[28/11, 09:07] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം-17
കണ്ണിനു കണ്ണു മനമാകുന്ന കണ്ണ്
അനുഭവത്തിന്റെ രണ്ടാമത്തെ തലമാണ് മാനസികതലം. വികാരസങ്കൽപ്പമയമായ മനസ്സ് ഇന്ദ്രിയങ്ങളെന്ന ഉപകരണങ്ങളിൽക്കൂടി പ്രവർത്തിപ്പിക്കുമ്പോഴാണല്ലോ പ്രപഞ്ചാനുഭവമുണ്ടാകുന്നത്.
ഉണ്ടെന്നറിയുന്നതും പ്രവർത്തിപ്പിക്കുന്നതും മനസ്സാണ്. ഇവിടെ മനസ്സ് കാഴ്ചക്കാരനായും ഇന്ദ്രിയങ്ങൾ വെറും കാഴ്ചകളായും വേർതിരിയുന്നു. മനസ്സു കൈവിട്ടാൽ ഇന്ദ്രിയങ്ങൾ ഇല്ലാതായിത്തീരുന്നു. തുടർന്നു പ്രപഞ്ച വിഷയങ്ങളും. അപ്പോൾ ഇന്ദ്രിയങ്ങളെക്കാൾ പ്രബലനായ കാഴ്ചക്കാരനാണ് മനസ്സെന്നു സിദ്ധം. പ്രപഞ്ച വിഷയങ്ങളുടെ കാഴ്ചക്കാരൻ കണ്ണും മറ്റിന്ദ്രിയങ്ങളുമാണെങ്കിൽ
അവയുടെയും കാഴ്ചക്കാരനാണ് മനസ്സ്. ഇക്കാര്യമാണ് ആചാര്യൻ 'കണ്ണിനു കണ്ണു മനമാകുന്ന കണ്ണ്' എന്ന ഭാഗം കൊണ്ടു വെളിപ്പെടുത്തിയിരിക്കുന്നത്.
അതിനു കണ്ണായിരുന്ന പൊരുൾ താൻ
മൂന്നാമത്തെ അനുഭവഘട്ടമാണ് 'അഹംബോധ'തലം. ഒരു വ്യക്തിയുടെ മാനസികമായ എല്ലാ അനുഭവങ്ങളുടെയും കേന്ദ്രം 'ഞാൻ' എന്ന അഹംബോധമാണ്. ഒരു വ്യക്തിക്ക് ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നു മൂന്നനുഭവമണ്ഡലങ്ങളാണുള്ളതെന്ന് ഒന്നാം പദ്യത്തിന്റെ വ്യാഖ്യാനത്തിൽ നാം കണ്ടുവല്ലോ. ഇവ മൂന്നും ഒന്നിൽ മറ്റൊന്നില്ലാത്ത സ്വതന്ത്രാനുഭവമണ്ഡലങ്ങളാണ്. ജാഗ്രത്തിൽ സ്വപ്നവും സുഷുപ്തിയുമില്ല. സ്വപ്നത്തിൽ സുഷുപ്തിയും ജാഗ്രത്തുമില്ല. സുഷുപ്തിയിൽ സ്വപ്നവും ജാഗ്രത്തുമില്ല. എന്നാൽ മാറിമാറി വരുന്ന ഈ അനുഭവമണ്ഡലങ്ങളിൽ
മാറാതെ നിൽക്കുന്ന ഒരു കേന്ദ്രം എല്ലാവർക്കും കണ്ടെത്താൻ കഴിയും. ആ കേന്ദ്രമാണ് 'ഞാൻ' എന്ന അഹംബോധം. ഉണർന്നിരുന്നതും സ്വപ്നംകണ്ടതും ഉറങ്ങിയതും ഞാൻ തന്നെയാണെന്ന് എല്ലാവർക്കും അനുഭവമുള്ളതാണല്ലോ. സങ്കൽപ്പങ്ങളും വികാരങ്ങളും മാറിമാറി പ്രത്യക്ഷപ്പെടുന്നതും 'ഞാൻ' എന്ന കേന്ദ്രത്തിലാണെന്ന കാര്യം നിശ്ചയമാണ്. എന്തിനേറെ,
ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിത സംഭവങ്ങളെല്ലാം തങ്ങിനിൽക്കുന്നത് ഈ കേന്ദ്രത്തെയാശ്രയിച്ചാണ്.
ഇത്രയുമൊക്കെയാകാമെങ്കിൽ ഈ ജീവകേന്ദ്രം തന്നെയാകണം ഈ ജന്മത്തിൽ ആർജ്ജിച്ച സംസ്കാരവും പേറി തത്ക്കാല ശരീരത്തിൽ നിന്നും ഇറങ്ങി പോകുന്നത്; പുനർജന്മസംസ്കാരവുമേന്തി പുതിയൊരു ശരീരത്തിലേക്കു കടന്നുവരുന്നത്. എന്തായാലും 'ഞാൻ' എന്ന ബോധകേന്ദ്രം ഇല്ലെന്നുവന്നാൽ ഇന്ദ്രിയങ്ങളില്ല, ബാഹ്യപ്രപഞ്ചവുമില്ല. അപ്പോൾ
ബാഹ്യവിഷയങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും, അന്തിമമായ കാഴ്ചക്കാരൻ 'ഞാൻ' തന്നെയാണ്. അതായത്, 'ഞാൻ' ദൃക്കും മറ്റെല്ലാം ദൃശ്യങ്ങളും എന്നർത്ഥം. 'ഞാൻ' സത്യവും മറ്റെല്ലാം അസത്യങ്ങളും. വിചാരശക്തിയുള്ള ആർക്കും നിഷേധിക്കാനൊക്കാത്ത യുക്തിയുക്തമായ സത്യദർശനമാണിത്. അതായത് സകലരിലും ഞാൻ, ഞാൻ എന്നിങ്ങനെ സ്ഫുരിക്കുന്ന ബോധാംശം ജഗത്തിനാധാരമായ പരമസത്യത്തിന്റെ വ്യക്തമായ അംശമാണെന്നർത്ഥം.
ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[28/11, 09:07] +91 94955 57148: വിവേകചൂഡാമണി-97
മിഥ്യാഭീതിയിൽനിന്ന് ശിഷ്യനെ രക്ഷിക്കാൻ ഗുരു നല്കുന്ന
പൊള്ളയായ വാഗ്ദാനമോ, പ്രതീക്ഷയോ അല്ല ഇത്. ശിഷ്യനിൽ കുടികൊള്ളുന്ന നാശരഹിതമായ ആദ്ധ്യാത്മികസത്ത -- പരിപൂർണ്ണമായ ഈശ്വരീയഭാവം - താമസംവിനാ അയാൾക്ക് സാക്ഷാത്കരിക്കാൻ കഴിയുന്ന സച്ചിദാനന്ദസ്വരൂപം -- ഗുരുവിന്ന് വളരെ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. ഉപാധികളായ ശരീരമനോബുദ്ധികൾ മാത്രമാണ് മാറ്റത്തിന് വിധേയമാവുന്നത്. നിത്യ-ശുദ്ധ-ബുദ്ധ-മുക്ത സ്വഭാവമായ പരമാത്മചൈതന്യം ഈ ഉപാധികളിലൂടെ പ്രകടമാവുമ്പോൾ ഉണ്ടായിത്തീരുന്ന മിഥ്യാപ്രതീതിയത്രെ, പരിണാമവിധേയവും, നാമരൂപാത്മകവുമായ ദൃശ്യപ്രപഞ്ചം. നാനാത്വത്തിന്നോ, പരിണാമങ്ങൾക്കോ യഥാർത്ഥത്തിൽ ഉണ്മയില്ല; അവ കേവലം കല്പിതങ്ങളാണ്. ആ നിലയ്ക്ക് അപായമോ, മരണമോ ആത്മാവിനില്ല. അത് മനസ്സിന്റെ തോന്നൽ മാത്രമാണ്. അതിനാൽ സംശയലേശമെന്യേ, ഗുരു ശിഷ്യന്ന് ഉറപ്പു നല്കുന്നു- 'നിനക്കൊരപായവും സംഭവിക്കില്ല.'
ശാസ്ത്രസിദ്ധാന്തം ആശ്വാസപ്രദമായിരിക്കാം. അതിലെ പ്രഖ്യാപനം ആശാജനകവുമായിരിക്കാം. എന്നിരുന്നാലും അത് ജീവിതത്തിൽ പ്രായോഗികമാക്കാനുള്ള ഉപായമില്ലെങ്കിൽ എന്ത് പ്രയോജനം? അപ്രായോഗികമായ സിദ്ധാന്തത്തിന് ഹൈന്ദവതത്ത്വസംഹിതയിൽ സ്ഥാനമേ ഇല്ല. അതിനാൽ ഗുരു ഇവിടെ ദൃഢ സ്വരത്തിൽ പ്രഖ്യാപിക്കുന്നു --- 'ദുഃഖ ഭൂയിഷ്ഠമായ ഈ സംസാരസാഗരം കടക്കാൻ ഉപായമുണ്ട്'.
ഗുരുവിന്റെ ബുദ്ധിയിൽ രൂപംകൊണ്ട ഒരു സിദ്ധാന്തമാണോ ഇത്? അല്ല. പിന്നെയോ?പ്രാതിഭാസികമായ സംസാരത്തെ തരണം ചെയ്ത് പാരമാർത്ഥികമായ സത്യത്തെ സാക്ഷാത്ക്കരിച്ച നമ്മുടെ പൂർവികഋഷീശ്വരന്മാർ നടന്ന വഴിയാണിത്. ആത്മസാക്ഷാത്കാരത്തിനുള്ള പാവനമായ ഉപായത്തെ വിസ്തരിച്ച് പ്രതിപാദിക്കാൻ പുറപ്പെടുകയാണ് ഗുരു. അനാദികാലം തൊട്ടുള്ള ഗുരുശിഷ്യ പരമ്പരയിലൂടെ, ഇതിന്റെ പ്രാമാണ്യം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞതാണ് എന്നതിനാൽ ഇതിൽ സംശയത്തിന്നവകാശമില്ല.
ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[28/11, 09:10] +91 94955 57148: ഹരേ കൃഷ്ണാ
വളരെക്കാലം മുൻപ് നടന്ന ഒരു കാര്യമാണ്. പഞ്ചാബിലെ മുൾട്ടാനിൽ താമസിച്ചിരുന്ന ഒരു ബ്രാഹ്മണൻ ഉത്തര ഭാരതത്തിൽ വന്നു താമസിച്ചു. അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ മുകളിലത്തെ നിലയിൽ ഒരു മുഗൽ കുടുംബം താമസിച്ചിരുന്നു.പ്രാത കാലത്തു നിത്യവും ആ ബ്രാഹ്മണൻ താഴെ ഗീതാഗോവിന്ദ പദം ചൊല്ലുമ്പോൾ ആ സമയത്ത് ആ മുഗൽ കുടുംബത്തിലെ ഗൃഹനാഥൻ താഴെയ്ക്ക് ഇറങ്ങി പുറത്തേയ്ക്കു പോവാനായി വരിക പതിവുണ്ടായിരുന്നു. എന്നും ഈ ബ്രാഹ്മണൻ ഗീതാഗോവിന്ദ പദം ഗാനം ചെയ്യുന്നത് കേൾക്കാറുണ്ടായിരുന്നു.( ധീരസമീരേ യമുനാ തീരേ വസതി വനേ വനമാലീ )
ബ്രാഹ്മണന്റെ മധുര സ്വരത്തിലും ഗീതാഗോവിന്ദത്തിന്റെ ലളിത ആഭയിലും ആകൃഷ്ടനായി ആ മുസൽമാർ ഗോവണിപ്പടികൾ ഇറങ്ങി വരുമ്പോൾ കുറച്ചു നേരം നിന്നു ഈ ഗീതികൾ കേട്ടിരുന്നു. ബ്രാഹ്മണന് ആ മുഗിലൻ അത് ശ്രദ്ധിച്ചു കേൾക്കുന്നുണ്ടെന്നു മനസ്സിലായപ്പോൾ അദ്ദേഹം പതുക്കെ ചോദിച്ചു.സർക്കാർ താങ്കൾ ഈ പദങ്ങൾ എന്നും കേൾക്കുന്നുണ്ടല്ലൊ? എന്നാൽ എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ?
മുഗിലൻ പറഞ്ഞു. എനിയ്ക്ക് ഇതിലെ ഒരക്ഷരം പോലും മനസ്സിലാവുന്നില്ല എന്നാൽ ഇത് കേൾക്കുമ്പോൾ ആ പദങ്ങൾ എന്റെ ഹൃദയത്തിൽ തട്ടുന്നു. വീണ്ടും വീണ്ടും അതു കേൾക്കാൻ തോന്നുന്നു.ഇത് ഏതു പുസ്തകത്തിലേ വരികളാണ് അങ്ങു ഇത്ര സുന്ദരമായി ദിവസേന പാടുന്നത്. ബ്രാഹ്മണൻ പറഞ്ഞു. സർക്കാർ ഇത് "ഗീതാഗോവിന്ദം എന്ന പുസ്തകത്തിലെ പദങ്ങളാണ്.അങ്ങയ്ക്ക് പാടണം എന്ന ആഗ്രഹമുണ്ടെങ്കിൽ ഞാൻ പഠിപ്പിച്ചു തരാം. ഇതു കേട്ട് അയാൾ അതിനു സമ്മതിച്ചു. കുറച്ചു ദിവസങ്ങൾക്കകം അത് പഠിച്ച് സ്വയം പാടാൻ തുടങ്ങി.ഒരു ദിവസം ബ്രാഹ്മണൻ പറഞ്ഞു. അങ്ങ് ഇന് എവിടെ നിന്നെങ്കിലും പാടുകയാണെങ്കിൽ ഇത് അലസമായി പാടരുത്'. അങ്ങയ്ക്ക് ഈ അത്ഭുത അഷ്ടപദികളുടെ രഹസ്യം അറിയില്ല. കാരണം എവിടെ എവിടെയെല്ലാം ഇതു പാടുന്നുവോ അവിടെ ഭഗവാൻ ശ്രീകൃഷ്ണൻ സ്വയം വന്ന് ഇരുന്നു അതു കേൾക്കുന്നു. അതു കൊണ്ട് അങ്ങ് ഒരു കാര്യം ചെയ്യണം. അങ്ങ് എപ്പോഴാണോ ഇത് പാടുന്നത് അപ്പോർ അങ്ങ് ആ ശ്യാമ സുന്ദരന് അങ്ങയുടെ മുമ്പിൽ ഒരു പ്രത്യേക ആസനം നൽകണം. മുഗിലൻ പറഞ്ഞു. അയ്യോ അതു വളരെ പ്രയാസ്സമുള്ള കാര്യമാണ്. കാരണം ഞങ്ങൾ അന്യ വീട്ടുകാരുടെ സേവകർ ആണ്. അപ്പോൾ അവർ ഇടയ്ക്കിടെ എന്നെ വിളിച്ചുകൊണ്ടേയിരിയ്ക്കും. അപ്പൊൾ ഇടയ്ക്കിടെ എനിയ്ക്കെഴുന്നേറ്റ് പോവേണ്ടി വരും. ബ്രാഹ്മണൻ പറഞ്ഞു. എന്നാൽ അങ്ങ് ഒരു കാര്യം ചെയ്യൂ അങ്ങയുടെ സർക്കാരി കാര്യങ്ങൾ ചെയ്തതിനു ശേഷം അങ്ങ് ഇത് ഏകാന്തത്തിൽ പാടിയ്ക്കൊള്ളൂ.മുഗിലൻ പറഞ്ഞു. അതും പറ്റില്ല.എനിയ്ക്ക് ഒരു സ്വഭാവം ഉണ്ട്. ജോലി കഴിഞ്ഞു വീട്ടിൽ വന്നാൽ പിന്നെ പാട്ടു പാടിയാൽ എനിയ്ക്ക് ഉറങ്ങാൻ സമയം കിട്ടില്ല. ഒന്നരാടം ദിവസങ്ങളിൽ എനിയ്ക്ക് കുതിരപ്പുറത്തു കയറി എല്ലാ സ്ഥലത്തും റോന്ത് ചുറ്റണ്ട ജോലിയുണ്ട്. ബ്രാഹ്മണൻ പറഞ്ഞു. ശരി, നല്ലത് എങ്കിൽ കുതിരപ്പുറത്ത് കയറുമ്പോൾ അങ്ങ് അങ്ങയുടെ മുമ്പിലായി ഒരു ആസനം ശ്യാമ സുന്ദരനു വച്ച് പാടിയാൽ അദ്ദേഹം ആ ആസനത്തിൽ വിരാജമാനനാകും. ഈ ഭാവന മനസ്സിൽ വച്ച് അങ്ങു പദം പാടിയാൽ അതു കേൾക്കാനായി ശ്യാമ സുന്ദരൻ അവിടെ വന്നു ഇരിയ്ക്കും. മുഗിലൻ സമ്മതിച്ചു.അദ്ദേഹം കുതിരപ്പുറത്തു കയറുമ്പോൾ ഒരു ദിവസം ഗീതാഗോവിന്ദം പാടാൻ തുടങ്ങി. അന്ന് കുതിരപ്പുറത്തു പോവുമ്പോൾ താനിരിയ്ക്കുന്നതിനു മുമ്പിൽ ശ്യാമ സുന്ദരന് ഇരിപ്പിടം വയ്ക്കാൻ മറന്നു പോയി. വഴിയിൽ പോവുമ്പോൾ സ്വാഭാവികമായും പാടുന്ന അഷ്ടപദി പാടിക്കൊണ്ടാണ് പോയിരുന്നത്. പാടി പാടി പെട്ടെന്ന് കുതിരയുടെ പിന്നിൽ ഒരു ചിലങ്കയുടെ ശബ്ദം പിന്നാലെ വരുന്നതായി കേട്ടു .അദ്ദേഹം ആദ്യം വെറുതെ എന്തോ കേൾക്കുന്നതാണെന്നു ധരിച്ചു. എന്നാൽ ആ ചിലങ്കയുടെ ധ്വനിയുടെ ലയത്തിൽ കുതിര പെട്ടെന്നു അനങ്ങാതെ നിന്നു. അദ്ദേഹം കുതിരയിൽ നിന്നും ഇറങ്ങി ശബ്ദം കേൾക്കുന്ന സ്ഥലത്തേയ്ക്ക് പുറകിലോട്ട് നോക്കി.ആ ക്ഷണം അവിടെ ശ്യാമ സുന്ദരൻ പ്രകടമായി അദ്ദേഹത്തോട് ചോദിച്ചു. സർദാർ അങ്ങ് കുതിരപ്പുറത്തു നിന്നും ഇറങ്ങിയതെന്തിനാണ്? അങ്ങ് എത്ര മധുരമായി പാടുന്നു? ഇടയിൽ വച്ച് എന്തിനാണ് നിറുത്തിയത്? മുഗിളൻ ആശ്ചര്യപ്പെട്ടു നാലുപാടും നോക്കി. അദ്ദേഹം ഭഗവാന്റെ രൂപമാധുരി കണ്ട് വിഹ്വലനായി.വാക്കുകൾ പുറത്തു വരാതായി. അദ്ദേഹം പറഞ്ഞു .അങ്ങ് സംസാരത്തിന്റെ യജമാനൻ ആണ് .ഈ മൂഗിലന്റെ കുതിരയുടെ പിന്നാലെ വരുന്നത് എന്താണ്? ഭഗവാൻ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. ഞാൻ ഒളിച്ചു വരികയല്ല.ഞാൻ അങ്ങയുടെ പിന്നാലെ നൃത്തം ചെയ്താണ് വരുന്നത്. എന്താ അങ്ങയ്ക്കു അറിയില്ലെ ഏതു പദങ്ങളാണ് അങ്ങു ചൊല്ലുന്നത്.പാടുന്നത് എന്ന് .ഇത് ഒരു സാധാരണ കാവ്യമല്ല. അങ്ങ് ഇന്ന് എനിക്ക് കുതിരപ്പുറത്തിരിയ്ക്കാനുള്ള ഇരിപ്പിടം വയ്ക്കാൻ മറന്നു പോയി. അതു കൊണ്ട് ഞാൻ എല്ലാം മറന്നു നൃത്തം ചെയ്തു വരുന്നു. മുഗിലനു ഇതു കേട്ടപ്പോൾ മനസ്സിലായി താനെത്രയോ വലിയ അപരാധമാണ് ചെയ്തതെന്ന് .അദ്ദേഹം പരാധീനനായി. അടുത്ത ദിവസം രാവിലെ അദ്ദേഹം തന്റെ ജോലിയിൽ നിന്നും വിരമിച്ചു വൈരാഗ്യം വന്നു ശ്യാമ സുന്ദരന്റെ ഭജനത്തിൽ മുഴുകി. സത്യമാണ് ഒരിയ്ക്കൽ ആ മഹാപ്രഭുവിന്റെ ആ രൂപ മാധുരിയിൽ നിർല്ലീന മായാൽ വീണ്ടും സംസാരത്തിൽ എങ്ങിനെയാണ് ശേഷിയ്ക്കുന്നത്. ഇവിടെ മുഗിലഭക്തൻ പ്രഭു കൃപയാൽ മീർ മാധവൻ എന്ന പേരിൽ വിഖ്യാതനായിത്തീർന്നു.
ഹരേ ഹരേ കൃഷ്ണ
[28/11, 09:13] +91 94955 57148: ◈ ━━━━━━━━ ● ━━━━━━━━ ◈
*അയ്യപ്പന്റെ വാഹനം പുലിയല്ല, കുതിരയാണ്*.
◈ ━━━━━━━━ ● ━━━━━━━━ ◈
───────────────
പുലിവാഹനന്‍ അയ്യപ്പന്‍ എന്നാണല്ലോ പറയാറുള്ളത്. അയ്യപ്പന്റെ കഥകളിലെല്ലാം പുലിക്ക് വലിയ സ്ഥാനമാണ് ഉള്ളത്. എന്നാല്‍ തന്ത്ര ശാസ്ത്ര പ്രകാരം ഈ അറിവ് തെറ്റാണെന്ന് തെളിയുന്നു. അയ്യപ്പന്റെ വാഹനം കുതിരയാണ് . എന്നാല്‍ ഇത് വെറും വാദമല്ല, തെളിവുകളുമുണ്ട്.
അയ്യപ്പനെ ഉറക്കുന്നെന്ന് വിശ്വസിക്കുന്ന ഹരിവരാസനത്തില്‍ പോലും പറയുന്നു തുരഗ വാഹനനെന്നും വാജി വാഹനനെന്നും. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയുടെ വാഹനമായിരിക്കും കൊടിമരത്തിന് മുകളില്‍ ഉണ്ടാവുക. ശബരിമലയിലേത് കുതിരയാണ്.
───────────────
കണ്ണൂരിലെ തൃക്കൈക്കുന്ന് ക്ഷേത്രമടക്കമുള്ള ചിലയിടങ്ങളില്‍ അശ്വാരൂഢന്‍ ആയിട്ടുള്ള അയ്യപ്പനുണ്ട്.
എന്നാല്‍ പുരാണക്കഥ അനുസരിച്ച് അമ്മയ്ക്ക് പുലിപ്പാലിനായി പുലിപ്പുറത്തു വന്നെന്ന വിശ്വാസവുമായി ബന്ധപ്പെട്ടാണ് അയ്യപ്പനെ പുലി വാഹനനെന്ന് പറയുന്നത്. അതേസമയം 2 തരത്തില്‍ വാദങ്ങള്‍ ഉയരുന്നുണ്ട്. ശാസ്താവിന്റെ വാഹനമാണ് കുതിരയെന്നും അയ്യപ്പന്റെത് പുലി തന്നെയാണെന്നും.
───────────────
ഹരിവരാസനത്തിൽ "കളഭ കേസരി വാജി വാഹനം" എന്നാണ് വർണിക്കുന്നത്, കളഭം എന്നാൽ ആന, കേസരി എന്നാൽ സിംഹം വാജി എന്നാൽ കുതിര, 64 ശരണങ്ങളിൽ അയ്യപ്പനെ പുലിവാഹനനായും വാഴ്തുന്നു. ശാസ്താവിന്റെ വിവിധ ഭാവങ്ങളിൽ ഇത്യാദികളേ ഒക്കെ വാഹനമായ് അദ്ദെഹം സ്വീകരിക്കുന്നു. ശാസ്താവിനെ പലരീതൈയിൽ ഉള്ള ഭാവങ്ങളിൽ കാണാം, പ്രഭാ എന്ന പത്നിയൊടും സത്യകൻ എന്ന പുത്രനോടും കൂടി, പൂർണാ പുഷ്കലാ എന്നീ പത്നിമാരൊടു കൂടി, വേട്ടയാടുന്ന വേട്ടശാസ്താവായി, നിത്യ ബ്രഹ്മചാരിയായ അയ്യപ്പനായി ഒക്കെ ശാസ്തൃ സങ്കൽപ്പം ഉണ്ട്. എന്നിരുന്നാലും ശാസ്താവിന്റെ മുഖ്യ വാഹനം കുതിര തന്നെയാണ്.
───────────────
"കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ"
───────────────
*ശാസ്താവിന്റെ വാഹനം*
───────────────
ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ സ്വരൂപംഏതിലൂടെ ഭക്തര്‍ക്കു സ്പഷ്ടമാകുന്നുവോ (ഭക്തരില്‍ എത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം. സാധാരണയായി തിര്യഗ് രൂപങ്ങളില്‍ ഒന്നായിരിക്കും വാഹനമായി പറയുക.
───────────────
വിഷ്ണുവിനു ഗരുഡന്‍, ശിവനു വൃഷഭം, ദുര്‍ഗയ്ക്കു സിംഹം, സരസ്വതിക്കു ഹംസം എന്നിങ്ങനെ.’പുലിവാഹനനേ ശരണം പൊന്നയ്യപ്പാ’ എന്ന് ഭക്തിപൂര്‍വ്വം നാം ശരണം വിളിക്കാറുണ്ട്.
───────────────
പന്തളം രാജ്ഞിയുടെ തലവേദന ശമിപ്പിക്കുന്നതിനു പുലിപ്പാല്‍ തേടിപ്പോയ അയ്യപ്പന്‍ പുലിരൂപം ധരിച്ച ദേവേന്ദ്രനു മുകളിലേറി കൊട്ടാരത്തില്‍ തിരിച്ചെത്തി എന്നാണു ഐതിഹ്യം. അതിനാല്‍ പുലിവാഹനനായ അയ്യപ്പന്‍ ഭക്തമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. എന്നാല്‍ തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളില്‍ ശാസ്താവിന്റെ വാഹനമായി പറയുന്നത് കുതിരയെ ആണ്.
───────────────
ഭഗവാന്റെ ധ്വജപ്രതിഷ്ഠകളില്‍ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ.
───────────────
വാജിവാഹനന്‍, തുരഗവാഹനന്‍, തുരംഗവാഹനന്‍, ഹയാരൂഢന്‍, അശ്വാരൂഢന്‍ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്ത എന്നെല്ലാമാണു തുരഗം (തുരംഗം), അശ്വം, വാജി, ഹയം എന്നീ പദങ്ങള്‍ക്കെല്ലാമുള്ള സാമാന്യാര്‍ത്ഥം. മനുഷ്യന്റെ ചിന്തകളെയാണു ധര്‍മ്മമൂര്‍ത്തിയായ ശാസ്താവിന്റെ വാഹനമായി കല്‍പ്പിച്ചിരിക്കുന്നത്.
───────────────
അതിവേഗം സഞ്ചരിക്കുന്ന ചിന്തകളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാണ്‍ ഭഗവാന്റെ കയ്യിലാണ്. വ്രതവിശുദ്ധിയാണു കടിഞ്ഞാണ്‍. ഭക്തന്റെ ചിന്തകളെ നേര്‍വഴിക്കുനയിക്കുന്നവന്‍ എന്നു സൂചിപ്പിക്കുവാനാണു പ്രതീകാത്മകമായി തുരഗവാഹനനായി ശാസ്താവിനെ പൂര്‍വ്വികര്‍ അവതരിപ്പിച്ചത്.
───────────────
കാറ്റിനെ വെല്ലുന്ന വേഗത്തില്‍ പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടില്‍ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാന്‍ എഴുന്നള്ളുന്ന വില്ലാളിവീരനാണു ധര്‍മ്മശാസ്താവ് എന്ന് ഒരു ധ്യാനശ്ലോകത്തില്‍ ഭഗവാനെ വന്ദിക്കുന്നതും അതിനാല്‍ത്തന്നെ ശ്രദ്ധേയമാണ്.
───────────────
ആരൂഢഃ പ്രൗഢവേഗ പ്രവിജിതപവനം തുംഗതുംഗം തുരംഗം
ചേലം നീലം വസാനഃ കരതലവിലസല്‍ കാണ്ഡകോദണ്ഡ ദണ്ഡഃ
രാഗദേ്വഷാദിനാനാവിധമൃഗപടലീഭീതികൃല്‍ ഭൂതഭര്‍ത്താ
കുര്‍വ്വന്നാഖേടലീലാം പരിലസതു മനഃകാനനേ മാമകീനേ
───────────────
വേദങ്ങളില്‍ വാജി ശബ്ദം ബലവാനായ ജീവാത്മാവ് എന്ന അര്‍ത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. അപ്പോള്‍ വാജിവാഹനന്‍ ജീവാത്മാവിനോടു ചേര്‍ന്ന പരമാത്മാവ് എന്ന ആശയവും ഉള്‍ക്കൊള്ളുന്നു.
───────────────
മദമേറിയ ആനപ്പുറത്ത് ഏറിയവനായും (മദഗജാരൂഢം) ശാസ്താവിനെ ധ്യാനിക്കാറുണ്ട്. ശാസ്താവിന്റെ ശത്രുനാശകഭാവത്തിലുള്ള ധ്യാനങ്ങളിലാണു (രജോഗുണ, തമോഗുണ ധ്യാനങ്ങളില്‍) മദഗജവാഹനം പറയപ്പെടുന്നത്.
───────────────
തേജോമണ്ഡലമധ്യഗം ത്രിണയനംദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷു കാര്‍മുകലസ•ാണിക്യപാത്രാഭയം
ബിഭ്രാണം കരപങ്കജൈര്‍ മദഗജസ്‌കന്ധാധിരൂഢം വിഭും
ശാസ്താരം ശരണം ഭജാമി സതതംത്രൈലോക്യസമ്മോഹനം
കല്‍ഹാരോജ്ജ്വല നീലകുന്തളഭരംകാളാംബുദശ്യാമളം
കര്‍പ്പൂരാകലിതാഭിരാമവപുഷംകാന്തേന്ദു ബിംബാനനം
ശ്രീ ദണ്ഡാങ്കുശപാശശൂല വിലസത്പാണിം മദാന്ധദ്വിപാ-
രൂഢം ശത്രുവിമര്‍ദ്ദനം ഹൃദി മഹാശാസ്താരമാദ്യം ഭജേ
───────────────
മദയാനയുടെ സവിശേഷത എന്തിനേയും തല്ലിത്തകര്‍ക്കാനുള്ള ആക്രമണോത്‌സുകതയാണ്. ആ മദയാനയെ നിയന്ത്രിച്ച് അതിനു മുകളിലേറി ശത്രു സമൂഹത്തിനു നേരെ പടനയിക്കുന്ന മഹാപരാക്രമിയാണു ശാസ്താവ്.
───────────────
വ്യാഘ്രം (പുലി, കടുവ), സിംഹം (ഹരിവരാസനം) എന്നീ വാഹനങ്ങളേറിയ ശാസ്താസങ്കല്‍പ്പങ്ങളും ഇതു തന്നെ ആണു സൂചിപ്പിക്കുന്നത്.
───────────────
ധര്‍മ്മമാര്‍ഗ്ഗത്തില്‍ ചലിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന കാമക്രോധലോഭമോഹമദമാത്‌സര്യാദികളാകുന്ന ശത്രുക്കളെ എതിരിടാന്‍ വാഹനമേറിയ ശാസ്താവിന്റെ കൃപ ഭക്തനു ആവശ്യമായി വരുന്നു. കരുണാമൂര്‍ത്തിയായ ഭഗവാന്‍ ഭക്തനെ രക്ഷിക്കാന്‍ വന്നെത്തുകയും ചെയ്യുന്നു.
───────────────
*യോഗപട്ടബന്ധനവും ചിന്മുദ്രയും*
───────────────
ധ്യായേദാനന്ദകന്ദം പരമഗുരുവരം ജ്ഞാനദീക്ഷാ കടാക്ഷം
ചിന്മുദ്രം സത്സമാധിം സുകൃതിജനമനോമന്ദിരം സുന്ദരാംഗം
ശാന്തം ചന്ദ്രാവതംസം ശബരിഗിരിവരോത്തുംഗ പീഠേ നിഷണ്ണം
ചിന്താരത്‌നാഭിരാമം ശ്രുതിവിനുതപദാംഭോരുഹം ഭൂതനാഥം
───────────────
ചിന്മുദ്രയോടും പട്ടബന്ധനത്തോടും കൂടിയ അയ്യപ്പവിഗ്രഹമാണു പരശുരാമന്‍ ശബരിമലയില്‍ പ്രതിഷ്ഠിച്ചത് എന്ന് ഭൂതനാഥോപാഖ്യാനത്തില്‍ പറയുന്നു.
───────────────
1950ലെ അഗ്നിബാധയ്ക്കുശേഷം പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹമാണു ഇന്നു നാം കാണുന്നത്. ചിന്‍മുദ്രധരിച്ച് യോഗപട്ട ബന്ധനത്തോടെ സമാധിയില്‍ സ്ഥിതിചെയ്യുന്ന രൂപത്തിലാണു ശബരിമല ശാസ്താവിന്റെ വിഗ്രഹം. നരസിംഹമൂര്‍ത്തിയുടെ യോഗനരസിംഹ സങ്കല്‍പ്പത്തിലുള്ള വിഗ്രഹങ്ങളിലും യോഗപട്ടബന്ധനം കാണാം. യോഗപട്ടബന്ധത്തോടു കൂടിയ യോഗദക്ഷിണാമൂര്‍ത്തിയുടെയും അഗസ്ത്യമഹര്‍ഷിയുടേയും വിഗ്രഹങ്ങള്‍ ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും കാണാം.
───────────────
ഉത്കുടികാസനം എന്നാണു ഈ ആസനത്തിനു പേര് എന്ന് വൈഖാനസാഗമം (ഉത്കുടികാസനമസൈ്യത ഊരുമധ്യേ വസ്‌ത്രേണ ബന്ധ്യ). യോഗപട്ടബന്ധനത്തോടു കൂടിയ രൂപത്തിന്റെ പ്രാധാന്യം എന്താണ് എന്നു നോക്കാം.
───────────────
മുട്ടിനുമുകളിലൂടെ ശരീരം ചുറ്റി ബന്ധിച്ചിരിക്കുന്ന വസ്ത്രഖണ്ഡമാണു യോഗപട്ടം. ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ ശരീരമനസ്സുകളുടെ സമ്പൂര്‍ണ്ണ നിയന്ത്രണം സാധ്യമാകുന്ന യോഗാസനമാണു യോഗപട്ടബന്ധം.
───────────────
ശത്രുനിഗ്രഹം നടത്തിയശേഷം സമസ്തചിന്തകളേയും അടക്കി സമാധിഅവസ്ഥയില്‍ സ്ഥിതിചെയ്യുന്ന മഹായോഗിമാരാണു ശാസ്താവും യോഗനരസിംഹമൂര്‍ത്തിയും. ലൈംഗികവികാരങ്ങളുടെ സമ്പൂര്‍ണ്ണനിരോധനവും ഇതിലൂടെ സിദ്ധിക്കുന്നു. ശബരിമലയില്‍ മഹായോഗിയായ ശാസ്താവാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാലുകള്‍ പിണച്ചുവെച്ച് യോഗപട്ടബന്ധനത്തോടെ ഇരിക്കുന്ന ചതുര്‍ബാഹുവായ വിഗ്രഹങ്ങളാണു യോഗനരസിംഹസ്വാമിയുടേത്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമീ ക്ഷേത്രത്തില്‍ യോഗനരസിംഹപ്രതിഷ്ഠ കാണാം. മിക്ക യോഗനരസിംഹസ്വാമീ ക്ഷേത്രങ്ങളും മലമുകളില്‍ ആണ് എന്നതും ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ജില്ലയിലെ പെരിയമലൈയില്‍ ഉള്ള തിരുക്കഡിഗൈ (ശോലിംഗപുരം) ക്ഷേത്രം, മധുരയ്ക്കടുത്തുള്ള നരസിംഹം യാനമലൈ ഗുഹാക്ഷേത്രം, കര്‍ണ്ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ മേലുകോട്ടൈ(യാദുഗിരി) ക്ഷേത്രം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
───────────────
ചിന്മുദ്രയോടുകൂടിയാണു ശബരിമല ശാസ്താവ് നിലകൊള്ളുന്നത്.
───────────────
വലതുകയ്യിലെ ചൂണ്ടുവിരല്‍ തള്ളവിരലിനോടു ചേര്‍ത്തു വൃത്താകാരമാക്കിയും ചെറുവിരല്‍ , മോതിരവിരല്‍, നടുവിരല്‍ എന്നിവ നിവര്‍ത്തിയും പിടിക്കുന്നതാണു ചിന്മുദ്ര. നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന മൂന്നുവിരലുകള്‍ ജാഗ്രത്, സ്വപ്‌ന, സുഷുപ്തി അവസ്ഥകളേയും, വൃത്താകാരത്തില്‍ പിടിച്ചിരിക്കുന്ന ഇരുവിരലുകള്‍ തുരീയാവസ്ഥയേയും ദ്യോതിപ്പിക്കുന്നു. ചിന്മുദ്ര, ജ്ഞാന മുദ്ര, വ്യാഖ്യാന മുദ്ര എന്നിവയാണു വിദ്യാപ്രദായകനായ യോഗദക്ഷിണാമൂര്‍ത്തിയുടെയും വിഗ്രഹങ്ങളില്‍ കാണാനാവുക.
───────────────
ചിന്മുദ്രാങ്കിതനായ ദേവന്‍ ആത്മവിദ്യ അരുളുന്ന ജഗദ്ഗുരുവാണ്. ചിന്മുദ്രയുടെ കായികമായ പ്രവര്‍ത്തനം മൂലം കുണ്ഡലിനീശക്തി ഉണര്‍ന്നു ഷഢാധാരചക്രങ്ങള്‍ കടന്നു യോഗിമാര്‍ ബ്രഹ്മാനന്ദം അനുഭവിക്കുന്നു. ഏകാഗ്രത കൂട്ടുവാനും ശരീരത്തില്‍ സവിശേഷമായ ഊര്‍ജ്ജപ്രവാഹം ഉണ്ടാക്കുവാനും ചിന്മുദ്ര സഹായിക്കുന്നു. ചിന്മുദ്രയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ച സ്വാമി വിവേകാനന്ദന്‍
‘കീദൃശീ ചിന്മുദ്ര?’
എന്ന് ചട്ടമ്പി സ്വാമികളോടു ചോദിച്ചുവെന്നും അതിനു ചട്ടമ്പി സ്വാമികള്‍ പ്രമാണഗ്രന്ഥങ്ങളെ ഉദ്ധരിച്ചു മറുപടി നല്‍കിയെന്നും ചരിത്രം.
───────────────
കേരളത്തിലെ പുരാതന ശാസ്താക്ഷേത്രങ്ങളില്‍ നില്‍ക്കുന്ന രൂപത്തിലും ഇരിക്കുന്ന രൂപത്തിലും സ്വയം ഭൂലിംഗരൂപത്തിലും രൂപമില്ലാത്ത ശിലാഖണ്ഡരൂപത്തിലും ഒക്കെയുള്ള ശാസ്താ വിഗ്രഹങ്ങള്‍ കാണാം.
───────────────
ഇരുകരങ്ങളോടു കൂടിയ വിഗ്രഹങ്ങളാണു ബഹുഭൂരിപക്ഷവും. നില്‍ക്കുന്ന രൂപത്തിലുള്ള വിഗ്രങ്ങളില്‍ വില്ലും അമ്പും ധരിച്ച രൂപമാണു കാണുന്നത് (എരുമേലി, തിരുവുള്ളക്കാവ്). ഇരിക്കുന്ന രൂപത്തിലുള്ള വിഗ്രഹങ്ങളില്‍ ഒരു കാല്‍ മടക്കി വീരാസനത്തില്‍ ഇരുന്ന് ഇടതു കൈ കാല്‍മുട്ടിനു മുകളില്‍ വെച്ച് വലതുകയ്യില്‍ അമൃതകലശം, താമരപ്പൂവ്, ചുരിക, ഗ്രന്ഥം, ശിവലിംഗം, അഭയ മുദ്ര, വരദ മുദ്ര എന്നിവയില്‍ ഏതെങ്കിലും ധരിച്ച് ഇരിക്കുന്ന വിധമാണു കൂടുതലും.
───────────────
യോഗപട്ടബന്ധനവും വിഗ്രഹങ്ങളില്‍ കാണാം. ശബരിമലയിലെ അതേ മാതൃക പിന്തുടര്‍ന്നാണു ഇപ്പോള്‍ ബഹുഭൂരിപക്ഷം ശാസ്താക്ഷേത്രങ്ങളിലും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുന്നത്. താരതമേൃന ആധുനിക കാലഘട്ടത്തില്‍ നിര്‍മ്മിക്കുകയോ പുനഃപ്രതിഷ്ഠ നടത്തുകയോ ചെയ്ത ക്ഷേത്രങ്ങളിലാണു ശബരിമലയിലെ വിഗ്രഹത്തിനു സമാനമായ വിഗ്രഹങ്ങള്‍ കാണുന്നത്.
───────────────
ശാസ്താവിന്‍റെ കുട്ടിക്കാലം..
ശൈവ-വൈഷ്ണവ ചേതസ്സുള്ള അദ്ദേഹം കൈലാസത്തില്‍ വളരുന്ന ഈ സമയത്ത്, ഗണപതി ഭഗവാനെ തന്‍റെ വാഹനം എന്ന രീതിയില്‍ സങ്കല്‍പ്പിച്ച് വിളയാടാന്‍ തുടങ്ങി.
ഈ കാഴ്ച കണ്ട് പാര്‍വ്വതി ദേവി ദുഃഖിതയായി!!
───────────────
സ്വന്തം ഭര്‍ത്താവിനു മോഹിനിയില്‍ ഉണ്ടായ പുത്രന്‍, തന്‍റെ പ്രിയപ്പെട്ട ഉണ്ണിയെ വാഹനമാക്കിയതില്‍ ദേവിക്ക് ദുഃഖമുണ്ടായത് സ്വാഭാവികം.ഈ ദുഃഖം ദേവി നാരദനോട് സൂചിപ്പിച്ചു.തന്‍റെ ജന്മവൃത്താന്തം അറിയാത്ത ശാസ്താവ്, ഗണപതി ഭഗവാന്‍ സ്വന്തം ജ്യേഷ്ഠനാണെന്ന് മനസിലാക്കാത്തതിനാലാണ് അദ്ദേഹത്തെ വാഹനമായി സങ്കല്‍പ്പിച്ചതെന്ന് നാരദനു ബോധ്യമായി.
ഇനി ഒറ്റ പോംവഴിയെ ഉള്ളു..
ധര്‍മ്മശാസ്താവ് സ്വന്തം ജന്മരഹസ്യം അറിയണം!!
എങ്ങനെ??
അതിനും നാരദര്‍ വഴി കണ്ടെത്തി.
───────────────
ആ വഴി നാരദര്‍ ദേവിക്ക് ഉപദേശിച്ച് കൊടുത്തു..
നാരദരുടെ ഉപദേശപ്രകാരം ദേവി ശാസ്താവിനോട് ചോദിച്ചു:
"ഉണ്ണിയുടെ അമ്മയുടെ ഭാര്യയെ ഉണ്ണി എന്ത് വിളിക്കും?"
───────────────
ധര്‍മ്മശാസ്താവിന്‍റെ അമ്മ, മോഹിനിയാണ്, അതായത് മഹാവിഷ്ണു.അദ്ദേഹത്തിന്‍റെ ഭാര്യ മഹാലക്ഷിയാണ്.ആ ദേവിയെ ശാസ്താവ് എന്ത് വിളിക്കും എന്നാണ് ചോദ്യം...
തന്‍റെ ജന്മരഹസ്യം ശാസ്താവിനു മനസിലാക്കാന്‍ വേണ്ടിയാണ് നാരദര്‍ ഇങ്ങനെ ഒരു ചോദ്യം ചോദിപ്പിച്ചത്...
എന്നാല്‍ ശാസ്താവ് ഞെട്ടിപ്പോയി!!
ഇതെന്ത് ചോദ്യം??
അമ്മയുടെ ഭാര്യയോ??
അദ്ദേഹം ചിന്താകുഴപ്പത്തിലായി.
───────────────
ഒടുവില്‍ ശാസ്താവ് ഉത്തരം തേടി മഹാദേവസവിധത്തില്‍ ചെന്നു.എന്നാല്‍ മോഹിനിയെ കണ്ട് ഭ്രമിച്ച കഥ പറയാനുള്ള സങ്കോചം മൂലം, പരമശിവന്‍ കഥ വിശദമാക്കാന്‍ നന്ദികേശനോട് സൂചിപ്പിച്ചു.അങ്ങനെ പരമേശ്വരന്‍റെ നിര്‍ദ്ദേശപ്രകാരം നന്ദികേശന്‍, മുദ്രകൈയ്യാല്‍ ശാസ്തോല്‍പത്തി ആടി കാണിച്ചു.
തന്‍റെ ജന്മവൃത്താന്തം അറിഞ്ഞപ്പോള്‍, ഗണപതി ജ്യേഷ്‌ഠനാണെന്നു ബോധ്യപ്പെട്ട ശാസ്‌താവ്, ഗണപതി ഭഗവാനെ വാഹനമാക്കി സങ്കല്‍പ്പിക്കുന്നത് മാറ്റി, കുതിരയെ വാഹനമായി സ്വീകരിക്കുന്നു.
───────────────
ദേവനാരായണന്‍ ശാസ്താവിന്‍റെ വാഹനം കുതിരയാകാന്‍ കാരണമായ കഥ പറഞ്ഞ് നിര്‍ത്തി, എന്നിട്ട് ഒരു കാര്യം കുടി സൂചിപ്പിച്ചു:
"കൊടിമരമുള്ള ക്ഷേത്രങ്ങളില്‍, കൊടിമരത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്നത്, ആ ദേവന്‍റെ വാഹനത്തെ ആയിരിക്കും"
─── ❖ ── ✦ ── ❖ ───
*𝓴𝓪𝓻𝓲𝓴𝓴𝓸𝓭𝓮 𝓭𝓮𝓿𝓲 𝓴𝓼𝓱𝓮𝓽𝓱𝓻𝓪𝓶 -27-11-19*

1 comment:
സ്വാമി ശരണം
Post a Comment