Sunday, November 24, 2019

കര്‍മ്മങ്ങളില്‍ ഉണ്ണാന്‍ ഇര്യ്ക്കുംപോള്‍ “കുടുക്കുനീര്‍ വീഴ്ത്തുക” എന്നൊരു പതിവ് ഉണ്ടായിരുന്നു.പകലത്തെ ഊണാണെങ്കില്‍ “ സത്യം ത്വര്‍തേന പരിഷിഞ്ചാമി” എന്നും രാത്രിയാണെങ്കില്‍ “ഋതം ത്വാം സത്യേന പരിഷിന്‍ചാമി” എന്നും ആണ് മന്ത്രം.വലത്ത് കയ്യിലെതള്ളവിരല്‍ കൂടാതെ മുഷ്ടി ചുരുട്ടി ഭക്ഷണം വിളമ്പിയ ഇലയ്ക്ക് ചുറ്റും പ്രദക്ഷിണമായി ജലം കൊണ്ട് വലയം ചെയ്യലാണ് (വ്ളാകല്‍)ആദ്യ ഭാഗം. പിന്നെ :ഭൂ:ഭുവ:സ്വര: ഓം” എന്ന് ചൊല്ലി ഭക്ഷണം തൊടുകയും “അമ്രുതോപസ്തരണമസി” എന്ന് ജപിച്ചു കുറച്ചു വെള്ളം കുടിയ്ക്കലും ഭക്ഷണം കഴിഞ്ഞാല്‍ “ അമുതാപിധാനം അസി” എന്ന് ജപിച്ചു ഒരിയ്ക്കല്‍ കൂടി ജലം സേവിയ്ക്കലും ആണല്ലോ “കുറുക്കു നിഇര്‍ വിഴ്തല്‍”. ഇതില്‍ ആദ്യമന്ത്രത്തെപറ്റി മാത്രം ആണ് ഈ കുറിപ്പ്.വാച്യാര്‍ത്ഥം “സത്യം ആയ നിന്നെ ഋതം കൊണ്ട്വ്ളാകുന്നു,വലയം ചെയ്യിക്കുന്നു”. ഇതേ അര്‍ത്ഥത്തില്‍ ഉള്ള ഒരു മന്ത്രം തന്നെ പല ഹോമങ്ങളിലും ഉണ്ട്.ഉരിടത്തു അഗ്നി ആയതു മനസ്സിലാക്കാന്‍ വിഷമം ഇല്ല. പക്ഷെ ഇവിടെ ഭക്ഷണം അല്ലെ? ഭക്ഷണം, അതായത് ചോറ്, അല്ലെങ്കില്‍ ഹവിസ്സ് എന്നിവ രണ്ടും ഒന്നാണെന്ന് കരുതാം. പക്ഷെ അഗ്നിയോ? “അഗ്നിരസ്മി” എന്നൊരു ഋക്കില്‍ “ഹവിരസ്മി നാമ”(3-1-27-2) എന്ന പദത്തില്‍ നിന്ന് അഗ്നിയും ഹവിസ്സും ഒന്നാണെന്ന് പറയുന്നതോര്‍മ്മ വരുമ്പോള്‍ ഇവിടെയും നാം അഗ്നിയെ ആരാധിയ്ക്കയാനെന്നു മനസ്സിലാവും..അത്രയും പോരെങ്കില്‍ ദ്വിജന്മാര്‍ക്ക് അഗ്നി യല്ലാതെ വേറൊന്നില്ലെന്നു “ അഗ്നിര്‍ദേവോ ദ്വിജാതീനാം മുനീനാമ് ഹൃദി ദൈവതം-പ്രതിമാ സ്വല്പ്പബുദ്ധീനാം,സര്‍വത്ര വിദിതാത്മനാം” എന്നു പ്രമാണവും ഉണ്ട്..അതും പോരെങ്കില്‍ ഇന്ദ്രം മിത്രം....... എന്ന മന്ത്രത്തില്‍ പറയുന്നപോലെ “ഏകം സദ്‌ വിപ്രാ:ബഹുധാ വദന്തി” എന്നും ഓര്‍മ്മ വരും.ഹവിസ്സെന്നു മാത്രം അല്ല, ഊര്ജകാരണങ്ങള്‍ ആയ എല്ലാം ഒന്നാണെന്ന് വ്യക്തം ആവും. അവയെല്ലാം മഹത്‌ ശക്തിയുടെ വിവിധരൂപങ്ങള്‍ ആണെന്നും നാം ഒരു ബിംബതിന്നു പൂജാദി കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ (പ്രാണപ്രതിഷ്ഠ യായിട്ടാണല്ലോ ബിംബത്തെ കാണാറ്) കുടുക്കുനീര് വീഴ്ത്തി പ്രാണായ സ്വാഹാ തുടങ്ങിയ മന്ത്രങ്ങള്‍ ചൊല്ലി നിവെദിയ്ക്കുന്നതും ഭക്ഷണം കഴിയ്ക്കുന്നതും ഒരുപോലെ ആണെന്നും ഒക്കെ ചിന്തിയ്ക്കാന്‍ പറ്റും. എന്തിനേറെ ജലം കൊണ്ട് വളച്ചു, അതായത് ജലത്തില്‍ , പ്രളയജലത്തില്‍ ,അല്ലെങ്കില്‍ പാലാഴിയുടെ മധ്യത്തില്‍ വാഴുന്ന വിഷ്ണു വിനെ ധ്യാനിയ്ക്കയാണെന്ന് വരെ തോന്നിയേക്കാം. ഇങ്ങിനെ ഒക്കെയാണ് ഒരുചെറിയ വാചകം പോലും മന്ത്രം ആവുന്നത് എന്ന് തോന്നുന്നു.

No comments: