ദേവി തത്ത്വം-50
തിരുവണ്ണാമലയിൽ രമണ ഭഗവാന്റെ അടുത്ത ശിഷ്യൻമാരിൽ ഒരാളായിരുന്നു മുരുഗനാർ സ്വാമി. അദ്ദേഹത്തെ കാണാനെത്തിയ ഒരു ഭക്തൻ പറയുകയാണ് ശിവ ക്ഷേത്രങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അരുണാചലം. എന്നിട്ടും അന്ന് ശിവരാത്രിയാണെന്ന് പോലും മുരുകനാർ സ്വാമിക്ക് അറിയില്ലായിരുന്നത്രേ. നിത്യ നിരന്തരമായി ശിവാനുഭവത്തിലിരിക്കുന്നവർക്ക് എന്ത് ശിവരാത്രി.
നിത്യോത്സവം ഭവത്യേശാം നിത്യ ശ്രീഃ നിത്യ മംഗളം ഏശാം ഹൃദിസ്തോ ഭഗവാൻ മംഗളായ തനോ ഹരിഃ
അവർക്ക് നിത്യവും ഉത്സവമാണ് നിത്യവും ഭക്തിയാണ് നിത്യവും ആരാധനയാണ് നിത്യവും ഭഗവത് ഭജനയാണ് . അവർക്ക് രാത്രിയും പകലുമില്ല.
കദിചന ചിദാനന്ദ ലഹരിം ഭജന്തി ത്വാം ധന്യാഃ കദിചന ചിദാനന്ദ ലഹരിം
ധന്യന്മാരായിട്ടുള്ള മഹാ പുരുഷൻമാർ അംബികയെ ഭജിക്കുന്നതെങ്ങനെ? കദിചന ചിദാനന്ദ ലഹരിം. എന്തോ ഒരു ചിദാനന്ദ ലഹരിയായിട്ട് ഉള്ളിൽ പൊന്തി പൊന്തി വരുന്ന ഒരാനന്ദമായിട്ട് . മുഹുർ മുഹുർ കലാഭ്യാം ചൂടാലംകൃത ശശികലാഭ്യാം. ഭവാഭ്യാം ആനന്ദ സ്ഫുരതനുഭവാഭ്യാം ന തിര്യം. ആനന്ദ സ്ഫുരതനുഭവാഭ്യാം, സ്ഫുരിച്ച് വരുന്ന ആനന്ദമാണ് അംബികയുടെ സ്വരൂപം. അകമേയ്ക്ക് ആനന്ദത്തിന്റെ സ്ഫൂർത്തി. അതാണ് അദ്ധ്യാത്മികത. ആ ചിദാനന്ദ ലഹരിയാണ് ദേവി. അവൾ ശിവനോട് നിത്യ നിരന്തര ലാസ്യം ചെയ്യുന്നവളാണ്.
നമ്മുടെ മനസ്സ് ശുദ്ധമാവുകയും നേർത്ത് നേർത്ത് വരികയും ചെയ്ത് അന്തർയാമിയെ അല്പാല്പമായി സ്പർശിച്ച് തുടങ്ങുമ്പോഴാണ് ഈ ചിദാനന്ദ ലഹരിയെ കാണുന്നത്. മനസ്സെന്ന് പ്രത്യേകിച്ച് ഒരു ശക്തിയില്ല. എന്നാലും ആ മനസ്സ് അതീവ സൂക്ഷ്മമാവുകയും, ഒരു ശീതള പ്രവാഹമായി തീരുകയും, ചിത് ശക്തിയായി തീരുകയും ചെയ്ത ചിത്തം ശിവനോട് കൂടെ ഒരു ഒളിച്ച് കളി കളിക്കുമുള്ളിൽ. അപ്പപ്പൊ ആ സദാശിവനെ സ്പർശിക്കുകയും പിന്നീട് വിട്ട് വരികയും ചെയ്യുന്ന ആ ലാസ്യം. ഹല്ലീസലാസ്യ സന്തുഷ്ടായേ നമഃ എന്ന് ദേവിക്ക് ത്രിശദിയിൽ ഒരു നാമമുണ്ട്. ഹല്ലീസ ലാസ്യം എന്നതിൽ നിന്നാണ് രാസക്രീഡ എന്ന വാക്കൊക്കെ വന്നത്.
ചിത്തം ശുദ്ധമാകുമ്പോൾ, ശുദ്ധമാകുന്ന ചിത്തം നിത്യ ശുദ്ധമായ ശിവത്തിനെ അപ്പപ്പൊ ചെന്ന് സ്പർശിക്കുകയും വിട്ട് വരികയും, സ്പർശിക്കുകയും വിട്ട് വരികയും ചെയ്യുമ്പോഴാണ് യോഗിയിൽ അതിരില്ലാത്ത ആനന്ദമുണ്ടാകുന്നത്. യോഗി തിമിർക്കുന്നത് ആ ആനന്ദത്തിലാണ്. രാമകൃഷ്ണ ദേവനെ നേരിട്ട് കണ്ടിട്ടുള്ളവർ അത് കണ്ടിരിക്കുന്നു. കാരണമില്ലാതെയുള്ള ആനന്ദം. പൊന്തി പൊന്തി വരുന്ന ആനന്ദം. ആരെങ്കിലും ഒന്ന് തൊട്ടാൽ ചിലപ്പോൾ ആ ആനന്ദം പടർന്ന് പിടിക്കും. അവർക്കും കാരണമില്ലാത്ത ഒരാനന്ദം അനുഭവപ്പെടും.
രമണ ഭഗവാന് രണ്ട് ഭക്തൻമാർ എണ്ണ തേച്ച് കൊടുക്കുകയാണ് . അണ്ണാമലയ് സ്വാമിയും കൂടെയുണ്ട്. അദ്ദേഹം ഭഗവാനോട് ചോദിച്ചു ചില ആൾക്കാർ കഞ്ചാവൊക്കെ വലിച്ച് ആനന്ദം വന്ന പോലെ കാണിക്കുന്നുവല്ലോ. അതെങ്ങനെയുള്ള ആനന്ദമാണ്. മഹർഷി ആ ആനന്ദ സ്ഥിതി അഭിനയിച്ച് കാണിച്ച് കൊടുത്തു എന്നിട്ട് അണ്ണാമലയ് സ്വാമിയെ ഒരു പിടി പിടിച്ചു. അത്രേ സ്വാമിക്ക് ഓർമ്മയുള്ളു പിന്നെയൊന്നും അറിഞ്ഞില്ല. പിന്നെ ഒരു വിധം ആ സ്ഥിതിയിൽ നിന്ന് മാറി വന്നപ്പോഴേയ്ക്കും രണ്ട് മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ഞാനൊരു ആനന്ദ ലഹരിയിലായിരുന്നു എന്നദ്ദേഹം പറയുകയുണ്ടായി.
മഹർഷിയെ കുറിച്ച് കാവ്യ കണ്ഠ ഗണപതി മലയേയ് വിഴുങ്കിനോൻ എന്ന് സംബോധന ചെയ്യുമായിരുന്നത്രേ. അത്ര അധികം ആനന്ദത്തെ അടക്കി വച്ച് ഒന്നും സംഭവിക്കാത്ത മാതിരി നിശ്ചലമായിട്ടിരിക്കുമ്പോൾ എന്തുണ്ടാകും? അത് തുളുമ്പും. ഒരു നോട്ടത്തിലും സ്പർശത്തിലും പടർന്ന് പിടിക്കും. അങ്ങനെയുള്ള ജ്ഞാനികളെ വേദാന്തികളെ കാണുമ്പോൾ പിന്നെ വേദാന്തം dry ആണെന്ന് ആരും പറയില്ല. പുസ്തകം മാത്രം പഠിച്ചവരെ കാണുമ്പോഴാണ് വേദാന്തം വരണ്ടതാണെന്നൊക്കെ തോന്നുന്നത്. ആ ആനന്ദത്തിൽ നിത്യ നിരന്തരം രമിച്ചു കൊണ്ടിരിക്കുന്ന ജീവൻ മുക്തൻ ഭജന്തി ത്വാം ധന്യാഃ കദിചന ചിദാനന്ദ ലഹരിം എന്തോ ഒരു ചിദാനന്ദ ലഹരിയെ നിത്യ നിരന്തരം അവരനുഭവിക്കുന്നു അകമേയ്ക്ക്. ആ ചിദാനന്ദ ലഹരി ദേവിയുടെ സ്വരൂപമാണ്. ഹല്ലീസലാസ്യമെന്ന് പറയുന്നത് ഇതാണ്. ആ ചിത് ശക്തിയുടെ അനുഭവം. ആ ചിത് ശക്തിയെയാണ് അദ്ധ്യാത്മാനുഭൂതി എന്ന് പറയുന്നത്.
നിശ്ചലമായ ബ്രഹ്മാനുഭവത്തെ കുറിച്ച് പറയാൻ പറ്റില്ല. വിഷയാനുഭവം അല്ലാത്തതും, ബ്രഹ്മാനുഭവത്തിൽ നമ്മെ കൊണ്ടെത്തിക്കുന്നതും, ജ്ഞാനികളിൽ സ്വാനുഭവ സമ്പൻമാരായിട്ടുള്ള മഹാത്മാക്കളിൽ നമുക്ക് ദൂരത്ത് നിന്ന് കാണുമ്പോൾ ഊഹിക്കാൻ പോലും സാധിക്കാത്ത, ആവിർഭവിക്കുന്നതുമായ ആ ആനന്ദം അംബികയുടെ ഹല്ലീസലാസ്യമാണ്. നിശ്ചലമായ ശിവനിൽ തൊടുന്നത് കൊണ്ട് അവളിലുണ്ടാകുന്ന ഭാവാവേശമാണ്. വികാരാവിർഭാവമാണത്. അതൊക്കെ കണ്ടിട്ടേ നമുക്ക് ശക്തിയുടെ ചലനവും, സൂക്ഷ്മ മണ്ഡലങ്ങളും ഊഹിക്കാനെങ്കിലും സാധിക്കുകയുള്ളു. ഇതൊക്കെ അറിഞ്ഞാൽ തന്നെ നാം ധന്യരായി തീരുന്നു.
Nochurji 🙏🙏
Malini dipu

No comments:
Post a Comment