Saturday, November 30, 2019

[30/11, 22:56] Parvati Atmadhara: ചതശ്ലോകീ ഭാഗവതം :68

അതേപോലെ അദ്വയമായ ആ ചൈതന്യം, ബോധം... ആ ബോധത്തിൽ   നാമരൂപ പ്രപഞ്ചം  ഒക്കെ തോന്നുമ്പോഴും,  ബോധത്തിന് ഒരു കേടും പറ്റണില്ല്യ..
പലേ സാധനങ്ങളും കാണപ്പെടുന്നുണ്ടല്ലോ ഇവിടെ?

ഋതേ അർത്ഥം യ പ്രതീയേത
ഒരു പൊരുൾ  ഇല്ലാതെ പലതും കാണപ്പെടുകയാണ്


ന പ്രതീയേത ച ആത്മനി
ആത്മാവിൽ ഇതൊന്നും ഇല്ലാ.

സമാധൗ സുഷുപ്തൗ
ശ്രീധരീയത്തിൽ വ്യതിരേകൻ പറയ്‌കയാണ്

സമാധിസ്ഥിതിയിൽ ഒന്നും കാണപ്പെടുന്നില്ല്യ... ആത്മാവല്ലാതെ ഒന്നും അറിയപ്പെടുന്നില്ല

സുഷുപ്തിയിൽ ......

ആചാര്യസ്വാമികൾ പറയുന്നത് :
*സുഷുപ്തൗ ഉപലഭ്യതാം*

ലോകം ഉണ്ടല്ലോ?
സുഷുപ്തിയിൽ ഉണ്ടോ?
Deep sleep state ഇൽ പോയാൽ ഈ പ്രപഞ്ചം സത്യമാണെങ്കിൽ എപ്പോഴും തോന്നണം...

സ്വപ്നത്തിൽ കാണുന്ന മനസ്സ് സുഷുപ്തിയിൽ ഇല്ലാ...

അപ്പൊ ഈ മൂന്ന് അവസ്ഥ കളെ വെച്ച് കൊണ്ട് വേണം സത്യത്തിനെ  നിശ്ചയിക്കാൻ....

ഒരു കാലത്തും മാറാത്തത് എന്താണോ അതാണ് സത്യം....

ജാഗ്രത്തിൽ ഉണ്ടാവണം..
സ്വപ്നത്തിൽ  ഉണ്ടാവണം
സുഷുപ്തിയിൽ  ഉണ്ടാവണം...

നമ്മള് ഈ ജാഗ്രത്  എന്ന ഒറ്റ അവസ്ഥ യെവെച്ചു കൊണ്ടാണ്, ലോകം സത്യം എന്ന് പറയുന്നത്....

ലോകം സത്യം എന്ന് നമ്മൾ പറയുണൂ.....

ലോകം എന്ന് വെച്ചാൽ എന്താ?

കാണുക
കേൾക്കുക
മണക്കുക
രുചിക്കുക
സ്പർശിക്കുക... ഇതിനാണ് നമ്മൾ ലോകം എന്ന്
പറേണത്‌.... ല്ലേ?

ശ്രീ നൊച്ചൂർജി..
[01/12, 03:06] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 351*

അടുത്തത് *മത്സ്യം* .
മത്സ്യം നാവിന് അടിമയാണ്.
 *രുചി!*
രുചിക്കടിമയായാൽ ചിലപ്പോ എന്തെങ്കിലുമൊക്കെ ഭക്ഷിക്കും.
കുഴപ്പണ്ടാവും.
രുചിയ്ക്ക് വേണ്ടി നമ്മള് എത്ര സമയം ചിലവാക്കണണ്ട്. ഒരു പദാർത്ഥം ണ്ടാക്കാൻ അടുക്കളയിൽ എത്ര സമയം....!
ഭഗവദ് ഭജനം ചെയ്യുന്ന ഒരു ഭക്തന് ഇതൊക്കെ വേസ്റ്റ് ആണ്. ഓരോ പദാർത്ഥവും ണ്ടാക്കാൻ എത്ര സമയം... അതും ഒരു ജിലേബി ഒക്കെ ഉണ്ടാക്കാനേ, എത്ര കഷ്ടം!. .അത് എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്ന് തന്നെ മനസ്സിലാവില്ല്യ,, ഇങ്ങനെ ചുറ്റിചുറ്റി. .ഓ...ജിലേബി തിന്നാൻ പാടില്ല്യ ഡയബറ്റിക് ആവും...കേൾക്കില്യാ...ആ രുചിയ്ക്ക് നമ്മൾ അടിമയാവാണ്...

ഈ മത്സ്യം വന്ന് ഈ ചൂണ്ടയിൽ വീഴണ മാതിരി, നമ്മളും രുചിയ്ക്കടിമയായി ആരോഗ്യം നശിക്കും, മനസ്സിന്റെ സമാധാനവും പോകും.

ആഹാരം ശുദ്ധമല്ലെങ്കിൽ മനസ്സ് അശുദ്ധമാവും. ആഹാരശുദ്ധൗ സത്വശുദ്ധി:
സത്വശുദ്ധൗ ധ്രുവാസ്മൃതി:
സ്മൃതിർലാഭേ സർവ്വഗ്രന്ഥീനാം വിപ്ര മോക്ഷ:

ആഹാരം ശുദ്ധമായാലേ സത്വഗുണം ശുദ്ധമാകൂ. ചിലത് രുചിയായിട്ടുള്ള ആഹാരം ആയിരിക്കും പക്ഷേ അശുദ്ധമായിരിക്കും. അങ്ങനെ ആണെങ്കിൽ മനസ്സിന്റെ സമനില തെറ്റും.
നാവിന് അടിമപ്പെട്ടിട്ട് ഭഗവാനെ നഷ്ടപ്പെടാൻ സാധ്യത ണ്ട്.

രുചിയ്ക്ക് അടിമയായി മത്സ്യത്തിനെ പോലെ കുടുങ്ങരുത് എന്ന് പഠിച്ചു.

വിശപ്പിനാണ് ഭക്ഷണം.
രുചിയ്ക്ക് അല്ലാ.
വിശപ്പിന് ഭക്ഷണം കഴിയ്ക്കുന്നതിന്റെ രുചി, 'രുചിയ്ക്ക്'  ഭക്ഷണം കഴിക്കുന്നതിൽ ഇല്ല്യ എന്നറിഞ്ഞാൽ മതി. *ഭക്ഷണം രുചിയ്ക്ക്* *വേണ്ടിയല്ല വിശപ്പിന് വേണ്ടിയാണ്. ആ* *വിശപ്പിനുവേണ്ടിയുള്ള ഭക്ഷണത്തിന്* *സാത്വികമായ രുചി ഉണ്ടായിക്കൊള്ളട്ടെ.* പക്ഷേ രാജസമായ രുചി പാടില്യ. ഈ കാര്യങ്ങളൊക്കെ മത്സ്യത്തിൽ നിന്ന് പഠിച്ചു.
കുരംഗമാതംഗപതംഗമീനഭൃംഗാ

 *ഭൃംഗം* (വണ്ട്, ഭ്രമരം). പുഷ്പത്തിലുള്ള സുഗന്ധം മണത്ത് പുഷ്പത്തിൽ ചെന്നിരിക്കും.  പുഷ്പം കൂമ്പും. അതിനകത്ത് കുടുങ്ങും. ഇതേപോലെ *മണത്തിന്* അടിമയായിട്ടും മനസ്സിന്റെ സമാധാനം കെടും. ഈ അഞ്ച് ഇന്ദ്രിയങ്ങളിലൂടെയും മനസ്സ് പുറമേക്ക് പോകും. ഇതിൽ ഓരോ ഇന്ദ്രിയത്തിന് അടിമയായതുകൊണ്ട് ഓരോ ജീവിയും മരിച്ചു പോകുന്നു. അഞ്ചിന്ദ്രയങ്ങൾക്കും അടിമയായ മനുഷ്യനെ കുറിച്ച് എന്തു ചൊല്ലാൻ എന്നാണ്.

 ശബ്ദാദിഭി: പഞ്ചഭിരേവ പഞ്ച
പഞ്ചത്വമാപു: സ്വഗുണേന ബദ്ധാ:
കുരംഗ മാതംഗ പതംഗ മീന-
ഭൃംഗാ നര: പഞ്ചഭി: അഞ്ചിത: കിം

അഞ്ചിനും അടിമയായ മനുഷ്യനെ കുറിച്ച് എന്തു പറയാനാ. അശാന്തി.  സമനില ഇല്ല്യ. അപ്പോ ഈ അഞ്ചിനും അടിമയാവരുത് എന്നുള്ള പാഠം ഈ അഞ്ചു ജീവികളിൽ നിന്നും പഠിച്ചു.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: