Monday, November 25, 2019

*🎼എളിമ*

സ്നേഹം സാരത്തിൽ എളിമയാണ്. വേറെ ഒരു തരത്തിലുമുള്ള എളിമയില്ല. സ്നേഹമില്ലാതെ എളിമ പരിപോഷിപ്പിക്കുകയാണെങ്കിൽ അത് അഹന്തയുടെ വേറൊരു തന്ത്രം മാത്രമാണ്.

സ്നേഹത്തിൽ നിന്നു സ്വാഭാവികമായി എളിമ വരികയാണെങ്കിൽ അത് എല്ലാം കൊണ്ടും സൗന്ദര്യമള്ളതാണ്.  അതുകൊണ്ട് സ്വസത്തയുമായി സ്നേഹത്തിലാകുക.  സ്വാത്മസത്തയുമായി സ്നേഹത്തിലാകുന്നതുതന്നെയാണ് എളിമയുടെ തുടക്കം.

ഒരിക്കൽ നമുക്ക് നമ്മോട് തന്നെ സ്നേഹം ജനിച്ചു കഴിഞ്ഞാൽ ധാരാളം ആളുകളുമായി അനായാസം സ്നേഹത്തിൽ ആകാൻ കഴിയും.ക്രമേണ നമ്മിലെ സ്നേഹത്തിന്റെ ആകാശം വർധിച്ചുവർധിച്ചുവരും.  ഒരു ദിവസം പെട്ടന്നു നമുക്ക് കാണാനാകും മുഴുവൻ വിശ്വാസത്തയും നമ്മുടെ സ്നേഹത്തിന്റെ ആകാശത്തിൽ അന്തർഭവിച്ചിരിക്കുന്നതായി. അപ്പോൾ സ്നേഹം പ്രത്യേക ഒരു വ്യക്തിയോടു മാത്രമുള്ളതല്ല. ആർക്കുവേണമെങ്കിലും  ആ സ്നേഹത്തിൽ നിന്ന് ആവോളം അനുഭവിക്കാനാകും.  അത് തടസ്സമില്ലാതെ പ്രവഹിക്കുകയാണ്.  ആരുംതന്നെ ആ സ്നേഹത്തെ  സ്വീകരിക്കാനില്ലെങ്കിൽ  പോലും അത് ഒഴുകുകയാണ്.

അപ്പോൾ സ്നേഹം എന്നാൽ ഒരു ബന്ധമല്ല. അത് ഒരു അസ്തിത്വാവസ്ഥയാണ്. ആ അസ്ഥിത്വാവസ്ഥയിലാണ് യഥാർത്ഥ എളിമ നിലനിൽക്കുന്നത്.  ഒരുവന് ദാരിദ്ര്യത്തെ പരിപോഷിപ്പിക്കാനാവും. എന്നാൽ അവൻ അതിനെച്ചൊല്ലി അഹങ്കരിക്കുകയും ചെയ്യും. ഒരുവന് എളിമയേയും പരിപോഷിപ്പിക്കാനാവും. എന്നാൽ അതിനെ ചൊല്ലിയും അവൻ അഹങ്കരിക്കും.  യഥാർത്ഥ എളിമ സ്നേഹത്തിൻറെ ഒരു പരിമളം എന്ന നിലയ്ക്കാണ് ഉത്ഭുതമാകുന്നത്.  അത് പരിപോഷിപ്പിക്കാനാവുകയില്ല. അത് അഭ്യസിക്കാനും ആവുകയില്ല.  നാം സ്നേഹത്തിലേക്ക് പ്രവേശിക്കുമ്പോൾ. പൊടുന്നനെ അത് വിരിയുന്നു.  അതിൽനിന്നും ഒരു സുഗന്ധം  പരക്കുന്നു.   അപ്പോൾ നാം എളിമയുള്ളവനായി മാറുന്നു.

No comments: