Monday, November 25, 2019

കാളിദാസന്റെ രസകരമായ ഒരു സമസ്യാപൂരണം പ്രസിദ്ധമാണ്..
. ഗുളു. ഗുഗ്ഗുളു .. ഗുഗ്ഗുളു ... ഇതായിരുന്നു സമസ്യ... എഴുതിയത് ഇങ്ങനെയും.
 .ജംബൂഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപികമ്പിതശാഖാഭ്യാം

ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു

കപികമ്പിതശാഖാഭ്യാം (കുരങ്ങന്മാര് കുലുക്കുന്ന കൊമ്പുകളില് നിന്നു്) പക്വാനി ജംബൂഫലാനി (പഴുത്ത ഞാവല്പ്പഴങ്ങള്) വിമലേ ജലേ പതന്തി (ശുദ്ധജലത്തില് വീഴുന്നു)-“ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു”. അനുഷ്ടുപ്പു വൃത്തത്തിൽ എഴുതി ...

No comments: