Saturday, November 23, 2019

*ശ്രീമദ് ഭാഗവതം 344*

ലോകത്തിൽ ഓരോരുത്തരും  അവരവരുടെ പ്രാരബ്ധവുമായിട്ട് വന്നിരിക്ക്യാണ്. ആസക്തരായാൽ അവര് വീഴുമ്പോ നമ്മളും വീഴും. ലോകത്തിലുള്ളവർ അങ്ങനെയാണ്. അവര് വിമുക്തരായിട്ടില്ലെങ്കിൽ മറ്റുള്ളവരേയും വിമുക്തരാവാൻ വിടില്യ. പിടിച്ചു വലിക്കും.

ഈയിടെ ഒരു കുട്ടി പറഞ്ഞ കഥയാണ്.
നല്ല രസകരമായ കഥ.
മൂന്നു പേരായിട്ട് ഒരു സമുദ്രത്തിലൂടെ കപ്പലിൽ പോകുമ്പോ കപ്പൽ മുങ്ങി.
അതില് മൂന്നു പേര് രക്ഷപെട്ടൂത്രേ.
ഒരു ജപ്പാൻ കാരൻ.
ബ്രിട്ടനിലുള്ള ഒരാള്.
ഒരു ഇന്ത്യക്കാരൻ.
മൂന്നു പേരും ഒരു ദ്വീപില് കയറി.
ദ്വീപിൽ നിന്ന് തിരിച്ചു പോവാൻ വഴിയില്ലാതെ വിഷമിക്കുമ്പോ ഒരു കുപ്പി കിട്ടി.
ആ കുപ്പി തുറന്നപ്പോ അതില് ഒരു ഭൂതം.
ഭൂതം പറഞ്ഞു
നിങ്ങൾക്ക് ഞാനൊരു വരം തരാം.
എന്താ വേണ്ടത് പറയൂ.
ജപ്പാൻ കാരൻ പറഞ്ഞു
ജപ്പാനിൽ കൊണ്ടാക്കാ.
ഉടനെ ഭൂതം ജപ്പാനിൽ കൊണ്ടാക്കി.
ഈ ബ്രിട്ടീഷ് കാരൻ പറഞ്ഞു
എന്നെ ബ്രിട്ടനിൽ കൊണ്ടാക്കാ.
ഭൂതം ഉടനെ ബ്രിട്ടനിൽ കൊണ്ടാക്കി.
അപ്പോ നമ്മടെ നാട്ടുകാരനോട് ചോദിച്ചു നിങ്ങൾക്കെന്താ വേണ്ടത്.
എനിക്കിവിടെ തനിയെ ഇരിക്കാൻ പേടിയാവണു. അവരെ രണ്ടു പേരേയും തിരിച്ചു കൂട്ടിക്കൊണ്ടു വരൂ🤭. ഞാൻ പെട്ടതില് ബാക്കിയുള്ളവരേയും പിടിച്ചു വലിച്ചു കൊണ്ടുവന്നു!

അജ്ഞാനികൾ എല്ലാവരേയും വലയില് കുടുക്കിഇടുംന്നാണ്.. കുടുംബത്തിന്റെ ഗതി ഇങ്ങനെയാണ്. ഒരാളായിട്ട് വിമുക്തമാവാനേ പറ്റില്ല്യ. ഒരാള് വിമുക്തനാവാൻ പോയാൽ ബാക്കിയുള്ളവർ വലയിട്ടു വലിയ്ക്കും.
ഇപ്പൊ ഒരു പക്ഷി ഈ കൂട്ടില് പെട്ടു. ബാക്കിയുള്ളതൊക്കെ പെട്ടു. 
ആസക്തി അവരെ വലയുടെ ഉള്ളിലേക്ക് വലിച്ചു.

അവധൂതൻ പറയാണ്.

ഇതിൽ നിന്ന് ഞാനൊരു കാര്യം പഠിച്ചു.
ഏവം കുടുംബീ അശാന്താത്മാ
ഈ കുടുംബത്തിൽ ആസക്തി ണ്ട്.
ആസക്തി ശാന്തിയെ കേടുവരുത്തും
ദു:ഖം അല്ലാ അശാന്തിക്ക് കാരണം.
ലോകത്തില് ആർക്കൊക്കെ എന്തൊക്കെ വിഷമം വരണു. നമ്മളൊന്നും ദു:ഖിക്കണില്യ. നമ്മളുടെ ആളുകൾക്ക് എന്തെങ്കിലുമൊക്കെ വന്നാലാണ് ദു:ഖം.
നമ്മളുടെ ആളുകളെന്ന് എവിടുന്ന് വന്നു? ആസക്തി!attachment!.
ഈ attachment കാരണം ഈ പ്രാവിനെ പോലെ നമ്മളും കുടുങ്ങും എന്ന് കണ്ടു.

അപ്പോ എന്ത് വേണം?
യ: പ്രാപ്യ മാനുഷം ലോകം മുക്തിദ്വാരം അപാവൃതം
ഗൃഹേഷു ഖഗവത് സക്ത: തം ആരൂഢച്യുതം വിദു:
 *ഈ മനുഷ്യലോകം മുക്തിദ്വാരം ആണ്.* മുക്തിയ്ക്കുള്ള ദ്വാരം തുറന്നു വെച്ചിരിക്കണു. അപാവൃതം.
എന്നിട്ടും വീട്! കുടുംബം! എന്നൊക്കെ. ...
 എല്ലാം വ്യവഹരിച്ചോളാ
പക്ഷേ അറിഞ്ഞു കൊള്ളണം, ഒന്നും നമ്മളുടെ സ്വന്തം അല്ലാ. എല്ലാം എപ്പോ വേണമെങ്കിലും വിട്ടു പോകാം എന്ന് അറിയാതെയാണ് വ്യവഹരി ക്കുന്നതെങ്കിൽ,
ആരൂഢച്യുതൻ!
ഉയരത്തിലേയ്ക്ക് ഉയർന്നിട്ട് ചോട്ടിലേക്ക് വീഴേണ്ടി വരും. ദുഖിക്കേണ്ടി വരും എന്ന് ഈ പ്രാവിൽ നിന്ന് പഠിച്ചു.
ആ പ്രാവിന് ഒരു നമസ്ക്കാരം🙏
അത് ഒരു ഗുരു!
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments: