.
ഇവന് ഇല്ലാത്ത ഒരു സ്ഥലമില്യ!!
ന അന്തർ ന ബഹിർ യസ്യ ന പൂർവ്വം നാപി ചാപരം!
ശ്രീനൊച്ചൂർജി
*തുടരും. .*
ReplyForward
|
No comments:
Post a Comment