࿇ ══━━━━✥◈✥━━━━══ ࿇
*ജപസമയത്ത് അരുതാത്ത കാര്യങ്ങൾ*
࿇ ══━━━━✥◈✥━━━━══ ࿇
മന്ത്ര ജപത്തിൽ ഏകാഗ്രതക്കാണ് പ്രാമുഖ്യം. ഏകാഗ്രത ഇല്ലാത്ത ജപം വ്യർത്ഥമാണ്.അതുകൊണ്ട് ജപസമയത്ത് മറ്റ് ശാരീരികമോ മാനസികമോ ആയ പ്രവർത്തനങ്ങളിലേർപ്പെടരുത്. കോട്ടുവായ, മൂരി നിവരൽ, ഉറക്കം, തുമ്മൽ, തുപ്പൽ, ഭയം, ചൊറിയൽ, കോപം, സംഭാഷണം, കൈ കാൽ നീട്ടൽ, മന്ത്രധ്വനിയല്ലാതെ മറ്റ് ശബ്ദം പുറപ്പെടുവിക്കൽ, ഈശ്വരേതരചിന്ത ഇവയിൽ ഏർപ്പെടരുത്.
*********************
മാലാ തോ കർ മേം ഫിരൈ ജീഭ് ഫിരൈ മുഖ് മാഹിം
മനുവാ ദഹും ദിസി ഫിരൈ യഹ് തോ സുമിരൻ നാഹിം.
══━━━━══━━━━══━━━━
മാല കൈയ്യിൽ തിരിയുന്നു. നാക്ക് വായ്ക്കകത്ത് തിരിയുന്നു. മനസ്സ് പത്ത് ദിക്കുകളിലും സഞ്ചരിക്കുന്നു. ഇത് (ശരിയായ) നാമജപം അല്ല
═━━━━══━━━━══━━━━
*ജപസംഖ്യ കണക്കാക്കൽ*
═━━━━══━━━━══━━━━
മന്ത്രസിദ്ധി വരുത്താൻ മന്ത്രങ്ങൾ ലക്ഷാധികം ആവൃത്തി ജപിക്കേണ്ടതായി വരും. ഇത് ഒരു ദിവസം കൊണ്ട് സാധിക്കുന്നതല്ലാത്തതുകൊണ്ട് പല ദിവസങ്ങളായി ജപിച്ച് സാധിക്കേണ്ടതായി വരും. അപ്പോൾ ഓരോ ദിവസവും ജപിച്ചുതീരുന്ന മന്ത്രങ്ങളുടെ സംഖ്യ കണക്കാക്കേണ്ടിവരും. ഇത് പലതരത്തിൽ കണക്കാക്കാം.
═━━━━══━━━━══━━━━
മന്ത്രം 100 ആവൃത്തി ജപിച്ചുതീരുമ്പോൾ ഒരു പൂവോ, ധാന്യമോ മാറ്റി വെക്കാം. ഇല്ലെങ്കിൽ സ്വന്തം വിരലുകളിലെ പർവങ്ങളെക്കൊണ്ട് എണ്ണുന്ന ഒരു സമ്പ്രദായമുണ്ട്. ഇതിന് " കരമാല " എന്ന് പറയുന്നു.
═━━━━══━━━━══━━━━
മോതിരവിരലിന്റെ രണ്ടാമത്തെ പർവം മുതൽ എണ്ണം തുടങ്ങി ചെറുവിരലിലെ 3 പർവങ്ങൾ, മോതിരവിരലിലെ അഗ്രഭാഗം, നടുവിരലിന്റെ അഗ്രഭാഗം, ചൂണ്ടുവിരലിന്റെ 3 പർവങ്ങൾ (ആകെ 10) ഇതിന് " കരമാല " എന്ന് പറയുന്നു.
═━━━━══━━━━══━━━━
*ജപമാല*
═━━━━══━━━━══━━━━
ജപിച്ച മന്ത്രങ്ങളുടെ സംഖ്യ കണക്കാക്കുന്നതിന് കരമാലപോലെ തന്നെ മണിമാലയും ഉപയോഗിക്കാം.
═━━━━══━━━━══━━━━
രുദ്രാക്ഷമണി, ശംഖ്, താമരക്കിഴങ്ങ്, മുത്ത്, സ്ഫടികം, രത്നം, സ്വർണ്ണമണി, പവിഴം, വെള്ളിമണി, ദർഭയുടെ വേര് മുറിച്ചുണ്ടാക്കിയ മണികൾ, തുളസിയുടെ വേര് മുറിച്ച് രൂപപെടുത്തിയ മണികൾ തുടങ്ങിയവയെക്കൊണ്ട് മണിമാലകൾ (ജപമാല) ഉണ്ടാക്കാം.
═━━━━══━━━━══━━━━
മാലയെ ജപത്തിന് ഉപയോഗിക്കുന്നതിന് മുമ്പ് മന്ത്രം കൊണ്ട് സംസ്കരിക്കണം. അതിന് മാലയെ 9 അരയാലിലകൊണ്ടോ, 9 പേരാലിലകൊണ്ടോ വൃത്താകൃതിയിൽ ഇല ഉണ്ടാക്കി അതിൽ വെച്ച് പഞ്ചഗവ്യം കൊണ്ട് അഭിഷേകം ചെയ്യണം. (വാഴയിലയുമാകാം). പിന്നീട് ശുദ്ധജലം കൊണ്ട് കഴുകണം. എന്നിട്ട് ചന്ദനം, അകിൽ കർപൂരം ഇവയുടെ ചൂർണ്ണം കൊണ്ട് തുടക്കണം. പിന്നീട് പ്രാണ പ്രതിഷ്ഠ ചെയ്യണം. എന്നിട്ടേ മാല ജപത്തിന് ഉപയോഗിക്കാവു. ജപിക്കുമ്പോൾ മാലയെ ആരും കാണാത്ത തരത്തിൽ സഞ്ചിക്കകത്തിട്ട് നെഞ്ചിനു നേരെ പിടിച്ച് ജപിക്കണം. ഭൂതരാക്ഷസവേതാളസിദ്ധഗന്ധർവചാരണന്മാർ മാലയുടെ ശക്തിയെ ബാധിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വിരലുകളിലെ എല്ലുകളെ മാലയാക്കിയും ജപിക്കാനുള്ള നിർദ്ദേശങ്ങൾ മന്ത്രശാസ്ത്രത്തിലുണ്ട്.
═━━━━══━━━━══━━━━
ശത്രുനാശകാര്യങ്ങൾക്ക് താമരക്കിഴങ്ങ് മാലയും, പാപനാശത്തിന് ദർഭവേരിന്റെ മണികളും, അഭീഷ്ടസിദ്ധിക്ക് വെള്ളമുത്തുകൾകൊണ്ടുള്ള മാലയും, ധനലാഭത്തിന് പവിഴമാലയും ഉപയോഗിക്കാം.
═━━━━══━━━━══━━━━
സുഖഭോഗത്തിനും മോക്ഷത്തിനും രക്തചന്ദനം കൊണ്ടുള്ള മാല, വിഷ്ണുമന്ത്രത്തിന് തുളസീമാല, ഗണപതി മന്ത്രത്തിന് ആനക്കൊമ്പ് മാല, ത്രിപുരാമന്ത്രത്തിന് രുദ്രാക്ഷമാല, താരാമന്ത്രത്തിന് ശംഖ് മാല എന്നിവ ഉപയോഗിക്കാം.
═━━━━══━━━━══━━━━
സാമ്പത്തികകാര്യങ്ങൾക്ക് 27 മണികളുള്ള മാല, മാരണ കാര്യങ്ങൾക്ക് 15 മണികളുള്ള മാല, കാമസിദ്ധിക്ക് 54 മണികളുള്ള മാല, 108 മണികളുള്ള മാല ഇവ ഉപയോഗിക്കാം.
═━━━━══━━━━══━━━━
ജപമാലയുടെ മണികൾ എണ്ണാൻ പ്രത്യേക വിരലുകൾ ഉപയോഗിക്കണം.
═━━━━══━━━━══━━━━
ശാന്തി, പുഷ്ടി, സ്തംഭനം, വശീകരണം എന്നിവയ്ക്ക് തള്ളവിരലിന്റെ അഗ്രഭാഗം കൊണ്ട് മണികൾ നീക്കണം.
═━━━━══━━━━══━━━━
ആകർഷണകാര്യങ്ങളിൽ തള്ളവിരലും മോതിരവിരലും ചേർത്ത് മണികൾ നീക്കണം.
═━━━━══━━━━══━━━━
വിദ്വേഷണകർമ്മത്തിൽ തള്ളവിരൽ, ചൂണ്ടുവിരൽ എന്നിവ ചേർത്തും, മാരണ കാര്യങ്ങളിൽ തള്ളവിരൽ ചെറുവിരൽ എന്നിവ ചേർത്തും മണികൾ നീക്കണം.
═━━━━══━━━━══━━━━
മണികൾ നീക്കുമ്പോൾ മാലയുടെ നടുക്കുള്ള മധ്യമണികടന്നു പോകരുത്. മധ്യമണിയിൽ നിന്നും മാല തിരിച്ചു ജപിക്കണം. ജപിക്കുമ്പോൾ മാല കൈയ്യിൽ നിന്നും താഴെ വീഴരുത്.
═━━━━══━━━━══━━━━
*മന്ത്രജപം, ജപിക്കുന്ന സമയത്തെ ഭാവന*
═━━━━══━━━━══━━━━
മന്ത്രജപം എന്ന്‍ പറയുമ്പോള്‍ മനനവും ജപവും ഒരേ സമയത്ത്‍ എന്ന്‍ അര്‍ത്ഥം വരുന്നു. എന്നാല്‍ അത്‍ പെട്ടെന്ന്‍ കരഗതമാവുന്ന ഒന്നല്ല. ജപം നടക്കട്ടെ. ജപിച്ച്‍ ജപിച്ച്‍ മടുപ്പ്‍ തോന്നണം. അത്രയ്ക്കും ജപിയ്ക്കണം.
═━━━━══━━━━══━━━━
ജപം വളരെ എളുപ്പമാണ് എന്നൊക്കെ എല്ലാവരും പറയും, എന്നാല്‍ അത്‍ അത്ര എളുപ്പമൊന്നുമല്ല. അങ്ങിനെ എളുപ്പമായിരുന്നുവെങ്കില്‍, ഇന്ന്‍ നാടുനീളെ ബ്രഹ്മജ്ഞാനികളുടെയും മഹാത്മാക്കളുടെയുമൊക്കെ നീണ്ടനിരതന്നെ കാണണമായിരുന്നു. അങ്ങിനെയൊന്നും കാണുന്നില്ല. ജപിക്കുമ്പോള്‍ മനസ്സ്‍ കൂടെ ഉണ്ടാവണമെന്ന്‍ ശഠിയ്ക്കണ്ട. മനസ്സ്‍ ഏതിലെയെങ്കിലും സഞ്ചരിച്ചോട്ടെ. ജീവിതകാലം മുഴുവനും അങ്ങിനെത്തന്നെ തുടര്‍ന്നാലും ജപിച്ചത്‍ നഷ്ടമാവില്ല.
═━━━━══━━━━══━━━━
ജപം എന്നത്‍ ഒരു കര്‍മ്മമായതുകൊണ്ട്‍ അതൊക്കെ സഞ്ചിതമായി അവിടെ കിടന്നോളും. വീണ്ടും ഇവിടെ വരണമല്ലൊ, അപ്പൊ അത്‍ ഉപകരിക്കും, അപ്പൊ ആ കര്‍മ്മത്തിന്റെ ഫലം കിട്ടിക്കോളും. അഗ്നിയെ അറിഞ്ഞ്‍ തൊട്ടാലും അറിയാതെ തൊട്ടാലും പൊള്ളും. ഔഷധം അറിഞ്ഞ്‍ കഴിച്ചാലും അറിയാതെ കഴിച്ചാലും രോഗശമനം വരും. വാക്ക് അഗ്നിസമാനമാണ്, അഗ്നിതന്നെയാണ്. ജപം ഔഷധമാണ്. അത്‍ ശരീരത്തിനെയും മനസ്സിനെയും ചൂടാക്കിക്കോളും. അത്‍ താപത്രയങ്ങളുടെ ഉന്മൂലനം ചെയ്തോളും. അതിന്റെ വരുംവരായ്കകളെകുറിച്ച്‍ ചിന്തിയ്ക്കേണ്ട ആവശ്യമില്ല, ചിന്തിയ്ക്കരുത്‍. ജപമെന്നത്‍ ഒരു കര്‍മ്മമായതുകൊണ്ട്‍ അതിന്റെ ഫലം എന്തായിരിക്കുമെന്ന്‍ ചിന്തിയ്ക്കുന്നതുതന്നെ അനൗചിത്യമാണ്.
═━━━━══━━━━══━━━━
ഗഹനാ കര്‍മ്മണോ ഗതി എന്ന്‍ പ്രമാണം.
═━━━━══━━━━══━━━━
ജപിയ്ക്കുന്ന സമയത്തെ മനോഭാവത്തിന് അത്യന്തം പ്രാധാന്യമുണ്ട്‍. കത്തുന്ന അഗ്നിയിലേക്ക്‍ നെയ്യ്‍ ഒഴിയ്ക്കുന്നതിന് തുല്യമാണത്‍. ഒരു പക്ഷെ അതിനേക്കാള്‍ മഹത്വം കല്പിയ്ക്കാം. സാത്വികഭാവം നിലനിര്‍ത്തി ജപിക്കുകയാണെങ്കില്‍
═━━━━══━━━━══━━━━
അപിചേത്‍ സു ദുരാചാരാ... ക്ഷിപ്രം ഭവതി ധര്‍മ്മാത്മാ
═━━━━══━━━━══━━━━
എന്ന പ്രമാണത്തില്‍ അതിന് ഗൗരവമേറുന്നു. മനോഭാവം എന്തുമാവട്ടെ, യാതൊരുവിധ കാംക്ഷകളുമില്ലാതെ ഭാവത്തോടെ ജപിയ്ക്കുന്നത്‍ പെട്ടെന്ന്‍ ഫലദായിയാവുന്നു. ഋഷിവചനങ്ങളാണ്, ഇതില്‍ വിശ്വസിയ്ക്കാം..!!
═━━━━══━━━━══━━━━
നാം ധ്യാനത്തില്‍ വികസിക്കുമ്പോള്‍, വ്യക്തിഗതമായ സ്വഭാവം അനുസരിച്ച് അനുഭവം വ്യത്യസ്തമാകുന്നു. ആദ്യഘട്ടം, കണ്ണ് തുറക്കാനും, ശരീരനിലപാടില്‍ മാറ്റം വരുത്താനും ഉള്ള വലിയ തിടുക്കം ആയിരിക്കും. ശരീരം മനപ്പൂര്‍വ്വമല്ലാതെ പ്രതിഷേധിക്കുന്നു. മനസ്സ് അലഞ്ഞുനടക്കുന്നു. ചിന്തകള്‍ ചുറ്റും നിന്ന് ആക്രമിക്കുന്നു.
═━━━━══━━━━══━━━━
നാം പുരോഗമിക്കുമ്പോള്‍, മനസ്സ് അത് അംഗീകരിക്കുന്നു. ശരീരം ഇളകാതിരിക്കുന്നു. ചിന്തകള്‍ കാര്യമായി അലട്ടുന്നില്ല. പിന്നെ, നിശ്ശബ്ദതയുടെ ആഴം വര്‍ദ്ധിക്കുമ്പോള്‍, മനസ്സ് നിലവില്‍ ഇല്ലാത്ത അവസ്ഥ അനുഭവപ്പെടുന്നു. ഊര്‍ജ്ജത്തിന്‍റെ ചലനങ്ങള്‍ അറിയുന്നു. അങ്ങനെ, സാന്ദ്രതയില്‍നിന്ന് സൂക്ഷ്മതയിലേക്ക് മെല്ലെ നീങ്ങിത്തുടങ്ങുന്നു. സൂക്ഷ്മത എത്ര കൂടുതല്‍ ആകുന്നുവോ, അത്ര കൂടുതല്‍ ധ്യാനത്തെ നാം ആസ്വദിക്കുന്നു. അതേസമയം, ബാഹ്യ വസ്തുക്കളിന്മേലുള്ള നമ്മുടെ ആശ്രിതത്വവും കുറയുന്നു.
═━━━━══━━━━══━━━━
അന്തര്മുഖതയില്‍ നാം സന്തുഷ്ടരായിത്തീരുന്നു. ഒരിക്കല്‍ കൂടി, നമ്മുടെ പ്രകൃതിക്ക് അനുസരിച്ചാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ചിലര്‍ കാഴ്ചയില്‍ താല്പര്യമുള്ളവരാണ്. അവര്‍ കാഴ്ചകള്‍ കാണുന്നു. ചിലര്‍ കേള്‍വിയില്‍ തല്‍പരരാണ്. അവര്‍ അജ്ഞേയമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നു. ചിലര്‍ തങ്ങളുടെ രക്ഷകരായ ദേവതകളുടെ, അല്ലെങ്കില്‍ ഉന്നതരായ ആത്മീയ ഗുരുക്കന്മാരുടെ, സാന്നിദ്ധ്യം അനുഭവിക്കുന്നു.
═━━━━══━━━━══━━━━
═════ ♢.✰.♢═════
*കാരിക്കോട് ദേവി ക്ഷേത്രം അഡ്മിൻ പാനൽ- 25-11-19*

No comments:
Post a Comment